Tuesday, May 8, 2018

തറാവീഹ് ഇരുപതാണന്നതിന് ലോക പണ്ഡിതന്മാർ കൊണ്ട് വന്ന ഹദീസ് ദുർഭലമാക്കുന്ന വഹാബിക്ക് മറുപടി

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒📒📕📗📗📘📙

തറാവീഹ് ഇരുപതാണന്നതിന് ലോക പണ്ഡിതന്മാർ കൊണ്ട് വന്ന ഹദീസ് ദുർഭലമാക്കുന്ന വഹാബിക്ക് മറുപടി
....................................
വഹാബി പറയുന്നു.

ഉമറി(റ)ന്റെ കാലത്ത് ജനങ്ങൾ ഇരുപത് റക്അത്ത് നിസ്ക
രിച്ചിരുന്നുവെന്ന സാഇബുബ്നു യസീദി(റ)ൽ നിന്ന് ബൈഹഖി (റ)
ഉദ്ധരിച്ച ഹദീസ് ബലഹീനമാണ്. കാരണം അതിന്റെ നിവേദക പര
മ്പരയിൽ അബൂഅബ്ദില്ലാഹിബ്നി ഫൻജവൈഹി (റ) എന്നൊരാ
ളുണ്ട്. അദ്ദേഹത്തിന്റെ ചരിത്രം അറിയപ്പെടുന്നില്ലെന്നും അതു
കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഹദീസ് രേഖയാക്കുന്നവർ അദ്ദേഹം
യോഗ്യനാണെന്ന് സ്ഥിരീകരിക്കേണ്ടതാണെന്നും തുഹ്ഫതുൽ
അഹ്ദി വാ: 2, പേ: 75%ിൽ പ്രസ്താവിച്ചിട്ടുണ്ട്.
മറുപടി എന്ത്


മറുപടി




തുഹ്ഫതുൽ അഹ്ദിയുടെ രചയിതാവ് മുബാറക് പൂരി
വേണ്ടത്ര നിരൂപണ ഗ്രന്ഥം പരതിയിട്ടില്ലെന്ന് വ്യക്തം.

 ഹാഫിള്
ദഹബിയുടെ തദ്കിറതുൽ ഹുഫ്ഫാള് വാ: 1, പേ: 1057മിൽ അബൂ
അബ്ദില്ലാഹിബി ഫൻജവൈഹി(റ)യെ പരാമർശിച്ചിട്ടുണ്ട്.


ഹിജ്റ 414 റബീഉൽ ആഖിറിലാണ് അദ്ദേഹത്തിന്റെ വിയോഗ
മുണ്ടായതെന്നും അദ്ദേഹം യോഗ്യനും ഗ്രന്ഥകാരനുമായിരുന്നു
ന്നും ഹാഫിള് ഇബ്നുൽ ഇമാദ് (റ) തന്റെ ശരറാതുദ്ദഹബ് വാ:
3, പേ. 200ൽ പസ്താവിച്ചിട്ടുണ്ട്.


ദഹബി തന്നെ പറയട്ടെ. "അദ്ദേഹം യോഗ്യനും സത്യസന്ധ
നുമായിരുന്നു. നല്ല കയ്യെഴുത്തുകാരനും ഗ്രന്ഥകാരനുമായ ഇദ്ദേഹം
വെറുക്കപ്പെട്ട കുറെ റിപ്പോർട്ടുകളും ചെയ്തിട്ടുണ്ട്." (ദഹബിയുടെ
സിയറു അഅ്ലാമിന്നുബലാഅ് വാ: 17, പേ: 384)



എന്നാൽ ബൈഹഖി (റ) റിപ്പോർട്ട് ചെയ്ത ഈ ഹദീസ് ആ
വെറുക്കപ്പെട്ട റിപ്പോർട്ടുകളിൽ പെട്ടതാണെന്ന് ഒരു പണ്ഡിതനും
പറഞ്ഞിട്ടില്ല. മറിച്ച് ഹദീസ് റിപ്പോർട്ടർമാരൊക്കെ ഇതിന്റെ പരമ്പര
സ്വഹീഹാണെന്നാണ് പറഞ്ഞിട്ടുള്ളത്. (ശർഹുൽ മുഹദ്ദബ് വാ: 4,
പേ. 31 നോക്കുക).

അബൂഅബ്ദില്ലാഹിബ്നി ഫൻജവൈഹി (റ) അറിയപ്പെടാത്ത
ആളാണന്ന് പ്രസ്താവിച്ച വഹാബിയായ മുബാറക് ഫൂരിയുടെ
ധാരണ താൻ പരിശോധിച്ച് നിരൂപണ ഗ്രന്ഥങ്ങളിലൊന്നും
കാണാത്ത വ്യക്തി മജ് ഹൂലാണന്നാകും

. മുബാറക് ഫ്യൂരിയുടെ
ജഹാലത്താണ് യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത്. മജ്ഹൂ ലാ
ണെന്ന വാദം പൊളിഞ്ഞതോടെ അദ്ദേഹം അയോഗ്യനാണെന്നോ
ഹദീസ് വെറുക്കപ്പെട്ടതിൽ പെട്ടതാണെന്നാ വാദിക്കാനുള
ശ്രമവും വിഫലമായി.


എന്നാൽ എല്ലാ അടവുകളും തകർന്ന് തരിപ്പണമായപ്പോൾ
ഒരു വഹാബി എഴുതുന്നത് കാണുക: “ഈ ഹദീസ് റിപ്പോർട്ടർമാ
രിൽ ഒരാൾ അബ്ദുല്ലിബ്നു ഫൻജവൈഹി (റ) അറിയപ്പെടാത്ത
വ്യക്തിയാണെന്നും ഭൂരിപക്ഷം പണ്ഡിതന്മാരും അദ്ദേഹത്തിന്റെ
റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും ഹാഫിള് ഇബ്നുഹജറൽ അസ്ഖലാനി റ നുസ്ഹത്തി.ന്നളർ ഫിനുഖ്ബതിൽ ഫിത്ർ എന്ന ഗ്രന്തത്തിൽ പറഞ്ഞിട്ടുണ്ട് പേ 71
(അൽമനാർ പേ 131 റമളാൻ സ്പഷ്യൽ 1984)


കല്ല് വെച്ച നുണയാണിത് ഇബ്നു ഹജർ റ
ന്റെ പ്രസ്തുത കിതാബി ന്റ പേജ്71 ൽ
 ഇല്ലെന്ന് മാത്രമല്ല ആ ഗ്രന്ഥത്തിൽ
ഒരിടത്തും പ്രസ്തുത റിപ്പോർട്ടറെ പരാമർശിക്കാൻ ന്യായവുമില്ല
കാരണം നിരൂപണ ഗ്രന്തമല്ല അത്. പ്രത്യുത ഹദീസ് നിദാന ശാസ്ത്രമായ
 ഉസൂലുൽ ഹദീസാണ്. പക്ഷെ, ഇതുണ്ടാ പാവം വഹാബികൾക്കറിയുന്നു. പോകട്ടെ 150 ഓളം ഗ്രന്ഥങ്ങൾ രചിച്ച ഇബ്നു ഹജർ റ
 അബൂഅബ്ദില്ലാഹിബി എൻജഹി റ യെ ദുർഭലനാക്കി
 തന്റെ ഒരു ഗ്രന്തത്തിലും പ്രസ്താവിച്ചതായി തെളിയിക്കാൻ ഒരാൾ
ക്കും സാദ്യമല്ല.

അതും പോകട്ടെ നിരൂപണ പണ്ഡിതന്മാരായ ഇബ്നു ഹജർ റ മുൻമികളിലോ പിൻഗാമികളിലോ പെട്ട ഒരു
ആധികാരിക പണ്ഡിതനും ഇദ്ദേഹം മജ്ഹൂലാണെന്ന് പ്രസ്താവിച്ച
തായി തെളിയിക്കാൻ ഒരാൾക്കും കഴിയില്ല.

താൻ നോക്കിയ നിരു
പണ ഗ്രന്തങ്ങളിലൊന്നും ഇദ്ദേഹത്തെ കാണുന്നില്ലെന്ന മുടന്തൻ
ന്യായം പറഞ്ഞ വഹാബി ആചാര്യനായ മുബാറക് ഹൂരി മാത്ര
മാണ് ഇത് ആരോപണം ഉന്നയിച്ചത്. ഇത് ശരിയാണെങ്കിൽ ഒരു
നിരൂപണ ഗ്രന്ഥത്തിലും മുബാറക് ഹൂരിയെ പരാമർശിച്ചതായി
കാണാത്തത് കൊണ്ട് അദ്ദേഹം മജ്ഹുലാണെന്നും അയോഗ്യനാ
ന്നും എന്ത് കൊണ്ട് വാദിച്ചുകൂടാ. അപ്പോൾ അബൂ അബ്ദ
ല്ലാഹിബ്നി എൻവൈഹി(റ)യെ മജ്ഹൂലാക്കിയ വ്യക്തിയും മജ് ഹൂലാ
യത് കൊണ്ട് തന്റെ ജഹാലത്ത് വാക്കുകൾക്ക് യാതൊരു പരിഗ
യുമില്ലെന്ന് സക്ഷിപ്തം


തറാവീഹ് ഇരുപതാണന്നതിന് ലോക പണ്ഡിതന്മാർ മേൽ ഹദീസാണ് തെളിവാക്കിയിരിക്കുന്നത് അവരിൽ ഒരാൾ പോലും ആ ഹദീസ് ളഈ ഫാണന്ന് പറഞ്ഞിട്ടില്ല.

സലഫുകളുടെ കാലം മുതൽ  ഇന്ന് വരെ ഇരുപത് നിസ്കരിച്ചത്
അവരൊന്നും ഹദീസിന്റെ ദുർഭലത അറിയാത്തത് കൊണ്ടാണോ

മേൽ ഹദീസ് ദുർഭലമാണന്ന് പറഞ്ഞ ഒറ്റപണ്ഡിതന്റെ പേരും കാണിക്കാൻ ഒരാൾക്കും സാധ്യമല്ല

....................📒📒📕📗📗📘📘📙📒📒📕📗📗📘📙

ഉബയ്യുബ്നു കഅബ്(റ) അന്ന് ഇരുപത് റക്അത്തായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നതെന്ന് പ്രബലമായ ധാരാളം ഹദീസുകളിൽ വന്നതാണ്. ഏതാനും ഹദീസുകൾ കാണുക.

(1) ഇമാം ബൈഹഖി (റ) സുനനിൽ രേഖപ്പെടുത്തുന്നു:   

أخبرنا أبو عبد الله الحسين بن محمد بن الحسين بن فنجويه الدينوري بالدامغان ثنا أحمد بن محمد بن إسحاق السني أنبأ عبد الله بن محمد بن عبد العزيز البغوي ثنا علي بن الجعد أنبأ بن أبي ذئب عن يزيد بن خصيفة عن السائب بن يزيد قال كانوا يقومون على عهد عمر بن الخطاب رضي الله عنه في شهر رمضان بعشرين ركعة قال وكانوا يقرؤون بالمئين وكانوا يتوكؤن على عصيهم في عهد عثمان بن عفان رضي الله عنه من شده القيام(السنن الكبري: ٤٩٦/٢)

സാഇബുബ്നുയസീദു(റ)ല നിന്ന് നിവേദനം: ഉമറുബ്നുൽ ഖത്വാബ് (റ) ന്റെ കാലത്ത് റമളാൻ മാസത്തിൽ അവർ ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. അദ്ദേഹം പറയുന്നു: അവർ നൂറുകണക്കായ സൂക്തങ്ങൾ ഓതിയിരുന്നു.നിര്ത്തത്തിന്റെ കാഠിന്യത്താൽ ഉസ്മാന് അഫ്ഫാൻ(റ) ന്റെ ഭരണകാലത്ത് അവർ വടികളിൽ ആസ്പദമാക്കിയിരുന്നു. (അസ്സുനനുൽ കുബ്റാ 2/496)
    ഈ ഹദീസ് പ്രബലമാണെന്ന് നിരവദി ഹദീസ് പണ്ഡിതന്മാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമാം നവവി(റ) ഖുലാസ്വയിലും ശർഹുൽ മുഹദ്ദബിലും ഇബ്നുൽ ഇറാഖി(റ) ത്വർഹുത്തസരീബിലും ഇമാം സുയൂതി(റ) മസ്വാബീഹിലും ബദ്രുദ്ദീനുൽഐനി(റ) ഉംദത്തുൽ ഖാരിയിലും അത് പ്രബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
  പ്രസ്തുത ഹദീസിന്റെ നിവേദക പരമ്പരയിൽ വന്നവർ ഇവരാണ്.
  (1) അബൂഅബ്ദില്ലാഹിൽഹുസൈനുബ്നു മുഹമ്മദുൽ ഹുസൈനുബ്നു ഫന്ജ വൈഹി(റ). അദ്ദേഹം അദ്ദേഹത്തിൻറെ കാലഘട്ടത്തിലെ ഹദീസ് പണ്ഡിതന്മാരിൽ പ്രധാനികളിൽ പെട്ടയാളാണ്. അല്ലാമ ദഹബി തദ്കീറത്തുൽ ഹുഫ്ഫാള് (3/1057) ലും സിയാറു അഅ ലാമിന്നുബലാഅ (17/383) ലും അദ്ദേഹത്തെ പരമാർഷിച്ചിട്ടുണ്ട്.
  هو من كبار المحدثين، لا يسأل عن مثله
"അദ്ദേഹം ഹദീസ് പണ്ഡിതന്മാരിൽ പ്രധാനിയാണെന്നും അദ്ദേഹത്തെ പോലോത്തവരെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും അല്ലാമ നൈമാവി(റ) തഅലീഖിൽ വ്യക്തമാക്കിയിട്ടുണ്ട്".

  (2) അഹ്മദുബ്നുമുഹമ്മദുബ്നുഇസ്ഹാഖ് (റ). ഇബ്നുസ്സുന്നി എന്നാ പേരിലാണ് മഹാൻ അറിയപ്പെട്ടത്. 'അമലുൽ യൗമി വല്ലൈല' എന്നാ ഗ്രന്ഥത്തിന്റെ കർത്താവും ഇമാം നസാഈ(റ)യുടെ നിവെദകരിൽ പെട്ട ഒരാളുമാണ്. 
كان دين خيرا صدوقا
"കൂടുതൽ സത്യം പറയുന്നവരും നല്ലവരും മതനിഷ്ടയുള്ളവരും ആയിരുന്നു" എന്നാണു ഹാഫിള് ദഹബി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. (സിയറുഅഅലാമിന്നുബലാഅ 16/255, തദ്കിറത്തുൽ ഹുഫ്ഫാള് 3/939)
    (3)അബ്ദുല്ലാഹിബ്നുമുഹമ്മദുബ്നുഅബ്ദിൽ അസീസിൽ ബഗ് വി(റ). അദ്ദേഹം വിശ്വാസയോഗ്യനും  സ്ഥിരതയുള്ളവരും പരിചയസമ്പന്നനുമാണ്. പ്രഗത്ഭ ഹദീസ് പണ്ടിതാൻ ദാറഖുത്ഥ്നി(റ) അദ്ദേഹത്തെ പരിചയപ്പെടുത്തിയത് 
ثقة إمام جبل، أقل المشائخ خطأ
"വിശ്വാസയോഗ്യൻ, പർവത സമാനനായ ഇമാം, മശാഇഖുമാറിൽ വെച്ച് പിഴവ് കുറഞ്ഞയാൾ" എന്നൊക്കെയാണ്. 
    (4)അലിയ്യുബ്നുൽ ജഅദ്(റ). ഇദ്ദേഹം ഇമാം ബുഖാരി (റ)യുടെ ഉസ്താദുമാരിൽ ഒരാളാണ്. ഇദ്ദേഹം ثقة ثبت  വിശ്വാസയോഗ്യനും സ്ഥിരതയുള്ളയാളുമാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി (റ) തഖ്‌രീബിൽ വ്യക്തമാക്കിയിട്ടുണ്ട്.
   (5)യസീദുബ്നു ഖാസ്വീഫ(റ). ഇത് യസീദുബ്നു അബ്ദില്ലഹിബ്നു യസീദൽകിൻദി അൽമദനി എന്നാ വ്യക്തിയാണ്. അദ്ദേഹത്തെ പിതാമഹനിലെക്കു ചേർത്തിയും വിളിക്കാറുണ്ട്. ഇമാം അഹ്മദു(റ),യും അബൂഹാതിം (റ), നസാഈ(റ), ഇബ്നുസഅദ്(റ), ഇബ്നുഹിബ്ബാൻ(റ), ഇബ്നു അബ്ദിൽബർറ്(റ) തുടങ്ങിയവരെല്ലാം അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രഖ്യാപിച്ചവരാണ്. അദ്ദേഹം (ثقة حجة) വിശ്വാസയോഗ്യനും ഹുജ്ജത്തുമാണെന്ന് ഇബ്നുമഈൻ പ്രസ്ഥാപിചിട്ടുണ്ട്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അദ്ദേഹത്തിൻറെ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.     

