Skip to main content

Posts

Showing posts with the label വക്കം മൗലവിയെ കുറിച്ചുള്ള കെ എം സീതി 

വക്കം മൗലവിയെ കുറിച്ചുള്ള കെ എം സീതി

വക്കം മൗലവിയെ കുറിച്ചുള്ള കെ എം സീതി സാഹിബിന്റെ ലേഖനം നേരത്തെ വായിച്ചിരുന്നെങ്കിലും Shafeeq Vazhippara ശഫീഖ് വഴിപ്പാറയുടെ പോസ്റ്റില്‍ നിന്നാണ്, മുജീബുര്‍റഹ്മാന്‍ കിനാലൂരിന്റെ എമ്മാര്‍ കിനാലൂര്‍) ആ കൗശലം മനസ്സിലായത്. വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെക്കൊണ്ട് ”വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക” എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്നാണ് കെ എം സീതി സാഹിബിന്റെ ലേഖനത്തിലുള്ളത്. എന്നാല്‍ അത് മുജീബുര്‍റഹ്മാന്‍ ഉദ്ധരിച്ചത് ഇങ്ങനെ: വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെ പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു. ”വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക” എന്നത് മുജീബുര്‍റഹ്മാന്‍ വിട്ടുകളഞ്ഞു. സലഫീ – സുന്നീ സംവാദ ചരിത്രം ശ്രദ്ധിച്ചവര്‍ക്ക് ഇങ്ങനെ വിട്ടുകളയുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലുമൊന്നും അതിശയം തോന്നിക്കൊള്ളണമെന്നില്ല. (പണ്ട് ‘ല’ എന്ന അക്ഷരമായിരുന്നല്ലോ ഒരു മൗലവി വിട്ടത്. ഇപ്പോള്‍ വാക്കുകള്‍ തന്നെയായി. കുറച്ചുകൂടി കഴിഞ്ഞാല്‍ സെന്റന്‍സും പുസ്തകങ്ങളും കാണാതായിക്കൂടായ്കയില്ല.) എന്നാല്‍, എങ്ങനെയാണ്...