Wednesday, March 11, 2020

വഹാബി കളോട് നാല്പത് ചോദ്യങ്ങൾ

دഅഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


د
കേരള വഹാബികൾക്ക്‌ ഇത്‌ വരെയും ഇനി ആഖിർസമാൻ വരെയും ഉത്തരം കിട്ടാത്ത 40 ചോദ്യങ്ങൾ....

(1).മുജാഹിദുക്കളെ,നിങ്ങൾ തൗഹീദാണെന്ന് അവകാശപ്പെടുന്ന വഹാബിസം കേരളത്തിൽ കൊണ്ടാവന്നത് വക്കം മൗലവിയാണെന്ന് നിങ്ങളുടെ പത്രം പറയുന്നു. അന്നും അതിനു മുമ്പും ഇവിടെ ഉണ്ടായിരുന്നവർ മുശ്രിക്കുകളായിരുന്നോ???

(2).തുടക്കത്തിൽ ഉന്നയിച്ച ആശയങ്ങളിൽ ഏതെങ്കിലും ഒന്ന് അതേപടി ഇന്ന് വഹാബിസത്തിൽ നിലനിൽക്കുന്നതായി തെളിയിക്കാമോ???

(3).ഇസ്ലാമിക ശരീഅത്ത് കാലത്തിനൊത്ത് ഭേദഗതി ചെയ്യപ്പെടേണ്ടതാണെന്ന നിങ്ങളുടെ വാദം ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിക്കാമോ???

(4).ലാഇലാഹ ഇല്ലല്ലാഹു എന്നതിന് അല്ലാഹു അല്ലാതെ ചോദിക്കാൻ അർഹിനില്ലെന്ന ഉമർ മൗലവിയുടെ അർത്ഥം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ???

(5).യാ സുൽതാനൽ ആരിഫീൻ അഹ്മദൽ കബീരി രിഫാഈ അഗ്സ് നീ ( രിഫാഈ ശൈഖേ എന്നെ സഹായിക്കണേ ) എന്ന് അരെങ്കിലും പറഞ്ഞാൽ അത് രിഫാഈ ശൈഖിനെ കൊണ്ട് ശറഇൽ അനുവദനീയമായ തവസ്സലാണെന്ന കെ.എം മൗലവിയുടെ ഫത് വയെ കുറിച്ച് നിങ്ങൾ എന്ത് പറയുന്നു.?
ഇങ്ങിനെ ഫത്‌വ കൊടുത്തത് കൊണ്ട് നിങ്ങളുടെ മഹാനായ വലിയ മൗലവി കാഫിറാണ ന്ന് നിങ്ങൾ പറയുമോ???

(6).നബി(സ) യുടെ ഖബറിനടുത്ത് പോയി ഒരു സ്വഹാബി സങ്കടം പറഞ്ഞ വിവരം ഉമർ (റ)നെ ധരിപ്പിച്ചപ്പോൾ അതിന് അംഗീകാരം നൽകിയ ഉമർ (റ) കാഫിറായിരുന്നോ???

(7).അല്ലാഹുവിനെയും നിബിയെയും സത്യവിശ്വാസികളെയും രക്ഷാധികാരികളാക്കിയവരാണ് എന്ന് ഖുർആൻ പരിഭാഷയിൽ എഴുതിയ ഉമർ മൗലവി മുശ് രിക്കാണെന്ന വാദമുണ്ടോ???

(8).മരിച്ചവരോട് ചോദിക്കുന്ന! സുന്നികളുടെ കാര്യങ്ങളെല്ലാം ഇവിടെ പരിഹരിക്കപ്പെട്ടോ? എന്നു ചേദിക്കുന്ന നിങ്ങളോട് അല്ലാഹു വിനോട് മാത്രം ചോദിക്കുന്ന നിങ്ങളുടെ പ്രശ്നങ്ങളും മുഴുവനായി പരിഹരിക്കപ്പെട്ടോ എന്ന് ഞങ്ങളും ചോദിച്ചാൽ നിങ്ങൾ എന്ത് പറയും???