   (6)സാഇബുബ്നുയസീദുബ്നുസഈദുബ്നുസുമാമതൽകിന്തി(റ). അദ്ദേഹം സ്വഹാബിയാണ്. അദ്ദേഹം നബി(സ)യോടൊന്നിച്ച് ഹജ്ജത്തുൽവദാഇൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിനു അന്ന് ഏഴു വയസ്സ്  പ്രായമായിരുന്നു. അദ്ദേഹത്തിൽ നിന്ന് നിരവദിപേർ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്.
   അപ്പോൾ മേൽ ഹദീസ് എല്ലാ നിലയിലും പ്രബലമാണ്.

📒📒📕📗📗📘📘📙📒📒📕📗📗📘📙
................................
തറാവീഹ് ഇരുപത് റക്അത്താണെന്ന് നിരവധി പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.

ഒന്ന്: സ്വഹാബത്തിന്റെ ഇജ്മാഅ.
തനിച്ചും ചെറുസംഘങ്ങളായും പള്ളിയില വെച്ച് തറാവീഹ് നിസ്കരിച്ചിരുന്ന ജനങ്ങളെ ഹിജ്റ പതിനാലാം വർഷം ഉബയ്യുബ്നു കഅബ്(ര)ന്റെ നേത്രത്വത്തിൽ വലിയ ജമാഅത്തായി രണ്ടാം ഖലീഫ ഉമർ(റ) സംഘടിപ്പിച്ചപ്പോൾ അദ്ദേഹം ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ഛത്. അന്നുണ്ടായിരുന്ന സ്വഹാബിമാരിൽ ഒരാളും അതിനെ വിമർശിക്കുകയുണ്ടായില്ല. പ്രത്യുത അവരെല്ലാം അത് അംഗീകരിക്കുകയാണ് ചെയ്തത്. മൂന്ന് രാത്രികളിൽ നബി(സ)യോട് കൂടെ പങ്കെടുത്ത പലരും അവരിലുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമാണ്. അതിനാല ഇരുപത് റക്അത്ത് തറാവീഹ് നബി(സ)യിൽ നിന്ന് അവർ മനസ്സിലാക്കിയതിനു എതിരായിരുന്നുവെങ്കിൽ അതിനെ അവർ വിമര്ഷിക്കുമെന്ന കാര്യം തീർച്ചയാണ്. ഇക്കാര്യം പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നു ഹജർ(റ) എഴുതുന്നു:     

وهي عندنا لغير أهل المدينة عشرون ركعة كما أطبقوا عليها في زمن عمر رضي الله عنه، لما اقتضى نظره السديد جمع الناس على إمام واحد فوافقوه.(تحفة المحتاج: ٢٤٠/٢


നമ്മുടെ മദ്ഹബിൾ മദീനക്കാർ അല്ലാത്തവർക്ക് തറാവീഹ് ഇരുപത് റക്അത്താണ്. ഉമറി(റ) ന്റെ കാലത്ത് സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചുവല്ലോ. ഒരു ഇമാമിന്റെ കീഴിൽ ജനങ്ങളെ സംഘടിപ്പിക്കണമെന്ന്  ശരിയായ ചിന്തയാണ് ഉമറി(റ) നെ അതിനു പ്രേരിപ്പിച്ചത്. അപ്പോൾ അവരെല്ലാം അദ്ദേഹത്തോട് യോജിച്ചു. (തുഹ്ഫത്തുൽ മുഹ്താജ്  2/240)
  ശർഹുബാഫള് ലിലെ പരമാര്ഷം ഇങ്ങനെയാണ്.

عبارة شرح با فضل: وتعيين كونها عشرين جاء فى حديث ضعيف، لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين. (حاشية الشرواني: ٢٤٠/٢)

തറാവീഹ് ഇരുപതാണെന്നു നിർണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേല ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)
    പ്രഗത്ഭ ഹനഫീ പണ്ഡിതൻ അലാഉദ്ദീൻ കാസാനി(റ) എഴുതുന്നു: 

والصحيح قول العامة لما روي أن عمر رضي الله عنه جمع أصحاب رسول الله صلى الله عليه وسلم في شهر رمضان على أبي بن كعب فصلى بهم في كل ليلة عشرين ركعة، ولم ينكر أحد، فيكون إجماعا منهم(بدائع الصنائع: ٢٨٨/1)
എല്ലാവരും പറഞ്ഞ അഭിപ്രായമാണ് ശരി.കാരണം റമളാൻ മാസത്തിൽ നബി(സ)യുടെ അനുയായികളെ ഉബയ്യുബ്നു കഅബ്(റ)ന്റെ കീഴിൽ ഉമർ(റ) സംഘടിപ്പിക്കുകയുണ്ടായി. അവർക്കിമാമായി എല്ലാ രാത്രിയിലും ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നത്.അതിനെ ആരും വിമർശിച്ചിട്ടില്ല. അതിനാല അവരില നിന്നുള്ള ഇജ്മാആയി വേണം അതിനെ കാണാൻ.(ബദായിഉസ്സ്വനാഇഅ 1/288)

പ്രഗത്ഭ ഹമ്പലി പണ്ഡിതൻ ഇബ്നു ഖുദാമ(റ) എഴുതുന്നു: 

ولنا ، أن عمر ، رضي الله عنه لما جمع الناس على أبي بن كعب ، وكان يصلي لهم عشرين ركعة...وهذا كالإجماع ، فأما ما رواه صالح ، فإن صالحا ضعيف ، ثم لا ندري من الناس الذين أخبر عنهم ؟ فلعله قد أدرك جماعة من الناس يفعلون ذلك ، وليس ذلك بحجة ، ثم لو ثبت أن أهل المدينة كلهم فعلوه لكان ما فعله عمر ، وأجمع عليه الصحابة في عصره ، أولى بالاتباع (المغني

ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ അദ്ദേഹം അവര്ക്ക് ഇരുപത് റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്. ഇതാണ് തറാവീഹ് ഇരുപതാണെന്നതിനു നമ്മുടെ പ്രമാണം... ഇത് ഇജ്മാഇന് തുല്യമാണ്. "നല്പത്തിയൊന്നു റക്അത്ത് നിസ്കരിക്കുന്നതായി ജനങ്ങനെ ഞാനെത്തിച്ചു" എന്ന് നിവേദനം ചെയ്ത സ്വാലിഹ് എന്ന വ്യക്തി ദുർബ്ബലനാണ്.അദ്ദേഹം പറയുന്ന ജനങ്ങൾ ആരാണെന്ന് നമുക്കറിയില്ല. ചിലര് അപ്രകാരം പറയുന്നതായി അദ്ദേഹം  കണ്ടെത്തിച്ചിരിക്കാം. അങ്ങനെയാണെങ്കിൽ അത് പ്രമാനമല്ല. ഇനി മദീനക്കാർ മുഴുവനും അപ്രകാരമാണ് ചെയ്തിരുന്നതെന്ന് സ്ഥിരപ്പെട്ടാലും ഉമർ(റ) വിന്റെ കാലത്ത് സ്വഹാബത്ത്(റ) ഒന്നടങ്കം ഏകോപിച്ച കാര്യമാണ്   മാത്രകയാക്കാൻ കൂടുതൽ നല്ലത്(മുഗ്നി 3/388)

സാക്ഷാൽ ഇബ്നുതൈമിയ്യ എഴുതുന്നു:

فإنه ثبت أن أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان، ويوتر بثلاث. فرأى كثير من العلماء أن ذلك هو السنة، لأنه أقامه بين المهاجرين والأنصار، ولم ينكره منكر.(مجموع فتاوي: ١١٢/٢٣)

ഉബയ്യുബ്നു കഅബ്(റ) ഇരുപത് റക്അത്ത് തറാവീഹും മൂന്ന് റക്അത്ത് വിത്റുമാണ്  നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അതിന്റെയടിസ്ഥാനത്തിൽ അതാണ്‌ സുന്നത്തെന്നു ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കാരണം മുഹാജിറുകളും അൻസ്വാറുകലുമായ സ്വഹാബത്തിനിടയിലാണ് ഉമർ(റ) അത് നടപ്പിലാക്കിയത്. അതിനെ ഒരാളും വിമർശിച്ചിട്ടില്ല. (മജ്മൂഉഫതാവ 23/112)

ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ ഇബ്നുആബിദീൻ(റ) പറയുന്നു: 

لأن المواظبة عليها وقعت في أثناء خلافة عمر رضي الله عنه ووافقه على ذلك عامة الصحابة ومن بعدهم إلى يومنا هذا بلا نكير وكيف لا وقد ثبت عنه صلى الله عليه وسلم عليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ كما رواه أبو داود(رد المحتار لابن عابدين: ٤٩٣/٢، وابحر الرائق: ٧١/٢)

ഉമറി(റ)ന്റെ ഭരണത്തിനിടയിലാണ് സ്ഥിരമായ ജമാഅത്ത് തുടങ്ങിയത്. അന്നുണ്ടായിരുന്ന സ്വഹാബിമാരും നാളിതുവരെയുള്ള മുസ്ലിംകളും അതോടു യോജിക്കുകയാനുണ്ടായത്. ആരും തന്നെ അതിനെ വിമർശിക്കുകയുണ്ടായില്ല. "എന്റെ സുന്നത്തും ഖുലഫാഉറാഷിദുകളുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. അവ അണപ്പല്ല്കൊണ്ട് കടിച്ചു പിടിക്കുക". (അബൂദാവൂദ്) എന്ന് നബി(സ) നിർദ്ദേശിച്ചിട്ടുണ്ടല്ലോ. (റദ്ദുൽമുഹ്താർ 2/71) 

അപ്പോൾ തറാവീഹ് ഇരുപത് റക്അത്താണെന്നതിന് പ്രമാണമായി എല്ലാ മദ്ഹബിലെയും പണ്ഡിതന്മാർ എടുത്തു പറയുന്ന പ്രമാണം സ്വഹാബത്തിന്റെ ഇജ്മാ ആണ്. അതിനേക്കാൾ സുഷക്തമായൊരു പ്രമാണം വേറെയില്ല.

📒📒📕📗📗📘📘📙📒📒📕📗📗📘📙
..............'' .....'' ".... :.... :

തറാവീഹും റക്അത്തുകളും

വിശ്വവിഖ്യാതമായ നാല് മദ്ഹബുകളിലും തറാവീഹ് 20 റക്അത്താണ്. ഇരുപതിൽ കുറഞ്ഞ തറാവീഹ് ഒരു മദ് ഹബിലും ഇല്ലതന്നെ. ഓരോ മദ്ഹബുകളുടെയും  വിശദീകരണം അതാതു മദ്ഹബുകളിലെ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ വായിക്കാം.   

     (1)ശാഫിഈ മദ്ഹബ്
       ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ടിതാൻ ഇമാം നവവി(റ) എഴുതുന്നു:

مذهبنا أنها عشرون ركعة بعشر تسليمات غير الوتر ، وذلك خمس ترويحات والترويحة أربع ركعات بتسليمتين ، هذا مذهبنا ، وبه قال أبو حنيفة وأصحابه وأحمد وداود وغيرهم ، ونقله القاضي عياض عن جمهور العلماء . (شرح المهذب: ٣٣/٤)

നമ്മുടെ മദ്ഹബിൾ വിത്ർ കൂടാതെ പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തറാവീഹ്. അത് അഞ്ചു തർവീഹത്തുകളാണ്. രണ്ടു പ്രാവശ്യം സലാം വീട്ടിയുള്ള നാല് റക്അത്തുകളാണ് ഒരു തർവീഹത്. അബൂഹനീഫ (റ) യും അസ്വഹാബും അഹ്മദും(റ) ദാവൂദും മറ്റും ഈ അഭിപ്രായക്കാരാണ്.ഖാളീ ഇയാള് (റ) ബഹുഭൂരിഭാഗം പണ്ഡിതന്മാരെ ഉദ്ദരിച്ച് അത് രേഖപ്പെടുത്തിയിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ്: 4/33)

  (2)ഹനഫീ മദ്ഹബ്
    ഹനഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതൻ അലാഉദ്ദീൻ അബൂബക്റുബ്നു മസ്ഊദുൽകാസാനീ(റ) പറയുന്നു: 

وأما قدرها فعشرون ركعة في عشر تسليمات ، في خمس ترويحات كل تسليمتين ترويحة وهذا قول عامة العلماء . وقال مالك في قول : ستة وثلاثون ركعة ، وفي قول ستة وعشرون ركعة(بدائع الصنائع: ٢٨٨/١)

അഞ്ചു തർവീഹത്തുകളിലായി പത്തു പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തരാവീഹ്. എല്ലാ രണ്ടു സലാം വീട്ടലും ഒരു തർവീഹത്താണ്.മൊത്തം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇമാം മാലിക്(റ)ന്റെ ഒരഭിപ്രായത്തിൽ മുപ്പത്തി ആറെന്നും മറ്റൊരഭിപ്രായത്തിൽ ഇരുപത്തി ആറെന്നും പറയുന്നുണ്ട്.(ബദാഇഉസ്സ്വനാഇഅ 1/288)

 (3) മാലികീ മദ്ഹബ്

   മാലികീ മദ്ഹബു കാരനായ  ഇബ്നുറുശ്ദ്(റ) എഴുതുന്നു:

واختلفوا في المختار من عدد الركعات التي يقوم بها الناس في رمضان : فاختار مالك في أحد قوليه ، وأبو حنيفة ، والشافعي ، وأحمد ، ودواد : القيام بعشرين ركعة سوى الوتر ، وذكر ابن القاسم عن مالك أنه كان يستحسن ستا وثلاثين ركعة والوتر ثلاث .(بداية المجتهد: ١٦٧/١)

റമളാനിൽ ജനങ്ങൾ നിർവഹിക്കുന്ന തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തിൽ നിന്ന് പ്രബലം ഏതാണെന്നതിൽ പണ്ടിതന്മാർക്ക് വീക്ഷണാന്തരം ഉണ്ട്.ഒരഭിപ്രായത്തിൽ ഇമാം മാളികും(റ) അബൂഹനീഫ(റ)യും ശാഫിഈ(റ)യും അഹ്മദും(റ)യും ദാവീദും വിത്ർ കൂടാതെ ഇരുപത് നിസ്കരിക്കണമെന്ന് പ്രബലമാക്കിയിരിക്കുന്നു. എന്നാൽ ഇബ്നുൽ ഖാസിം(റ) ഇമാം മാലിക്(റ) മുപ്പത്തിയാറിനെ നന്നായി കണ്ടിരുന്നതായി പരമാര്ശിച്ചിട്ടുണ്ട്. വിത്ർ മൂന്ന് റക്അത്തുമാണ്. (ബിദായത്തുൽ മുജ്തഹിദ്: 1/167)
  മാലികീ മദ്ഹബുകാരനായ അഹ്മദു ദർദീർ(റ) എഴുതുന്നു:   

والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

   മാലികീ മദ്ഹബുകാരനായ അല്ലാമ സ്വാവി(റ) എഴുതുന്നു: 

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)

തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177) 

    (4)ഹമ്പലീ മദ്ഹബ്
     ഹമ്പലീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇബ്നു ഖുദാമ(റ) എഴുതുന്നു: 

والمختار عند أبي عبد الله ، رحمه الله ، فيها عشرون ركعة . وبهذا قال الثوري ، وأبو حنيفة ، والشافعي . وقال مالك : ستة وثلاثون .(المغني: ٣٨٨/٣)

തറാവീഹ് ഇരുപത് റക്അത്തുകളാണെന്നാണ് അബുഅബ്ദില്ല(റ)യുടെ പക്കൽ മുഖ്തറായ അഭിപ്രായം. സൗരി(റ),അബൂഹനീഫ(റ), ശാഫിഈ(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്.ഇമാം മാലിക്(റ)മുപ്പത്താറാണെന്ന് പറയുന്നുണ്ട്.(അൽമുഗ്നി 3/388)
  അപ്പോൾ തറാവെഹ് നിസ്കാരം നാല് മദ്ഹബിലും ഇരുപത് റക്അത്തു  തന്നെയാണെന്ന് മേൽ ഉദ്ദരണികളിൽ നിന്ന് സുതരാം വ്യക്തമാണല്ലോ. 

