Showing posts with label സ്ത്രീ രംഗപ്രവേശനം മൗദൂദി സാഹിബിനു പറയാനുള്ളത്*. Show all posts
Showing posts with label സ്ത്രീ രംഗപ്രവേശനം മൗദൂദി സാഹിബിനു പറയാനുള്ളത്*. Show all posts

Wednesday, October 3, 2018

സ്ത്രീ രംഗപ്രവേശനം മൗദൂദി സാഹിബിനു പറയാനുള്ളത്*

*സ്ത്രീ രംഗപ്രവേശനം മൗദൂദി സാഹിബിനു പറയാനുള്ളത്*

ജമാഅത്ത് ഇസ്‌ലാമിയുടെ മാതൃപുരുഷനായ അബുൽ അഅലാ മൗദൂദി  എഴുതി വിറ്റു വരുമാനമാക്കിയ "120ഓളം" ഉറുദു ബുക്കുകളിൽ കുഞ്ചികസ്ഥാനത്തുള്ളതാണ് പർദ്ദ എന്ന ഉറുദു ബുക്ക്‌!

ചെറുതും വലുതുമായ 60ൽ അധികം മൗദൂദി ബുക്സ് മലയളത്തിലേക്ക് മൊഴിമാറ്റം നടത്തിയ IPH എന്ന ജമാഅത്ത് പ്രസിദ്ധീകരണ വിഭാഗം ഇന്ന് വരെ പർദ എന്ന മൗദൂദിയുടെ ഇഷ്ട്ട രചന ഭാഷാമാറ്റം നടത്താൻ ഒരുക്കമായിട്ടില്ല,

#അറബിയിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത മൗദൂദിസാഹിബ് തന്റെ പർദ്ദ എന്ന ഈ ഉറുദു ബുക്ക്‌ അറബിയിലേക്ക് തർജമ ചെയ്യിക്കാൻ അലിഹസൻ നദ്‌വിയോട് അപേക്ഷിച്ചത്  IPH ഇറക്കിയ മൗദൂദി ചരിത്രത്തിൽ വായിക്കാൻ കഴിയും, പല ഭാഷയിലേക്കും ഈ ബുക്ക്‌ മാറ്റപെട്ടിട്ടുണ്ട് എന്നർത്ഥം,

പർദ്ദയുടെ മലയാള വേർഷനുവേണ്ടി കാത്തിരിക്കുന്ന പതിനായിരങ്ങൾ ഉണ്ടെന്നു അറിഞ്ഞിട്ടും അതിന് മുതിരാതെ ജമാഅത്തുകാർ പൊട്ടൻ കളിക്കുന്നതിന് പിന്നിൽ വലിയൊരു രഹസ്യമുണ്ട്,

പർദ്ദ പേരു പോലെ തന്നെ ഉള്ളടക്കം കൊണ്ടും മുസ്‌ലിം സ്ത്രീയുടെ ജീവിതം മൗദൂദി അദ്ദേഹത്തിന്റെ ഭാഷയിൽ  വരഞ്ഞുകാണിച്ച ഗ്രന്ഥമാണ് ,
മുസ്‌ലിം സ്ത്രീ എങ്ങിനെ ജീവിക്കണം ,എങ്ങിനെ പുറത്തിറങ്ങണം , എവിടെ എപ്പോൾ എങ്ങിനെ പോവണം വരണം, സ്ത്രീകൾക്ക് ജുമാ ജമാഅത്ത് നിർബന്ധമുണ്ടോ, പ്രകടനത്തിനും  സമരപോരാട്ടങ്ങൾക്കും സ്ത്രീസാന്നിധ്യം ആവശ്യമാണോ എന്നല്ലാം മൗദൂദി തന്നെ അക്കമിട്ടു വിവരിച്ച പർദ്ദ മലയാളികളുടെ മാതൃഭാഷയിലേക്ക് മാറ്റിയാൽ അതോടെ ജമാഅത്ത് ഇസ്‌ലാമിയുടെ കാപട്യത്തിന്റെ മൂടുപടം പൊളിയും, പൊതുസമൂഹം മൗദൂദികളെ വിചാരണ ചെയ്യും എന്ന ആശങ്കകളിൽ നിന്നാണ് ആ രഹസ്യ ഒളിച്ചുകളി രൂപപെട്ടത്,

പർദ്ദയിൽ മൗദൂദി സാഹിബ് കട്ടായം പറഞ്ഞ  സ്ത്രീ നിയമങ്ങൾ കേരളീയ സമൂഹം തിരിച്ചറിയാൻ കാരണമായാൽ അത് വലിയ കോളിളകത്തിന് ഹേതുവാകും, പിന്നെ അതിൽ നിന്നും മുക്തിനേടാൻ ഒന്നുകിൽ മൗദൂദിയെ പാടെ തള്ളി യാഥാസ്ഥികൻ കുറാഫി എന്നൊക്കെ ഉച്ചത്തിൽ വിളിച്ചു ദൂരെ എറിയണം ,അല്ലെങ്കിൽ സ്ത്രീയെ കൂട്ടുപിടിച്ചുള്ള സമര ആഭാസങ്ങളും കോപ്രായങ്ങളും നിർത്തൽ ചെയ്തു ശുദ്ധികലശം നടത്തണം .... ഇതു രണ്ടായാലും മൗദൂദിമത പ്രസ്ഥാനം പ്രളയത്തിൽ പെട്ടു ചരിത്രമാവുമെന്ന ദീർഘവീക്ഷണത്തിൽ നിന്നാണ് പർദ്ധയെ പതിയെ പൊതിഞു പൊത്തിവെക്കുക എന്ന ബുദ്ധി പൊങ്ങിവന്നത്,

വർത്തമാന കാലത്ത് മൗദൂദി ഭക്തൻമാർ
ജമാഅത്ത് ഇസ്‌ലാമിയുടെ പേരിൽ നിർബന്ധം പിടിച്ചു കാഴ്ചവെക്കുന്ന സ്ത്രീ ശാക്തീകാരണങ്ങളും, ആണും പെണ്ണും കൂടികലർന്ന തെരുവ് നാടകങ്ങളും, സ്ത്രീ ജുമാജമാഅത്തുകളും മൗദൂദിക്ക് ലവലേശവും സ്വീകാര്യമല്ലായിരുന്നു എന്നത് പർദ്ദ വിളിച്ചു പറയുന്നുണ്ട്,

സ്ത്രീകളുടെ പൊതുപ്രവർത്തനവും , ജുമാ ജമാഅത്തും; പർദ്ദയിൽ മൗദൂദി എന്ത് പറയുന്നു എന്നത് ഈ വീഡിയോയിൽ തെളിവ് സഹിതം വിവരിക്കുന്നു... കാണുക.

വീഡിയോ പൂർണമായും കാണാനും ജമാഅത്ത് ഇസ്‌ലാമിയെ അടുത്തറിയുവാനും  ആഗ്രഹിക്കുന്നവർ ഫോളോ ചെയൂ; https://www.facebook.com/hameedkarad.oman

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....