Showing posts with label മക്കാ മുശ്രിക്കകളുടെ ശിർക്ക് എന്ത്❓*. Show all posts
Showing posts with label മക്കാ മുശ്രിക്കകളുടെ ശിർക്ക് എന്ത്❓*. Show all posts

Friday, August 31, 2018

മക്കാ മുശ്രിക്കകളുടെ ശിർക്ക് എന്ത്❓*

📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖➖➖➖➖➖

*⛔ചോദ്യം*17

*മക്കാ മുശ്രിക്കകളുടെ ശിർക്ക് എന്ത്❓*

*സുന്നികൾ മഹാൻമാരെ ശുപാർഷക്കാരാക്കിയ പോലെയല്ലെ മുശ്രിക്കുകൾ ശുപാർഷ ക്കാരാക്കുന്നത്: ?ഇവ രണ്ടും എന്താണ് വ്യത്യാസം..❓*

*✅✍ഉത്തരം*
അല്ലാഹു വിന്റെ അനുവാദം കൂടാതെ ദൈവങ്ങൾ അവർക്ക് ശുപാർഷ ചെയ്യുമെന്ന മുശ്രിക്കുകളുടെ വാദത്തെ വിശുദ്ധ ഖുർആൻ പലയിടങ്ങളിലായി ശക്തിയുക്തം ഖണ്ഡിക്കുന്നുണ്ട്.
*📖 പറയുന്നു*: അല്ലാഹു - അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശ ഭൂമികളിൽ ഉള്ളതെല്ലാം അവന്റെ താണ്. അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർഷ നടത്താൻ ആരുണ്ട്.
*[അൽ ബഖറ: 225]*

പ്രസ്തുത സൂക്തത്തിലെ "അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർഷ നടത്താൻ ആരുണ്ട് " എന്ന പരാമർഷം ദൈവങ്ങൾ തങ്ങൾക്ക് ശുപാർഷ ചെയ്യുമെന്ന മുശ്രിക്കുകളുടെ വാദത്തിനുള്ള ഖണ്ഡനമാണെന്ന് ഇമാം റാസി(റ)യും മറ്റുമുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
'അല്ലാഹു വിന്റെ അനുവാദം കൂടാതെ അവന്റെ അടുത്ത് ശുപാർഷ നടത്താനാരുണ്ട് ' എന്ന അല്ലാഹു വിന്റെ ചോദ്യം തന്നെ പ്രശക്തമാവണമെങ്കിൽ അവർ അങ്ങിനെ വിശ്വസിക്കണമല്ലോ .ഇക്കാര്യം *ഇമാം റാസി(റ) വ്യക്തമാക്കുന്നത് കാണുക.*👇

*📚വിഗ്രഹങ്ങൾ അല്ലാഹു വിന്റെ അടുക്കൽ ഞങ്ങൾക്ക് വേണ്ടി ശുപാർഷ പറയുമെന്നും, ശുപാർഷ പറയാൻ അവർക്ക് അല്ലാഹു വിന്റെ ഉദ്ധേശം ആവശ്യമില്ലെന്നും മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു.*
*അത് കൊണ്ടാണ് അവന്റെ അനുവാദ പ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർഷപറയാനാരുണ്ട് എന്ന ചോദ്യത്തിലൂടെ അല്ലാഹു അവരെ ഖണ്ഡിച്ചത്. വിഗ്രഹങ്ങളുടെ ശുപാർഷ സ്വീക്കൽ അല്ലാഹു വിന്റെ മേൽ നിർബ്ബന്ധമാണെന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു: എന്നാണ് ഇത് വ്യക്തമാക്കുന്നത്.*
*ഇതൊരു തരം വഴിപ്പെടലാണ്, അതിനാൽ അക്ക്രമകാരികൾക്ക് ഉറ്റ ബന്ധുവോ(അല്ലാഹുവിന് ) വഴിപ്പെടുന്ന ശുപാർഷകരോ ഇല്ല. എന്നർത്ഥം വരുന്ന വചനത്തിലൂടെ ആ അനുസരണത്തെ അല്ലാഹു നിഷേധിച്ചു.*
_*[തഫ്സീർ റാസി ]*_