മാലികീ മദ്ഹബും മുപ്പത്താറും
മദീനക്കാരുടെ പ്രവർത്തനം അടിസ്ഥാനമാക്കിയാണ് ഇമാം മാലിക്(റ) മുപ്പത്താറ് എന്ന് അഭിപ്രായപെട്ടത്. ഇമാം നവവി(റ) പറയുന്നു:

وقال مالك التراويح تسع ترويحات وهي ست وثلاثون ركعة غير الوتر . واحتج بأن أهل المدينة يفعلونها هكذا ، وعن نافع قال : أدركت الناس وهم يقومون رمضان بتسع وثلاثين ركعة يوترون منها بثلاث(شرح المهذب: ٣٢/٤)

മാലിക്(റ) പറയുന്നു: തറാവീഹ് ഒമ്പത് തർവീഹത്തുകളാണ്. അത് മുപ്പത്താറ് റക്അത്തുകളാണ്. മദീനക്കാർ അപ്രകാരം പ്രവർത്തിക്കുന്നു എന്നതാണ് അദ്ദേഹം പ്രമാണമായി പറയുന്നത്. നാഫിഅ(റ) ഇപ്രകാരം പ്രസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. ജനങ്ങൾ റമളാനിൽ മുപ്പത്തിഒമ്പത് റക്അത്തുകൾ നിസ്കരിക്കുന്നതായി ഞാൻ എത്തിച്ചു. അതിൽ മൂന്ന് വിത്റാണ്. (ശർഹുൽ മുഹദ്ദബ്: 4/32)

ഇമാം മാലിക്(റ) ന്റെ ഉസ്താദാണല്ലോ ഇമാം നാഫിഅ(റ). അപ്പോൾ അദ്ദേഹത്തിൻറെ കാലത്ത് മദീനക്കാർ നിസ്കരിച്ചിരുന്നത് മുപ്പത്താറാണെന്ന് മേൽ പ്രസ്ഥാവത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉമറുബ്നുൽ ഖത്വാബ് (റ)ന്റെ കാലത്ത് ഉബയ്യുബ്നു കഅബ്(റ) ന്റെ നേത്രത്വത്തിൽ മദീനാ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചത് ഇരുപത് റക്അത്തായിരുന്നു വന്നു ഇമാം മാലിക്(റ) തന്നെ 'മുവത്വഇ'ൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇരുപത് എന്നാണ് മുപ്പത്താറായാതെന്ന് ചിന്തിക്കേണ്ടതുണ്ട്. മാലികീ മദ്ഹബുകാരനായ ശൈഖ് ദർദീർ(റ) എഴുതുന്നു: 

وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)

തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമാരുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
   ഉമാവിയ്യാ ഖലീഫമാരിൽ ഒമ്പതാമത്തെ വ്യക്തിയാണ് ഉമറുബ്നു അബ്ദിൽ അസീസ്(റ). ഹിജ്റ 61 ൽ ജനിച്ച അദ്ദേഹം 101 ൽ വഫതായി. ഹി:99 മുതൽ 101 വരെ യായിരുന്നു അദ്ദേഹത്തിൻറെ ഭരണ കാലം. ഉമറുബ്നുൽ ഖത്വാബ് (റ) ഉബയ്യുബ്നു കഅബ് (റ) ന്റെ നേത്രത്വത്തിൽ തറാവീഹിലെ ജമാഅത്ത് പുന സംഘടിപ്പിച്ചത് ഹിജ്റ പതിനാലാം വർഷമായിരുന്നുവെന്നാണ് പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്. അന്ന് തറാവീഹ് നിസ്കരിച്ചിരുന്നത് വിത്റടക്കം ഇരുപത്തിമൂന്നായിരുന്നു വെന്ന് ഇമാം മാലിക്(റ) തന്നെ നിവേദനം ചെയ്തിട്ടുള്ളതാണ്‌. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഹിജ്റ വർഷം 14 മുതൽ 99 വരേയുള്ള കാലയളവിൽ ഇരുപതിൽ കൂടുതൽ മദീനക്കാർ തറാവീഹ് നിസ്കരിച്ചിട്ടില്ല എന്നാണ്. അപ്പോൾ ഇമാം മാലിക്(റ) മുപപത്താറിനെ കുറിച്ച് പഴയസമ്പ്രദായം അതാണെന്ന് പറയുന്നത് ഹിജ്റ 99-ണ് ശേഷമുള്ളതിനെകുറിച്ചാകാനെ തരമുള്ളൂ.
      ഉമറുബ്നു അബ്ദിൽ അസീസ്(റ) ന്റെ കാലത്താണ് മുപ്പത്താറ് നിസ്കരിക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. അതിനെ പണ്ഡിതന്മാർ വിശദീകരിക്കുന്നതിങ്ങനെയാണ്. ഇമാം നവവി(റ) എഴുതുന്നു:

وأما ما ذكروه من فعل أهل المدينة فقال أصحابنا : سببه أن أهل مكة كانوا يطوفون بين كل ترويحتين طوافا ويصلون ركعتين ولا يطوفون بعد الترويحة الخامسة . فأراد أهل المدينة مساواتهم فجعلوا مكان كل طواف أربع ركعات فزادوا ست عشرة ركعة وأوتروا بثلاث فصار المجموع تسعا وثلاثين(شرح المهذب: ٣٢/٤)

മദീനക്കാർ മുപ്പത്താറ് നിസ്കരിക്കാനുള്ള കാരണം നമ്മുടെ അസ്വഹാബ് വിവരിക്കുന്നതിങ്ങനെയാണ്. മക്കക്കാർ എല്ലാ നാല് റക്അത്തുകൾക്കും ശേഷം ഒരു ത്വവാഫും രണ്ട് റക്അത്ത് സുന്നത്തും നിസ്കരിക്കുമായിരുന്നു. അഞ്ചാം തർവീഹത്തിന്  ശേഷം (ഇരുപത് പൂർത്തിയായ ശേഷം) അവർ ത്വവാഫ് ചെയ്തിരുന്നില്ല. അപ്പോൾ മക്കക്കാരുടെ തുല്യമാകാനായി മദീനക്കാർ ഒരു ത്വവാഫിന്റെ സ്ഥാനത്ത് നാല് റക്അത്തുകൾ തീരുമാനിക്കുകയും അതനുസരിച്ച് പതിനാറ് റക്അത്തുകൾ  വർധിപ്പിക്കുകയും ചെയ്തു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും. അപ്പോൾ മുപ്പത്തിഒമ്പത് റക്അത്തുകളായി. (ശർഹുൽ മുഹദ്ദബ് : 4/32)



ഈ സലഫുസ്വാലിഹീങ്ങൾക്ക് ഹദീസിന്റെ ദുർഭലത അറിയാത്തവരാണോ? വഹാബി
📒📒📕📗📗📘📘📙📒📒📕📗📗📘📙
:............................................

വഹാബികളുടെ ലേഘനത്തിൽ സുന്നികൾ തെളിവാക്കുന്നു എന്ന് പറഞ്ഞു കൊണ്ടുവന്ന ഒരു ഹദീസാണ് താഴെ പറയുന്നത്

യഥാത്തത്തിൽ ഇമാം ബൈഹഖി റ യുടെ മേൽ പറഞ്ഞ ഹദീസാണ് നാം തെളിവായി കൊണ്ട് വരാറുള്ളത് അത് സ്വഹീഹാണ് നേരത്തേ തെളിവ് സഹിതം പറഞ്ഞതാണ്

താഴെ ഹദീസ് ദുർഭലമാണന്നു നാമും സമ്മതിക്കുന്നു.
ആ ഹദീസ് ഇതാണ്

ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു:

حدثنا يزيد بن هارون قال أنا إبراهيم بن عثمان عن الحكم عن مقسم عن ابن عباس أن رسول الله صلى الله عليه وسلم كان يصلي في رمضان عشرين ركعة والوتر . (المصنف بن أبي شيبة: ٢٨٥/٢)

ഇബ്നു അബ്ബാസ്(ര) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ ഇരുപത് റക്അത്തും വിത്റും നിസ്കരിച്ചിരുന്നു". (മുസ്വന്നഫ് 2/285)

ഇമാം ബൈഹഖി സുനനിലും ഇമാം ത്വബ്റാനി(റ) മുഅജമിലും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഈ ഹദീസിൽ ഇബ്റാഹീമുബ്നുഉസ്മാൻ എന്ന വ്യക്തി ദുർബ്ബലനായതിനാൽ പരമ്പരയുമായി ബന്ധപ്പെട്ട് ഹദീസ് ദുർബ്ബലമാണ്.

 എന്നാൽ അതിൽപ്പറയുന്ന ആശയത്തെ സ്വഹാബത്തിന്റെ ഇജ്മാഅ ശരിവേക്കുന്നതിനാൽ ആശയം ശരിയുമാണ്. ഇമാം സഖാവി(റ) എഴുതുന്നു:   


إذا تلقت الأمة الضعيف بالقبول يعمل به على الصحيح ، حتى إنه ينزل منزلة المتواتر في أنه ينسخ المقطوع به ; ولهذا قال الشافعي - رحمه الله - في حديث : لا وصية لوارث : إنه لا يثبته أهل الحديث ، ولكن العامة تلقته بالقبول ، وعملوا به حتى جعلوه ناسخا لآية الوصية(فتح المغيث: ٢٨٨/١)


മുസ്ലിം ഉമ്മത്ത്‌ ഒരു ദുർബ്ബലമായ ഹദീസ് സ്വീകരിച്ചാൽ പ്രബലാഭിപ്രായ പ്രകാരം അതനൂസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഖണ്ഡിതമായ  സ്ഥിരപ്പെട്ട ഒന്നിന്റെ നിയമ പ്രാബല്യത്തെ ഇല്ലായ്മ ചെയ്യുന്ന വിഷയത്തിൽ മുതവാതിറായ ഹദീസിന്റെ സ്ഥാനം പോലും അതിനു ലഭിക്കുന്നതാണ്. ഇതുകൊണ്ടാണ് "അനന്തരവകാശിക്ക് വസ്വിയത്തില്ല" എന്ന ഹദീസിനെ കുറിച്ച് ഇമാം ശാഫിഈ(റ) ഇപ്രകാരം പ്രസ്ഥാപിച്ചത്: "ഹദീസ് പണ്ഡിതന്മാർ ഇതിനെ സ്ഥിരപ്പെടുത്തുന്നില്ല. എന്നാൽ എല്ലാവരും അത് സ്വീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വസ്വിയ്യത്തിന്റെ ആയത്തിനെ ദുർബ്ബലപ്പെടുത്തുന്ന ഒന്നായി വരെ അതിനെ അവർ കാണുന്നു". (ഫത്ഹുൽ മുഗീസ് 1/288) 

ശർഹു ബാഫള് ലിൽ പറയുന്നു:


عبارة شرح بافضل وتعيين كونها عشرين جاء في حديث ضعيف لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين(حاشية الشرواني: ٢٤٠/٢)

തറാവീഹ് ഇരുപതാണെന്ന് നിർണ്ണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേൽ ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)

പ്രഗത്ഭ ഹനഫി പണ്ഡിതൻഇബ്നു ആബിദീൻ(റ) പറയുന്നു:


وأما تضعيف الحديث بمن ذكر فقد يقال إنه اعتضد بما مر من نقل الإجماع على سنيتها من غير تفصيل مع قول الإمام رحمه الله إن ما فعله عمر رضي الله عنه لم يتخرجه من تلقاء نفسه ولم يكن فيه مبتدعا ولم يأمر به إلا عن أصل لديه وعهد من رسول الله صلى الله تعالى عليه وسلم هـ فتأمل منصفا اه منحة الخالق: ٧٢/٢)

ചില നിവേദകരെ എടുത്തുകാണിച്ച് ഹദീസ് ദുർബ്ബലമാണെന്ന് പറയുന്നതിനു ഇപ്രകാരം മറുവടി പറയാവുന്നതാണ്. തറാവീഹ് നിരുപാധികം സുന്നത്താണെന്ന ഇജ്മാഅ പ്രസ്തുത ഹദീസിനു ശക്തി പകരുന്നു. ഉമർ(റ) ന്റെ പ്രവർത്തനം അവിടന്ന് സ്വയം മെനെഞ്ഞെടുത്തദല്ലെന്നും നബി(സ)യിൽ നിന്ന് ലഭിച്ച അടിസ്ഥാനമില്ലാതെ അദ്ദേഹം അത് ചെയ്യുകയില്ലെന്നും ഇമാം അബൂ ഹനീഫ(റ)യുടെ പ്രഖ്യാപനം അതിനെ ഒന്നുകൂടി സുശക്തമാക്കുന്നു. നിശ്പക്ഷമായി ചിന്തിച്ചാൽ ഇത് ബോധ്യമാകും. (മിൻഹത്തുൽഖാലിഖ് 2/72)

മുല്ലാ അലിയ്യുൽഖാരി(റ) എഴുതുന്നു:


وقال ابن حجر : وقول بعض أئمتنا أنه صلى بالناس عشرين ركعة ، لعله أخذه مما في مصنف ابن أبي شيبة أنه عليه الصلاة كان يصلي في رمضان عشرين ركعة سوى الوتر ، ومما رواه البيهقي أنه صلى بهم عشرين ركعة بعشر تسليمات ليلتين ، ولم يخرج في الثالثة ، لكن الروايتان ضعيفتان ، وفي صحيحي ابن خزيمة وابن حبان أنه صلى بهم ثمان ركعات والوتر ، لكن أجمع الصحابة على أن التراويح عشرون ركعة .(مرقاة المفاتيح شرح مشكاة المصابيح: ١٧٥/٢)

ഇബ്നു ഹജർ(റ) പറയുന്നു: "നബി(സ) ജനങ്ങൽക്കിമാമായി ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചുവെന്നു നമ്മുടെ ഇമാമുകളിൽ ചിലര് പറയുന്നത് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫിൽ നിന്നെടുത്തായിരിക്കാം. "നബി(സ) വിത്ർ കൂടാതെ റമളാനിൽ ഇരുപത് നിസ്കരിച്ചിരുന്നു" എന്നാണു അതിലുള്ളത്. ഇമാം ബൈഹഖി(റ) നിവേദനം ചെയ്തതിൽ നിന്നുമാകാം. "രണ്ടു രാത്രി പത്തുതവണ സലാം വീട്ടി നബി(സ) ജനങ്ങൽക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിച്ചു. മൂന്നാം രാത്രിയില വന്നില്ല: എന്നാണു ഇമാം ബൈഹഖിയുടെ രിവായട്ത്. പക്ഷെ ഈ രണ്ടു രിവായത്തുകളും ദുർബ്ബലമാണ്. ഇബ്നുഖുസൈമ(റ), ഇബ്നു ഹിബ്ബാൻ(റ) എന്നിവരുടെ സ്വഹീഹുകളിലുള്ളത് നബി(സ) അവരെകൊണ്ട്  എട്ട് റക്അത്തുകൾ നിസ്കരിച്ചു എന്നാണ്. എങ്കിലും തറാവീഹ് ഇരുപതാണെന്നതിൽ  സ്വഹാബട്ത് ഏകോപിച്ചിരിക്കുന്നു". (മിർഖാത്ത് 1/176).

