Saturday, March 7, 2020

കണിയാപുരം* *അബ്ദു റസാഖ്* *മുസ്‌ലിയാർ (റ)*

*ശൈഖ് കണിയാപുരം*
*അബ്ദു റസാഖ്* *മുസ്‌ലിയാർ (റ)*

സ്മരണിക

      * * * * * * * * * * * * * *

വലിയൊരു മുദരിസും ,
 ദീനി പ്രഭാഷകനുമായി
കേരളത്തിനകത്തും , പുറത്തും അറിയപ്പെട്ടിരുന്ന ഒരു മഹാത്മാവായിരുന്നു
ശൈഖ് കണിയാപുരം അബ്ദു റസാഖ്
മുസ് ലിയാർ (റ) . 35ൽ പരം വർഷങ്ങൾ ദർസീ രംഗത്ത് പ്രഭ പരത്തി. വിജ്ഞാനം ഒരു ലഹരിയായിരുന്നു മഹാനവർകൾക്ക് .
കുളച്ചൽ ,തിരുനെൽവേലി , ഇടവ , ഓച്ചിറ ,
വാടാനപ്പള്ളി , എടവനക്കാട് , വമ്പേനാട് ...... തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ ദറസ് നടത്തി.
കിതാബ് നോക്കാതെ തന്നെ ഏത് വിഷയത്തെ കുറിച്ചും ശൈഖുന സംസാരിക്കും .

ശൈഖവർകൾ
അന്ന് നൽകിയ  ഫത് വകൾ
പ്രസിദ്ധീകൃതമായിരുന്നെങ്കിൽ ഇന്ന്
ഒരു മുതൽക്കൂട്ട് ആകുമായിരുന്നു.
അറബി ഭാഷയിൽ അഗ്രഗണ്യനായിരുന്ന ശൈഖുന ഇംഗ്ലീഷ് , ഉർദു ഭാഷകളിലും പ്രാവീണ്യം നേടിയിരുന്നു.

ദീനീ പ്രചരണത്തിനായി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു.
നിശ്ചലമായ ദറസുകളും , മദ്റസകളും പുനരുജ്ജീവിപ്പിക്കുന്നതിലും , പുതിയവ സ്ഥാപിക്കുന്നതിലും കഠിന പരിശ്രമം
നടത്തിയ പുണ്യാത്മാവാണ്.
ഒട്ടനവധി പള്ളികളും , സ്രാമ്പികളും പണിയുന്നതിന് നേതൃത്വം നൽകി.

പണ്ഡിതനും വലിയ്യുമായിരുന്ന കറ്റാനം ഇലപ്പിക്കുളത്ത് അന്ത്യവിശ്രമം കൊള്ളുന്ന
മൂപ്പർ മുസ്‌ലിയാർ (റ)ൽ നിന്നുമാണ്
വിദ്യ നുകർന്നത്. വമ്പേനാട് , പൊന്നാനി , വാണിയമ്പാടി  വേലൂർ , ബാംഗ്ലൂർ , ലഖ്നൗ .....
തുടങ്ങി ഒട്ടനവധി സ്ഥലങ്ങളിൽ നിന്നെല്ലാം
വിദ്യ സമ്പാദിച്ചു.

അതീന്ദ്രിയ ജ്ഞാനപൊരുളായ ഞണ്ടാടി
ശൈഖ് അബൂബക്കർ ഹാജി (റ)നിന്നും അനുഭവജ്ഞാന വിഹായസ്സിലേക്ക്
പറന്നുയർന്ന  ശൈഖുനാ
ശൈഖുനാ കണിയാപുരം
അബ്ദു റസാഖ് വലിയുല്ലാഹി (റ) ,

എണ്ണമറ്റ ആത്മീയ താരകങ്ങളുടെ അദ്ധ്യാത്മിക  ഗുരുവായിരുന്ന  കണ്ണൂർ കൂത്തുപറമ്പ് കോട്ടയത്തെ  ഞണ്ടാടി
ശൈഖ് ഹാജി അബൂബക്കർ വലിയുല്ലാഹി (റ) യുടെ മഹനീയ ശിക്ഷണത്തിൽ ആയിരുന്നു കണിയാപുരം ശൈഖ്  . ആറു വർഷക്കാലം ഞണ്ടാടി ശൈഖുനാന്റെ
കൂടെ തന്നെയായിരുന്നു. അവിടുത്തെ കുടുംബം അനുസ്മരിക്കുന്നു. വിറകും , ഓലകളും കൂട്ടിയിട്ട് കത്തിച്ച് അതിന് ഉള്ളിൽ
കയറി ഇരിക്കുന്ന കണിയാപുരം ശൈഖിനെ
കേരളമൊട്ടാകെ അനുസ്മരിക്കുന്നു.
ആവശത്തോടെ ചരിത്രം പറഞ്ഞു തരുന്നു.

