*✦🔅🔅●﷽●🔅🔅✦*
ﷺ
💎💎💎💎💎💎💎💎💎
സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും
പുസ്തകം
അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
Part 5
വെള്ളിയാഴ്ചയിൽ സ്വലാത്ത്:
സ്വർഗ്ഗം കാണാം
നബി(ﷺ) പറഞ്ഞു, വെള്ളിയാഴ്ച ദിനം എന്റെ മേൽ ആയിരം സ്വലാത്ത് ചൊല്ലുന്നവർ സ്വർഗ്ഗത്തിലെ തന്റെ സ്ഥാനം ദർശിക്കാതെ മരണം പുൽകുകയില്ല. (അബു മൂസൽ മദീനി)
എൺപത് വർഷത്തെ ദോഷം പൊറുക്കും
നബി(ﷺ)പറയുന്നു, വെള്ളിയാഴ്ച ദിനം എന്റെ മേൽ നൂറ് സ്വലാത്ത് ചൊല്ലുന്നവർക്ക് എൺപത് വർഷത്തെ ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ്. (അൽ മലാദ് വൽ ഇത്തി)
ശ്രേഷ്ഠദിനത്തിൽ വർദ്ധിപ്പിക്കുക
അൗസുബ്നു ഔസ്(റ) പറയുന്നു, നബി(ﷺ) പറഞ്ഞു: നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ചയാണ്. അന്നാൺ ആദം നബി(ﷺ) സൃഷ്ടിക്കപ്പെട്ടത്. ആ ദിനത്തിൽ തന്നെയാണ് അദ്ദേഹം വഫാത്തായത്, അന്ത്യനാളും ഒരു വെള്ളിയാഴ്ചയാണ്. അതിനാൽ ആ ദിനങ്ങളിൽ നിങ്ങൾ എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എന്റെ മേൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. അവർ ചോദിച്ചു: എങ്ങിനെയാണ് പ്രദർശിപ്പിക്കപ്പെടുക? അങ്ങ് മണ്ണோடு ചേരില്ലേ, അവിടേൺ പറഞ്ഞു: അമ്പിയാക്കളുടെ ശരീരം മണ്ണ് തിന്നാൻ അല്ലാഹു വിലക്കിയിരിക്കുന്നു. (അബൂദാവൂദ്)
അത്ഭുത കഥകൾ - ഖബർ സ്വർഗമായി
പ്രമുഖ താബിഉൗ പണ്ഡിതൻ ഹസനുൽ ബസ്തി(റ)യുടെ അരികിൽ ഒരു വൃദ്ധ ചെന്നു പറഞ്ഞു: പ്രിയരേ എനിക്ക് സ്നേഹനിധിയായ ഒരു മകളുണ്ടായിരുന്നു. അവൾ മരണപ്പെട്ടു. എപ്പോഴും അവളെ ഓർക്കുകയാണ്. എനിക്കൊന്ന് അവളെ സ്വപ്നം കാണാൻ കഴിയുമോ? അതിനൊരു മാർഗ്ഗം പറഞ്ഞുതരുമോ?
ഹസനുൽ ബസ്തി(റ) പറഞ്ഞു, സ്വപ്നം കാണാൻ മാർഗ്ഗമുണ്ട്. പക്ഷേ, എത്രൊരവസ്ഥയിലാണ് മരണപ്പെട്ടയാൾ എന്ന് റിഞ്ഞാൽ ചിലപ്പോൾ ഇതിലേറെ ദുഃഖിക്കേണ്ടി വരും.
ആ വൃദ്ധ എനിക്ക് സ്വപ്നം കണ്ടേ തീരു എന്നായി. നിരുത്തിയില്ലതെയോയപ്പോൾ മഹാനവർകൾ സ്വപ്നം കാണാനുള്ള മാർഗ്ഗം വിവരിച്ചു കൊടുത്തു. ഇശാഇന് ശേഷം നാല് റക്അത്ത് നിസ്കരിക്കുക. ഓരോ റക്അത്തിലും ഫാതിഹക്ക് ശേഷം അൽഹാകു മുത്തകാസുർ സൂറത്ത് ഓതുക. ഉറങ്ങുന്നത് വരെ മുതൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക.