ഇമാം റാഫിഈ(റ) ശർഹുൽ വജീസിൽ പറഞ്ഞതാവാം ഇബ്നു ഹജർ(റ) ഉദ്ദേശിച്ചത് അതിങ്ങനെ:
صلاة التراويح عشرون ركعة بعشر تسليمات، وبه قال أبو حنيفة وأحمد، لما روي((أن نبي صل الله عليه وسلم صلى بالناس عشرين ركعة ليلتين، فلما كان فى اليلة الثالثة اجتمع الناس، فلم يخرج إليهم، ثم قال من الغد خشيت أن تفرض عليكم فلا تطيقونها)) (شرح الوجيز: ٢٦٤/٤)


പത്തുപ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ്  തറാവീഹ്. അബൂ ഹനീഫ(റ).അഹ്മദ്(റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. നബി(സ) ജനങ്ങളെ കൊണ്ട് രണ്ടു രാത്രികളിൽ ഇരുപത് റക്അത്ത് നിസ്കരിച്ചു. മൂന്നാം രാത്രിയായപ്പോൾ ജനങ്ങള് സമ്മേളിച്ചെങ്കിലും നബി(സ) അവരിലേക്ക്‌ വന്നില്ല. പിറ്റേ ദിവസം അവിടന്ന് പറഞ്ഞു: "ഇത് നിങ്ങളുടെ മേൽ നിർബന്ധമക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ വന്നാൽ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല". ഈ ഹദീസാണ് ഇരുപതിന് പ്രമാണം. (ശർഹുൽ വജീസ് 4/264)
  സ്വഹാബത്തിന്റെ ഇജ്മാഅ കൊണ്ട്  പ്രസ്തുത ഹദീസ് ശക്തമായത് കൊണ്ടാകാം ഇമാം റാഫിഈ(റ) തറാവീഹ് ഇരുപതാണെന്നതിന് അത് പ്രമാണമായി എടുത്ത് കാണിച്ചത്. 
  ഇമാം തുർമുദി(റ) പറയുന്നു:

وأكثر أهل العلم على ما روي عن عمر وعلي وغيرهما من أصحاب رسول الله صلى الله عليه وسلم عشرون ركعة وهو قول الثوري وابن المبارك والشافعي وقال – أي الشافعي – هكذا أدركت الناس بمكة يصلون عشرين ركعة.(جامع الترمذي: ٣٤٩/٢)

തറാവീഹ് ഇരുപതാണെന്ന് ഉമർ(റ), അലി(റ) തുടങ്ങി നബി(സ)യുടെ അസ്വഹാബിൽ നിന്ന് ഉദ്ദരിക്കപ്പെദുന്ന അഭിപ്രായമാണ് പണ്ഡിതന്മാരിൽ അധികപേരും സ്വീകരിച്ചിരിക്കുന്നത്. സൗരി(റ), ഇബ്നുൽ മുബാറഖ് (റ), ശാഫിഈ(റ) എന്നിവരുടെയും അഭിപ്രായം അതാണ്‌. ശാഫിഈ(റ) പറയുന്നു: "നമ്മുടെ നാട് മക്കയിൽ ജനങ്ങൾ ഇരുപത് നിസ്കരിക്കുന്നതായി നാം എത്തിച്ചിരിക്കുന്നു". (തുർമുദി 2/349)



📒📒📕📗📗📘📘📙📒📒📕📗📗📘📙
''.......................................


ഉമർ(റ) അല്ലാത്ത, വിവിധ നാടുകളിൽ മതപ്രബോധനം നടത്തിയിരുന്ന, മറ്റു സ്വഹാബി പ്രമുഖരും ഇരുപത് നിസ്കരിച്ചതായും നിസ്കരിക്കാൻ ഉത്തരവിട്ടതായും നിരവധി ഹദീസുകളിൽ വന്നിട്ടുണ്ട്. ഇതാണ് ഹദീസുകൾ നമുക്കിപ്പോൾ വായിക്കാം:


(1)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു: 

   حدثنا وكيع عن حسن بن صالح عن عمرو بن قيس عن ابن أبي الحسناء أن عليا أمر رجلا يصلي بهم في رمضان عشرين ركعة .(المصنف بن أبي شيبة: ٢٨٥/٢)




അബുൽഹസനാഅ(റ)ൽ നിന്ന് നിവേദനം: "റമളാനിൽ ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിക്കാൻ അലി(റ) ഒരാളോട് കൽപ്പിച്ചു". (മുസ്വന്നഫ് 2/285).
    അലി(റ)യുടെ പ്രവർത്തനമേഖല കൂഫയായിരുന്നുവല്ലോ.

(2)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു: 


حدثنا وكيع عن نافع بن عمر قال كان ابن أبي مليكة يصلي بنا في رمضان عشرين ركعة ويقرأ بحمد الملائكة في ركعة . (المصنف بن أبي شيبة: ٢٨٥/٢)

നാഫിഅ(റ) ൽ നിന്ന് നിവേദനം: "റമളാനിൽ ഇബ്നുഅബീമുലൈക(റ) ഞങ്ങൾക്കിമാമായി ഇരുപത് റക്അത്ത്   നിസ്കരിച്ചിരുന്നു".(മുസ്വന്നഫ് 2/285).



(3)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു: 


حدثنا أبو معاوية عن حجاج عن أبي إسحاق عن الحارث أنه كان يؤم الناس في رمضان بالليل بعشرين ركعة ويوتر بثلاث.(المصنف بن أبي شيبة: ٢٨٥/٢)

അബൂ ഇസ്ഹാഖ് (റ) നിവേദനം: "റമളാൻ രാത്രി ഹാരിസ്(റ) ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു. മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കും".
(മുസ്വന്നഫ് 2/285).Moosa Sonkal


(4) ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു: 



حدثنا غندر عن شعبة عن خلف عن ربيع وأثنى عليه خيرا عن أبي البختري أنه كان يصلي خمس ترويحات في رمضان ويوتر بثلاث .(المصنف بن أبي شيبة: ٢٨٥/٢)

അബുൽ ബഖ്തരി(റ) യിൽ നിന്ന് നിവേദനം: "അദ്ദേഹം റമളാനിൽ അഞ്ചു തർവീഹത്തും (20 റക്അത്ത്) മൂന്ന് വിത്റും നിസ്കരിക്കുംയിരുന്നു. (മുസ്വന്നഫ് 2/285).



(5)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു: 


حدثنا ابن نمير عن عبد الملك عن عطاء قال أدركت الناس وهم يصلون ثلاثا ، وعشرين ركعة بالوتر . (المصنف بن أبي شيبة: ٢٨٥/٢)


അത്വാഅ(റ)ൽ നിന്ന് നിവേദനം: "വിത്റടക്കം ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുന്നതായി   ജനങ്ങളെ ഞാനെത്തിച്ചു". (മുസ്വന്നഫ് 2/285).


(6)ഇബ്നുഅബീശൈബ(റ) നിവേദനം ചെയ്യുന്നു: 


حدثنا الفضل بن دكين عن سعيد بن عبيد أن علي بن ربيعة كان يصلي بهم في رمضان خمس ترويحات ويوتر بثلاث(المصنف بن أبي شيبة: ٢٨٥/٢)


"അലിയ്യുബ്നുറബീഅ(റ) റമളാനിൽ ജനങ്ങൾക്കിമാമായി അഞ്ചു തർവീഹത്തും മുന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".  (മുസ്വന്നഫ് 2/285).


(7) ഇമാം മർവസി(റ) നിവേദനം:


 قال الأعمش : كان ـ أي ابن مسعود ـ يصلي عشرين ركعة ويوتر بثلاث(قيام رمضان: لأبي عبد الله محمد بن نصر بن الحجاج المروزي.(٢٩٤/٢٠٢ ه ٢١/١))


അഅമശ്(റ) പറയുന്നു:  "ഇബ്നുമസ്ഊദ്(റ) ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു".(ഖിയാമു റമളാൻ 1/21)

(8) ഇമാം ബൈഹഖി(റ) നിവേദനം:


عن أبي عبد الرحمن السلمي عن علي رضي الله عنه قال: دعا القراء في رمضان ، فأمر رجلا منهم يصلي بالناس عشرين ركعة ، قال : وكان علي رضي الله عنه يوتر بهم، وروي ذلك من وحه آخر عن علي.(السنن الكبري: ٤٩٦/٢)


അബൂഅബ്ദിറഹ്മാൻ സുലമി(റ)  ൽ നിന്ന് നിവേദനം: "റമളാനിൽ ഖാരിഉകളെ  വിളിച്ച് ജനങ്ങൾക്കിമാമായി ഇരുപത് റക്അത്ത് നിസ്കരിക്കാൻ അലി(റ) ഒരാളെ അധികാരപ്പെടുത്തി. വിതര് നിസ്കാരം അവർക്കിമാമായി അലി(റ) നിർവഹിക്കുമായിരുന്നു". ഇക്കാര്യം മറ്റൊരു വഴിയിലൂടെയും അലി(റ)യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.(അസ്സുനനുൽ കുബ്റാ 2/496)


(9)ഇമാം ബൈഹഖി(റ) നിവേദനം:

عن أبي الخصيب: قال: يؤمن ؤمنا سويد بن غفلة في رمضان فيصلى خمس ترويحات عشرين ركعة"(السنن الكبري: ٣٩٦/٢)


അബുൽഖുസ്വൈബി(റ) യിൽ നിന്ന് നിവേദനം: റമളാനിൽ സുവൈദുബ്നു ഗഫ് ല (റ) ഞങ്ങൾക്ക് ഇമാമു നിലക്കുമായിരുന്നു. അദ്ദേഹം അഞ്ചു തർവീഹത്തുകളായി  ഇരുപത് റക്അത്ത് നിസ്കരിക്കുമായിരുന്നു". (അസ്സുനനുൽ കുബ്റാ 2/496) 

(10)ഇമാം ബൈഹഖി(റ) നിവേദനം:


وروينا عن شتير بن شكل وكان من أصحاب علي - رضي الله عنه - : أنه كان يؤمهم في شهر رمضان بعشرين ركعة ، ويوتر بثلاث، وفى ذلك قوة(السنن الكبري: ٤٩٦/٢ رواه ابن بي شيبة ٢٨٥/٢)


അലി(റ)യുടെ അനുയായികളിൽപെട്ട ശുതൈറുബ്നു ശക് ലി(റ) യിൽ നിന്ന് നിവേദനം: അദ്ദേഹം റമളാനിൽ അവർക്കിമാമായി ഇരുപത് റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുമായിരുന്നു. ഈ ഹദീസ് ശക്തമാണ് (അസ്സുനനുൽ കുബ്റാ 2/496)
.............

ഈ ഹദീസുകളിൽ ചിലത് അൽപം ളു അഫ് ഉണ്ടങ്കിൽ തന്നെ അതിനുള്ള മറുപടി ഹദീസ് പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്
ഇമാം സഖാവി(റ) എഴുതുന്നു:   


إذا تلقت الأمة الضعيف بالقبول يعمل به على الصحيح ، حتى إنه ينزل منزلة المتواتر في أنه ينسخ المقطوع به ; ولهذا قال الشافعي - رحمه الله - في حديث : لا وصية لوارث : إنه لا يثبته أهل الحديث ، ولكن العامة تلقته بالقبول ، وعملوا به حتى جعلوه ناسخا لآية الوصية(فتح المغيث: ٢٨٨/١)


മുസ്ലിം ഉമ്മത്ത്‌ ഒരു ദുർബ്ബലമായ ഹദീസ് സ്വീകരിച്ചാൽ പ്രബലാഭിപ്രായ പ്രകാരം അതനൂസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഖണ്ഡിതമായ  സ്ഥിരപ്പെട്ട ഒന്നിന്റെ നിയമ പ്രാബല്യത്തെ ഇല്ലായ്മ ചെയ്യുന്ന വിഷയത്തിൽ മുതവാതിറായ ഹദീസിന്റെ സ്ഥാനം പോലും അതിനു ലഭിക്കുന്നതാണ്. ഇതുകൊണ്ടാണ് "അനന്തരവകാശിക്ക് വസ്വിയത്തില്ല" എന്ന ഹദീസിനെ കുറിച്ച് ഇമാം ശാഫിഈ(റ) ഇപ്രകാരം പ്രസ്ഥാപിച്ചത്: "ഹദീസ് പണ്ഡിതന്മാർ ഇതിനെ സ്ഥിരപ്പെടുത്തുന്നില്ല. എന്നാൽ എല്ലാവരും അത് സ്വീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വസ്വിയ്യത്തിന്റെ ആയത്തിനെ ദുർബ്ബലപ്പെടുത്തുന്ന ഒന്നായി വരെ അതിനെ അവർ കാണുന്നു". (ഫത്ഹുൽ മുഗീസ് 1/288) 

ശർഹു ബാഫള് ലിൽ പറയുന്നു:


عبارة شرح بافضل وتعيين كونها عشرين جاء في حديث ضعيف لكن أجمع عليه الصحابة رضوان الله تعالى عليهم أجمعين(حاشية الشرواني: ٢٤٠/٢)

തറാവീഹ് ഇരുപതാണെന്ന് നിർണ്ണയിക്കൽ ദുർബ്ബലമായൊരു ഹദീസിൽ വന്നിട്ടുണ്ട്. ഹദീസ് ദുർബ്ബലമാണെങ്കിലും സ്വഹാബത്ത്(റ) അതിന്റെ മേൽ ഏകോപിച്ചിരിക്കുന്നു. (ശർവാനി 2/240)

സലഫുകളായ ഉത്തമമായ മൂന്ന് നൂറ്റാണ്ടിൽ ജീവിച്ച നാല് മദ്ഹബിന്റെ ഇമാമുകളും മറ്റു സലഫുകളും  തറാവീഹ് ഇരുപത് വരെ നിസ്കരിക്കാമെന്നു പറയുകയും  പതിനൊന്നിൽ കൂടുതൽ നിസ്കരിക്കാൻ പാടില്ല എന്ന് ആധുനിക ബിദ്അത്തുകാർ വിളമ്പുകയും ചെയ്യുമ്പോൾ മുസ്ലിമിങ്ങൾ ഏത് സ്വീകരിക്കണമെന്ന് സ്വയം ചിന്തിക്കുക

  1 :ഇവരല്ലാം പതിനൊന്നിൽ കൂടുതൽ നിസ്കരിച്ച് നരകത്തിൽ പോയവർ ആണോ?

