Showing posts with label ത്വരീഖത്ത് സായുജ്യം സ്വലാത്തിലൂടെ. Show all posts
Showing posts with label ത്വരീഖത്ത് സായുജ്യം സ്വലാത്തിലൂടെ. Show all posts

Saturday, April 14, 2018

ത്വരീഖത്ത് സായുജ്യം സ്വലാത്തിലൂടെ

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി

ത്വരീഖത്ത്
സായുജ്യം സ്വലാത്തിലൂടെ


--
ആത്മീയ ഉന്നതിക്ക് ഉതകുന്ന മഹത്തായ അനുഷ്ടാന മാകുന്നു സ്വലാത്ത്. മറ്റു അദ്കറുകളെപോലെ പ്രാധാന്യമർഹിക്കുന്നതും ഒരുവേള അതിലേറെ ഫലപ്രദവുമാണ് സ്വലാത്ത്.

സ്വലാത്ത് സംബന്തമായ ചർച്ചകൾ വിശുദ്ധ ഖുർആനിലും സന്താനമായ ചർച്ചകൾ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും നിറഞ്ഞു കിടക്കുന്നുണ്ട്.

പ്രവാചക സ്നേഹത്തിന്റെ മഹത്തായ പ്രകടനമാണ് സ്വലാത്ത് '
പവാചകസ്നേഹം മാറ്റല്ലാത്തിനേക്കാളും പരമമാകാത്തിടത്ത് ഈമാൻ
പൂർണമാകില്ലെന്നാണല്ലോ ഇസ്ലാമിക തത്വം. പരലോകത്ത് എന്നോട്
കൂടുതൽ അടുത്തവൻ എന്റെ മേൽ സ്വലാത്ത് വർധിപ്പിച്ചവനാണന്ന
നബി വചനം ശ്രദ്ധേയമാണ്. സ്വലാത്തിന്റെ മഹാത്മ്യത്തെപ്പറ്റി സ്വതന്ത്രമായരചനകൾ കണ്ടെത്തി വായിക്കാൻ മാന്യവായനക്കാർ സമയം കണ്ടെത്തണം -

തസ്വവുഫും സ്വലാത്തും തമ്മിൽ ബന്ധമുണ്ട്. ഇമാം ഗസാലി റ
പോലെയുള്ള മഹാന്മാർ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ത്വരീഖത്
ഉയർത്തിപിടിക്കുന്ന മഹത്തായ ലക്ഷ്യമാണല്ലോ ആത്മസംസ്കരണം
സ്വലാത്തും ഇതു ലക്ഷ്യമാക്കുന്നു. ഇമാം ഇസ്മാഈലുൽഹി ഖി റ പറയുന്നതു കാണുക: “തീറ്റ കുടി തുടങ്ങിയ ആസക്തികളിലും, ദുസ്വഭാവം.
ദുർനടപ്പ് തുടങ്ങിയ ദൂഷ്യങ്ങളിലും ആകർഷിക്കപ്പെടുന്നതാണ് മനുഷ്യ
പകൃതം -
ഈ മനുഷ്യനെ സംസ്കരിക്കേണ്ടത് അല്ലാഹുവാണ്. അല്ലാഹു
പരമപരിശുദ്ധനാകയാൽ അവനോടു നേരിട്ടു ബന്ധം പുലർത്താൻ
ഒരുങ്ങണമെന്നില്ല സംസ്കരണ ദൗത്യം മറ്റൊരു മാധ്യമം വഴിയെവന്നെത്തും
ആ മാധ്യമമത്രതിരുനബി സ്വ യുടെ സാനിധ്യം" റൂഹുൽ ബയാൻ 7/226
തിരു നബിയുടെ ഇടപെടലാണ് മനുഷ്യനിൽ സംസ്കാരത്തിന്റെ സന്ദേശ മെത്തിക്കുന്നത് ' എന്നതാണ് ഇപ്പറഞ്ഞതിന്റെ പൊരുൾ അത് ലഭ്യമാകാൻ ആഗ്രഹിക്കുന്നവൻ
 നബി(സ)യുമായി ബന്ധം സ്ഥാപിക്കുക തന്നെ വേണം.

ഏതൊരു സാധാരണക്കാരനും ഇതു സാധ്യമാകണം -

ഇതിനുള്ളപോംവഴിയാണ് സ്വലാത്. സ്വലാത്ത് പതിവാക്കുന്നതിന്
ആത്മീയ മാറ്റങ്ങൾ പ്രകടമാകും. ഒരുവേള അവൻ ആത്മീ യ ഗുരുവിനെ
സ്വന്തമാക്കിയ സ്ഥാനത്താകുന്നതാണ്.