സന്തോഷപൂർവ്വം വൃദ്ധ വീട്ടിലേക്ക് മടങ്ങി. മഹാൻ പറഞ്ഞത് പോലെ നിർവഹിച്ചു. ഉറങ്ങിയതെയുള്ള്.അതാ ഭീകരമായ ഒരു സ്വപ്നം അവളുടെ മകൾ നരകത്തിൽ കിടന്നു ആർത്തലറുന്നു.
അവളുടെ മുന്നിലും പിന്നിലും തീ ആളിക്കത്തുന്നു. ഭീകര രംഗം കാലിൽ കനത്ത ചങ്ങലകൾ.
വൃദ്ധ ഞെട്ടിയുണർന്നു. എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു.
വളരെ ദുഃഖിതയായി കരഞ്ഞ് കൊണ്ടിരുന്നു. ഹസനുൽ ബസരി(റ)യുടെ അരികിലേക്ക് വന്നു വിവരങ്ങൾ പറഞ്ഞു.
ഹസനുൽ ബസരി(റ) പറഞ്ഞു: നിന്നോട് ആദ്യമേ പറഞ്ഞതല്ലെ സ്വപ്നം കണ്ടാൽ ചിലപ്പോൾ ഇതിൽ കൂടുതൽ ദുഃഖമാവുമെന്ന്. ഇനി എന്ത് ചെയ്യും.
അവൾക്ക് വേണ്ടി നിങ്ങൾ സ്വദഖ ചെയ്യുക. അല്ലാഹുവിനോട് ദുആ ചെയ്യുക. മഹാനർ അവളെ സമാധാനിപ്പിച്ചു.
അവൾ അത് കേട്ട് കരഞ്ഞ് കൊണ്ട് തിരിച്ചു പോയി.
ദിവസങ്ങൾ കടന്നുപോയി.
ഒരു ദിവസം ഹസനുൽ ബസരി(റ) ഒരു സ്വപ്നം കാണുകയാണ്. സ്വർഗീയാരമത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ മറ്റു പല അത്ഭുതങ്ങൾ.
പെട്ടെന്ന് സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവർ ചോദിച്ചു. നിങ്ങൾ എന്നെ അറിയുമോ?
ഇല്ല ഹസനുൽ ബസരി(റ) പറഞ്ഞു:
ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ട മകളെ സ്വപ്നം കാണാൻ വേണ്ടി മാർഗ്ഗമന്വേഷിച്ചു. നിങ്ങളെ തേടി വന്ന സ്ത്രീയുടെ മകളാണ് ഞാൻ.
അത്ഭുതം മകൾ നരകത്തിൽ ശിക്ഷിക്കപ്പെടുന്നതായിട്ടാ ണല്ലോ നിന്റെ ഉമ്മ നിന്നെ സ്വപ്നം കണ്ടത്.
ആ സ്ത്രീ പറഞ്ഞു. അത് ശരിയാണ്. എന്റെ ഉമ്മ എന്നെ സ്വപ്നം കാണുമ്പോൾ ഞാൻ നരകത്തിലായിരുന്നു.
പിന്നീട് ഞങ്ങൾ അന്ത്യയുറങ്ങുന്ന ഖബർസ്ഥാനിലൂടെ നടന്നു നീങ്ങിയ ഒരു നല്ല മനുഷ്യൻ ഒരു സ്വലാത്ത് ചൊല്ലി ഖബറാളികൾക്ക് ഹദ്‌യ ചെയ്തു. ഉടൻ തന്നെ ശിക്ഷയനുഭവിക്കുന്ന അഞ്ഞൂറ്റി അമ്പതോളം ഖബറാളികൾക്ക് ശിക്ഷ നീക്കപ്പെടുകയും സ്വർഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾ സന്തോഷത്തിലും സുഖത്തിലുമാണ്.
Aslam Kamil Saquafi parappanangadi
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
⛱️⛱️⛱️⛱️⛱️⛱️⛱️
No comments:
Post a Comment