2:  ഉത്തമ കാലഘട്ടം മുതൽ ഇന്ന് വരെ യുള്ള മഹാന്മാർ  പരിശുദ്ധ റമളാനിൽ പന്ത്രണ്ട് റകഅത്ത് കരിഞ്ചന്ത കൂട്ടിയവരാണോ?

3:  ഇവരൊന്നും ഖുർആനും സുന്നത്തും അറിയാത്തവരാണോ?

വഹാബി ജൂതാ സുകൾ കല്ലാതെ അങ്ങളെ പറയാൻ സാദ്യമല്ല.

 അവലോകനം 


ഇരുപതിന്റെ പ്രമാണങ്ങളും എട്ടിന്റെ പ്രമാണങ്ങളും മനസ്സിലാക്കിയാൽ നമുക്ക് ബോധ്യമാകുന്ന കാര്യങ്ങൾ ഇവയാണ്.
    (1)-തറാവീഹ് ഇരുപത് റക്അത്താണെന്ന് പറയുന്നവര ഇരുപതിൽ പരം ഹദീസുകൾ അവലംബമാകുമ്പോൾ ഏട്ടാണെന്ന് പറയുന്നവര മൂന്ന് ഹദീസുകളാണ് അവലംബിക്കുന്നത്.
     (2)-തറാവീഹ് ഇരുപതാണെന്ന് സ്വഹാബാകിറാമിന്റെ ഇജ്മാഅ രേഖയാണ്. കാരണം ഉബയ്യുബ്നു കഅബ്(റ)ന്റെ നേത്രത്വത്തിൽ തറാവീഹ് നിസ്കാരത്തിനു ഉമർ(റ) ജനങ്ങളെ സംഘടിപ്പിച്ചപ്പോൾ ഇരുപത് റക്അത്തായിരുന്നു അദ്ദേഹം നിസ്കരിച്ചിരുന്നതെന്ന് നിരവധി ഹദീസുകൾ വ്യക്തമാക്കുന്നു. സ്വഹാബിമാരിൽ ആരും തന്നെ അതിനെ വിമർശിച്ചിട്ടില്ല. മറിച്ച് എല്ലാവരും അതംഗീകരിക്കുകയാണ് ചെയ്തത്. ഇക്കാര്യം   മുമ്പ് വിവരിച്ചതാണ
- .................................📒📒📕📗📗📘📘📙📒📒📕📗📗📘📙

പുത്തൻ വാദികൾ പറയുന്നത്


തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്ത് നിസ്കാരമാണെന്നുംഅത് ഇരുപത് റക്അത്താണെന്നും തന്നെയായിരുന്നു ആദ്യകാല വഹാബികൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് നബി(സ) റമളാനിലും അല്ലാത്തപ്പോഴും 11 റക്അത്തുകൾ മാത്രമാണ് നിസ്കരിച്ചത്. അതിൽ 8 തറാവീഹും 3 വിത്റുമാണ്. ഇതിനവർ പ്രമാണമായി കാണിക്കുന്നത് മൂന്ന് ഹദീസുകളാണ്.
    (1) ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തുന്നു:

عن أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها كَيْفَ كَانَتْ صَلاةُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ ؟ فقَالَتْ : مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي شَهْرِ رَمَضَانَ وَلا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً(صحيح البخاري: ١٨٧٤)


അബൂസലമ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം ആഇഷാ(റ) യോട് ചോദിച്ചു. റമളാനിൽ  റസൂലുല്ലാഹി(സ) യുടെ നിസ്കാരം എങ്ങനെയായിരുന്നു?. അപ്പോൾ ആഇഷ(റ) പറഞ്ഞു: "റമളാനിലും റമളാനല്ലാത്തതിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല". (ബുഖാരി 1874)


    (2) ഇമാം  ത്വബ്റാനി(റ) നിവേദനം  ചെയ്യുന്നു:


وعن جابر بن عبد الله رضي الله عنه قال : صلى بنا رسول الله صلى الله عليه وسلم في شهر رمضان ثمان ركعات وأوتر فلما كانت القابلة اجتمعنا في المسجد ورجونا أن يخرج فلم نزل فيه حتى أصبحنا ثم دخلنا فقلنا يا رسول الله اجتمعنا البارحة في المسجد ورجونا أن تصلي بنا فقال :( إني خشيت أن يكتب عليكم )(المعجم الصغير ٥٢٦)





ജാബിർ(റ) ൽ നിന്ന് നിവേദനം: റമളാൻ മാസത്തിൽ നബി(സ) ഞങ്ങളെ കൊണ്ട് എട്ട് റക്അത്തും വിത്റും നിസ്കരിച്ചു. അടുത്ത രാത്രിയായപ്പോൾ നബി(സ) നിസ്കരിക്കാൻ വരുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പള്ളിയിൽ മ്മേളിച്ചെങ്കിലും പ്രഭാതം വരെ നബി(സ) വന്നില്ല. പ്രഭാതമായ ശേഷം നബി(സ) വന്നപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലെ! ഇന്നലെ രാത്രി ഞങ്ങൾ പള്ളിയിൽ സമ്മേളിച്ചിരുന്നു. നിങ്ങൾ നിസ്കരിക്കാൻ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു". അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങളുടെ മേൽ ഇത് നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു". (അൽ മുഅജമുസ്സ്വഗീർ 526)     
Moosa sonkal
(3) ഇബ്നുഹിബ്ബാൻ (റ) നിവേദനം:

حدثنا جابر بن عبد الله، قال: جاء أبي بن كعب إلى النبي صل الله عليه وسلم فقال: يا رسول الله! كان مني الليلة شيئ فى رمضان، قال: ((وما ذاك يا أبي؟)) قال: نسوة فى داري قلن: إنا لا نقرأ القرآن، فنصلي بصلاتك، قال: فصليت بهن ثماني ركعات، ثم أوترت، قال: فكان شبه الرضا، ولم يقل شيئا(صحيح ابن حبان: ٢٥٩٩)


ജാബിർ(റ) പറയുന്നു: "ഉബയ്യുബ്നു കഅബ്(റ) നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ! റമളാനിലെ ഈന്നലത്തെ രാത്രി ഒരു സംഭവമുണ്ടായി. അതെന്താണെന്ന് നബി(സ) അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. എന്റെ വീട്ടിലുള്ള സ്ത്രീകൾ പറഞ്ഞു: 'ഞങ്ങൾക്ക് ഖുർആൻ ഓതാൻ അറിയില്ല. അതിനാൽ ഞിങ്ങളെ തുടർന്ന് ഞങ്ങൾ നിസ്കരിക്കാം'. അങ്ങനെ അവർക്കിമാമായി എട്ട് റക്അത്തും  പിന്നെ വിത്റും ഞാൻ നിസ്കരിച്ചു.അതെപറ്റി നബി(സ) അത്രപ്തിയായി ഒന്നും പറഞ്ഞില്ല. (ഇബ്നു ഹിബ്ബാൻ 2599)
Moosa sonkal
പുത്തൻ വാദികൾക്ക് ഖണ്ഡനം
ഖണ്ഡനം 1

ഇമാം ബുഖാരി(റ)യുടെ ഹദീസിൽ പരമാർഷിച്ച വിഷയം തറാവീഹല്ല. പ്രത്യുത വിത്റാണ്. 'സ്വഹീഹുൽ ബുഖാരി' യുടെ വ്യാഖ്യാന ഗ്രന്ഥമായ 'ഇർഷാദുസ്സാരി' യിൽ ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു:

وأما قول عائشة((ما كان  يزيد في رمضان ولا في غيره على إحدى عشرة ركعة )) فحمله أصحابنا على الوتر. (إرشاد الساري: ٤٢٦/٣)



റമളാനിലും റമളാനല്ലാത്തദിലും പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്നാ ആഇഷ(റ) യുടെ പ്രസ്താവനയെ നമ്മുടെ  അസ്വഹാബ്  വിത്റിന്റെ മേൽ ചുമത്തിയിരിക്കുന്നു".(ഇർഷാദുസ്സാരി 3/426)

വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്താണെന്നതിന് കർമ്മശാസ്ത്ര പണ്ഡിതന്മാർ ഈ ഹദീസാണ് രേഖയായി എടുത്തു കാണിക്കുന്നത്.  ഇബ്നു ഹജർ(റ) എഴുതുന്നു:

( وأكثره إحدى عشرة ) ركعة للخبر المتفق عليه عن عائشة وهي أعلم بحاله من غيرها { ما كان رسول الله صلى الله عليه وسلم يزيد في رمضان ولا في غيره على إحدى عشرة ركعة } (تحفة: ٢٢٥/٢)


വിത്റിൽ നിന്ന് കൂടിയത് പതിനൊന്ന് റക്അത്തുകളാണ് . "നബി(സ) റമളാനിലും അല്ലാത്തപ്പോഴും പതിനൊന്നിനെക്കാൾ വർദ്ദിപ്പിക്കാറുണ്ടായിരുന്നില്ല" എന്ന, നബി(സ) യുടെ അവസ്ഥ മറ്റുള്ളവരേക്കാൾ കൂടുതലായി അറിയുന്ന, ആഇഷ ബീവി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും (റ)യും നിവേദനം ചെയ്ത ഹദീസാണ് അതിനു പ്രമാണം.(തുഹ്ഫ 2/225)
  പ്രസ്തുത ഹദീസിൽ പരമാർഷിച്ച നിസ്കാരം തറാവീഹല്ലെന്നു ഇനിപ്പറയുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ നമുക്ക് വ്യക്തമാകുന്നു:



ഒന്ന്: പതിനൊന്ന് റക്അത്ത് നബി(സ) നിസ്കരിച്ചിരുന്നതിന്റെ രൂപം അതെ ഹദീസിന്റെ ബാക്കി ഭാഗത്ത് ആഇഷ(റ) തന്നെ വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ:   


يصلي أربعا فلا تسل عن حسنهن وطولهن ، ثم يصلي أربع فلا تسل عن حسنهن وطولهن، ثم يصلي ثلاث،


നബി(സ) നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട.പിന്നെ നാല് റക്അത്ത് നിസ്കരിക്കും. അതിന്റെ ദൈർഘ്യത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും നീ ചോദിക്കേണ്ട. പിന്നെ മൂന്ന് റക് അത്ത് നിസ്കരിക്കും".


അപ്പോൾ 4,4,3 എന്നിങ്ങനെയാണ് നബി(സ) പതിനൊന്ന് റക്അത്ത് നിസ്കരിച്ചിരുന്നതെന്ന് ആഇഷ(റ) തന്നെ വിശദീകരിക്കുന്നു. ഇങ്ങനെ നിസ്കരിക്കാവുന്ന നിസ്കാരം വിത്റാണ്. തറാവീഹല്ല. തരാവീഹ് ഈരണ്ട് ഈരണ്ട്  റക്അത്തായി നിസ്കരിക്കൽ നിർബന്ധമാണ്‌. നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിക്കാൻ പറ്റില്ല. നാല് മദ്ഹബുകളും ഈ വിഷയത്തിൽ ഒറ്റക്കെട്ടാണ്. തറാവീഹ് എട്ടാണെന്ന് വാദിക്കുന്നവർ പോലും അങ്ങനെയാണ് ചെയ്യുന്നതും. ഈ ഹദീസ് തറാവീഹിന്നു പ്രമാണമാക്കുന്നവർ 4,4,3 എന്നിങ്ങനെയല്ലെ നിസ്കാരിക്കേണ്ടത്?. എന്തുകൊണ്ടവർ അതിൽ നബി(സ)യുടെ മാത്രക സ്വീകരിക്കുന്നില്ല?!!!.
Moosa sonkal
    ഇമാം നവവി(റ) എഴുതുന്നു: 


التراويح عشرون ركعة بعشر تسليمات، قلت : فلو صلى أربعا بتسليمة ، لم يصح،  ذكره القاضي حسين في  الفتاوى، لأنه خلاف المشروع ، وينوي التراويح ، أو قيام رمضان،  ولا يصح بنية مطلقة ، بل ينوي ركعتين من التراويح في كل تسليمة . والله أعلم . (روضة الطالبين: ٣٣٤/١)


തറാവീഹ് പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്താണ്. അപ്പോൾ ഒരാൾ നാല് റക്അത്തുകൾ ഒന്നിച്ചു നിസ്കരിച്ചാൽ അത് സാധുവാകുന്നതല്ല.കാരണം അതിൽ വന്നതിന്റെ മാറ്റമാണ്. തറാവീഹ് എന്നോ ഖിയാമുറമളാൻ എന്നോ അവൻ നിയ്യത്ത് ചെയ്യണം. നിരുപാധികമുള്ള നിയ്യത്തുകൊണ്ട് അത് സാധുവാകുന്നതല്ല. പ്രത്യുത ഓരോ സലാം വീട്ടിയാലും തറാവീഹിൽ നിന്നുള്ള രണ്ടു റക്അത്തിനെ അവൻ കരുതണം.(റൗളത്തുത്ത്വാലിബീൻ  1/334)
  "അത് മതത്തിൽ വന്നതിന്റെ മാറ്റമാണ്" എന്ന പരമാർശത്തെ അധികരിച്ച് ഇമാം ഖൽയൂബി(റ) എഴുതുന്നു:


قوله : ( لأنه خلاف المشروع ) أي مع تأكد هذه بطلب الجماعة فيها فأشبهت الفرائض ، فلا تغير عن الإجماع الوارد فيها ، وبذلك فارقت جواز جمع سنة الظهر ونحوها مما مر .(حاشيتا قليوبي ٢١٧/١)


തറാവീഹിൽ ജമാഅത്ത് സുന്നത്തായതിനാൽ ഫർള്  നിസ്കാരങ്ങളോടാണ് അതിനു സാദ്രശ്യമുള്ളത്. അതിനാൽ അത് എപ്രകാരമാണോ മുസ്ലിം ലോകം നിർവഹിച്ചുവന്നത്  അതിൽ മാറ്റം വരുത്താൻ പറ്റില്ല. ള്വുഹ്റിന്റെ സുന്നത്തും മറ്റും ഒന്നിച്ച് നിസ്കരിക്കാമെന്നതുമായി ഈ വീക്ഷണം തറാവീഹിനെ മാറ്റി നിർത്തുന്നു.(ഖൽയൂബി 1/217)


അപ്പോൾ തറാവീഹ് രണ്ടു റക്അത്തുകളായി തന്നെ നിർവഹിക്കണം. നാല് ഒന്നിച്ച് പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇജ്മാഅ അതാണ്‌. ആഇഷ(റ)യുടെ ഹദീസിൽ പറഞ്ഞത് സമ്പൂർണ്ണമായ നിലയിൽ നബി(സ) നാല് റക്അത്തുകൾ നിസ്കരിക്കും, പിന്നെ നാല് നിസ്കരിക്കും, പിന്നെ മൂന്നു നിസ്കരിക്കും എന്നാണല്ലോ. അതിനാൽ അത് തര്രാവീഹാകാൻ തരമില്ല. വിത്റാകാനേ തരമുള്ളൂ. വിത്ര്ർ അപ്രകാരം നിസ്കരിക്കാവുന്നതാണ്.