*📖റാസി(റ) തന്നെ പറയട്ടെ:*👇

*മുശ്രിക്കുകൾക്ക് അന്ത്യദിനത്തിൽ അല്ലാഹു വഴിപ്പെടുന്ന ഒരു ശുപാർഷകരും ഇല്ല എന്നതിന് ഈ വ്ചനം രേഖയാണ്.കാരണം, അല്ലാഹു വിനേക്കാൾ സ്ഥാനമുള്ളവരാരും ഇല്ലല്ലോ. ഉണ്ടെങ്കിൽ  അല്ലാഹു അവന് വഴിപ്പെടുമെന്ന് പറയാമായിരുന്നു*.
_*[തഫ്സീർ റാസി ]*_
إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321
(റാസി : 13/321

ചുരുക്കത്തിൽ അല്ലാഹു വിന്റെ അനുവാദം കൂടാതെ ദൈങ്ങൾക്ക് അല്ലാഹു വിന്റെ അടുക്കൽ ശുപാർഷപറയാൻ കഴിയുമെന്നും, ദൈവങ്ങൾ ശുപാർഷ പറഞ്ഞാൽ അവർക്ക് വഴിപ്പെട്ട് അത് സ്വീകരിക്കൽ അല്ലാഹു വിന് നിർബന്ധമാണെന്നു മായിരുന്നു ദൈവങ്ങൾ ശുപാർഷപെയ്യുമെന്ന് വിശ്വസിച്ച് അവരെ ആരാധിച്ചിരുന്നവരുടെ വീക്ഷണമെന്ന് മേൽ വിവരണത്തിൽ നിന്നും വ്യക്തമാണല്ലോ. ഈ വിശ്വാസം നിമിത്തമാത്ത് അവർ മുശ്രിക്കുകൾ ആയത്, അഭൗതീക മാർഗ്ഗത്തിലൂടെ സഹായം ചോദിച്ചത് കൊണ്ടല്ല.മലക്കുകൾ അല്ലാഹു വിന്റെ പെൺമക്കൾ ആണെന്ന് വിശ്വസിച്ചവരായിരുന്നു ഈ വിക്ഷണം വെച്ചു പുലർത്തിരുന്നതെന്ന് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. അപ്പോൾ അവർ ഉദ്ധേശിച്ചിരുന്ന ശുപാർഷ, പിതാവിന്റെ അടുത്ത് മക്കൾ നടത്തുന്ന ശൂപാർ ഷയാണെന്നും, അത് സ്വീകരിക്കാൻ പിതാവ് നിർബന്ധിതനാവുമെന്നും സ്വീകരിച്ചില്ലെങ്കിൽ മക്കൾ പിതാവിനെ കൈകാര്യം ചെയ്യുമെന്നും വ്യക്തമാകും.ഇതുകൊണ്ടാണ് അമ്പിയാക്കളും ഔലിയാക്കളും മലക്കുകളും ശുപാർഷ ചെയ്യുമെന്ന് പഠിപ്പിച്ച ഇസ്ലാം ഈ ശുപാർഷയെ ശക്തിയുക്തം ഖണ്ഡിച്ചത്.

*✅അദൗതിക മാർഗത്തിലൂടെ സഹായിക്കാൻ തങ്ങളുടെ ദൈവങ്ങൾക്ക് കഴിയൂമെന്ന വിശ്വാസം വെച്ച് പുലർത്തിയതിന്റെ പേരിലല്ലഅവർ മുശ്രിക്കുകൾ ആയതെന്ന് മേൽ വിവരിച്ചതിൽ നിന്നും മനസിലായല്ലോ.*

*📓മക്ക മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ അവര്‍ ശുപാര്‍ഷകര്‍ ആണെന്നു പറഞ്ഞു , വലിയ ദൈവത്തിന്‍റെ
ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുംമെന്ന വിശ്വാസത്തില്ലാണ്.*