(9).ഏതെങ്കിലും ഒരു സഹായം മരണപ്പെട്ടവർ നൽകിയില്ല എന്നത് കഴിവില്ല എന്നതിന് തെളിവാണോ ?
എങ്കിൽ ബദ്റിൽ മുഅമിനീങ്ങളെ സഹായിച്ച റബ്ബ് ഉഹ്ദിൽ സഹായിക്കാതിരിക്കുന്നത് സഹായിക്കാൻ കഴിയാത്തത് കൊണ്ടാണോ???

(10).കെഎം മൗലവി സർവ്വാധരണീയനാണെന്നും അദ്ദേഹത്തിന്റെ പാണ്ഡിത്യം എതിരാളികൾ പോലും വില മതിക്കുന്നു  എന്നും എഴുതിയ നിങ്ങൾ തെന്നെ അദ്ദേഹത്തിന്റെ രചനകളെ പുഛിച്ചു തള്ളുന്നത് ഏത് അസുഖത്തിന്റെ അടിസ്ഥാനത്തിലാണ്???

(11).മരണ ശേഷം കറാമത്ത് വെളിവാകുമെന്നും അതിന് ഖുർആനും ഹദീസും തെളിവാണെന്നും വഹാബി പണ്ഡിത സംഘടന പറയുമ്പോൾ അങ്ങനെ ഒന്നില്ലെന്ന് " ശബാബ് " പത്രം പറയുന്നു ഇതിൽ ഏതാണ് ശരിയായ തെന്ന് ലക്ഷ്യ സഹിതം പറയാമോ???

(12).ഇന്ന് സുന്നികൾ കൊണ്ടാടുന്ന അതേ രൂപത്തിൽ തന്നെ നബി (സ) യുടെ ജന്മദിനം കൊണ്ടാടണമെന്നും മൗലീദ് പാരായണം നടത്തണമെന്നും ശാപ്പാടുണ്ടാക്കണമെന്നും നബിദിനയോഗങ്ങൾ സംഘടിപ്പിക്കണമെന്നും നബിദിനം കഴിക്കാൻ കമ്മിറ്റിയും നേർച്ചപ്പെട്ടിയും സ്ഥാപിക്കണമെന്നും നിങ്ങൾ ഇന്നും ആദരിക്കുന്ന വഹാബീ നേതാക്കൾ കേരള മുസ്ലികളോട് മലയാളത്തിലും മറ്റുള്ളവരോട് ഇതര ഭാഷയിലും കൽപ്പിച്ചത് നിഷേധിക്കാമോ???

(13).ഇതൊന്നും ചിന്തിക്കാതെ സുന്നികൾ കാഫിറുകളാണെന്ന് എഴുതിയ നിങ്ങൾക്ക് നിങ്ങളുടെ നേതാക്കളും കാഫിറായിരുന്നു എന്ന് വാദമുണ്ടോ???

(14).മഹാന്മാരുടെ പേരിൽ അറുക്കപ്പെട്ടന്ന മാംസം പന്നി മാംസത്തേക്കാൾ കടുത്തതാണെന്ന് എഴുതിയ നിങ്ങൾ തന്നെ പലപ്പോഴും മൗലിദ് റാത്തീബ് സദ്യകളിൽ പങ്കെടുക്കുന്നതെന്ത് കൊണ്ട്???

(15).മഹത്തുക്കൾക്ക് മറഞ്ഞ കാര്യം അറിയില്ല എന്ന ആധുനിക വഹാബിയുടെ വാദത്തിന്റെ ലക്ഷ്യങ്ങളൊന്നും കെ.എം.മൗലവിക്ക് തിരിഞ്ഞില്ലന്ന് വാദമുണ്ടോ ?ഈ വിഷയത്തിൽ ജാഹില് നിങ്ങളോ ? കെ.എം.മൗലവിയോ ???