-- ...............': '.'' ....റമളാൻ അല്ലാത്തപ്പോഴും" എന്നർത്ഥം കാണിക്കുന്ന 'വലാ ഫീ ഗൈരിഹി' (ولا فى غيره) എന്ന ആഇഷ(റ)യുടെ പരമാർശവും ആ നിസ്കാരം റമളാനിൽ മാത്രമുള്ള തറാവീഹല്ലെന്നു വ്യക്തമാക്കുന്നു. തറാവീഹ് റമളാനിൽ മാത്രമുള്ള നിസ്കാരമാണെന്ന് പ്രമാണബദ്ദമായി നേരത്തെ സമർത്ഥിച്ചതാണ്‌. മറിച്ച് റമളാനിലും അല്ലാത്ത മാസങ്ങളിലും നിർവഹിക്കപ്പെടുന്ന വിത്റിനെ കുറിച്ചാണ് മഹതിയുടെ പരാമർശം.
   നാല്: ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.   

عن سعيد بن هشام بن عامر قال: يا أم المؤمنين أنبئيني عن وتر رسول الله صلى الله عليه وسلم فقالت كنا نعد له سواكه وطهوره فيبعثه الله ما شاء أن يبعثه من الليل فيتسوك ويتوضأ ويصلي تسع ركعات لا يجلس فيها إلا في الثامنة فيذكر الله ويحمده ويدعوه ثم ينهض ولا يسلم ثم يقوم فيصل التاسعة ثم يقعد فيذكر الله ويحمده ويدعوه ثم يسلم تسليما يسمعنا ثم يصلي ركعتين بعد ما يسلم وهو قاعد وتلك إحدى عشرة ركعة يا بني، فلما أسن  وأخذه اللحم أوتر بسبع وصنع في الركعتين مثل صنيعه الأول فتلك تسع يا بني.(مسلم: ١٢٣٣)


സഈദുബ്നുഹിശാം(റ) പറയുന്നു: സത്യവിശ്വാസികളുടെ മതാവായവരേ! നബി(സ)യുടെ വിത്റിനെ കുറിച്ച് എനിക്കൊന്നു പറഞ്ഞുതരൂ. അപ്പോൾ ആഇഷ(റ) പറഞ്ഞു: "ഞങ്ങൾ നബി(സ)ക്ക് ശുദ്ദിവരുത്താനുള്ള  വെള്ളവും മിസ്വാക്കും ഒരുക്കിക്കൊടുക്കുമായിരുന്നു.അല്ലാഹു ഉദ്ദേശിച്ചത്ര ഉറങ്ങിയ ശേഷം നബി(സ) എണീറ്റ്‌ മിസ്‌വാക്ക് ചെയ്യുകയും അംഗശുദ്ദി വരുത്തി ഒമ്പത് റക്അത്ത് നിസ്കരിക്കുകയും ചെയ്യും. അതിൽ എട്ടാമത്തെ റക്അത്തിൽ മാത്രമേ നബി(സ) ഇരിക്കാറുള്ളൂ. ആ ഇരുത്തത്തിൽ നബി(സ) അല്ലാഹുവിനെ സ്മരിക്കുകയും അല്ലാഹുവിനു സ്തുതി പറയുകയും അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യും. പിന്നീട് എണീക്കും സലാം വീട്ടുകയില്ല. പിന്നെ നിന്ന് ഒമ്പതാമത്തെ റക്അത്ത് നിസ്കരിക്കും.പിന്നെ ഇരുന്നു ദിക്റും ഹംദും ഉരുവിടുകയും പ്രാർത്ഥിക്കുകയും ചെയ്യും.പിന്നീട് ഞങ്ങൾ കേൾക്കും വിധം സലാം വീട്ടും. പിന്നീട് സലാം വീട്ടിയ ശേഷം ഇരുന്നു രണ്ടു റക്അത്ത് നിസ്കരിക്കും.  എന്റെ കുഞ്ഞിമോനെ! അതാണ്‌ പതിനൊന്നു റക്അത്തുകൾ. നബി(സ)ക്ക് പ്രായമായപ്പോൾ ഏഴ് റക്അത്ത് വിത്റ് നിസ്കരിക്കും. രണ്ടു റക്അത്തുകളിൽ ആദ്യത്തേതിൽ ചെയ്തത് പോലെ ചെയ്യും. എന്റെ കുഞ്ഞിമോനെ അതാണ്‌ ഒമ്പത് റക്അത്തുകൾ...". (മുസ്ലിം 1233)           




വിത്റിനെ കുറിച്ചാണ് ഈ ഹദീസിൽ ആഇഷ(റ)യോട് ചോദ്യമുള്ളത്. പതിനൊന്നു റക്അത്തുകൾ നബി(സ) നിസ്കരിക്കുന്ന രൂപം വിശദീകരിച്ച് അതാണ്‌ പതിനൊന്ന് റക്അത്തുകൾ എന്ന് മഹതി തന്നെ പ്രസ്താവിക്കുന്നു. അപ്പോൾ ആഇഷ(റ) പറയുന്ന പതിനൊന്ന് വിത്റാണെന്ന്   ഇതിൽ നിന്ന് വ്യക്തമാണ്.
    അഞ്ചു: ഇമാം അഹ്മദ്(റ), ഇമാം ബൈഹഖി(റ),ഇമാം അബൂദാവൂദ് (റ) തുടങ്ങിയവർ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം:


عن عبد الله بن أبي قيس قال: قلت لعائشة رضي الله عنها بكم كان رسول لله صل الله عليه وسلم يوتر؟ قالت: (( كان يوتر باربع وثلاث وست وثلاث،وثمان وثلاث، وعشر وثلاث، ولم يكن يوتر بانقص من سبع، ولا بأكثر من ثلاث عشرة ))(أبو داود: ١١٥٥، مسند أحمد: ٢٤٠٠٤، السنن الكبري للبيهقي: ٢٨/٣)


അബ്ദുല്ലഹിബ്നുഅബീഖൈസ്(റ) ൽ നിന്ന് നിവേദനം : നബി(സ) എത്ര റക്അത്താണ് വിത്റ് നിസ്കരിച്ചിരുന്നതെന്ന് മഹതിയായ ആഇഷ(റ)യോട് ഞാൻ ചോദിച്ചു: "നാലും മൂന്നും,ആറും മൂന്നും, എട്ടും മൂന്നും,പത്തും മൂന്നും എന്നിങ്ങനെ നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നു. എഴിനേക്കാൾ കുറഞ്ഞും പതിമൂന്നിനെക്കാൾ കൂടിയും നബി(സ) വിത്റ് നിസ്കരിക്കാറുണ്ടായിരുന്നില്ല". (അബൂദാവൂദ് 1155,മുസ്നദ് അഹ്മദ്  24004, സുനൻ 3/26)Moosa sonkal
  ആഇഷ(റ)യുടെ സംസാരം വിത്റിനെ കുറിച്ചാണെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു. എന്നാൽ നബി(സ) പതിനൊന്നിനെക്കാൾ വർധിപ്പിക്കാറുണ്ടെന്ന്  ഈ ഹദീസിൽ ആഇഷാബീവി(റ) തന്നെ പ്രസ്താവിക്കുന്നു. അതിനാൽ ചിലപ്പോൾ പതിനൊന്നും ചിലപ്പോൾ പതിമൂന്നും നിസ്കരിക്കാറുണ്ടെന്നാണ് മഹതിയുടെ വിവക്ഷയെന്നു വെച്ച് അവരുടെ രണ്ട് പ്രസ്താവനകൾ ഐക്യപ്പെടുത്തേണ്ടതുണ്ട്. 


ആറ്: തറാവീഹ് ഏട്ടാണെന്നതിന് ആഇഷ (റ)യുടെ ഹദീസ് രേഖയല്ല. കാരണം പതിനൊന്നിൽ ഏഴ് വിത്റും നാല് തറാവീഹും ആകാമല്ലോ. എഴിൽ കുറച്ച് നബി(സ) വിത്റ് നിസ്കരിക്കാറില്ലെന്നു മഹതി തന്നെ പ്രസ്താവിക്കുമ്പോൾ വിശേഷിച്ചും. 



ഏഴ്: ഇമാം മാലിക്(റ) ;മുവത്വയി'ൽ വിത്റിന്റെയും ഖിയാമു റമളാനിന്റെയും അദ്ധ്യായങ്ങൾ വെവ്വെറെയുണ്ട്. എന്നിരിക്കെ ആ ഇഷബീവി(റ) യുടെ ഈ ഹദീസ് അദ്ദേഹം കൊണ്ടുവന്നത് വിത്റിന്റെ അധ്യായത്തിലാണ്. ഖിയാമുറമളാനിന്റെ അധ്യായത്തിലല്ല. ഖിയാമുറമളാനിൽ അദ്ദേഹം കൊണ്ട്വന്നിരിക്കുന്നത് ഉമർ(റ) ഹദീസാണ്. ഇമാം മാലിക്(റ) മുഖേന മാത്രമാണ് ഇമാം ബുഖാരി(റ)ക്കും ഇമാം മുസ്ലിമി(റ)നും ആഇഷാബീവി(റ)യുടെ ഈ ഹദീസ് ലഭിക്കുന്നത്.അതിനാൽ പ്രസ്തുത ഹദീസിലെ ചർച്ചാവിഷയം വിത്റാണെന്ന് ഇമാം മാലിക്(റ) ഹദീസിനു നൽകിയ തല വാചകം വ്യക്തമാകുന്നു.
    ഇമാം ബുഖാരി(റ) പ്രസ്തുത ഹദീസ് തറാവീഹിന്റെ അധ്യായത്തിൽ കൊടുത്തത് റമളാനാണെങ്കിലും വിത്റ് പതിനൊന്ന് റക്അത്ത് തന്നെയാണെന്നും റമളാനായതിനാൽ അതിന്റെ എണ്ണത്തിൽ വർദ്ദനവില്ലെന്നും പടിപ്പിക്കാനാകാം. അതിനാൽ പരാമ്രഷ്ട ഹദീസിലെ ചർച്ചാ വിഷയം ത്റാവീഹാണെന്ന് അത് രേഖയാക്കാൻ പറ്റില്ല. 


എട്ട്: ഉമർ(റ) ന്റെ വഫാത്തിനു ശേഷമാണ്  ആഇഷ(റ)യുടെ മരണം. അതിനാൽ മദീനാ പള്ളിയിൽ ഉമർ(റ) ന്റെ നിർദേശ പ്രകാരം  ഉബയ്യുബ്നുകഅബ്(റ)ന്റെ നേത്രത്വത്തിൽ സ്വഹാബികിറാം(റ) ഐക്യകണ് ണ്ടേന ഇരുപത് റക്അത്ത് തറാവീഹ് നിസ്കരിച്ചത് മഹതിയായ ആഇഷ(റ)യുടെ ജീവിതകാലത്താണെന്ന കാര്യം തീർച്ചയാണ്.  നബി(സ) എട്ട് റകഅത്ത് മാത്രമാണ്  തറാവീഹ് നിസ്കരിച്ചതെന്നും പരിശുദ്ദ റമളാൻ മാസത്തിൽ, ശാരീരിക ആരാധനകളിൽ ഏറ്റവും ശ്രേഷ്ടമായ നിസ്കാരത്തിൽ, ഒറ്റയടിക്ക് 12 റക്അത്ത്  സ്വഹാബാകിറാം(റ) കടത്തിക്കൂട്ടിയതാണെന്നും മഹതിക്കുറപ്പുണ്ടെങ്കിൽ അവരുടെ പ്രവർത്തനത്തെ മഹതി ചോദ്യംചെയ്യുകയും നബി(സ) തറാവീഹ് നിസ്കരിച്ചത് ഏട്ടാണെന്ന് അവർ വെട്ടിതുറന്നു പറയുകയും ചെയ്യുമെന്ന കാര്യം തീച്ചയാണ്. മഹതിയുടെ ചരിത്രം അതാണ്‌ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ അതുണ്ടായിട്ടില്ല. അതിനാൽ തറാവീഹ് ഇരുപതാണെന്നതിൽ മഹതിയും ഉമർ(റ)ന്റെയും സ്വഹാബത്തിന്റെയും പ്രവർത്തനത്തോട് യോജിച്ചുവെന്നു മനസ്സിലാക്കാം.


................................

. മുല്ലാ അലിയ്യുൽ ഖാരി ജംഉൽ വസാഇൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു: 

قال القاري فى جمع الوسائل: سأله عن لياليه وقت التهجد، فلا ينافيه زيادة ما صلاه من صلاة التراويح، أو يقال: ما يزيد عندها، فلا ينافى ما ثبت عند غيرها، لأن الزيادة مقبولة، ومن حفظ حجة على من لم يحفظ اه من أو جز المسالك: ٢٣٠/٢


അബൂസലമ(റ) ആഇഷബീവി(റ) യോട് അന്വേഷിക്കുന്നത് റമളാൻ രാത്രികളിലെ തഹജ്ജുദിന്റെ സമയത്തെ പറ്റിയാണ്. അതിനാൽ മുമ്പ് നിസ്കരിച്ച തറാവീഹ്  പതിനൊന്നിനെക്കാൾ കൂടുന്നത് അതിനോടെതിരല്ല. അല്ലെങ്കിൽ ആഇഷബീവി(റ)യുടെ അടുത്ത് വെച്ച് പതിനൊന്നിനെക്കാൾ നബി(സ) വർദ്ദിപ്പിക്കാറില്ല  എന്നാണര്ത്ഥം. അതിനാൽ മറ്റുള്ളവരുടെ അടുത്ത് വെച്ച് സ്ഥിരപ്പെട്ടതിനോട് അതെതിരല്ല. കാരണം വർദ്ദനവ്‌ സ്വീകാര്യമാണ്. അറിഞ്ഞവർ അറിയാത്തവർക്കെതിരെയുള്ള പ്രമാണവുമാണ്.(ഔജസുൽ മസാലിക് 2/230)
അല്ലാമ ബൈജൂരി(റ) എഴുതുന്നു:

(قوله: كيف كانت صلوة رسول الله صل الله عليه سلم فى رمضان) أي فى لياليه وقت التحجد زيادة على ما صلاه بعد العشاء من التراويح، (المواهب اللدنية على الشمائل المحمدية: ١٤٦)


"റമളാനിൽ നബി(സ)യുടെ നിസ്കാരം എങ്ങനെയായിരുന്നു" എന്ന ചോദ്യം ഇശാഇനു ശേഷം നബി(സ) നിസ്കരിച്ച തറാവീഹിനേക്കാൾ കൂടുതലായി തഹജ്ജുദിന്റെ സമയത്ത് നിർവഹിക്കുന്ന നിസ്കാരത്തെപ്പറ്റിയാണ്‌. (അൽമവാഹിബുല്ലദുന്നിയ്യ പേ 146) 


(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)


അല്ലാമ ബൈജൂരി(റ) തന്നെ പറയട്ടെ,


(قوله على إحدي عشرة ركعة) أي غير مقدمة الوتر، فيكون المجموع ثلاث عشرة ركعة، وهذا بالنسبة للصلوة التي كان يصليها بعد النوم، فلا ينافيى أنه كان يصلي قبل النوم نفلا آخر غير الوتر، فلا تكون منكرة لصلوة التراويح(المواهب اللدنية : ١٤٧)


പതിനൊന്നിനെക്കാൾ ഏറ്റാറില്ല എന്ന് പറഞ്ഞത് വിത്റിന്റെ മുന്നോടിയായി നബി(സ) നിസ്കരിക്കാറുള്ള രണ്ട് റക്അത്തുകൾ കൂടാതെയാണ്. അപ്പോൾ മൊത്തം പതിമൂന്ന് റകഅത്തുകളാകും. ഉറങ്ങിയതിനു ശേഷം നബി(സ) നിർവഹിക്കുന്ന നിസ്കാരമാണ് ഇവിടത്തെ ചർച്ചാ വിഷയം. അതിനാൽ ഉറങ്ങുന്നതിന്റെ മുമ്പ് വിത്റല്ലാത്ത മറ്റൊരു സുന്നത്ത് നിസ്കരിക്കുന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. അതിനാൽ തറാവീഹ് നിസ്കാരത്തെ മഹതി നിഷേധിക്കുന്നില്ല. (അൽമവാഹിബുല്ലദുന്നിയ്യ പേ: 147)


