*മുഹമ്മദ് നബിയുടെ പ്രവചനം*
രണ്ടാലൊരു വിഭാഗത്തെ (ജയിച്ചടക്കാൻ കഴിയുമെന്നു) അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുണ്ട്
Part. 8
പ്രവാചകത്വത്തിന്റെ അടയാളം
പ്രവചനം ബദറിൽ
.........
മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ
...........
പ്രവചനം - 8
പ്രവചനം ബദറിൽ
ഖുർആനിലെ ചില പ്രവചനങ്ങളാണ് മുകളിൽ കൊടുത്തിട്ടു ള്ളത്. ഇനി ഹദീസുകളിലെ ദീർഘദർശനങ്ങളിൽ ചിലതു പരിശോ ധിക്കാം. ആദ്യമായി ബദറിലേക്ക് പ്രവേശിക്കുക. ഇസ്‌ലാമിക യുദ്ധ ത്തിൽ അതിപ്രാധാന്യമർഹിക്കുന്നതും പ്രഥമഗണനീയവുമാകുന്നു ബദർ യുദ്ധം. ആയിരവും മുന്നൂറും തമ്മിലുള്ള ബലാബലപ്പരീക്ഷണം; ആയുധവും ആദർശവും തമ്മിലുള്ള അത്യുഗ്ര മത്സരം; സത്യാസ ത്യങ്ങൾ തമ്മിലുള്ള പ്രകടമായ വിവേചനം; അതായിരുന്നു ബദർ പോരാട്ടം. അതിൽ മുസ്‌ലിംകൾക്കും ലഭിച്ച അനുപമമായ വിജയം ചരിത്ര പ്രസിദ്ധമാണ്. ഹിജ്റ രണ്ടാം അബ്ദം റംസാൻ പതിനേഴി നാണ് ഈ യുദ്ധം നടന്നത്. അവയെല്ലാം സത്യമായും പ്രസപഷ്ട മായും പുലരുകയുണ്ടായി.
മുസ്ലിംകളെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആട്ടി യോടിച്ചവരായിരുന്നു മക്കയിലെ മുശ്‌രിക്കുകൾ. പക്ഷെ അതുകൊ ണ്ടൊന്നും അവർക്കു മതിവന്നില്ല. അന്യനാട്ടിലും സ്വൈരമായി ജീവി ക്കാൻ മുസ്‌ലിംകളെ അനുവദിക്കരുതെന്നായിരുന്നു അവരുടെ നിശ്ച യം. ഇക്കാര്യം സഗൗരവം കണക്കിലെടുത്തുകൊണ്ട് നബീകരീം (സ) ശത്രുക്കളുടെ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കുന്നതിനുള്ള പോം വഴികൾ ആസൂത്രണം ചെയ്‌തുകൊണ്ടിരുന്നു. അബൂ സുഫ‌്യാന്റെ നേതൃത്വത്തിൽ ശാമിൽ നിന്നും തിരിച്ച കച്ചവടച്ചരക്കുകൾ പിടിച്ചടു ക്കുവാൻ വേണ്ടി നബി(സ) മുന്നൂറ്റിപ്പതിമൂന്ന് പേരോടുകൂടി പുറപ്പെ ട്ടു. കച്ചവടസംഘം തന്ത്രപൂർവ്വം മറ്റൊരു വഴിക്കു പോയെന്നും ശത്രു ക്കളുടെ സൈന്യവ്യൂഹം മക്കായിൽ നിന്നു പുറപ്പെട്ടിട്ടുണ്ടെന്നും തിരു
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
മേനി(സ)ക്കു വിവരം കിട്ടിയപ്പോൾ അവിടുന്ന് അനുചരന്മാർക്കു ഇപ കാരം സുവിശേഷ പ്രവചനം നൽകി.
“രണ്ടാലൊരു വിഭാഗത്തെ (ജയിച്ചടക്കാൻ കഴിയുമെന്നു) അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഒന്നുകിൽ കച്ചവടസംഘം അല്ലെ ങ്കിൽ സൈന്യവ്യൂഹം." ഈ വാഗ്ദത്ത പ്രവചനത്തെ വിശുദ്ധ ഖുർ ആൻ പിന്നീടെടുത്തുദ്ധരിക്കുകയുണ്ടായി. “രണ്ടാലൊരു സംഘം നിങ്ങൾക്ക് അധീനപ്പെടുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്‌ത സന്ദർഭം അനുസ്‌മരിക്കുക." (8:7) ഈ പ്രവചനം വ്യക്തമായി പുലർന്നതിനു ബദറിലെ ഓരോ മണൽ തരിയും സാക്ഷിയത്രെ.
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
Bavausthadh
Copied Aslam pgi
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4
https://t.me/islamrealpath
No comments:
Post a Comment