ചോദ്യം :ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?
ഉത്തരം: അത് പറ്റില്ല; ഒരു നിശ്ചിത ആവശ്യത്തിലേക്ക്
നൽകിയ സംഭാവനകൾ അതിലേക്ക് തന്നെ ഉപയോഗപ്പെടുത്തണം. അത് മറ്റൊന്നിലേക്ക് തിരിക്കൽ അനുവദനീയമല്ല. എന്നാൽ ഒരു ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടാണെങ്കിലും അതിലേക്കും മറ്റേതെങ്കിലും വകുപ്പുകളിലേക്കുമെല്ലാം ആവശ്യാനുസരണം ഉപയോഗപ്പെടുത്താം എന്ന ഉദ്ദേശത്തോടെ നൽകിയതാണെങ്കിൽ/ അങ്ങനെയാണ് നൽകിയതെന്ന് സാഹചര്യത്തെളിവുകൾ അറിയിക്കുന്നുണ്ടെങ്കിൽ മറ്റു വകുപ്പുകളിലേക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഫത്ഹുൽ മുഈൻ: 301, തുഹ്‌ഫതുൽ മുഹ്‌താജ്: 6-317 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.
ഫതാവാ നമ്പർ : 932
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn
No comments:
Post a Comment