പതിനൊന്ന്: റമളാനിൽ റമളാനേതരമാസങ്ങളേക്കാൾ വിത്റിൽ നബി(സ) വർദ്ദിപ്പിക്കാറുണ്ടാകുമെന്ന ചോദ്യകർത്താവിന്റെ ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. മഹതിയുടെ പ്രസ്താവനക്ക് തറാവീഹുമായി യാതൊരു ബന്ധവുമില്ല. അല്ലാമ ഖലീൽ അഹ്മദ്(റ) പറയുന്നു:


فغرضها بهذا الكلام الرد على ما يظن أنه صلى الله عليه وسلم كان يزيد فى رمضان على غيره، فلا ينافيه ما كان يصليه فى بعض الأوقات ركعتين.(بذل المجهود:١٠٥/٧ )


റമളാനിൽ അല്ലാത്തമാസങ്ങളേക്കാൾ നബി(സ) വർദ്ദിപ്പിക്കാമെന്ന ധാരണ തിരുത്താനാണ് മഹതി അപ്രകാരം പ്രസ്താവിച്ചത്. അതിനാൽ ചില സമയങ്ങളിൽ ഒരു രണ്ടു റക്അത്തും കൂടി (നബി(സ) നിസ്കരിച്ചിരുന്നുവെന്നതിനോട് മഹതിയുടെ പ്രസ്താവന എതിരല്ല. (ബദ് ലുൽ  മഝൂദു 7/105)
    അദ്ദേഹം തുടരുന്നു:


فإن هذا الحديث لا تعلق له بالتراويح لا نفيا ولا إثباتا، فكأنها صلوة أخري، والإستدلال بهاذا الحديث على أن التراويح ثمان ركعات لغو، هكذا كتب مولانا محمد يحيى المرحوم من تقرير شيخه رضي الله عنه.(بذل المجهود:١٠٥/٧ )


ആഇഷാബീവി(റ) യുടെ ഈ ഹദീസിനു തറാവീഹുമായി യാതൊരു ബന്ധവുമില്ല. തറാവീഹിനെ സ്ഥിരപ്പെടുത്തുന്നതോ നിഷേധിക്കുന്നതോ ആയി അതിനെ കാണാൻ പറ്റില്ല.അത് മറ്റൊരു നിസ്കാരമാണ്. അതിനാൽ തറാവീഹ് ഏട്ടാണെന്നതിനു അതിനെ രേഖയാക്കുന്നത് നിഷ്ഫലമാണ്. ഇപ്രകാരം മർഹൂം മൗലാനാ യഹ് യാ അദ്ദേഹത്തിനെ ശൈഖിനെ ഉദ്ദരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. (ബദ് ലുൽ മജ്ഹൂദ് 7/105) 

      📒📒📕📗📗📘📘📙📒📒📕📗📗📘📙
.............::::::::::::... ........

ഖണ്ഡനം 2
ജാബിർ(റ) ന്റെ ഹദീസ് പലകാരണങ്ങളാലും തറാവീഹ് ഏട്ടാണെന്ന വാദത്തിനു രേഖയല്ല.
     (1) ജാബിർ(റ)ന്റെ ഹദീസ് ദുർബ്ബലമാണ്. അതിനാല അത് പ്രമാണമായി സ്വീകരിക്കാൻ പറ്റില്ല. സ്വഹാബത്തിന്റെ ഇജ്മാഇനോട് എതിരായ സ്ഥിതിക്ക് വിശേഷിച്ചും. അല്ലാമ നൈമവി(റ) ജാബിർ(റ)വിന്റെ ഹദീസ് പരമാർഷിച്ച ശേഷം പറയുന്നു: (فى إسناده لين)  അതിന്റെ പരമ്പര ബലഹീനമാണ്. നൈമവി(റ) തഅലീഖിൽ പറയുന്നു:

داره على عيسى بن جارية ثم ذكر جرح ابن معين والنسائي وأبي داود ، وتوثيق أبي زرعة وابن حبان . ثم قال : قول الذهبي إسناده وسط ليس بصواب ، بل إسناده دون وسط(تحفة الأحوذي: ٢/٣٤٩)


ഈ ഹദീസിന്റെ അച്ചുതണ്ട് ഈസബ്നുജാരിയ എന്നാ വ്യക്തിയാണ്. ഇബ്നു മഈൻ, നസാഈ,അബൂദാവൂദ് എന്നിവര് അദ്ദേഹം അയോഗ്യനാണെന്ന്  പ്രസ്താവിച്ചിട്ടുണ്ട്. അബൂസുർഅയും ഇബ്നു ഹിബ്ബാനും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും പറയുന്നു. ഇതിന്റെ പരമ്പര മധ്യനിലയിലുള്ളതാണെന്ന ദഹബിയുടെ പരമാർശം ശരിയല്ല. പ്രത്യുത അതിന്റെ പരമ്പര മധ്യനിലയിലും താഴെയാണ്. (തുഹ്ഫത്തുൽ അഹ് വദി 2/349)


(2) ജാബിർ(റ) വിന്റെ ഹദീസ് പ്രബലമാണെന്ന് വന്നാൽ തന്നെ തറാവീഹിൽ നിന്ന്  ശേഷിക്കുന്ന 12 റക്അത്തുകൾ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അലിയ്യ്ശ്ശബ്റാമുല്ലസി(റ) പറയുന്നു:


وأما البقية فيحتمل أنه صلى الله عليه وسلم كان يفعله في بيته قبل مجيئه أو بعده. (حاشية النهاية: ١٢١/٢)


ശേഷിക്കുന്ന റക്അത്തുകൾ പള്ളിയിൽ വരുന്നതിനെ മുമ്പോ ശേഷമോ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാം. (ഹാഷിയാത്തുന്നിഹായ 2/121) 


يمكن أن يكون هو صلى الله عليه وسلم صلى قبل الخروج إليهم منفردا عنهم ما شاء الله من الركعات، ثم صلى بهم ثمان ركعات والوتر، (فتح الملهم: ٣١٩/٢)


ജനങ്ങളിലേക്ക് വരുന്നതിനു മുമ്പ് നബി(സ) തനിച്ച് അല്ലാഹു ഉദ്ദേശിച്ചത്ര റക്അത്തുകൾ നിസ്കരിച്ചിരിക്കാം. പിന്നീട് ജനങ്ങളിക്കിമാമായി എട്ടും വിത്റും നിസ്കരിക്കുകയും ചെയ്തു. (ഫത്ഹുൽ മുൽഹിം 2/319)


ويكملون باقيها في بيوتهم، فكان يسمع له أزيز كأزيز النحل(الفقه على المذاهب الأربعة : ٣١٤/١)


ബാക്കിയുള്ള റക്അത്തുകൾ സ്വഹാബത്ത്(റ) അവരുടെ വീടുകളിൽ വെച്ച് പൂർത്തിയാക്കുമായിരുന്നു. തേനിച്ച കൂട്ടത്തിന്റെ ശബ്ദത്തോട് സമാനമായ ശബ്ദം അവരില നിന്ന് കേൾക്കാമായിരുന്നു. (അൽ0ഫിഖ്ഹു അലൽ മദാഹിബിൽ അർബഅ 1/314)

പണ്ഡിതന്മാർ മുകളില വിവരിച്ച സാധ്യത ഇനിപ്പറയുന്ന ഹദീസിൽ നിന്ന് വ്യക്തമാണ്. 


عن أنس أن النبي صلى الله عليه وسلم كان يصلي بالليل في رمضان ، فجاء قوم وصلى ، وكان يخفف ، ثم يدخل بيته فيصلي ، ثم يخرج فيخفف ، فلما أصبح قالوا : يا رسول الله ، قمنا خلفك الليلة ، فكنت تدخل بيتك ثم تخرج ؟ قال : " إنما فعلت ذلك من أجلكم " .رواه الطبراني في الأوسط ، ورجاله رجال الصحيح . (مجمع الزاوئد : ١٧٣/٣)


അനസി(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ രാത്രി നിസ്കരിക്കുമായിരുന്നു. അപ്പോൾ ജനങ്ങൾ വന്ന് നബി(സ)യെ തുടർന്ന് നിസ്കരിച്ചു. നബി(സ) നിസ്കാരം ലഘൂകരിക്കുമായിരുന്നു. പിന്നെ നബി(സ) വീട്ടില് പ്രവേശിച്ച് നിസ്കരിക്കും. പിന്നീട് വീട്ടില് നിന്ന് പുറത്തുവരും . നിസ്കാരം ലഘുവാക്കും. പ്രഭാതമായപ്പോൾ സ്വഹാബത്ത്(റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! ഇന്നലെ രാത്രി അങ്ങയുടെ പിന്നിൽ നിന്ന് ഞങ്ങൾ നിസ്കരിച്ചിരുന്നു. അപ്പോൾ താങ്കൾ വീട്ടിൽ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്തുവല്ലോ". അപ്പോൾ നബി(സ) പ്രതിവചിച്ചു. "നിങ്ങളുടെ കാരണത്താലാണ് ഞാനങ്ങനെ ചെയ്തത്". ഇമാം ത്വബ്റാനി(റ) ഔസത്വിൽ ഇതുദ്ദരിചിട്ടുണ്ട്. ഇതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ് 3/173)


ഫാഫിള് നൂറുദ്ദീൻ ഹൈസമി(റ) 'ഖിയാമുറമളാൻ' എന്ന അധ്യായത്തിലാണ് ഈ ഹദീസ് കൊടുത്തിരിക്കുന്നത്. അപ്പോൾ പള്ളിയിൽ വെച്ച് നിസ്കരിച്ചതിന്റെ ബാക്കി നബി(സ) വീട്ടിൽ വെച്ച് നിസ്കരിച്ചിരുന്നതായി ഈ ഹദീസ് വ്യക്തമാക്കുന്നു. അതിനാൽ തറാവീഹ് എട്ട് റക്അത്ത്  മാത്രമാണെന്നതിനു ജാബിർ(റ) ന്റെ ഹദീസ് രേഖയാക്കാൻ ഒരിക്കലും പറ്റില്ല.
  (3)നബി(സ) മൂന്ന് രാത്രികളിൽ പള്ളിയിൽ വന്ന് ജമാഅത്തായി തറാവീഹ് നിസ്കരിച്ചതായി ഇമാം ബുഖാരി(റ)യും മറ്റും റിപ്പോർട്ട്‌ ചെയ്ത പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. എന്നാൽ ജാബിർ(റ) ന്റെ ഹദീസിൽ പറയുന്നത് അടുത്ത രാത്രിയിൽ ഞങ്ങൾ പള്ളിയിൽ മേളിചെങ്കിലും നബി(സ) വന്നില്ല എന്നാണു. അപ്പോൾ നബി(സ) പങ്കെടുത്ത ഒന്നും രണ്ടും രാത്രികളിലെ ജമാഅത്തിൽ  ജാബിർ(റ) പങ്കെടുത്തിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:     


فإن كانت القصة واحدة احتمل أن يكون جابر ممن جاء في الليلة الثالثة ، فلذلك اقتصر على وصف ليلتين.(فتح الباري شرح صحيح البخاري: ١٠٨/٤)


ഇമാം ബുഖാരിയുദെ നിവേദനത്തിൽ പറഞ്ഞതും ജാബിർ(റ) പറഞ്ഞതും വിഷയം ഒന്നാണെങ്കിൽ ജാബി(റ) മൂന്നാം രാത്രിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ പെട്ടവരാകാനാണ് സാധ്യത കാണുന്നത്. അത് കൊണ്ടാണ് രണ്ട് രാത്രികളുടെ കാര്യം മാത്രം ജാബിർ(റ)പറഞ്ഞത്. (ഫത്ഹുൽ ബാരി 4/108)


ഇമാം മഹല്ലി(റ) പറയുന്നു:

وكأن جابرا إنماحضر فى الليلة الثالثة والرابعة.(شرح المحلي: ١/٢١٧)


ജാബിർ(റ) മൂന്നാം രാത്രിയും നാലാം രാത്രിയുമാണ് ഹാജറായതെന്നാണ് മനസ്സിലാകുന്നത്(ശർഹുൽ മഹല്ലി 1/217)
        ഇമാം മഹല്ലി(റ)യുടെ പരമാർശത്തെ അധികരിച്ച് അല്ലാമ ഖൽയൂബി(റ) എഴുതുന്നു:

(قوله: حضر فى الليلة الثالثة) أي وكان الباقي منها ثمان ركعات أخذا مما قبله.(حاشية القليوبي: ٢١٧/١)



മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ എട്ട്റക്അത്ത് മാത്രമായിരുന്നു തറാവീഹിൽ നിന്ന് അവശേഷിചിരുന്നതെന്ന് മുമ്പ് പറഞ്ഞതിൽ നിന്ന് വായിച്ചെടുക്കാം.(1/217)



അപ്പോൾ ആദ്യ രണ്ടു രാത്രികളിൽ നടന്ന തറാവീഹ് നിസ്കാരത്തിൽ ജാബിർ(റ) പങ്കെടുക്കുകയോ അന്ന് എത്രയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ജാബി(റ) പറയുകയോ ചെയ്തിട്ടില്ല. മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ തറാവീഹിൽ നിന്ന് എട്ട് റക്അത്തുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അതിൽ ജാബി(റ) പങ്കെടുക്കുകയും അന്നത്തെ എണ്ണം അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിൻറെ പ്രസ്താവം അടിസ്ഥാനമാക്കി തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന് പറയാൻ സാധ്യമല്ല.
  (4)പുത്തൻ വാദികളോട് സാദ്രശ്യം വരാത്ത വിധം തറാവീഹ് രണ്ടോ നാലോ ആറോ റക്അത്തുകളിൽ ചുരുക്കി നിസ്കരിക്കാമെന്നതിൽ വീക്ഷണാന്തരമില്ല. അതിനാൽ ഏതെങ്കിലുമൊരു ഹദീസിൽ നബി(സ)യോ സ്വഹാബത്തോ ഇരുപതിൽ കുറഞ്ഞ എണ്ണം നിസ്കരിച്ചതായി സ്ഥിരപ്പെട്ടാൽ തന്നെ തറാവീഹ് ഇരുപതുണ്ടെന്ന ആശയത്തെ  അത് പൊളിക്കുന്നതല്ല. മറിച്ച് ഇരുപതിൽ കുറഞ്ഞും നിസ്കരിക്കാമെന്ന കർമശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനക്ക് അത് രേഖയാക്കാവുന്നതാണ്. നബി(സ) അംഗശുദ്ദി വരുത്തിയപ്പോൾ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ കഴുകിയതായി കാണിക്കുന്ന ഹദീസുകൾ മൂന്ന് പ്രാവശ്യം കഴുകിയതായി കാണിക്കുന്ന ഹദീസുകൾക്ക് എതിരല്ലല്ലോ. മറിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴുകി മതിയാക്കാമെന്നതിനു അത് രേഖയാക്കാവുന്നതാണ്. അതിനാൽ തറാവീഹ് ഇരുപതില്ലെന്നതിനു അത്തരം ഹദീസുകൾ രേഖയല്ല. ജാബി(റ)ന്റെ ഹദീസുമായി ബന്ധപ്പെട്ടു ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻവാദത്തിന് ഒരിക്കലും അത് രേഖയാകുന്നില്ല. 
📒📒📕📗📗📘📘📙📒📒📕📗📗📘📙
.......... -- ''..... - ......... -- ...
ഖണ്ഡനം 3


