Skip to main content

മു അജിസത്ത് ഭക്ഷണം വർധിപ്പിക്കുന്നു.

 Tweet 1353

ഇമാം അഹ്‌മദും(റ) ബൈഹഖി(റ)യും ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:

തിരുനബിﷺ ഉംറയ്ക്കായി 'മർറുദ്ദഹ്‌റാൻ' എന്ന സ്ഥലത്ത് എത്തിയപ്പോൾ, അവിടുത്തെ അനുചരന്മാർക്കിടയിൽ ഒരു വാർത്ത എത്തി. "മുസ്‌ലീംകൾ ദാരിദ്ര്യവും ക്ഷീണവും കാരണം തീരെ അവശരായിരിക്കുന്നു" എന്ന് ഖുറൈശികൾ പരിഹസിക്കുന്നുവെന്ന്. ഇതുകേട്ടപ്പോൾ സ്വഹാബികൾ പറഞ്ഞു: "നമ്മുടെ വാഹന മൃഗങ്ങളെ അറുത്ത് അതിന്റെ ഇറച്ചി ഭക്ഷിക്കുകയും ചാറു കുടിക്കുകയും ചെയ്തിരുന്നെങ്കിൽ, നാളെ ശത്രുക്കളുടെ മുന്നിൽ എത്തുമ്പോൾ നമുക്ക് നല്ല ഉന്മേഷം ഉണ്ടാകുമായിരുന്നു."

അപ്പോൾ നബിﷺ പറഞ്ഞു: "അപ്രകാരം ചെയ്യരുത്. പകരം നിങ്ങളുടെ പക്കലുള്ള ബാക്കി ഭക്ഷണസാധനങ്ങൾ അല്പമെങ്കിലും എനിക്ക് കൊണ്ടുവരിക."


 അവർ തങ്ങളുടെ പക്കലുള്ള ഭക്ഷണപ്പൊതികൾ കൊണ്ടുവരികയും തോൽ വിരിപ്പുകളിൽ അത് നിരത്തുകയും ചെയ്തു. തിരുനബിﷺ അതിൽ ബറക്കത്തിനായി പ്രാർത്ഥിച്ചു. തുടർന്ന് എല്ലാവരും വയറു നിറയെ ആഹാരം കഴിച്ചു. ശേഷം ഓരോരുത്തരും തങ്ങളുടെ ഭക്ഷണസഞ്ചികൾ നിറയെ അതിൽ നിന്നും വാരിയെടുക്കുകയും ചെയ്തു.


                 അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ എന്നോട് പറഞ്ഞു: "നിന്റെ കൂട്ടുകാരെ അഥവാ അഹ്‌ലുസ്സുഫ്ഫക്കാരെ വിളിച്ചുകൊണ്ടുവരിക." ഞാൻ ഓരോരുത്തരെയായി പോയി വിളിച്ചു. ഞങ്ങൾ തിരുനബിﷺയുടെ വാതിക്കൽ വന്ന് അനുവാദം ചോദിക്കുകയും അവിടുന്ന് അനുവാദം നൽകുകയും ചെയ്തു.

അബൂഹുറൈറ(റ) തുടരുന്നു: ഏകദേശം ഒരു ചെറിയ അളവ് യവം കൊണ്ട് തയ്യാറാക്കിയ ഒരു പാത്രം ഭക്ഷണം ഞങ്ങളുടെ മുന്നിൽ വെക്കപ്പെട്ടു. തിരുനബിﷺ അതിൽ കൈവെച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ ഭക്ഷിക്കുക." ഞങ്ങൾ എഴുപതിനും എൺപതിനും ഇടയിലുള്ള ആളുകളുണ്ടായിരുന്നു. എല്ലാവർക്കും മതിയാവോളം അതിൽ നിന്ന് ഭക്ഷിച്ചു. ഞങ്ങൾ കൈകൾ പിൻവലിച്ചപ്പോൾ  തിരുനബിﷺ പറഞ്ഞു: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ഇന്ന് വൈകുന്നേരം മുഹമ്മദ് നബിﷺയുടെ കുടുംബത്തിന് കഴിക്കാൻ വേറെ ഭക്ഷണമൊന്നുമില്ല."


 അനസ്(റ)വിനോട് ചോദിക്കപ്പെട്ടു: "ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അതിൽ എത്ര ബാക്കിയുണ്ടായിരുന്നു?" അദ്ദേഹം പറഞ്ഞു: "ആദ്യം വെച്ചപ്പോൾ എത്രയുണ്ടായിരുന്നോ അത്രതന്നെ ഇപ്പോഴുമുണ്ട്, വിരലുകൾ കൊണ്ടുള്ള അടയാളങ്ങൾ മാത്രമേ അതിൽ കാണാനുള്ളൂ."              


            വാസിലത്ത് ബിൻ അസ്ഖഅ്(റ) പറയുന്നു: അഹ്‌ലുസ്സുഫ്ഫക്കാർ തങ്ങളുടെ വിശപ്പിനെക്കുറിച്ച് പരാതിപ്പെടാൻ എന്നെ തിരുനബിﷺയുടെ അടുത്തേക്ക് അയച്ചു. അവിടുന്ന് വീട്ടിലേക്ക് തിരിഞ്ഞു ചോദിച്ചു: "കഴിക്കാൻ വല്ലതുമുണ്ടോ?" അവർ പറഞ്ഞു: "ഉണ്ട്, ഒന്നോ രണ്ടോ കഷണം റൊട്ടിയും അല്പം പാലുമുണ്ട്."


അത് കൊണ്ടുവന്നപ്പോൾ തിരുനബിﷺ ആ റൊട്ടി കഷണങ്ങൾ ചെറിയ കഷണങ്ങളായി നുറുക്കി പാലിൽ ചേർത്തു. എന്നിട്ട് തിരുകരങ്ങൾ കൊണ്ട് അതൊരു 'സരീദ്' അഥവാ റൊട്ടിയും മാംസവും ചേർത്ത വിഭവം പോലെയാക്കി മാറ്റി. ശേഷം എന്നോട് പറഞ്ഞു: "വാസിലാ(റ), നിന്റെ കൂട്ടരിൽ പത്തുപേരെ വിളിക്കൂ." അവർ വന്നപ്പോൾ തിരുനബിﷺ  പറഞ്ഞു: "ബിസ്മി ചൊല്ലി പാത്രത്തിന്റെ വശങ്ങളിൽ നിന്ന് ഭക്ഷിക്കുക, നടുഭാഗം ബാക്കിവെക്കുക. കാരണം ബറക്കത്ത് ഇറങ്ങുന്നത് മുകൾഭാഗത്തുകൂടിയാണ്." അവർ വയറുനിറയെ ഭക്ഷിച്ചു പോയി. ശേഷം തിരുനബിﷺ പറഞ്ഞു: "അടുത്ത പത്തുപേരെ കൂടി വിളിക്കൂ." അവർക്കും ഇപ്രകാരം നിർദ്ദേശം നൽകി, അവരും വയറുനിറയെ ഭക്ഷിച്ചു. അങ്ങനെ ബാക്കിയുള്ളവരെയെല്ലാം പത്തുപേരടങ്ങുന്ന ഗ്രൂപ്പുകളായി വിളിച്ചു, എല്ലാവരും വയറുനിറയെ കഴിച്ചു. എന്നിട്ടും പാത്രത്തിൽ ഭക്ഷണം ബാക്കിയുണ്ടായിരുന്നു. ഇത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി.


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി 


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1353

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...