Showing posts with label ഭീകരതയും വഹാബിസവും. Show all posts
Showing posts with label ഭീകരതയും വഹാബിസവും. Show all posts

Monday, March 18, 2019

ഭീകരതയും വഹാബിസവും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*ന്യൂസിലാന്റ്_പള്ളിയിലെ_കൊലപാതകങ്ങളും*
*മുസ്ലിംകളെ_കൊന്നൊടുക്കുക_എന്ന_വഹാബീ_ലക്ഷ്യ_മാതൃകകളും !*

വെടിയേറ്റ് വീണ് കിടക്കുന്നവരുടെ അടുത്ത് ചെന്ന്, പോയിന്റ് റെയിഞ്ചിനുള്ളിൽ നിന്ന് ട്രിഗറിൽ വിരലമർത്തിയപ്പോൾ- നിലത്ത് കിടക്കുന്നവർ വേദന കൊണ്ടൊന്നു പുളഞ്ഞ ആ ഭയാനക രംഗം മനുഷ്യ മനസാക്ഷിയുടെ ഫ്രെയിമിൽ നിന്ന് മായുന്നില്ല. അത്രക്കും ഭീകരമായിരുന്നു ആ കാഴ്ചകൾ,,,അത് എഫ് ബി ലൈവിൽ ഷൂട്ട് ചെയ്ത് ലോകം മുഴുവനറിയിച്ചപ്പോൾ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരു മനസും കരയാതിരുന്നില്ല.15-03-2019 ന് ന്യൂസിലാന്റിൽ നടന്ന അതി ഭീകരമായ മുസ്ലിം തേർവാഴ്ച,,, പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു കൂസലുമില്ല. സലഫികളെന്നു പറയുന്ന വഹാബീ ഭീകരർ മുസ്ലിം കൊലപാതകത്തിൽ അവർക്ക് ,ഉദാത്തമായ മാതൃകകളും, മുസ്ലിംകളെ കൊന്നൊടുക്കുക എന്ന ഒരേ ലക്ഷ്യവുമായി മുന്നിലുണ്ട്.പിന്നെന്തിന് മനപ്രയാസം !

2017 നവംബർ 24 വെള്ളിയാഴ്ച ഈജിപ്തിലെ സിനായിൽ അൽ റൗദ പള്ളിയിൽ ജുമുഅക്ക് എത്തിയ 305 മുസ്ലിംകളെ 40 ഓളം വരുന്ന സലഫി വഹാബി ഭീകര വാദികൾ പള്ളി വളഞ്ഞ് ബോംബെറിഞ്ഞും വെടിവെച്ചും കൊലപ്പെടുത്തിയ സംഭവം നാമാരും മറന്നിട്ടില്ല. ലോകതലത്തിൽ ഈ സംഭവത്തിന്റെ വേദന മാറും മുൻപാണ് ,ന്യൂസിലാന്റിലെ പള്ളിയിൽ കയറി - ''കൊന്ന് കൊലവിളിക്കാമെന്ന'' വഹാബീ  ഭീകര ആശയം പേറിയ കൃസ്ത്യൻ സലഫികൾ ജുമുഅ ദിവസം പള്ളി ആക്രമിച്ച് 49 മുസ്ലിംകളെ കൊന്നത്. സലഫികളായാലും ക്രിസ്ത്യൻ വംശീയ ഭീകരരായാലും ഭീകരരായാലും രണ്ട് അക്രമങ്ങളും തുല്യവും ഒരുപോലെ അപലപനീയവുമാണ്.

