📚
*യാഥാർത്ഥ്യ ലോകം;*
*ഭൂമിയിൽ തന്നെ അനുഭവിക്കാം*
_________________
ബുർദഃയിലെ ഈ വരി നോക്കൂ:
لَا طِيبَ يَعْدِلُ تُرْبًا ضَمَّ أَعْظُمَهُ
طُوبَى لِمُنْتَشِقٍ مِنْهُ وَمُلْتَثِمِ
തിരുനബി ﷺ യുടെ തിരുശരീരം ഉൾക്കൊണ്ട മണ്ണിനോട് തുല്യമാകുന്ന മറ്റൊരു സുഗന്ധവസ്തുവുമില്ല. ആ പുണ്യമണ്ണിന്റെ സുഗന്ധം ആസ്വദിച്ച് ശ്വസിക്കുന്നവനും അതിനെ ചുംബിക്കുന്നവനും എത്ര ഭാഗ്യവാൻ!
ഇവിടെ പറയുന്ന സുഗന്ധം, ഭൂമിലോകത്തെ അത്തർ പൂശിയിട്ട് ലഭിക്കുന്ന ഒന്നല്ല. അത് എവിടെയും പുരട്ടി വാസന നിർമ്മിക്കാൻ പറ്റും. ഇമാം ബുസ്വൂരി(റ) വർണ്ണിക്കുന്നത്, സാധാരണ വാസനയല്ല. സ്വാലിഹീങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന പ്രത്യേകമായ സുഗന്ധമാണ്. വിശ്വസ്തരായ പലരും ഹജ്ജിന് പോയ സമയത്ത് ഇത് ആസ്വദിച്ച അനുഭവം പങ്കുവെച്ചത്, അല്ലാമഃ അഹ്‌മദ് ബ്നു അജീബഃ (ഹി: 1224 ൽ വഫാത്) തൻ്റെ ബുർദഃയുടെ ശറഹിൽ രേഖപ്പെടുത്തുന്നു:
وهذا الطِّيبُ الذي أراد الناظم رحمه الله تعالى يحتمل أن يكون حِسِّيًّا، وهو الظاهر، وقد حدَّث كثيرٌ ممن يُوثَق به من الحُجَّاج ممن اتصل بالقبر الشريف أنهم يجدون في تلك البقعة روائح طيبة خارجة عن العادة، ...
وإذا كانت الرائحة الطيبة توجد عند بعض قبور الصالحين الوارثين عنه من كثرة الصلاة عليه، فكيف لا توجد عند قبر من طيَّب الرجل بطيب رِئْتَاهُ، وقد كان في حياته صلى الله عليه وسلم ينفع الطيب منه مَن مسَّ طيبًا أو لم يمسَّه. اهـ
(شرح البردة لأحمد بن عجيبة: ١٤٥)
മഹാന്മാരുടെ ഖബ്‌റിനരികിൽ നിന്നും ഇതുണ്ടാകുമെന്നും മഹാൻ പറയുന്നുണ്ട്. ആലമുൽ ഹഖീഖഃ - യാഥാർത്ഥ്യങ്ങളുടെ ലോകം ഇഹലോകത്ത് വെച്ച് തന്നെ അനുഭവിക്കുന്നതാണിത്.
ഉഹ്‌ദ് പോർക്കളത്തിൽ വെച്ച്, അനസ് ബ്നു നള്ർ(റ), സഅ്ദ്(റ) നോട് പറഞ്ഞത് ഹദീസിൽ കാണാം:
أَيْنَ يَا سَعْدُ، إِنِّي أَجِدُ رِيحَ الْجَنَّةِ دُونَ أُحُدٍ.
"സഅ്ദേ, നീ എവിടെ !
ഉഹ്ദ് പർവതത്തിന്റെ ഭാഗത്തുനിന്ന് സ്വർഗത്തിന്റെ പരിമളം ഞാൻ അനുഭവിക്കുന്നല്ലോ.!"
ഇത്രയും പറഞ്ഞ് മഹാൻ ശത്രുക്കളിലേക്ക് പാഞ്ഞടുത്തു. ശഹീദായി. അമ്പും വെട്ടും കുത്തുമായി എമ്പതോളം മുറിവുകൾ ആ സ്വഹാബി വര്യൻ്റെ ശരീരത്തിലുണ്ടായിരുന്നു. (സ്വഹീഹുൽ ബുഖാരി -3822)
ഇങ്ങനെ സ്വർഗത്തിൻ്റെ സുഗന്ധം മഹാൻ അനുഭവിച്ചതും ആലമുൽ ഹഖീഖഃയാണ്.
നോമ്പുകാരൻ ഉച്ചക്ക് ശേഷം പല്ല് തേക്കരുത്. ആ നേരത്തെ 'ഖുലൂഫ്' മിസ്‌കിനേക്കാൾ പരിമളം പരത്തുന്നതാണത്രെ. അത് പക്ഷെ, ഇഹലോകത്തല്ല. ആഖിറതിലാണെന്നാണ് ഇബ്നു അബ്ദിസ്സലാം(റ)യുടെ വ്യാഖ്യാനം. എന്നാൽ പരലോകത്ത് മാത്രമല്ല, ഭൂമിലോകത്ത് വെച്ചും അത് സാധ്യമാണെന്ന് ഇബ്നുസ്സ്വലാഹ്(റ) വിശദീകരിക്കുകയും ഇബ്നു അബ്ദിസ്സലാം(റ)യുടെ വ്യഖ്യാനത്തെ ഖണ്ഡിച്ചു കൊണ്ട് രചന നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം, ഇബ്നു തൈമിയ്യഃയുടെ ശിഷ്യൻ ഇബ്നുൽ ഖയ്യിം പോലും അംഗീകരിക്കുന്നത് കാണാം. ഇഹലോകത്ത് വെച്ച് തന്നെ ഉണ്ടാകുമെന്നും മനുഷ്യരിലെ സജ്ജനങ്ങൾക്ക് അത് അനുഭവിക്കാനാകുമെന്നും അദ്ദേഹം പറയുന്നു:
وَأَشَارَ الْمُحَقِّقُ شَمْسُ الدِّينِ بْنُ الْقَيِّمِ إِلَى وَجْهِ الْجَمْعِ بَيْنَ قَوْلَيْهِمَا بِأَنَّ رَائِحَةَ خُلُوفِ فَمِ الصَّائِمِ أَطْيَبُ مِنْ رِيحِ الْمِسْكِ فِي الدُّنْيَا بِالنِّسْبَةِ لِلَّهِ وَمَلَائِكَتِهِ وَخَوَاصِّ خَلْقِهِ مِنَ الْبَشَرِ دُونَ الْعَامَّةِ، وَأَمَّا فِي الْآخِرَةِ، فَالْكُلُّ يُدْرِكُ ذَلِكَ وَيَحسّهُ، كَمَا أَنْهَيْتُ عَلَيْهِ الْكَلَامَ فِي «تُحْفَةِ السِّوَاكِ فِي فَضَائِلِ السِّوَاكِ». اهـ
(تناضل العُمّال شرح فضائل الأعمال: ١٥٦ لمحمد السّفّاريني الحنبلي المتوفى سنة ١١٨٨ هـ )
ഇതെല്ലാം അനുഭവ ബോധ്യങ്ങളാണ്. തെളിവ് പറഞ്ഞ് സമർത്ഥിക്കേണ്ടതല്ല.
✨
No comments:
Post a Comment