ചോദ്യം .പ്രവാചകന്മാർ തെറ്റ് ചെയ്യുന്നവരാണന്ന് മുജാഹിദുകൾ പറത്തു എന്ന് ചില സുന്നികൾ വാദിക്കുന്നു. അതിന് എന്താണ് തെളിവ്?
ഉത്തരം :
അവരുടെ പ്രസിദ്ധീകരണങ്ങളിൽ തന്നെ അതിന് ധാരാളം തെളിവുകൾ കാണാം:
പ്രവാചകന്മാർ തെറ്റ് ചെയ്യുന്നവരാണ് എന്നതിന് മൗലവിമാർ കണ്ടെത്തിയ ന്യായീകരണം കാണുക " ആദി പിതാവായ ആദം (അ) ന് തെറ്റു പറ്റിയത് അല്ലാഹു നമുക്ക് വിശദീകരിച്ചു തന്നത് മനുഷ്യരിലാർക്കും തെറ്റു സംഭവിക്കുമെന്നും തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്ന പിശാചിനെ സുക്ഷിക്കണമെന്നും ഉണർത്താനാണ് " (വിചിന്തനം 2006 ജൂലൈ 4 , പേജ് 9) "
ആദം നബി യിൽ നിന്ന് അനുസരണക്കേട് ഉണ്ടായി " (അൽ മനാർ 2010 ജുലൈ)
"നബി (സ) യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴവുകൾ സംഭവിച്ചിട്ടുണ്ട് . അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുകയുണ്ടായി .വന്നുപോയ വീഴ്ചകൾ പൊറുത്തു കൊടുക്കുകയും ചെയ്തു .ഭാര്യമാരെ തൃപ്തിപ്പെടുത്താൻ തേൻ കുടിക്കില്ലെന്ന് പ്രവാചൻ പറഞ്ഞു .ഇത് അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുകയാണ് " (അൽ മനാർ 2010 ജുലൈ പേജ് 39)
ശബാബ് വാരിക എഴുതുന്നു: പ്രവാചകന്റെ തീരുമാനങ്ങളിലും പ്രവർത്തികളിലും വന്ന ചില വീഴ്ചകളെ ഖുർആൻ തിരുത്തുന്നുണ്ട്. നബി (സ) യെ ശക്തമായി താക്കീത് ചെയ്യുകയും വിമർശിക്കുതയും ചെയ്യുന്ന വചനങ്ങൾ ഖുർ ആനിലുണ്ട് . നമുക്ക് നിസ്സാരമായി തോന്നാവുന്ന പല വീഴ്ചക്കും നബി (സ) യിൽ നിന്നുണ്ടായപ്പോൾ കടുത്ത ഭാഷയിൽ അല്ലാഹു നബി (സ) യെ തിരുത്തിയത് കാണാം " (ശബാബ് വാരിക 2009 മെയ് 1 , പേജ് 22)
അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
https://islamicglobalvoice.blogspot.in/?m=0
No comments:
Post a Comment