Wednesday, April 8, 2026

വെള്ളി മൂതിരംخاتم فضة

 വെള്ളി മൂതിരം


1. ചോ:പുരുഷൻ സ്വർണ ആഭരണം ഇടുന്നതിന്റെ വിധി ?

ഉ : ഹറാം

സ്വർണ്ണ മോതിരം ധരിച്ച് വന്ന ഒരാളോട് തിരുനബി صلى الله عليه وسلم

 നരകത്തിന്റെ കഷ്ണമാണ് നീ ധരിച്ചിട്ടുള്ളത് എന്ന് പറയുകയും അത് ഊരി എറിയുകയും ചെയ്തു.


2. ചോ:പുരുഷൻ വെള്ളി ആഭരണം ഇടുന്നതിന്റെ വിധി ?

ഉ : ഹറാം

സ്വർണ്ണം വെള്ളി ആഭരണം എൻറെ ഉമ്മത്തിലെ പുരുഷന്മാർക്ക് ഹറാമും സ്ത്രീകൾക്ക് ഹലാലും ആണെന്ന് തിരുനബി صلى الله عليه وسلم

 പഠിപ്പിക്കുകയുണ്ടായി.


3. ചോ:പുരുഷൻ വെള്ളി മൂതിരം ധരിക്കുന്നതിന്റെ വിധി എന്ത് ?

ഉ : സുന്നത്ത്

തിരുനബി സ്വ വെള്ളി മൂതിരം നിർമിച്ചു ധരിച്ചിരുന്നു എന്ന് ഹദീസിൽ വന്നിട്ടുണ്ട്. അവിടെത്തെ ഇത്തിബാഅ് ചെയ്യാൻ വേണ്ടി പുരുഷൻ വെള്ളി മൂതിരം ധരിക്കൽ സുന്നത്താണ് .


4 : ചോ :വെള്ളി മൂതിരം ഏത് വിരലിലാണ് ധരിക്കൽ സുന്നത്തുള്ളത് ?

ഉ : വലതോ ഇടതോ കയ്യിന്റേയോ ചെറു വിരലിൽ ധരിക്കലാണ് സുന്നത്ത് -


5: ചോ :ഏറ്റവും ശ്രേഷ്ഠമായത് ഏത് കയ്യിൽ ധരിക്കലാണ് ?

ഉ :വലതു കയ്യിന്റെ ചെറുവിരൽ ആണ് ഏറ്റവും ശ്രേഷ്ഠമായത് -എല്ലാ നല്ല കാര്യത്തിലും വലതു ഭാഗത്തെ മുന്തിക്കൽ തിരുനബി സ്വ  ഇഷ്ടപ്പെട്ടിരുന്നു.


6 ചോ :പുരുഷൻ വെള്ളി മൂതിരം 2 എണ്ണം എടുന്നതിന്റെ വിധി എന്ത് ?

ഉ :ഒന്നിൽ കൂടുതൽ വെള്ളിമൂതിരം ധരിക്കൽ അനുവദനീയമല്ല. അത് ഹറാമാണ്.എന്നാൽ അമിതമല്ലാത്ത നിലക്ക് ആണെങ്കിൽ അങ്ങനെ ധരിക്കാമെന്ന് ചില പണ്ഡിതന്മാർ പറയുന്നു. (ഫത്ഹുൽ മുഈൻ)


എന്നാൽ ഒന്നിൽ കൂടുതൽ മോതിരം നിർമിക്കുകയും ഒന്ന് മാത്രം മാറിമാറി ധരിക്കുകയും ചെയ്യുന്നത് വിരോധമില്ല.

ولا يجوز تعدده، خلافا لجمع، حيث لم يعد إسرافا فتح المعين


5. ചോ:പുരുഷൻ ചെറു വിരൽ അല്ലാത്ത വിരലുകളിൽ

വെള്ളി മൂതിരം ധരിക്കുന്നതിന്റെ വിധി ?

ഉ :ചെറുവിരൽ അല്ലാത്ത മറ്റു വിരലുകൾ പുരുഷന്മാർ വെള്ളി മോതിരം ധരിക്കൽ കറാഹത്താണ് . ഹറാമാണെന്ന് അഭിപ്രായവും ഉണ്ട് .

ഇമാം അദറഈ റ അത് ഹറാമാണെന്ന് പറയുന്നു. -അതിൽ വിരോധം വന്നിട്ടുണ്ട് എന്നതാണ് കാരണം.അത് സ്ത്രീകളോട് സാദൃശ്യമുണ്ട് എന്നത് മറ്റൊരു കാരണം 


Aslam Kamil saquafi parappanangadi


وخرج بالخنصر: غيره، فيكره وضع الخاتم فيه.