" മുന്നം ശരീഅത്തിൽ വാള് പിടിച്ചോരാം
  പിന്നെ ത്വരീഖത്തിൽ മുങ്ങി മറിഞ്ഞോരാം
  ഹഖാം ഹഖാഇഖ് വാരി നിറച്ചോരം
  മുഹ്യിദ്ദീൻ എന്നുള്ള മഅരിഫത്താണോരാം "

ഒട്ടേറെ ത്വരീഖത്തുകളിൽ ഇജാസത്തും ,ഖിലാഫത്തും നേടി.ശാദുലീ ത്വരീഖത്തിന്റെ ശൈഖായിരുന്ന  മഹാൻ പല പള്ളികളിലും ശാദുലി ദിക്ർ ഹൽഖകൾ സംഘടിപ്പിച്ച് നടത്തി പോന്നിരുന്നു. മഹാനവർകൾ സബബായി ഇസ്‌ലാമിലേക്ക്
പ്രവേശിച്ച വലിയുല്ലാഹി ശൈഖ് യൂസുഫ് ഹാജി (റ) പഴുന്നാന മഖാം ഐദറൂസിയ്യ ത്വരീഖത്ത് സ്വീകരിച്ചത് കണിയാപുരം ശൈഖിൽ നിന്നുമാണ്.

ഒരിക്കൽ

അന്യമതസ്ഥനായ ഒരാളെ 
അദ്ദേഹത്തിന്റെ " ജാതിപ്പേര് " കൂട്ടി
" മുസ്‌ലിയാരെ "
എന്നൊരൊറ്റ വിളി.

"അവരൊന്ന് നന്നായി ഒരു നോക്ക്   
                                      നോക്കുകിൽ
അതിനാൽ വലിയ നിലനെ
                                കൊടുത്തോവർ "

പിന്നീട് നാം കണ്ടത്

ശൈഖ് ഐലക്കാട് സിറാജുദീനുൽ ഖാദിരി (റ)യുടെയും , ശൈഖ് കമാലുദ്ദീനുൽ ഖാദിരി (റ)യുടെയും ഇഷ്ട ശിഷ്യനും ഏറ്റവും പ്രധാനപ്പെട്ട മുരീദുമായിരുന്ന ശൈഖ് യൂസുഫുൽ ഖാദിരി (റ)യെയാണ് .

ആ ഒരൊറ്റ വിളിയിൽ തന്നെ വിലായത്തിന്റെ ഉന്നതമായ മർത്തബയിലേക്കെത്തപ്പെട്ട
യുസുഫുൽ ഖാദിരി (റ) പഴുന്നാന, ശൈഖ് കണിയാപുരം മസ്താന്റെ പ്രോജ്വലിക്കുന്ന കറാമത്തിന്റെ നേർക്കാഴ്ചയാണ്..........

"ഏറ്റം പൊൻ മക്കളെ മാറ്റൊത്ത മുത്താണെ
 അൻ ലാഇലാഹ ഇല്ലല്ലാ
പോറ്റി വളർത്തുന്ന പുന്നാര ശൈഖാണെ
അബ്ദുർ റസാഖൊലി റളിയള്ളാ "

( മർഹും എ വി കെ മുഹമ്മദ് മൗലവി രചിച്ച
  മാലയിൽ നിന്നും ) .

കറാമത്തുകളാൽ ധന്യമായിരുന്നു അവിടുത്തെ വിശുദ്ധ ജീവിതം. സമ്മാനമായി കിട്ടുന്ന സമ്പത്ത് മുഴുവനും ഉടനെ തന്നെ ദാനം ചെയ്യുന്ന
സ്വഭാവമായിരുന്നു. ഒന്നും സൂക്ഷിച്ച് വെക്കാതെ ജീവിച്ച മഹാത്മാവ്.

എന്റെ ഉമ്മയുടെ വാപ്പയുടെ ചായക്കടയിൽ
ഇടക്കിടെ വരുമായിരുന്നു. അവിടെ വെച്ച് ഒരു പഴം അല്പം തിന്നതിന് ശേഷം ഉമ്മാക്ക് തിന്നാൻ കൊടുത്തു . അന്ന് ഉമ്മക്ക് അഞ്ച് വയസ്സ് പ്രായമാണ്.

ചിമ്മിണി തങ്ങൾ , പെരിയ തങ്ങൾ
എന്നീ നാമങ്ങളിൽ ദക്ഷിണ കേരളത്തിലും , തമിഴ് നാട്ടിലും പ്രസിദ്ധി നേടിയ മഹാത്മാവാണ് ശൈഖ് അബ്ദു റസാഖ് മസ്താൻ (റ) .

90 വയസ്സ് വരെ ജീവിച്ച മഹാത്മാവ്
ഹിജ്റ . 1391  റജബ് 12
 [ 1971 സെപ്തംബർ ] ന് വഫാത്തായി .

ആലുവയിൽ നിന്ന് പെരുമ്പാവൂർ റൂട്ടിൽ പെരിയാറിന്റെ തീരത്ത് മുടിക്കലിൽ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു.

واحي القلب يا الله بحق مشائخ لله
                  وخذ ايديّ يا الله بعبد رزّاق ولي الله

മഹാനുഭാവന്റെ 50-മത് ഉറൂസ്
മുബാറക്ക്  നടക്കുകയാണ്.
2020 മാർച്ച് 7, 8 തീയതികളിൽ .

ഇവിടെ പറയപ്പെട്ട മഹാന്മാരുടെ ഹള്റത്തിലേക്ക്
അൽ ഫാതിഹ

മഹാനുഭാവന്റെ തണലിലായി
ഞങ്ങൾക്കും , കുടുംബങ്ങൾക്കും  ,
കൂട്ടുകാർക്കും ഈമാനും ആയുരാരോഗ്യവും നൽകണേ!
ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ്.
ആമീൻ.

മുഹമ്മദ് സാനി നെട്ടൂർ
956 77 856 55

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...