 അല്ലാമാ മുഹമ്മദ് ബിൻ ഹബി ബില്ലാഹി
 ഉദ്ധരിക്കുന്നതു കാണുക: “

ഇക്കാലത്തെ സൂഫിവേഷധാരിക
ടിൽ ചെന്നുചാടുന്നതിനെതിരെ സത്യസന്ധന്മാരായ ഉപദേഷ്ടാക്കൾ
മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അല്ലാഹുവിന്റെ പക്കൽ നിന്നു സത്യം തുറന്ന് കിട്ടണമെന്ന മനസ്സോടെ കിതാബ്-സുന്നത്ത് മുറുറകെ പിടിക്കാനാണ്
ഇവർ പരിപ്പിക്കുന്നത്.

അതുപോലെ, നബി (സ)യുടെ പേരിൽസ്വലാത്ത്
വർധിപ്പിച്ചാൽ ഒരു മുറബ്ബിയായ ശയ്ഖിന്റെ ആവശ്യമില്ലെന്നും
പ്രഖ്യാപിക്കുന്നു. മുറബ്ബിയായ ശൈഖിനെ എത്തിക്കപ്പെടാതെവരുമ്പോൾ
ആ സ്ഥാനത്ത് സ്വലാത്ത് ഫലം ചെയ്യുന്നതാണത്.” (സാദ് മുസ്ലിം 2
384, 385,

അഖ്ബൂത്തറുഖി ഇലൽഹഖ്: 7)

ഇമാം അബുൽഅബ്ബാസ് അൽഹള്റമി(റ) പറയുന്നു. “നീ ദികർ പതി
വാക്കുക. അതുപോലെ തിരുനബി(സ)യുടെ പേരിൽ സ്വലാതിനെ പെരുപ്പിക്കുകയും ചെയ്യുക. ശയ്ഖ്മുർശിദിനെ കിട്ടാതെ വരുന്ന സന്ദർഭത്തിൽ
ആത്മീയ ആരോഹണത്തിനും അല്ലാഹുവിൽ ചെന്നെത്താനും
ഫലവത്തായ ഒന്നാകുന്നു സ്വലാത്ത്." (ഖവാഇദുത്തസ്വവുഫ്: 69)

അഹ്മദ് അത്തീജാനി(റ) എഴുതുന്നതു കാണുക: ഇക്കാലത്ത് ഒരു
ശയ്ഖിനെ കണ്ടെത്താൻ ഇറങ്ങിതിരിക്കുകയും വ്യാജവാദികളിൽ അകപ്പെടുമെന്നു പേടിക്കുകയും ചെയ്താൽ സത്യസന്ധമായ സുദൃഢത
സദാസമയ ഭക്ത മനസ്കത. അങ്ങേഅററത്തെ കേണപേക്ഷ തുടങ്ങിയവ
കാണ്ട് അല്ലാഹുവിലേക്ക് മുന്നിട്ടുകൊണ്ടു ശ്രമം തുടരണം. എന്നിട്ടും
യോഗ്യനായ ശൈഖിനെ കണ്ടെത്താനായില്ലെങ്കിൽ അദബും മനസ്സാനിധ്യവും
പുലർത്തി കഴിയുന്നത്ര സ്വലാത്ത് ചൊല്ലണം. താൻ തിരുനബിക്ക് മുമ്പി
ലാണെന്ന ഭാവത്തിൽ സ്വലാത്ത് വർധിപ്പിച്ചാൽ മൂന്നാലൊരു വിധത്തിൽ
അവന് ആത്മീയ ഉന്നതി പ്രാപിക്കാം, ഒന്നുകിൽ ഒരു ശയ്ഖി അല്ലാഹു നൽകും. അല്ലെങ്കിൽ തിരുനബി തന്നെ നേരിട്ടു തർബിയത് നടതതും. അതുമല്ലെങ്കിൽ അല്ലാഹു അവന് അവനു നേരിട്ടുമോക്ഷത്തിന്റെ
വാതിൽ തുറന്നു കൊടുക്കും.' (ജവാഹിറുൽ മആനി: 1/138, മസാലികുൽ
എനഫാ: 428 (129)

ഒരു ശയ്ഖിന്റെ സ്ഥാനം വഹിക്കാൻ മാത്രം മഹത്തായതാണു സ്വലാ
ത്ത്. സ്വലാത്തിലൂടെ മാത്രം മഅരിഫതിന്റെ കവാടങ്ങൾ കടന്ന മഹാന്മാരുണ്ടെന്നതാണു ചരിത്രം. സാധാരണക്കാരന് ഇക്കാലത്തു ഫലപ്രദമായ
മാർഗമാണു സ്വലാത്ത്.

 കള്ളച്ചരക്കുകളുടെ വ്യാപനത്താൽനെല്ലും
പതിരും വേർതിരിച്ചറിയാനാകാത്തവർ സ്വലാത്തിനെ ആശ്രയിച്ചാൽ
വഴിതെറ്റാനുള്ള സാധ്യത അടഞ്ഞുകിട്ടും.


🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/



മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....