അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
തവസ്സുൽ
ഉസ്മാനുബ്നു ഹുനൈഫിൽ നിന്ന് നിവേദനം . കാഴ്ചശക്തിയില്ലാത്ത ഒരാൾ നബി (സ) യെ സമീപിച്ച് എന്റെ രോഗം സുഖപ്പെടാൻ നബിയേ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം എന്നു പറഞ്ഞു . അപ്പോൾ നബി (സ) അയാളോട് നീ ഉദ്ദേശിക്കുകയാണെങ്കിൽ ഞാൻ പ്രാർത്ഥിക്കാം ക്ഷമിക്കുകയാണ് നിനക്ക് നല്ലത് എന്നാണുപദേശിച്ചത് . വീണ്ടും അങ്ങ് പ്രാർത്ഥിക്കുക എന്ന - പേക്ഷിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പൂർണ്ണ രൂപത്തിൽ വുളുഹ് ചെയ്ത ശേഷം താഴെ കാണുന്ന പ്രാർത്ഥന നിർവഹിക്കാൻ തൽപ്പിച്ചു .
അല്ലാഹുവേ നിന്നോട് ഞാൻ ആവശ്യപ്പെടുന്നു. അനുഗ്രഹത്തിന്റെ നബിയായ മുഹമ്മദ് നബി (സ) ക്കൊണ്ട് നിന്നിലേക്ക് ഞാൻ മുന്നിടുന്നു. ഓ മുഹമ്മദ് നബിയേ തീർച്ചയായും ഞാൻ തങ്ങളെ മുൻനിർത്തി എന് ആവശ്യത്തിൽ റബ്ബിലേക്കിതാ മുന്നിട്ടിരിക്കുന്നു . എന്റെ ആവശ്യം പൂർത്തികരിക്കാൻ വേണ്ടി അല്ലാഹുവേ എന്റെ കാര്യത്തിൽ മുഹമ്മദ് (സ) യുടെ ശുപാർശ നീ സ്വീകരിക്കണമേ ( തിർമുദി 10/32)
ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി വ്യക്തമാക്കിയിരിക്കുന്നു.
പ്രസ്തുത ഹദീസ് വിശദീകരിച്ച് ശൗകാനി തന്നെ പറയുന്നു: നബി(സ)ക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യാം എന്നതിന് ഈ ഹദീസ് രേഖയാണ് , നൽകുന്നവനും തടയുന്നവനും യഥാർത്ഥ കർത്താവും അല്ലാഹു മാത്രമാണെന്നും അവനുദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ലന്നും തവസ്സുൽ ചെയ്യുന്നവന് വിശ്വാസിക്കണമെന്നു മാത്രം (തുഹ്ഫത്തുദ്ദാകിരീൻ 280 )
ഇമാം മുൻദിരി (റ) അത്തർഗീബു വത്തർഹീബ് 1/476 ലും ഇമാം ത്വബ്റാനി (റ) അൽ മുഅജമുൽ കബീർ 9/31 ലും ഹാകിം (റ ) മുസ്തദ്റക് 1/519 ലും ഇമാം തുർമുദി സുനനിലും ( നമ്പർ 3505 ) പ്രസ്തുത ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
പ്രസ്തുത ഹദീസ് പ്രബലമാണെന്ന് ഇമാം തുർമുദി (റ), ഹാക്കിം (റ ) ,ഇബ്നു മാജ (റ) എന്നിവരും തവസ്സുൽ അംഗീകരിക്കുന്ന ദഹബിയും പ്രസ്താവിച്ചിട്ടുണ്ട് .
No comments:
Post a Comment