Skip to main content

Posts

Showing posts with the label തറാവീഹ് ഇരുപതിന് കൊണ്ട് വന്ന ഹദീസ് ദുർഭലമാക്കുന്ന വഹാബിക്ക് മറുപടി

തറാവീഹ് ഇരുപതാണന്നതിന് ലോക പണ്ഡിതന്മാർ കൊണ്ട് വന്ന ഹദീസ് ദുർഭലമാക്കുന്ന വഹാബിക്ക് മറുപടി

🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📒📒📕📗📗📘📘📙📒📒📕📗📗📘📙 തറാവീഹ് ഇരുപതാണന്നതിന് ലോക പണ്ഡിതന്മാർ കൊണ്ട് വന്ന ഹദീസ് ദുർഭലമാക്കുന്ന വഹാബിക്ക് മറുപടി .................................... വഹാബി പറയുന്നു. ഉമറി(റ)ന്റെ കാലത്ത് ജനങ്ങൾ ഇരുപത് റക്അത്ത് നിസ്ക രിച്ചിരുന്നുവെന്ന സാഇബുബ്നു യസീദി(റ)ൽ നിന്ന് ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് ബലഹീനമാണ്. കാരണം അതിന്റെ നിവേദക പര മ്പരയിൽ അബൂഅബ്ദില്ലാഹിബ്നി ഫൻജവൈഹി (റ) എന്നൊരാ ളുണ്ട്. അദ്ദേഹത്തിന്റെ ചരിത്രം അറിയപ്പെടുന്നില്ലെന്നും അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഹദീസ് രേഖയാക്കുന്നവർ അദ്ദേഹം യോഗ്യനാണെന്ന് സ്ഥിരീകരിക്കേണ്ടതാണെന്നും തുഹ്ഫതുൽ അഹ്ദി വാ: 2, പേ: 75%ിൽ പ്രസ്താവിച്ചിട്ടുണ്ട്. മറുപടി എന്ത് മറുപടി തുഹ്ഫതുൽ അഹ്ദിയുടെ രചയിതാവ് മുബാറക് പൂരി വേണ്ടത്ര നിരൂപണ ഗ്രന്ഥം പരതിയിട്ടില്ലെന്ന് വ്യക്തം.  ഹാഫിള് ദഹബിയുടെ തദ്കിറതുൽ ഹുഫ്ഫാള് വാ: 1, പേ: 1057മിൽ അബൂ അബ്ദില്ലാഹിബി ഫൻജവൈഹി(റ)യെ പരാമർശിച്ചിട്ടുണ്ട്. ...