*📖മക്ക മുശ്രിക്കുകളുടെ വിശ്വാസം എന്താണെന്ന് ഇബ്നു തൈമിയ്യ തന്നെ വിവരിച്ചിട്ടുണ്ട്.*
                                               
*അയാള്‍ പറയു്നു.           ,& മലക്കുകളെയും നബിമാരെയും സ്വലീഹീങ്ങളെയും ശുപാര്‍ഷകര്‍ ആണെന്ന് പറഞ്ഞ മുശ്രിക്കുകള്‍ അവരുടെ
രൂപങ്ങള്‍ സ്ഥാപിച്ചു അവരോടു ശുപാര്‍ശ തേടി.*
*രാജാക്കാന്മാരിലേക്ക് അവരുടെ  പ്രതെയ്കക്കാരെ (മന്ത്രിമാര്‍) കൊണ്ട് ഇടയാളന്‍മാരാകുമ്പോള്‍ (ആ മന്ത്രിമാര്‍ ശുപാര്‍ശ ചെയ്യാന്‍ വേണ്ടി) , എന്നിട്ട് അവര്‍ രാജാക്കളുടെ സമ്മതമില്ലാതെ രാജാവിന്‍റെ അടുത്ത് ശുപാര്‍ശ ചെയ്യുംപോലെ*
0
🔰രാജാവ് മന്ത്രിമാരെ ഭയന്ന് കൊണ്ടും മന്ത്രിമാരിലേക്ക് ആവശ്യമുള്ളത്
കൊണ്ടും ശുപാര്‍ഷക്ക് ഉത്തരം ചെയ്യലിലേക്ക് ആവശ്യമാവും എന്നത് പോലെ ആയിരുന്നു
മുശ്രിക്കുകള്‍ കരുതിയിരുന്നത്.
ഈ ശുപാര്‍ശയാണ് അല്ലാഹു എതിര്‍ക്കുന്നത്.
അല്ലാഹു പറയുന്നു. ആരാണ് അല്ലാഹുവിന്റെ ഉദേശമില്ലാതെ ശുപാര്‍ശ ചെയ്യുന്നവര്‍.
അലാഹു വീണ്ടും പറയുന്നു , അല്ലാഹു ഉദ്ദേശിക്കുകയും ത്രിപ്തിയാവുകയും ചെയ്തവര്‍ക്ക്
അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതെ ശുപാര്‍ശ ഉപകരിക്കാത്ത എത്രയോ മലക്കുകള്‍ ഉണ്ട് ആകാശത്ത്.

*🔰അല്ലാഹുവിനെ ഭയന്ന്‌ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ ത്രിപ്തിയുള്ളവര്‍ക്കല്ലാതെ  അവര്‍ ശുപാര്‍ശ ചെയ്യുകയില്ല.*
*അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വാദിക്കുന്നവരെ നിങ്ങള്‍ വിളിക്കുക,*
*ആകാശത്തോ ഭൂമിയിലോ ഒരു അണുവിന്‍ തൂക്കവും അവര്‍ ഉടമപ്പെടുതുകയില്ല. അവര്‍ക്ക് ഇവയില്‍ ഒരു പങ്കുമില്ല.*

