Showing posts with label ശാദുലീ റാത്തീബ്. Show all posts
Showing posts with label ശാദുലീ റാത്തീബ്. Show all posts

Tuesday, February 27, 2018

ശാദുലീ റാത്തീബി

 ശാദുലീ റാത്തീബിനെ പരിഹസിക്കുന്നവരോട്..!!
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ശൈഖ് ശാദുലി(റ) യെയും അദ്ധേഹത്തിൻ്റെ ത്വരീഖത്തിനെയും കുറിച്ച് കേൾക്കാത്ത മുസ്ലിംകൾ ഉണ്ടാവില്ല.

ഇമാം  അബുല്‍ ഹസന്‍ അലി ശാദുലിയാണ് ശാദുലിയ്യ ത്വരീഖത്തിന്റെ സ്ഥാപകന്‍.
അതിന്റെ ശാഖയായ ഫാസ്സിയ്യാത്തു ശാദുലിയ്യ ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായ ത്വരീഖത്താണ്. കായല്‍ പട്ടണത്ത് ശൈഖ് അബൂബക്കര്‍ മിസ്‌കീനും ശൈഖ് മീര്‍ അഹ്മദ് ഇബ്രാഹീമും ഇതിന്റെ വക്താക്കളായിരുന്നു. കേരളത്തിലും ശാദുലിയ്യ ത്വരീഖത്തിന് വേരുകളുണ്ടായിരുന്നു. തിരൂരിലെ മച്ചിങ്ങപാറയിലെ ശൈഖ് മുഹമ്മദ് ബാപ്പു ഖാലിദ് ശാദുലിയും, കോഴിക്കോട് വടകരയിലെ ശൈഖ് മുഹമ്മദ് ഹാജി തങ്ങള്‍ ശാദുലിയും അതിന്റെ വക്താക്കളായിരുന്നു.

ഇമാം ശാദുലിയെ കുറിച്ച് ഇബ്നു ബത്തുത്ത തന്റെ സഞ്ചാര ഡയറിയിൽ കുറിക്കുന്നു;
ഞാൻ യാഖൂത്തുൽ അർഷിയെ കണ്ടു അദ്ധേഹം പറഞ്ഞു: എന്റ ശൈഖ് എന്നോട് പറഞ്ഞു: ശൈഖ് ശാദുലി എല്ലാ വർഷവും ഹജ്ജിന് പോയിരുന്നു. ഒരു ഹജ്ജ്ത്രക്കൊരുങ്ങവേ മഹാൻ പറഞ്ഞു: നിങ്ങൾ ഒരു കൊടാലി വാഹനത്തിൽ വെക്കുക. സംശയം പ്രകടിപ്പിച്ച ശിഷ്യന്മാരോട് അത് ഇന്ന സ്ഥലത്തെത്തിയാൽ തിരിയുമെന്ന് മറുപടി പറഞ്ഞ് യാത്ര തുടങ്ങി വഴിമധ്യേ മഹാൻ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഇറങ്ങി കുളിച്ച് രണ്ട് റക്അത്ത് നിസ്കരിച്ചു അവസാന സുജൂദിൽ ഈ ലോകത്തോട് വിടചൊല്ലി.

ഇമാം ശാദുലി റഹ്മത്തുള്ളാഹി അലൈഹി നിരവധി ഔറാദുകൾ തന്റെ മുരീദുമാർക്ക് സമർപ്പിച്ചിരുന്നു, ഹിസ്ബുൽ ബഹ്റും ശാദുലീ റാത്തീബും അതിൽ ചിലത് മാത്രമാണ്. ഇത് മുസ്ലിം ലോകത്ത് ഇന്നേ വരേ സർവ്വാംഗീകൃതമായി നിലനിന്ന് പോരുന്ന ആചാരമാണ്. കേദകരം
ഇന്നതിനെ പരിഹസിക്കാൻ ചില വിഢിക്കോലങ്ങൾ രംഗത്ത് വന്നിരിക്കുന്നു.
ബിദഈകൾ പടച്ച് വിടുന്ന കള്ളവാദങ്ങൾ യഥാർത്ഥ സുന്നികളിൽ പോലും സംശയവും പരിഹാസവും പടരാൻ കാരണമാകുന്നു.

