വഹാബിയുടെ കപട തൗഹീദ് വാദങ്ങൾക്കും സമസ്തയുടെയും അഹ്‌ലുസ്സുന്നതിന്റെയും ആചാരങ്ങൾക്കെതിരെ ഉന്നയിച്ച അജ്ഞത നിറഞ്ഞ ആരോപണങ്ങൾക്കും പ്രമാണബദ്ധമായ ഖണ്ഡനം താഴെ നൽകുന്നു:
ജീലാനി ദിനവും വഫാത്ത് അനുസ്മരണവും:
മഹാന്മാരുടെ സ്മരണ പുതുക്കുന്നതും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും സദഖ നൽകുന്നതും പൂർണ്ണമായും ഇസ്‌ലാമികമാണ്. «وَذَكِّرْهُم بِأَيَّامِ اللَّهِ» (അല്ലാഹുവിന്റെ ദിനങ്ങളെക്കൊണ്ട് അവരെ ഓർമ്മിപ്പിക്കുക) എന്ന് പരിശുദ്ധ ഖുർആൻ ആജ്ഞാപിച്ചിട്ടുണ്ട്. താൻ ജനിച്ച തിങ്കളാഴ്ച ദിവസം നബി ﷺ നോമ്പ് നോറ്റുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്തെ സ്മരിച്ചത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച സ്വഹീഹായ പ്രമാണമാണ്. പൊതുവായ ഇബാദത്തുകളെ മഹാന്മാരുടെ ഓർമ്മക്കായി ഒരു പ്രത്യേക ദിവസം സംഘടിപ്പിച്ചു എന്നതുകൊണ്ട് അത് ഒരിക്കലും വഴികേടായ ബിദ്അത്താകുന്നില്ല.
ശൈഖ് ജീലാനി (റ) വിനോട് സഹായം തേടൽ ശൈഖ് തന്നെ നിർദ്ദേശിച്ചിട്ടുണ്ടോ?:
ഉണ്ട്. ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ (റ) ശൈഖ് ജീലാനി (റ) യെ ഉദ്ധരിച്ച് പറയുന്നു:
عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه
സാരം: ശൈഖ് ജീലാനി (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും. (ബഹ്ജത്തുൽ അസ്റാർ: 102).
ശൈഖ് ജീലാനി (റ) വീണ്ടും പറയുന്നു:
أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي
توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي
أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة
مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة
സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ MUരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നൽകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237).
ശൈഖ് ജീലാനി (റ) തുടരുന്നു:
مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي
مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة
أنا لمريدي حافـظ مــا يخافـه = وانجيه من شر الأمور وبلـــوة
സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്. എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നൽകുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവൽ നൽകുന്നതുമാണ്. (ഫുതൂഹുൽ ഗൈബ്: 234).
സൃഷ്ടികളോട് ആവലാതി പറയരുതെന്ന ഉദ്ധരണിയുടെ യഥാർത്ഥ അർത്ഥം:
ദുർവ്യാഗ്യാനി വീരന്മാരായ വഹാബികൾ ദുർവ്യാഖ്യാനിക്കുന്ന ശൈഖ് ജീലാനി (റ) വിന്റെ വാക്കുകൾ താഴെ നൽകുന്നു:
الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تستكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .
സാരം: നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവെ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട് സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ്‌വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത്. കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ഛിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽ ഗൈബ്: 33-43/44).
ഖൈറും ശർറും അല്ലാഹുവിൽ നിന്നാണെന്നും (والقدر خيره وشرّه من الله تعالى) അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദി പ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് ശൈഖ് ജീലാനി (റ) പഠിപ്പിക്കുന്നത്. അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം വിരുദ്ധമല്ല. രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹുവിനെ മറന്നുകൊണ്ടല്ല, മറിച്ച് അല്ലാഹു നിശ്ചയിച്ച ഭൗതിക കാരണമായതുകൊണ്ടാണ്. അതുപോലെ അല്ലാഹു നിശ്ചയിച്ച അഭൗതിക കാരണങ്ങൾ എന്ന നിലയിലാണ് അമ്പിയാക്കളോടും ഔലിയാക്കളോടും സുന്നികൾ സഹായം തേടുന്നത്. ഇതിന് വിരുദ്ധമായ യാതൊരു പരാമർശവും ശൈഖ് ജീലാനിയുടെ വചനങ്ങളിലില്ല.