*📚അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഉപകാരവും ഉപദ്രവമോ ചെയ്യാത്തവര്‍ക്ക് അവര്‍ ആരായിരുന്നു? ഇവര്‍ അല്ലാഹുവിന്‍റെ അടുത്ത് ശുപാര്‍ഷകര്‍ ആണെന്ന് അവര്‍ പറയുന്നു.(മജ്മൂഅ' ഫതാവ , ഇബ്നു തൈമിയ്യ)*
*(മജ്മൂഅ' ഫതാവ 24/155 , ഇബ്നു തൈമിയ്യ).                                            *م. فالمشركون كانوا يتخذون من دون الله شفعاء من الملائكة والأنبياء والصالحين ويصورون تماثيلهم فيستشفعون بها ويقولون : هؤلاء خواص الله فنحن نتوسل إلى الله بدعائهم وعبادتهم ليشفعوالنا كما يتوسل إلى الملوك بخواصهم لكونهم أقرب إلى الملوك من غيرهم فيشفعون عند الملوك بغير إذن الملوك وقد يشفع أحدهم عند الملك فيما لا يختاره فيحتاج إلى إجابة شفاعته رغبة ورهبة . فأنكر الله هذه الشفاعة فقال تعالى : } من ذا الذي يشفع عنده إلا بإذنه { وقال : } وكم من ملك في السماوات لا تغني شفاعتهم شيئا إلا من بعد أن يأذن الله لمن يشاء ويرضى { وقال عن الملائكة :} وقالوا اتخذ الرحمن ولدا سبحانه بل عباد مكرمون { } لا يسبقونه بالقول وهم بأمره يعملون { } يعلم ما بين أيديهم وما خلفهم ولا يشفعون إلا لمن ارتضى وهم من خشيته مشفقون { وقال : } قل ادعوا الذين زعمتم من دون الله لا يملكون مثقال ذرةفي السماوات ولا في الأرض وما لهم فيهما من شرك وما له منهم من ظهير { } ولا تنفع الشفاعة عنده إلا لمن أذن له { وقال تعالى : } ويعبدون من دون الله ما لا يضرهم ولا ينفعهم ويقولون هؤلاء شفعاؤنا عند الله قل أتنبئون الله بما لا يعلم في السماوات ولا في الأرض سبحانه وتعالى عما يشركون { وقال تعالى : } وأنذر به الذين يخافون أن يحشروا إلى ربهم ليس لهم من دونه ولي ولا شفيع لعلهم يتقون { وقال تعالى : } الله الذي خلق السماوات والأرض وما بينهما في ستة أيام ثم استوى على العرش ما لكم من دونه من ولي ولا شفيع أفلا تتذكرون { وقال تعالى : } ولا يملك الذين يدعون من دونه الشفاعة إلا من شهد بالحق وهم يعلمون { وقال تعالى : } ولقد جئتمونا فرادى كما خلقناكم أول مرة وتركتم ما خولناكم وراء ظهوركم وما نرى معكم شفعاءكم الذين زعمتم أنهم فيكم شركاء لقد تقطع بينكم وضل عنكم ما كنتمتزعمون { وقال تعالى : } أم اتخذوا من دون الله شفعاء قل أولو كانوا لا يملكون شيئا ولا يعقلون{ } قل لله الشفاعة جميعا له ملك السماوات والأرض ثم إليه ترجعون { } وإذا ذكر الله وحده اشمأزت قلوب الذين لا يؤمنون بالآخرة وإذا ذكر الذين من دونه إذا هم يستبشرون { وقال تعالى : } وخشعت الأصوات للرحمن فلا تسمع إلا همسا { }يومئذ لا تنفع الشفاعة إلا من أذن له الرحمن ورضي له قولا { وقال صاحب يس : } وما لي لا أعبد الذي فطرني وإليه ترجعون { } أأتخذ من دونه آلهة إن يردن الرحمن بضر لا تغن عني شفاعتهمشيئا ولا ينقذون { } إني إذا لفي ضلال مبين { } إني آمنت بربكم فاسمعون { .ഇങ്ങനെ തുടങ്ങി ധാരാളം ആയത്തുകള്‍ ഇബ്നു തീമിയ്യ ഉദ്ധരിച്ച് തെളിവ് നിരത്തുന്നു.
മുശ്രിക്കുകള്‍ വിശ്വസിച്ച വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തില്‍ കുട്ടി ദൈവങ്ങള്‍ ശുപാര്‍ശ ചെയ്യുമെന്നു മക്കാ മുശ്രിക്കുകള്‍ക്ക് വിശ്വാസമുണ്ടായിരുന്നു.
അത് കൊണ്ടാണ് ശുപരഷ സ്വീകരിച്ചിരുന്നത് എന്നതിന് ഈ ആയത്ത് തെളിവാണ് എന്ന് ഇബ്നു തീമിയ്യ മജ്മൂഉല്‍  പറയുകയും ചെയ്യുന്നു
*🔹ചുരുക്കത്തില്‍  രാജാവ് ഉദ്ദേശിക്കാത്ത വിഷയത്തില്‍ മന്ത്രിമാര്‍ രാജാവിന്റെ അനുമതിയില്ലാതെ ശുപാര്‍ശ ചെയ്യുമ്പോള്‍ ,*
*രാജാവ് മന്ത്രിയെ പേടിച്ചു , മന്ത്രിയിലേക്ക് ആവശ്യമുള്ളതിനു വേണ്ടി ശുപാര്‍ശ സ്വീകരിക്കല്‍ രാജാവിന്‍റെ മേല്‍ കടമയാണ്*
*എന്നത് പോലെ വലിയ ദൈവത്തിന്‍റെ അടുത്ത് കുട്ടി ദൈവങ്ങള്‍ വലിയ ദൈവം ഉദേഷിക്കാത്ത വിഷയത്തില്‍ ശുപാര്‍ശ ചെയ്യുകയും ,*
*കുട്ടി ദൈവങ്ങളെ പേടിച്ചതിനു വേണ്ടിയും അവരിലേക്ക്‌ ആവശ്യമുള്ളതിനും വേണ്ടിയും വലിയ ദൈവം ശുപാര്‍ശ സ്വീകരിക്കലിലേക്ക് ആവശ്യമാവും എന്നാ വിശ്വാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന്
ഇബ്നു തീമിയ്യയുടെ മേല്‍ ഉദ്ധരണിയില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയും.*