യാഥാർത്ഥ്യം നാം തിരിച്ചറിയുക.
അല്ലാഹുവിൽ അനുരക്തരായി ദിഖ്റ് ചൊല്ലുമ്പോൾ ആടുന്നത് സ്വഹാബികൾ മുതൽ ഇന്നോളമുള്ള പണ്ഡിതർ ചെയ്തതും അംഗീകാരം നൽകിയതുമായ കാര്യമാണ്. ഹദീസിലും ഗ്രന്ഥങ്ങളിലും അതിന് നിരവധി തെളിവുകൾ കാണാം.


നബി ( സ) പറഞ്ഞു; നിങ്ങൾ ദിക്ർ ചൊല്ലുക നിങ്ങൾ ബ്രാന്തനെന്ന് വിളിക്കപ്പെടുന്നത് വരെ.

അലി (റ) പറഞ്ഞു; സ്വഹാബത്ത് ദിക്ർ ചൊല്ലിയാൽ ശക്തമായ കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ വലത്തോട്ടും ഇടത്തോട്ടും ആടുമായിരുന്നു. അവരുടെ കണ്ണുനീരുകൾ വസ്ത്രത്തിലൂടെ ഒഴുകാറുണ്ടായിരുന്നു.

അബൂ അറാകഃ(റ) പറയുന്നു. കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ സ്വഹാബികൾ ദിക്റ് ചൊല്ലുമ്പോൾ ആടിയിരുന്നു.

ഇമാം സുയൂത്തി (റ) തന്റെ ഹവിയിൽ പറയുന്നു;
ജഅ്ഫർ(റ) നബി തങ്ങൾക്ക് മുന്നിൽ ശരീരമിളക്കി ആടിയതിൽ സൂഫികൾ ദിഖ്ർ ചൊല്ലുമ്പോൾ ആടുന്നതിന് തെളിവുണ്ട്.
ദിഖ്റിന്റെ മജ്ലിസിൽ ആടുന്നതും നിൽക്കുന്നതുമൊക്കെ പൂർവ്വിക പണ്ഡിതരിൽ നിന്ന് സ്വഹീഹായി വന്ന കാര്യമാണ്. ശൈഖുൽ ഇസ്ലാം ഇസ്സുദ്ധീനുബ്നു അബ്ദിസ്സലാം അവരിൽപെടുന്നു.

ഇതിന് പുറമെ നിരവധി ഗ്രന്ധങ്ങളിൽ ഇത് സമ്പന്ധമായ പരാമർശങ്ങൾ കാണാം ഇമാം നവവി(റ)യുടെ അദ്കാർ സുയുത്തി(റ)യുടെ അൽ ഖസാഇസ് സുഹ്റവർദ്ധി(റ)യുടെ അവാരിഫുൽ മആരിഫ് എന്നിവ ഉദാഹരണം.

