വഹാബി അളവുകോലിൽ സ്വന്തം നേതാവ് കുടുങ്ങിയപ്പോൾ!💥സാധാരണക്കാരായ ആളുകളോട് മുജാഹിദ് പ്രസംഗകർ എപ്പോഴും ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്:നബി (സ്വ) കാണിച്ചു തന്നതാണോ? സ്വഹാബികൾ ചെയ്തതാണോ? താബിഉകൾ ചെയ്തതാണോ? നാല് ഇമാമുമാർ ചെയ്തതാണോ? തെളിവില്ലെങ്കിൽ അതെല്ലാം വലിച്ചെറിയണം!എന്നാൽ, മുജാഹിദ് നാല് ഇമാമുമാരേക്കാൾ വലിയ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും,അവരുടെ വാദങ്ങൾക്ക് തെളിവായി എപ്പോഴും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന മുജാഹിദ്കാരുടെ ഏറ്റവും വല്യ പണ്ഡിതൻ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ചെയ്ത ഒരു കാര്യം നമുക്ക് നോക്കാം.
📌 ഇബ്നു തൈമിയ്യ ചെയ്ത പ്രത്യേക അമൽ:
ഇബ്നു തൈമിയ്യയുടെ പ്രിയപ്പെട്ട ശിഷ്യനായ ഇബ്നുൽ ഖയ്യിം (റഹിമഹുല്ല) തന്റെ പ്രശസ്തമായ 'സാദുൽ മആദ്' (زاد المعاد) എന്ന കിതാബിൽ ഇബ്നു തൈമിയ്യയുടെ ഒരു പതിവിനെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.
«وَشَاهَدْتُ شَيْخَ الْإِسْلَامِ ابْنِ تَيْمِيَّةَ - قَدَّسَ اللَّهُ رُوحَهُ - إِذَا خَرَجَ إِلَى الْجُمُعَةِ، يَأْخُذُ مَا وَجَدَ فِي الْبَيْتِ مِنْ خُبْزٍ أَوْ غَيْرِهِ، فَيَتَصَدَّقُ بِهِ فِي طَرِيقِهِ سِرًّا، وَسَمِعْتُهُ يَقُولُ: إِذَا كَانَ اللَّهُ قَدْ أَمَرَنَا بِالصَّدَقَةِ بَيْنَ يَدَيْ مُنَاجَاةِ رَسُولِ اللَّهِ ﷺ، فَالصَّدَقَةُ بَيْنَ يَدَيْ مُنَاجَاتِهِ تَعَالَى أَفْضَلُ وَأَوْلَى بِالْفَضِيلَةِ»
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെടുമ്പോൾ, വീട്ടിൽ കാണുന്ന അപ്പമോ മറ്റോ കയ്യിലെടുക്കുകയും വഴിയിൽവെച്ച് അത് രഹസ്യമായി ധർമ്മം (സ്വദഖ) ചെയ്യുകയും ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തു: 'പ്രവാചകനോട് സ്വകാര്യമായി സംസാരിക്കുന്നതിന് മുൻപ് സ്വദഖ നൽകാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടെങ്കിൽ, അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനും അവിടുത്തെ മസ്ജിദിലേക്ക് പോകുന്നതിനും മുൻപ് സ്വദഖ നൽകുന്നത് അതിനേക്കാൾ ഉത്തമമാണല്ലോ!'
📖 ഇബ്നു തൈമിയ്യ തെളിവാക്കിയ ഖുർആൻ ആയത്ത്: ഇതിന് തെളിവായി ഇബ്നു തൈമിയ്യ പിടിച്ചത് സൂറത്തുൽ മുജാദിലയിലെ 12-ാം ആയത്താണ്:
يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَاجْوَاكُمْ صَدَقَةً
സത്യവിശ്വാസികളേ,നിങ്ങൾ റസൂലുമായി സ്വകാര്യസംഭാഷണം നടത്തുകയാണെങ്കിൽ, ആ സംഭാഷണത്തിന് മുമ്പായി നിങ്ങൾ ഒരു സ്വദഖ നൽകുക.)
💡 ഇവിടെയല്ലേ യഥാർത്ഥ ചോദ്യം വരുന്നത്?
ഇവിടെ ഇബ്നു തൈമിയ്യ എന്താണ് ചെയ്തതെന്ന് കണ്ടോ?
പ്രത്യേകം സമയം തെരഞ്ഞെടുത്തു: വെള്ളിയാഴ്ച ദിവസം,അതും പള്ളിയിൽ പോകുന്നതിന് തൊട്ടുമുമ്പ്!
ഖുർആൻ ആയത്ത് സ്വയം വ്യാഖ്യാനിച്ചു: റസൂലുള്ളാഹിയോട് സംസാരിക്കാൻ മുൻപ് സ്വദഖ കൊടുക്കണം എന്ന് പറഞ്ഞ ആയത്തിൽ നിന്ന്, അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ പോകും മുൻപും സ്വദഖ കൊടുക്കാം എന്ന് സ്വയം ചിന്തിച്ച് കണ്ടെത്തി.