(16).നിങ്ങളുടെ അഞ്ചാം ക്ലാസിലെ പുസ്തകത്തിൽ വുളുവിന്റെ ഫർള് 6 ആയിരുന്നത് 4 നാലാക്കി ചുരുക്കാൻ നിങ്ങളുടെ ഓഫീസിൽ ജിബ്രീൽ വന്നിരുന്നോ???

(17).പിൻദ്യാരത്തിലൂടെ കാറ്റ് പോയാൽ വുളു മുറിയാൻ നാറുകയോ പൊട്ടിതെറിക്കുകയോ വേണമെന്ന കോയ കുട്ടി ഫാറൂഖിന്റെ ഫത് വപോട്ടി തെരിക്കാതെ ബാക്കിയുണ്ടോ ???

(18).1983 വരെ നിസ്കാരത്തിന്റെ ഫർള് 14 ആണന്ന് വാദിച്ച നിങ്ങൾ83 ന് ശേഷം പത്താക്കി ചുരുക്കിയ യത് എന്ത് കൊണ്ട് ?1985മൂന്നാ ക്ലാസിൽ അത് വീണ്ടു oചുരുക്കി 9 ആക്കിയത് ഏത് അടിസ്ഥാനത്തിലാണ് ? ഈ 9 നാല് കൊല്ലത്തിന് ശേഷം 14 ആയി ഉയർത്തിയത് ?ഓ ... വർഗ മേ എന്ത് ന്യായമാണുള്ളത് ജിബ്രീൽ ഇതിനായി എത്ര തവണ വന്നു ???

(19).നിസ്കാരത്തിൽ നെഞ്ചിന്റെ യും പൊക്കിളിന്റെയും ഇടയിൽകൈകെട്ടലാണ് സുന്നത്ത് എന്ന് നിങ്ങളുടെ അമലിയാത്തിൽ എഴുതിയ മുൻ വഹാബീ നേതാക്കൾ ഖുറാഫി തളിയിരുന്നോ ???

(20).അത്തഹിയ്യാത്തിൽ നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ നേരിട്ട് വിളിച്ച് നിങ്ങൾ സലാം പറയുന്നല്ലോ ?നിങ്ങളുടെ വാദ പ്രകാരം ഇത് ശിർക്കല്ലേ ???

(21).1982 വരെ സുബ്ഹി യുടെ ഖു നുത്ത് സുന്നത്താണെന്ന് നിങ്ങൾ പഠിപ്പിച്ചില്ലേ? ശേഷം അത് നീക്കം ചെയ്തത് ജിബ്രിൽ വന്നതുകൊണ്ടാണോ? ??

(22).1975 വരെ മദ്രസാ പാഠപുസ്‌തകത്തിൽ  തല മറക്കൽ സുന്നത്താണെന്ന് എഴുതിയ നിങ്ങൾ ഇപ്പോൾ അത് ബിദ്അത്താണെന്ന് പറയാൻ കാരണമെന്ത് ???.

(23).തറാവീഹ് 20 റക്അത്താണെ ന്നും അത് റമളാൽ മാത്രമുള്ള സുന്നത്ത് നിസ്കാരമാണെന്നും വ്യ ക്തമാക്കിയ കെ.എം.മൗലവി ഇ.കെ, മൗലവി.എം .സി .സി .മൗലവി തുടങ്ങിയവർ ജാഹിലുകളായിരുന്നോ ?അതോ നിങ്ങളാണോ ജാഹിലുകൾ വെ കതമാക്കാമോ ???

(24).മറഞ്ഞ മയ്യിത്തിന് നിസ്ക്കരിക്കൽ പ്രവാചക .ചര്യയാണെന്ന് മുൻ വഹാബിനേതാക്കളും മറഞ്ഞ മയ്യത്തിന് നിസ്കരിക്കുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്ന് എടവണ്ണ സുല്ലമി യും വാദിക്കുന്നു നിങ്ങൾ ഏതിലാണ് ഇപ്പോൾ ഉള്ളത് ???