وقيل يحرم.


فرع) يجوز للرجل تختم بخاتم فضة، بل يسن في خنصر يمينه أو يساره، للاتباع.

ولبسه في اليمين

أفضل.


وصوب الاذرعي ما اقتضاه كلام ابن الرفعة من وجوب نقصه عن مثقال للنهي عن اتخاذه مثقالا، وسنده حسن، لكن ضعفه النووي.


فالاوجه أنه لا يضبط بمثقال بل بما لا يعد إسرافا عرفا.


قال شيخنا: وعليه، فالعبرة بعرف أمثال اللابس.


ولا يجوز تعدده، خلافا لجمع، حيث لم يعد إسرافا

ــ

وخرج بالخنصر: غيره، فيكره وضع الخاتم فيه.

وقيل يحرم.


وعبارة شرح الروض بعد كلام: لو تختم في غير الخنصر - ففي حله وجهان قال الأذرعي قلت: أصحهما التحريم، للنهي عنه، ولما فيه من التشبيه بالنساء.


اه.


والذي في شرح مسلم عدم التحريم، فعنه: والسنة للرجل جعل خاتمه في الخنصر، لأنه أبعد من الامتهان فيما يتعاطى باليد، لكونه طرف، ولأنه لا يشغل اليد عما تتناوله من أشغالها، بخلاف غير الخنصر.


ويكره له جعله في الوسطى والسبابة، للحديث، وهي كراهة تنزيه.


اه.

(قوله: للاتباع) دليل لسنية التختم بخاتم الفضة، وهو أنه - صلى الله عليه وسلم - اتخذ خاتما من فضة.


(قوله: ولبسه في اليمين أفضل) أي ولبس الخاتم في خنصر اليمين أفضل من لبسه في خنصره اليسار.


(وسئل) ابن حجر: هل الأفضل لبس الخاتم باليمين أو اليسار؟ (فأجاب) بقوله: ورد في أحاديث إيثار اليمين، وفي أخرى إيثار اليسار، وقد بينتها وما يتعلق بها في شرح الشمايل للترمذي.


(قوله: ولا يجوز تعدده) أي الخاتم لبسا، أما اتخاذا ليلبس واحدا بعد واحد فجائز.

كما صرح به في التحفة، وعبارتها: وأل في الخاتم للجنس، فيصدق بقوله في الروضة وأصلها: لو اتخذ الرجل خواتيم كثيرة ليلبس الواحد منها بعد الواحد جاز.


وظاهره جواز الاتخاذ، لا اللبس.


واعتمده المحب الطبري، لكن صوب الأسنوي جواز اتخاذ خاتمين فأكثر ليلبسها كلها معا.

ونقله عن الدرامي وغيره، ومنع الصيدلاني أن يتخذ في كل يد زوجا.

وقضيته: حل زوج بيد، وفرد بأخرى.


وبه صرح


الخوارزمي.


والذي يتجه اعتماده كلام الروضة الظاهرة في حرمة التعدد مطلقا، لأن الأصل في الفضة التحريم على الرجل، إلا ما صح الإذن فيه، ولم يصح في الأكثر من الواحد.

ثم رأيت المحب علل بذلك، وهو ظاهر جلي، على أن التعدد صار شعارا للحمقاء والنساء، فليحرم من هذه الجهة، حتى عند الدارمي وغيره.

اه.


(وقوله: خلافا لجمع، حيث لم يعد إسرافا) أي خلافا لجمع جوزوا التعدد حيث لم يعد إسرافا.


فحيث: متعلقة بمحذوف، ويجوز تعلقها بخلافا.

وممن اعتمد جواز التعدد حينئذ: الخطيب في مغنيه، وعبارته: وتوحيد المصنف - رحمه الله - الخاتم وجمع ما بعده: قد يشعر بامتناع التعدد، اتخاذا ولبسا، وهو خلاف ما في المحرر.

والذي ينبغي اعتماده: ما أفاده شيخي من أنه جائز، ما لم يؤد إلى سرف.

اه.

بحذف.

ومثله في النهاية.

فتح المعين مع الحاشية اعانة الطالبين


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي




No comments:

Post a Comment

വെള്ളി മൂതിരംخاتم فضة

 വെള്ളി മൂതിരം 1. ചോ:പുരുഷൻ സ്വർണ ആഭരണം ഇടുന്നതിന്റെ വിധി ? ഉ : ഹറാം സ്വർണ്ണ മോതിരം ധരിച്ച് വന്ന ഒരാളോട് തിരുനബി صلى الله عليه وسلم  നരകത്തി...