💥 ഇനി മുജാഹിദുകളോട് പോയിന്റ് ടു പോയിന്റ് ചോദ്യങ്ങൾ:
👉 ചോദ്യം 1: ഖുർആനിലെ ഈ ആയത്ത് പിടിച്ച് ഇബ്നു തൈമിയ്യ ചെയ്തതുപോലെ വെള്ളിയാഴ്ച പള്ളിയിൽ പോകും മുൻപ് സ്വദഖ ചെയ്യാൻ തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ടോ? (ഇല്ല!)
👉 ചോദ്യം 2: ഏതെങ്കിലും ഒരു സ്വഹാബി ഈ ആയത്ത് തെളിവാക്കി വെള്ളിയാഴ്ച ജുമുഅക്ക് പോകുമ്പോൾ സ്വദഖ ചെയ്‌തോ? (ഇല്ല!)
👉 ചോദ്യം 3: നാല് ഇമാമുമാരിൽ ആരെങ്കിലും ഈ കൽപന സ്വന്തമായി ഖിയാസ് ചെയ്ത് വെള്ളിയാഴ്ച പള്ളിയിൽ പോകും മുൻപുള്ള പ്രത്യേക സുന്നത്താക്കി മാറ്റിയോ? (ഇല്ല!)
നബിയോ സ്വഹാബത്തോ നാല് ഇമാമുമാരോ ചെയ്യാത്ത ഒരു കാര്യം, ഖുർആൻ ആയത്ത് സ്വയം വ്യാഖ്യാനിച്ച് ഒരു പ്രത്യേക ദിവസവും സമയവും നിശ്ചയിച്ച് അമലുണ്ടാക്കിയ ഇബ്നു തൈമിയ്യ നിങ്ങളുടെ അളവുകോലിൽ ബിദ്അത്തുകാരനാണോ (മുബ്തദിഅ്)? അദ്ദേഹത്തെ തള്ളിപ്പറയാൻ നിങ്ങൾ തയ്യാറുണ്ടോ?
മീലാദ് ആഘോഷവും ഇരട്ടത്താപ്പും:
സുന്നികൾ പ്രവാചകന്റെ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കാനും സ്വലാത്ത് ചൊല്ലാനും തെളിവായി പറയുന്നത് സൂറത്തു യൂനുസിലെ 58-ാം ആയത്താണ്:
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ
അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ട് അവർ സന്തോഷിച്ചുകൊള്ളട്ടെ.വിശുദ്ധ ഖുർആൻ റഹ്മത്തായി വിശേഷിപ്പിച്ചത് മുത്തു നബിയെയാണ്.ആ റഹ്മത്തിൽ സന്തോഷിക്കാൻ അല്ലാഹു കൽപ്പിച്ചതുകൊണ്ട് ഞങ്ങൾ മീലാദ് ആഘോഷിക്കുന്നു എന്ന് പറയുമ്പോൾ മുജാഹിദുകൾ ചാടിവീഴും: "ഈ ആയത്ത് തെളിവ് പിടിച്ച് നബി സന്തോഷിച്ചോ? സ്വഹാബികൾ ചെയ്‌തോ? ഇമാമുമാർ ചെയ്‌തോ?" എന്ന്!
നിങ്ങളുടെ ആചാര്യൻ ഇബ്നു തൈമിയ്യ റസൂലിനോട് സംസാരിക്കാൻ പറഞ്ഞ ആയത്ത് വെച്ച് സ്വന്തമായി ന്യായമുണ്ടാക്കി വെള്ളിയാഴ്ച പള്ളിയിൽ പോകും മുൻപ് സ്വദഖ ചെയ്താൽ അത് മഹാ സംഭവവും തെളിവും!
സുന്നികൾ അല്ലാഹുവിന്റെ റഹ്മത്തിൽ സന്തോഷിക്കാൻ പറഞ്ഞ ആയത്ത് വെച്ച് റസൂലുള്ളാഹിയുടെ ജന്മദിനം ആഘോഷിച്ചാൽ അത് വലിയ ബിദ്അത്തും ഹറാമും!
സ്വന്തം നേതാക്കൾ ഖുർആൻ ആയത്ത് വെച്ച് സ്വന്തമായി ഒരു കാര്യമുണ്ടാക്കിയാൽ അതിന് ന്യായീകരണത്തിന്റെ മാലപ്പടക്കം! സാധാരണക്കാരായ മുസ്ലിങ്ങൾ റസൂലുള്ളാഹിയോടുള്ള സ്നേഹം പ്രകടിപ്പിച്ചാൽ ഉടൻ വരും "നബി ചെയ്തോ സ്വഹാബത്ത് ചെയ്തോ" എന്ന തട്ടിപ്പുമായി!
ഇത്തരം ഇരട്ടത്താപ്പുകൾ തിരിച്ചറിയുക, സാമാന്യ ജനങ്ങളെ വിവരക്കേട് പറഞ്ഞ് വഞ്ചിക്കുന്ന മുജാഹിദ് ശൈലികളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുക!
@highlight @highlight Faisal Moulavi Puthuparamba Wayanad Siraj Thwalhath Moozhikkal Firos Ibn Musthafa സ്നേഹ സംവാദം Ilyas Mp Ilyasebrahim Mujeeb Pattambi മുഹമ്മദ് ഹാരിഫ് മാട്ടൂൽ Ashraf Ashraf Tp Yusuff Ansari Azeez Azeez M B Hameed Mb Abdul Rauf Siraj Pandalam മഹമൂദ് പി പി @highlight
No comments:
Post a Comment