(25).സുജൂദിൽ അവനവന്റെ " ഭാഷയിൽ പ്രാർത്ഥിക്കണമെന്ന് വഹാബി നേതാവ് കോയക്കുട്ടി ഫാറൂഖിയുടെ വാതത്തെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു. ???

(26).ഖുത് ബക്ക്  ശർ തുകളും ഫർളുകളും ഇല്ല എന്ന വാഴക്കാട് മൗലവിയുടെ വാദം തെളിയിക്കാമോ ???

(27).13 നൂറ്റാണ്ട് വരെ ലോകത്ത് എവിടെയെങ്കിലും അറബിയല്ലാത്ത ഭാഷയിൽ ഖുതുബ: നിർവ്വഹിച്ചതായി തെളിയിക്കാമോ???

(28) .മട്ടാഞ്ചേരിയിലെ വഹാബി പള്ളിയിൽ മലയാള ഖുതുബ നടത്തിയതിന് മുമ്പ്  കേരളത്തിൽ ഈ പ്രവർത്തനം നടത്തപ്പെട്ടതായി തെളിയിക്കാമോ???

(29).നിങ്ങളുടെ വാദമനുസരിച്ച് നിസ്കാരത്തിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള ബാങ്കും സലാമും നിസ്കാരവും ജനങ്ങൾക്ക് തിരിയുന്ന ഭാഷയിൽ ഒരോ രാജ്യത്തും നടത്തിക്കൂടെ.???

(30).പൂർവ്വകാലങ്ങളിൽ ഖുതുബ അറബിയിൽ മാത്രമായിരുന്നു നിർവഹിച്ചത് എന്നും അറബിയല്ലാത്ത ഭാശയിൽ ഖുത ബ നിർവഹിച്ചതാ ഒരു ഗ്രന്ഥത്തിലും രേഖപെടുത്തിയി നാം കണ്ടിട്ടില്ലന്നും എഴുതിയKM മൗലവി ഖുറാഫിയാ യി രുന്നോ?
എങ്കിൽ ജുമുഅ ഖുതുബ എന്ന ആ പുസ്തകം പ്രസിദ്ധീകരിച്ചത് കേരള നജ് വത്തൽ മുജാഹിദീൻ ആണ് അപ്പോൾ നിങ്ങൾ സകലരും കുറാഫികളാണല്ലേ ???

(31).നബി തങ്ങളുടെ ഭാര്യമാരോ പെൺമക്കളോപരപുരുഷൻമാർ പങ്കെടുക്കുന്ന ജുമുഅക്കോ ജമാഅത്തിനോ പോയതായി തെളീക്കുന്ന ആയത്തോ ഹദീസോ തെളീക്കാമോ???

(32).നോബിന് നിയ്യത്ത് വേണമെന്ന നിങ്ങളുടെ മുൻ നിയമ വും വേണ്ട എന്ന പുതിയ നിയമവും ഇതിൽ ഏതിലാണ് ഇപ്പോൾ നിങ്ങളുള്ളത്???

(33).കണക്കു കൂട്ടി മാസമുറപ്പിക്കുന്നത് ഖവാരിജുകളുടെ അടയാളമാണന്ന് അൽമനാർ എഴുതിയത് നിങ്ങൾ മറന്നോ ?അൽ മനാറിൽ പറഞ്ഞ ഖവാരിജികളിൽ പെടാത്തവരായി നിങ്ങളിൽ ആരെങ്കിലും ഉണ്ടോ ???

(34).നാലാലൊരു മദ്ഹബ് തഖ്ലീദ് ചെയ്യുന്നത് കുഫ്റാണന്ന നിങ്ങളുടെ വാദ പ്രകാരം ഹബലി മദ്ഹബ് കാരനായിരുന്നന്ന് നിങ്ങൾ തന്നെ എഴുതിയ നിങ്ങളുടെ നേതാവ് ഇബ്നു അബ്ദുൽ വഹാബ് കാഫിറാണോ ???