ചുരുക്കത്തിൽ
ശാദുലീ റാത്തീബ് നിരവധി കാലമായി മുസ്ലിം ലോകം ചെയ്തുവരുന്ന നല്ല കർമ്മമാണ്. ഔലിയാക്കളിൽ പ്രമുഖനായിരുന്ന ശൈഖ് അബുൽ ഹസൻ ശാദുലി(റ)യുടെ ഇജാസത്ത് പ്രകാരം അവരുടെ മുരീദുമാർ ഇന്നും അത് നിർവഹിച്ച് പോരുന്നു. വിമർശിക്കാനും പരിഹസിക്കാനും അതിൽ ഒന്നുമില്ല. അതിൽ പങ്കെടുക്കുന്നവരും കണ്ടു നിൽക്കുന്നവരും ആടുന്നതും ഇളകുന്നതും ഇസ്ലാമിൽ അടിസ്ഥാനമുള്ള കാര്യമാണ്. അതിനെ പരിരസിക്കുന്നത്  പിശാചിന്റെ ധർമം നിർവഹിക്കുന്ന ബിദഇകളും. റാത്തീബിനെ കുറിച്ച് വിവരമില്ലാത്തവരുമാണ്.
വിശ്വാസികൾ വഞ്ചിതരാവരുത്.
[24/02, 12:23 PM] ‪+91 97477 57580‬: ദിക്ർ ചെല്ലുമ്പോൾ സുന്നികൾ ആടുന്നതിനെ പരിഹസിച്ചുതള്ളുന്നവർ അറിവില്ലായ്മയോ അതോ അറിവില്ലായ്മ നടിക്കുകയോ .

മഹാനായ ഇമാം സുയൂഥി തന്റെ ഹാവിലിൽ ഫതാവയിൽ പറയുന്നു:ഞാൻ പറയുന്നു അള്ളാഹു പരിശുദ്ധ ഖുർആനിൽ പറയുന്നു الذين يذكرون الله قياماوقعوداوعلي جنوبهم മുഅ്‌മിനീങ്ങൾ നിന്നും കിടന്നും ഇരുന്നും അള്ളാഹു വിനെ ദിക്ർ ചെയ്യുന്നു ഈ സ്ഥിതിയിൽ എങ്ങനെയാണ് നിൽക്കുന്നവനായി ദിക്ർ ചെല്ലലും ദിക്ർ ചെല്ലുന്നവനായി നിൽക്കുന്നതും നിഷേധിക്കപ്പെടുക.മാത്രമല്ല ആയിഷ ബീവി പറയുന്നു നബി എല്ലാ അവസ്ഥയിലും ദിക്ർ ചെല്ലാറുണ്ടായിരുന്നു.

ഈ നിൽക്കുന്നതിലേക്ക് ആട്ടവും അത്പോലുള്ളതും ചേരുകയാണെങ്കിൽ അവരുടെ മേൽ ആക്ഷേപമില്ല.കാരണം അത് ശുഹൂദി(നേർക്കുനേർ റബ്ബിനെ കാണും പോലെ ലയിക്കുക)ൻെറ ആന്ദത്തിൽ നിന്നുള്ളതാണ്.ഹദീസിൽ നബിയുടെ മുന്നിൽ ജാഫർ ഇബ്നു അബീതാലിബ് ആനന്ദ നൃത്തം വന്നിട്ടുണ്ട്. നബി അവരോട് എൻെറയും നിങ്ങളുടെയും സൃഷ്ടിപ്പ് പരസ്പരം സാമ്യതയുണ്ട് എന്ന് പറഞ്ഞപ്പോൾ. നബി അതിനെ എതിർ ത്തില്ല അത് ഈ നബിയുടെ അഭിസംബോധനയുടെ ആനന്ദം ആയിരുന്നു. സൂഫികൾ ദിക്ർ ചെല്ലുമ്പോൾ ദൈവീക സ്നേഹത്തിന്റെ ആനന്ദത്തിനാൽ സൂഫികൾ ആടിഉലയുന്നതിൻെ്‌റ അടിസ്ഥാനം ഇതായിരിക്കുന്നു. വലിയ ഇമാമീങ്ങളിൽ പെട്ട കൂട്ടത്തെതൊട്ട് ദിക്ർ ഉദ്ബോധന മജ്ലിസുകളിൽ ആട്ടവും നിൽക്കലും സ്വഹീഹായി വന്നിട്ടുണ്ട്. അവരിൽ പെട്ടവരാണ് ശൈഖ് عز الدين ابن عبد السلام

الحاوي للفتاوي (الفتاوي المتعلقةبالتصوف جزء ٢)

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...