ഐ.എസ്, അല്‍ഖാഇദ, ത്വാലിബാന്‍, തഹ്‌രീകേ താലിബാന്‍, ബൊക്കൊഹറം, അല്‍ശബാബ് തുടങ്ങിയ മുഴുവന്‍ ഭീകര സംഘങ്ങളും വഹാബീ പ്രസ്ഥാനത്തിന്റെ ഭാഗങ്ങളാണെന്ന് അവകാശപ്പെടുന്നവരാണ്. കേരളത്തിലെ മുജാഹിദ് യുവജന വിഭാഗം പ്രസിദ്ധീകരിക്കുന്ന വാരിക തന്നെ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്: ‘വഹാബിസം അത് സ്വീകരിച്ച ജനതയുടെയും രാജ്യത്തിന്റെയും സ്വഭാവമനുസരിച്ച് പ്രകൃതത്തില്‍ വരുന്നതായി കാണാം. ഗോത്രമേധാവിത്വമുള്ള സമൂഹങ്ങളിലാണ് വഹാബിസം ഏറ്റവും കര്‍ക്കശവും തീവ്രവുമായ രൂപം പ്രാപിക്കുന്നത്. അഫ്ഗാനിസ്താനിലെ താലിബാന്‍, പാക്‌സിതാനിലെ തെഹ്‌രീകേ താലിബാന്‍, നൈജീരിയയിലെ ബൊക്കോഹറാം, ഇറാഖിലെ ഐ.എസ്, സഊദിയിലെ അല്‍ഖാഇദ തുടങ്ങിയ വഹാബികള്‍ എന്നവകാശപ്പെടുന്ന സംഘടനകള്‍ അതിന് ഉദാഹരണമാണ്’ (ശബാബ് 2015 ജനു. 15).

പള്ളികളിലെ അക്രമം  മാത്രമല്ല ധാരാളം മഖ്ബറകളും ഇടിച്ച് നിരത്തിയും ബോംബ് വച്ച് തകർത്തും ഇസ്ലാമിന്റെ ശത്രുക്കൾക്കെന്നും മാതൃകയാണീ വഹാബീ സലഫികൾ...!

നേർച്ച നേരുന്ന മുസ്ലിംകൾ  അവിശ്വാസിയും മുശ്രിക്കും ആയിരിക്കുമെന്നും അവനെ കൊല്ലൽ നിർബന്ധമാണെന്നുമുള്ള ലോക വഹാബീ ആശയം 1981 ഒക്ടോബറിലെ അൽമനാറിൽ പച്ച മലയാളത്തിലെഴുതി ശാന്ത സുന്ദരമായ കേരളക്കരയിൽ പോലും മുസ്ലിം കൊലപാതകങ്ങൾക്ക് പ്രേരണ നൽകുന്നവർ, മുസ്ലിം വിരുദ്ധർക്കെന്നും മാതൃകയാണ്. കലാപകലുഷിതമായ മുസ്ലിം രാജ്യങ്ങളിൽ മുസ്ലിംകൾ മാത്രം കൊല്ലപ്പെടുന്നതിന്റെ കാരണം തപ്പി അധികമൊന്നും അലയേണ്ടതില്ല.വഹാബീ വിശ്വാസവും മുൻ കാല കർമങ്ങളും മാത്രം പരിശോധിച്ചാൽ മതിയാകും.

മക്കയിലും മദീനയിലും ത്വാഇഫിലും കര്‍ബലയിലും ഭീകരതാണ്ഡവമാടുകയും ഇസ്ലാമിക ചരിത്രത്തിലെ തിരുശേഷിപ്പുകള്‍, പൈതൃകസ്മാരകങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്ത്  സലഫികള്‍ ലോക മുസ്ലിം വിരുദ്ധ ശക്തികൾക്കെന്നും പ്രചോദനവും മാതൃകയുമാണ്.