(35).എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യനാണന്നും നബി തങ്ങളെ സാധാരണ കാരനല്ല എന്ന് വിശ്വസിക്കുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താണന്നും നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ മുൻ നേതാക്കന്മാർ മുഴുവനുo കാഫിറുകളായിരിക്കേണ്ടതല്ലേ ? നിങ്ങളുടെ മുൻഗാമികൾ ജൂതരും കാഫിറുകളുമാണന്ന് നിങ്ങൾ സമ്മദിക്കുന്നുണ്ടോ ???

(36).നബി തങ്ങൾ ശാരീരികമായും ആത്മീയമായും അസാധാരണ വ്യകതിയായിരുന്നു എന്നും നബി തങ്ങളുടെ മലവും മൂത്രവും ദുർഗ ന്ധമില്ലാത്തതാണന്നും അൽമുർശിദിലും നബി തങ്ങ സാധാരണക്കാരനന്ന് പറയുന്ന വഹാബികൾ കാഫിറുകളാണന്ന് ഉമർ മൗലവി സൽസബീലിൽ എഴുതിയതും നിങ്ങളുടെ പുതിയ നിയമത്തിന് എതിരല്ലേ മുർശിദിലും സൽസബീലിലും വന്നത് നിഷേധിക്കാമോ ???

(37).സ്വഹാബത്തിന്റെ പ്രവർത്തനം ദീനിൽ തെളിവല്ലന്ന് പറഞ്ഞ നിങ്ങളുടെ വാഴക്കാടൻ മൗലവിയും സ്വഹാബത്തിനെ പിന്തുടർന്നാൽ അല്ലാഹു തൃപ്തിപെട്ടു എന്ന് പറയുന്ന ഖുർആനുo തമ്മിലുള്ള ബന്ധം വ്യകതമാക്കാമോ ???

(38).തനിശിർക്കും കുഫ് റുമാണന്ന് നിങ്ങൾ ആണയിട്ട്പറയുന്ന റാതീബ് ഖുതുബിയ്യത്ത് മൗലിദ് തുടങ്ങിയവ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നത് കൂടുതലും തിരൂരങ്ങാടിയിലെ വഹാബി പ്രസ്സിൽ നിന്നാണല്ലോ ഇതിന്റെ വിധി എന്താണ് ഒന്ന് വെക്തമാക്കാമോ ???

(39).ഇന്നലെ ഒന്ന് ,ഇന്ന് മറ്റൊന്ന്, നാളെ രണ്ടുമല്ലാത്ത പുതിയ ഒന്ന്, ഇങ്ങിനെ പോവുന്ന നിങ്ങളെ സബ ന്ധിച്ച്
പരസ്പരവൈരുദ്ധ്യങ്ങളായ വാദം ഉന്നയിക്കുന്നവർ കള്ളൻമാരാണന്ന് നിങ്ങളുടെ അൽമുർഷിദിൽ എഴുതിയ 100മാർക്ക് നൽകേണ്ട ഈ വലിയ സത്ത്വത്തെ
നിശേധിത്തിനാവുമോ ???

(40).കേരളത്തിൽ നിങ്ങൾ എട്ടും പത്തുമായി പിരിഞ്ഞപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു എല്ലാവരെയും മുശ് രിക്കാക്കിയതാണല്ലോ? ഇപ്പോൾ നിങ്ങൾ ഒന്നായിട്ടുണ്ടങ്കിൽ ആരെല്ലാമാണ് ശഹാദത്ത് ചൊല്ലിയത് അതോ ശഹാദത്ത് ചോല്ലേണ്ടതില്ല എന്നരു പുതിയ നിയമം നിങ്ങളുടെ മതത്തിൽ പാസാക്കിയോ ???.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....