ഖുതുബിയ്യത്തും മുഹ്‌യിദ്ദീൻ മാലയും:
മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യലും ഇസ്തിഗാഥ നടത്തലും പ്രമാണബദ്ധമാണ്. ഈസാ നബി (അ) അല്ലാഹുവിന്റെ അനുമതിയോടെ (بِإِذْنِ اللَّهِ) മരിച്ചവരെ ജീവിപ്പിച്ചതും, സുലൈമാൻ നബി (അ) യുടെ സഭയിലെ സ്വാലിഹായ ആസ്വിഫ് ബിൻ ബർഖിയ ബൽഖീസ് റാണിയുടെ സിംഹാസനം നിമിഷനേരം കൊണ്ട് എത്തിച്ചതും ഖുർആൻ (സൂറത്തുന്നമ്ല്: 40) സ്ഥിരീകരിച്ച കറാമത്തുകളാണ്. അല്ലാഹു നൽകിയ ശക്തിയും അനുമതിയും കൊണ്ട് മഹാന്മാർ ഉത്തരം നൽകുമെന്നും സഹായിക്കുമെന്നും വിശ്വസിക്കുന്നത് തൗഹീദിന് എതിരല്ല, മറിച്ച് അഹ്‌ലുസ്സുന്നതിന്റെ ഖണ്ഡിതമായ അഖീദയാണ്.
റാത്തീബുകളും "ഹാ-ഹീ-ഹു" പോലെയുള്ള ദിക്റുകളും:
തസവ്വുഫിന്റെ പാരമ്പര്യ പ്രമാണങ്ങൾ അനുസരിച്ച് ആരിഫീങ്ങളായ മഹാന്മാർ നിർണ്ണയിച്ച ഇലാഹീ നാമങ്ങളും ഹുറൂഫുകളുമാണ് റാത്തീബുകളിലുള്ളത്. അല്ലാഹുവിന്റെ കിതാബിൽ നിന്നുള്ള ആയത്തുകളും സ്വഹീഹായ സലാവാത്തുകളും ഉൾക്കൊള്ളുന്ന റാത്തീബുകളെ "ബിദ്അത്ത്" എന്ന് വിളിക്കുന്നത് സലഫികളുടെ ദീനീ അജ്ഞത മാത്രമാണ്.
പ്രമാണങ്ങളിൽ നിന്ന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് അർത്ഥങ്ങൾ വ്യാഖ്യാനിച്ച്, സലഫുസ്സ്വാലിഹീങ്ങളും അഹ്‌ലുസ്സുന്നയുടെ അئമ്മത്തുകളും തുടർന്നുവന്ന ആത്മീയ പാതയെ 'ശിർക്ക്' എന്ന് ചാപ്പകുത്താൻ ഇറങ്ങിയ നിന്റെ അജ്ഞത ഇവിടെ പൂർണ്ണമായി ബോധ്യപ്പെട്ടിരിക്കുകയാണ്.
സയ്യിദുനാ ശൈഖ് ജീലാനി (റ) തൻറെ ഗ്രന്ഥങ്ങളിൽ നേരിട്ട് തവസ്സുലും ഇസ്തിഗാഥയും ചെയ്യാൻ കൽപ്പിച്ചത് പ്രമാണമായി നിലനിൽക്കുമ്പോൾ, അത് മറച്ചുവെച്ച് ജനങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്ന നിന്റെയും കൂട്ടരുടെയും സലഫി നാടകങ്ങൾ അഹ്‌ലുസ്സുന്നയുടെ സത്യത്തിന് മുന്നിൽ എന്നെന്നേക്കുമായി തകർന്നടിയും!
@followers محمد طيب سليمان
No comments:
Post a Comment