ദി റോഡ് ടു മക്ക എന്ന പുസ്തകത്തില്‍ മുഹമ്മദ് അസദ് ,മുസ്ലിംകളോടുള്ള വഹാബീ ക്രൂരത  വിശദമായി പ്രതിപാതിക്കുന്നുണ്ട്. മക്കയും മദീനയും ഉള്‍പ്പെട്ട പഴയ ഹിജാസിലെ ഭരണാധികാരി ആയിരുന്ന ശരീഫ് ഗാലിബ് അഫന്ദിയുമായി അന്‍പതിലധികം തവണ ഏറ്റുമുട്ടാന്‍ സലഫികള്‍ മുന്നോട്ടുവന്നു. ഹിജ്‌റ 1212ല്‍ മക്ക ആക്രമിക്കുകയും രണ്ടായിരം പേരെ കൊന്നൊടുക്കുകയും ചെയ്തു. 1215-ല്‍ സലഫികള്‍ വീണ്ടും ആക്രമണം നടത്തി. ത്വാഇഫിലെ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ ആയിരങ്ങളെ കൊന്നൊടുക്കി. വീടുകള്‍ കൊള്ളയടിച്ചു.  

ത്വാഇഫിലെ കൂട്ടക്കൊല അവസാനിച്ചപ്പോള്‍ അവിടെ ബാക്കിയായത് മൂന്ന് കോപ്പി ഖുര്‍ആനും ഒരു കോപ്പി സ്വഹീഹുല്‍ ബുഖാരിയും മാത്രം. ഈ ചരിത്രം ഹുസൈന്‍ ഹില്‍മിഹ എഴുതിയ ‘Advices for the Vahabis’ എന്ന പുസ്തകത്തില്‍ വിശദമായി വായിക്കാം.

സൈനി ദഹലാന്‍ രചിച്ച ഖുലാസതുല്‍ കലാം എന്ന പഠനത്തില്‍ ഫിത്‌നത്തുല്‍ വഹാബിയ്യ എന്ന നീണ്ട അധ്യായമുണ്ട്. മസ്ജിദുകള്‍ കൈയേറി നിസ്‌കരിക്കുന്ന മുസ്ലിംകളെ കശാപ്പ് ചെയ്ത സലഫികളുടെ വിശദവിവരങ്ങള്‍ അതിലുണ്ട്. ഹിജ്‌റ 1217-ല്‍ സലഫികള്‍ വീണ്ടും വിശുദ്ധ മക്ക ആക്രമിക്കുകയും അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ)ന്റെ മഖ്ബറ തകര്‍ക്കുകയും ചെയ്തു. 1218-ല്‍ ഹറം പരിസരത്തെ ഇസ്ലാമിക ചിഹ്നങ്ങള്‍ നശിപ്പിച്ചു. മുഹമ്മദ് നബി(സ) ജനിച്ച വീടും അതില്‍ പെടുന്നു. ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യപ്രസ്ഥാനവും എന്ന പുസ്തകത്തില്‍ ,ഇരു ഹറമുകളും കൊള്ളയടിച്ച സലഫീ ഭീകരത - ഇ മൊയ്തു മൗലവി തന്നെ  തുറന്നെഴുതുന്നുണ്ട്.
വഹാബികൾ തന്നെ രചിച്ച താരീഖ് നജ്ദിലുണ്ട് ഹംഫറുടെ മക്കളുടെ ക്രൂര പരാക്രമങ്ങൾ

സിറിയയിലെ വഹാബി ഐസിസ് കൊലപ്പെടുത്തിയ  ശഹീദ് ശൈഖ് ബൂത്വി (റ) വരെ നീളുന്നു ആ കൊലപാതക  പരമ്പര... മുസ്ലിം രക്തത്തിനായി ദാഹിക്കുന്ന മുസ്ലിം വിരുദ്ധ ചേരിക്ക് പ്രചോദനവും പ്രോത്സാഹനവുമായി... വിശുദ്ധ കഅബയിൽ അക്രമം നടത്താൻ ആരെങ്കിലും തുനിഞ്ഞാൽ ... അതിലും മാതൃക ഞങ്ങളായിരുന്നല്ലോ എന്നോർത്ത് ,ഇരു കൂട്ടർക്കും ഒരേ ലക്ഷ്യമാണല്ലോ എന്നോർത്ത് ഓരോ വഹാബിക്കും അഭിമാനിക്കാം !

ഖുദ്സി
16-03-2019

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....