ഉബയ്യുബ്നു കഅബ്(റ) വീട്ടിലുള്ള സ്ത്രീകൾക്ക് എട്ട് റക്അത്തുകൾക്ക് ഇമാമു നിന്നു എന്നാ ഹദീസും പലകാരണങ്ങളാലും തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻവാദത്തിന് രേഖയല്ല.
  (1)ആ ഹദീസിന്റെ പരമ്പര ദുർബ്ബലമാണ്. ഇബ്നുഹിബ്ബാൻ(റ) അബൂയഅല(റ)യിൽ നിന്നു രണ്ട് പരമ്പരകളിലൂടെ അത് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അവയില ഒന്നിതാണ്: 


أخبرنا أبو يعلى، قال: حدثنا عبد الأعلى بن حماد النرسي، قال: حدثنا يعقوب القمي، قال: حدثنا عيسى بن جارية، قال: جابر بن عبد الله...(صحيح ابن حبان: ١١٠/٤)


ഈ പരമ്പരയിൽ യഅഖൂബുൽഖുമ്മി, ഈസബ്നുജാരിയ എന്ന് പേരായ രണ്ട് വ്യക്തികളുണ്ട്. അവർ ഹദീസ് രംഗത്ത്  അയോഗ്യരാണെന്ന്  അഭിപ്രായമുണ്ട്. യഅഖൂബുൽഖുമ്മിയെ പരിചയപ്പെടുത്തി ദഹബി എഴുതുന്നു: 


يعقوب بن عبد الله الأشعري القمي، عالم أهل قم، قال الدار قطني: ليس بالقوي. (ميزان الإعتدال: ٤٥٢/٤)


യഅഖൂബുബ്നുഅബ്ദില്ലാഹിൽഖുമ്മി എന്നാ വ്യക്തി ഖുമ്മുകാരുടെ  പണ്ഡിതനാണ്. ദാറുഖുത്വനി(റ) പറയുന്നു: അദ്ദേഹം ശക്തവാനല്ല. (മീസാനുൽഇഅതിദാൽ 4/452)
    ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:


صدوق يهم، من الثامنة، مات سنة أربع وسبعين.(تقريب التهذيب: ٣٧٦/٢)


അദ്ദേഹം ഊഹിച്ച് പറയുന്ന സത്യാവാനാണ്.എട്ടാം മർത്തബയിൽ പെട്ട വ്യക്തിയാണ്. ഹി: 74-ൽ വഫാത്തായി. (തഖ്‌രീബുത്തഹ്ദീബ് 2/376)

ഇബ്നു ഹജർ അസ്ഖലാനി(ർ) പറയുന്നു:


عيسى بن جارية: بالجيم، الأنصاري المدني، فيه لين، من الرابعة.(تقريب اتهذيب: ٩٧/٢)


ഈസബ്നുജാരിയ അൻസ്വാരിയും മദനിയുമാനു. അദ്ദേഹത്തിൽ ദുർബ്ബലതയുണ്ട്. നാലാം മർത്തബയിൽ പെട്ടയാളാണ്. (തഖ്‌രീബ് 2/97)


അദ്ദേഹം അയോഗ്യനാണെന്ന് ഇബ്നുമഈൻ(ർ), നസാഈ(ർ), അബൂദാവൂദ്(ർ) തുടങ്ങിയവർ പ്രസ്താവിച്ചത് നേരത്തെ നാം സുന്നി സോണ്കാൽ ബ്ലോഗ്സിൽ തന്നെ വായിച്ചതാണ്. അതിനാല പ്രസ്തുത പരമ്പരയിൽ യോഗ്യരായ രണ്ടു വ്യക്തികളുണ്ട്.
  രണ്ടാം പരമ്പര ഇതാണ്:

أخبرنا أحمد بن علي بن المشنى، قال: حدثنا عبد الأعلى بن حماد، قال: حدثنا يعقوب القمي، قال: حدثنا عيسى بن جارية، قال: حدثنا جابر بن عبد الله..(صحيح ابن حبان: ١١١/٤)


നേരത്തെ വിവരിച്ച രണ്ട് വ്യക്തികൾ ഇതിലുമുണ്ട്. അതിനാൽ രണ്ട് പരമ്പരയും ദുർബ്ബലമാണ്.
    (2)ഉമർ(റ) വിന്റെ നിർദേശ പ്രകാരം  മദീനാ പള്ളിയിൽ നടന്ന വലിയ ജമാഅത്തിന്റെ ഇമാമാണ് ഉബയ്യുബ്നുകഅബ് (റ). അവർക്കിമാമായി അദ്ദേഹം നിസ്കരിച്ചിരുന്നത് ഇരുപത് റക്അത്താണെന്ന് പ്രബലമായി വന്നിട്ടുണ്ട്. അതിനാൽ പ്രബലമായ ഈ ഹദീസിനാണ് പ്രാധാന്യമുള്ളത്.
    (3)ജാബിർ(റ)ന്റെ ഹദീസിൽ പറഞ്ഞത് പോലെ ബാക്കിയുള്ള റക്അത്തുകൾ സ്ത്രീകള്ക്ക് ഇമാമത്ത് നിലക്കുന്നതിന്റെ മുമ്പോ ശേഷമോ നിസ്കരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അതിനാൽ തറാവീഹ് എട്ടു റക്അത്തുകൾ മാത്രമാണെന്നതിനു  അത് രേഖയാക്കാൻ പറ്റില്ല.
    (4)അത് പ്രബലമാണെന്ന്  വാദത്തിനു വേണ്ടി  സമ്മതിച്ചാൽ തന്നെ തറാവീഹ് എട്ട് മാത്രമാണെന്നതിനു അത് രേഖയല്ല. കാരണം ഉബയ്യ്(റ) തന്നെ ഇരുപതിന് ഇമാമത്ത് നിന്നതായി പ്രബലമായി വന്നിട്ടുണ്ട്. മറിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ ഇരുപതിൽ നിന്ന് ചുരുക്കി നിസ്കരിക്കാമെന്ന് അതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. നേരത്തെ പറഞ്ഞ പോലെ നബി(സ) അംഗശുദ്ദി വരുത്തിയപ്പോൾ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ കഴുകിയതായി കാണിക്കുന്ന ഹദീസുകൾ മൂന്ന് പ്രാവശ്യം കഴുകിയതായി കാണിക്കുന്ന ഹദീസുകൾക്ക് എതിരല്ലല്ലോ. മറിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴുകി മതിയാക്കാമെന്നതിനു അത് രേഖയാക്കാവുന്നതാണ്. അതിനാൽ തറാവീഹ് ഇരുപതില്ലെന്നതിനു അത്തരം ഹദീസുകൾ രേഖയല്ല. ഉബയ്യുബ്നു കഅബ്(റ)ന്റെ ഹദീസുമായി ബന്ധപ്പെട്ടു ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ  തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻ വാദത്തിനു  ഒരിക്കലും അത് രേഖയാകുന്നില്ല. 
:......................
ഇരുപതും പുത്തൻ വാദികളും

തറാവീഹ് ഇരുപതാണെന്ന് സ്ഥാപിക്കാൻ അഹ് ലുസുന്ന പറയുന്ന പ്രമാണങ്ങൾക്ക് പുത്തൻ വാദികൾ പറയുന്ന മരുവടികൾ നമുക്ക് പരിശോദിക്കാം:
    ഉമർ(റ)ന്റെ നിർദേശപ്രകാരം ഉബയ്യുബ്നു കഅബ്(റ) നിസ്കരിച്ചത് ഇരുപതാണെന്ന് പറയുന്നത് ശരിയല്ല. കാരണം സാഇബുബ്നുയസീദ്(റ)ൽ നിന്ന് ഇമാം മാലിക്(റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.


عن السائب بن يزيد أنه قال أمر عمر بن الخطاب أبي بن كعب وتميما الداري أن يقوما للناس بإحدى عشرة ركعة.(موطا: ٢٣٢)


"ഉമർ(റ) ഉബയ്യുബ്നു കഅബ്(റ) നോടും തമീമുദ്ദാരി(റ)യോടും പതിനൊന്നു നിസ്കരിക്കാൻ കൽപ്പിച്ചു". (മുവത്വഅ 232)
  അതിനാൽ ഉമർ(റ)ന്റെ കാലത്ത് സ്വഹാബത്ത് ഇരുപതിൽ എകോപിച്ചുവെന്നു പറയുന്നത് ശരിയല്ല. 


ഖണ്ഡനം

ഇരുപതിൽ സ്വഹാബാകിറാം(റ) ഏകോപിച്ചുവെന്നതിനോട് പല കാരണങ്ങളാലും പ്രസ്തുത രിവായട്ത് എതിരല്ല.
  (1)ഇതേ ഹദീസിന്റെ മറ്റൊരു രിവായത്തുകളിൽ ഇരുപത്തി ഒന്ന് എന്നാണുള്ളത്. ഹാഫിള് ഇബ്നു ഹജർ അസ്ഖകലാനി(റ) പറയുന്നു:


ورواه عبد الرزاق من وجه آخر عن محمد بن يوسف فقال : إحدى وعشرين ، وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ، وهذا محمول على غير الوتر (فتح الباري: ٢٩٣/٦)


അബ്ദുർറസാഖ്(റ) മറ്റൊരു പരമ്പരയിലൂടെ മുഹമ്മദുബ്നു യൂസുഫി(റ) ൽ നിന്ന് അതുദ്ദരിചിട്ടുണ്ട്. അതിൽ ഇരുപത്തിയൊന്നു എന്നാണുള്ളത്. ഇമാം മാലിക്(റ) യസീദുബ്നഖസ്വീഫ് (റ) വഴിയായി സാഇബുബ്നുയസീദി(റ)ൽ നിന്ന് ഇരുപത് എന്ന് നിവേദനം ചെയ്തിട്ടുണ്ട്. വിത്റ് കൂടാതെയുള്ള എണ്ണമാണിത്. (ഫത്ഹുൽബാരി 6/293) 

  (2)പതിനൊന്നു എന്ന രിവായത്ത് ഊഹിച്ചു പറഞ്ഞതാണെന്നാണ് പ്രഗത്ഭ ഹദീസ് പണ്ഡിതന്മാർ പറയുന്നത്. മാലികീ മദ്ഹബിലെ പ്രഗത്ഭ ഹദീസ് പണ്ഡിതനായ ഇബ്നുഅബ്ദിൽബർറ്(റ) പറയുന്നു: 


وقال ابن عبد البر : روى غير مالك في هذا الحديث أحد وعشرون وهو الصحيح ولا أعلم أحدا قال فيه إحدى عشرة إلا مالكا ، ويحتمل أن يكون ذلك أولا ثم خفف عنهم طول القيام ونقلهم إلى إحدى وعشرين إلا أن الأغلب عندي أن قوله : إحدى عشرة وهم(شرح الزرقاني: ٢٣٩/١، أوجز المسالك: ٣٠١/٢)


മാലിക്(റ)അല്ലാത്തവർ ഈ ഹദീസിൽ ഇരുപത്തിയൊന്നാണ് പറഞ്ഞത്. ഈ ഹദീസിൽ ഇമാം മാലിക്(റ) അല്ലാതെ പതിനൊന്ന് പറഞ്ഞ ഒരാളെയും എനിക്കറിയില്ല. ആദ്യം പതിനൊന്നും പിന്നീട് ഇരുപത്തിയൊന്നും നിസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്. എന്നാൽ എന്റെ മികച്ച നിഗമനം പതിനൊന്ന് വഹ് മാണെന്നാണ്. (സുർഖാനി 1/239, ഔജസുൽമസാലിക്  2/301)
    ആദ്യം ഇരുപത്തിയൊന്നും പിന്നെ പതിനൊന്നും നിസ്കരിച്ചുവെന്നു വെക്കാൻ തരമില്ല. കാരണം അന്നുമുത്തൽ ഇന്നുവരെ മക്കയിലും മദീനയിലും മറ്റു നാടുകളിലും നടന്നു വരുന്ന ചര്യ മറിച്ചാണല്ലോ.
  (3)ഇമാം മാലിക്(റ) തന്നെ 'മുവത്വിഅ' ൽ യസീദുബ്നുറൂമാനി(റ)ൽ നിന്ന് ഇരുപത്തി മൂന്ന് ഉദ്ദരിച്ചിട്ടുണ്ട്.



عن يزيد بن رومان أنه قال : كان الناس يقومون في زمان عمر بن الخطاب في رمضان بثلاث وعشرين ركعة(موطا: ٢٣٣)


യസീദുബ്നുറൂമാൻ(റ) പറയുന്നു: ഉമറുബ്നുൽഖത്ത്വാബ് (റ)ന്റെ കാലത്ത് റമളാനിൽ ജനങ്ങൾ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുമായിരുന്നു. (മുവത്വഅ 233)
    (4)ഉബയ്യുബ്നുകഅബും(റ) തമീമുദ്ദാരി(റ)യും ഊഴം വെച്ച് നിസ്കരിച്ചതുമാകാം പ്രസ്തുത ഹദീസിലെ വിഷയം. മുവത്വയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔജസുൽമസാലികിൽ  പറയുന്നു:


ويحتمل أن رواية إحدى وعشرين باعتبار مجموع ما صلياه، وإحدي عشرة باعتبار مجموع ما صلياه، وإحدي عشرة باعتبار كل واحد منهما، فكان يصلي كل واحد منهما عشرا عشرا، والواحد الوتر، يصلي مرة هاذا، ومرة هذا،فيصح النسبة إليهما معا، وعلى هذا لا يحتاج إلى وهم أحد، ولايخالف سائر الروايات الواردة، فى الباب(أوجز المسالك، ٣٠٣/٢)


ഉബയ്യുബ്നുകഅബ്(റ), തമീമുദ്ദാരി(റ) എന്നിവര് നിസ്കരിച്ചതിന്റെ ആകെയുള്ള എണ്ണമാകാം ഇരുപത്തിയൊന്നു. പതിനൊന്ന് ഓരോരുത്തരും നിസ്കരിച്ചതിനെ എണ്ണവും അപ്പോൾ രണ്ടിൽ ഓരോരുത്തരും ഇമാമായി പത്തുവീതം റക്അത്തുകൾ നിസ്കരിക്കും. വിത്റ് ചിലപ്പോൾ ഉബയ്യും(റ) ചിലപ്പോൾ തമീമും(റ) നിസ്കരിക്കും.അതിനാൽ രണ്ടാളിലേക്ക് ചേർത്തിയും അതിനെ പറയാവുന്നതാണ്. ഇതനുസരിച്ച് ഇത് വഹ് മാണെന്ന്  പറയേണ്ടുന്ന ആവശ്യമില്ല. ഇവ്വിഷയകമായി വന്ന മറ്റു രിവായത്തുകളോട് ഈ ഹദീസ് എതിരാകുന്നുമില്ല.(ഓജസുൽമസാലിക് 2/303)


ഇമാം മാലിക്(റ) മുവത്വയിൽ രേഖപ്പെടുത്തിയ പതിനൊന്നിന്റെ ഹദീസുമായി ബന്ധപ്പെട്ട് ഇത്തരം സാധ്യതകൾ നിലനിൽക്കുന്നതിനാൽ തറാവീഹ് എട്ടിന് പ്രമാണമായി അതിനെ കാണിക്കാൻ പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇടമുറിയാതെ വന്ന ചര്യയും മാലികീ മദ്ഹബ് തന്നെയും അതിനെതിയ അവസ്ഥയിൽ വിശേഷിച്ചും. 
📒📒📕📗📗📘📘📙📒📒📕📗📗📘📙
''............................

തയാറാക്കിയത്

അസ്ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...