*ഇത്തരം ഒരു വിശ്വാസം മുസ്ലിമീങ്ങല്‍ക്കില്ല. അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഭൗതികമോ അഭൌതികമോ ആയ ഒരു കാര്യവും മറ്റു ഒരു ശുപാര്‍ശയും മഹാന്മാരായ അല്ലാഹുവിന്‍റെ മഹത്തുക്കള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല എന്നതാണ് മുസ്ലിംങ്ങളുടെ വിശ്വസിക്കുന്നത്.
ഒരു കൈ വിരല്‍ പോലും ഇളക്കാന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ കഴിയു എന്നാണു മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നത്*.
           
*മുസ്ലിമീങ്ങളുടെ ഈ വിശ്വാസവും മുശ്രിക്കുകളുടെ വിശ്വാസവും തമ്മില്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അന്തരത്തെക്കാള്‍ വലുതാണ്‌.
ഒന്ന് തൗഹീദും മറ്റൊന്ന് ശിര്‍ക്കുമാണ്.*

*ആകാശ ഭൂമി സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ പോലും , രാജാവ് മന്ത്രിമാര്‍ക്ക് എല്ലാ അധികാരം*
*നല്‍കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ വിട്ടു കൊടുത്തു മന്ത്രിയെ തന്നെ വളര്‍ത്തി വലുതാക്കി എല്ലാം നല്‍കിയതിനു ശേഷം
രാജാവ് ഉദ്ധേശിക്കാത വിഷയത്തില്‍ ഏതെങ്കിലും ഭൗതികമോ അഭൌതികമോ ആയ  ഒരു ചെറിയ കാര്യത്തില്‍ വരെ ഉപകാരമോ ഉപദ്രവമോ ചെയ്യുംമെന്ന് വിശ്വസിക്കും പോലെ , വലിയ ദൈവത്തിന്‍റെ ഉദ്ദേശമില്ലാതെ കുട്ടി ദൈവങ്ങള്‍ ഏതെങ്കിലും ഒരു ഉപകാരമോ , ഉപദ്രവമോ ശുപാര്‍ശയോ ചെയ്യുംമെന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാവുന്നതാണ്.*

🔹എല്ലാം സൃഷ്ട്ടിച്ചതും അധികാരം നല്കിയതും വലിയ ദൈവമാണ് എന്ന് സമ്മതിച്ചാല്‍ പോലും വലിയ
ദൈവത്തിന്‍റെ ഉദ്ദേശമില്ലാത്തതില്‍ കുട്ടി ദൈവങ്ങള്‍ ഉപകാര ഉപദ്രവ ശുപാര്‍ശ ചെയ്യും എന്നാ വിശ്വാസം ഉണ്ടായാല്‍ അതു ശിര്‍ക്ക് ആണ്.
അങ്ങനെയുള്ള വിശാസമായിരുന്നു മക്ക മുശ്രിക്കുകള്‍ക്ക് ഉണ്ടായിരുന്നത് എന്ന ഇബ്നു തൈമിയ്യ മജ്മൂഉല്‍ രേഖപ്പെടുത്തിയതാണ് നാം മുകളില്‍ വായിച്ചത്.

🔰എന്നാല്‍ സുന്നികളുടെ വിശ്വസം ഒരു ഉപകാരവും ഉപദ്രവവും ശുപാര്‍ശയും അല്ലാഹുവിന്‍റെ ഉദ്ദേശമില്ലാതത്തില്‍ ആര്‍ക്കും ചെയ്യാന്‍ സാധ്യമല്ല എന്നാണു.
അതുകൊണ്ട് അത് തൌഹീദ് ആണ്.

*മക്കാമുശ്രിക്കുകളുടെ വിവരിച്ചു ഇബ്നു കസീര്‍ പറയുന്നത് കാണുക*,
*രാജാക്കന്മാര്‍ ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ ഉദ്ദേശം ഇല്ലാതെ ശുപാര്‍ശ ചെയ്യുന്ന മന്ത്രിമാരെ പോലെയല്ല മലക്കുകള്‍,*
*മറിച്ച് അവര്‍ അല്ലാഹുവിന്‍റെ അടിമകളും അല്ലാഹുവിന് കീഴോതിങ്ങിയവരുമാണ് എന്നാണ് അല്ലാഹു പറയുന്നത്.( തഫ്സീര്‍ ഇബ്നു കസീര്‍ 4/45)*.
               
🔸ചുരുക്കത്തില്‍ ഈ വിശ്വാസത്തിലുള്ള മുശ്രിക്കുകളുടെ ശുപാര്‍ശ തേടലിനെയാണ്  അല്ലാഹു ധാരാളം ആയത്തില്‍ ഖണ്ഡിക്കുന്നത്.
ഇങ്ങനെയുള്ള മുശ്രിക്കുകളെ പറ്റിയുള്ള ആയത്തുകള്‍,  മുശ്രിക്കുകളുടെ ഈ വിശ്വാസമില്ലാതെ അല്ലാഹുവിന്‍റെ ഉദ്ദേശം ഇല്ലാതെ ഒരു ശുപാര്‍ശയും
ഉപകാരവും ചെയ്യാന്‍ ഒരാള്‍ക്കും സാധ്യമല്ല എന്ന തൌഹീദില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിമീങ്ങളുടെ മേല്‍ ഓതികൊണ്ടിരിക്കയാണ് ആധുനിക ഖവാരിജുകള്‍.
  ✳ *ലേക മുസ്ലീങ്ങളെ മുശ്രിക്കാക്കാൻ പുത്തൻ പ്രസ്ഥാനക്കാർ സ്ഥാപിച്ച അടിത്തറ പൊളിഞ്ഞ് തരിപ്പണമാവുന്നതാണ് ഇതിലൂടെ താം കാണുന്നത്. അതേ സമയം അഹ് ലു സുന്നയുടെ വീക്ഷണം, ഭൗധികമായും പ്രമാണ ബദ്ധമായും സ്ഥിരപ്പെട്ടതാണ് എന്നാണ്.*

🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
   🔹🔹🔹🔹🔹🔹🔹
*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്   സംശയാ നിവാരണം ക്ലാസ് റൂം ഈ ക്ലാസ്റൂമിന്റെ കീഴിൽ ഏകദേശം 1500ഓളം‍ പേർക്ക്  അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത വാട്സാപ്പ് ഗ്രൂപ്പാണ്*

*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
 🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

SHARE MAX👬

-

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....