Skip to main content

നോമ്പിന്റെ സുന്നത്തുകൾ * سننُ الصوم

 *നോമ്പിന്റെ സുന്നത്തുകൾ *

سننُ الصوم


1:*അത്താഴം കഴിക്കുക *


നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു.

നിങ്ങൾ അത്താഴം കഴിക്കു നിശ്ചയം അത്താഴത്തിൽ ബറക്കത്തുണ്ട്.


അത്താഴത്തിന് സമയം രാത്രിയുടെ അവസാന പകുതി മുതൽ .


*രാത്രിയുടെ ആദ്യ പകുതിയിൽ അത്താഴം കഴിച്ചാൽ അത്താഴത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല*


അത്താഴം കഴിക്കുന്നത് ഒരു *മുറുക്ക് വെള്ളം കൊണ്ടാണെങ്കിലും പ്രത്യേകം സുന്നത്താണ്*


അത്താഴം കഴിക്കുന്നത് *കാരക്ക കൊണ്ടാവൽ ഏറ്റവും ശ്രേഷ്ഠമാണ്*


2:സുബഹിക്ക് മുമ്പ് 50 ആയത്ത് ഓതാനുള്ള സമയം ശേഷിക്കുന്നത് വരെ അത് താഴത്തെ പിന്തിക്കുക.


3.ഫജറിന് മുമ്പ് വലിയ അശുദ്ധിയെ തൊട്ട് കുളിക്കുക


റമദാനിലെ എല്ലാ രാത്രിയിലും ഫജ്റിന് മുമ്പ് കുളിക്കൽ സുന്നത്താണ് ,


4.അത്താഴസമയം സുഗന്ധം പൂശുക.


5.പകലിൽ സുഗന്ധം പൂശുന്നതും സുറുമ ഇടുന്നതും ഉപേക്ഷിക്കുക.


6.എല്ലാ ഹറാമുകളെ തൊട്ടും ശരീരത്തെ മാറ്റി നിർത്തുക.

(ഹറാമുകളെ തൊട്ട് മാറിനിൽക്കൽ എല്ലാ സമയത്തും വാജിബാണെങ്കിലും നോമ്പ് അനുഷ്ഠിച്ചു എന്ന നിലക്ക് പ്രത്യേകം സുന്നത്താണ് ) 


വല്ലവനും അവനെ ചീത്ത പറഞ്ഞാൽ ഞാൻ നോമ്പുകാരൻ ആണെന്ന് മനസ്സിൽ പറയൽ സുന്നത്താണ് .

ലോകമാന്യത്തെ തൊട്ട് നിർഭയത്വം ഉണ്ടെങ്കിൽ നാക്കു കൊണ്ട് തന്നെ പറയൽ സുന്നത്താണ് .


7. നന്മയാണോ തിന്മയാണോ എന്ന് സംശയമുള്ളതും

ഹലാലായതാണെങ്കിലും എല്ലാ ദേഹേച്ഛകളും മാറിനിൽക്കുക .


8.ഖുർആൻ പാരായണം, സ്വദഖകൾ, ഇഅ്തികാഫ് ,മറ്റു എല്ലാ നന്മകളും വർദ്ധിപ്പിക്കുക,

ഈ കാര്യങ്ങൾ റമദാനിൽ  ശക്തമായ സുന്നത്താണ് .

അവസാനത്തെ പത്ത് ആണെങ്കിൽ പ്രത്യേകിച്ചും .

9.അസ്തമയം ഉറപ്പായാൽ നോമ്പ് തുറക്കുന്നത് വേഗത്തിൽ ആക്കുക.

സൂര്യാസ്തമയത്തിൽ സംശയിച്ചാൽ നോമ്പ് തുറക്കരുത്.

10.ജമാഅത്ത് നിസ്കാരം നഷ്ടപ്പെടുമെന്നോ ഇമാമിനോട് കൂടെ തക്ബീറത്തുൽ ഇഹ്റാം നഷ്ടപ്പെടുമെന്നോ ഭയക്കാതിരിക്കുമ്പോൾ നിസ്കാരത്തേക്കാൾ നോമ്പുതുറ മുന്തിക്കുക .

11.നോമ്പ് തുറക്കുന്നത് ഈത്തപ്പഴം ഇല്ലങ്കിൽ കാരക്ക ഇല്ലങ്കിൽ വെള്ളം ഈ ക്രമത്തിൽ ആവുക.

*ഏറ്റവും പരിപൂർണ്ണ രൂപം മൂന്ന് വീതം ആവുക*

അതായത് മൂന്ന് ഈത്തപ്പഴം അല്ലെങ്കിൽ മൂന്ന് കാരക്ക അല്ലെങ്കിൽ 3 മുറുക്ക് വെള്ളം ഇങ്ങനെ ആവുക.

12.നോമ്പ് തുറന്ന ഉടനെ


അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പ് അനുഷ്ഠിച്ചു നിൻറെ ഭക്ഷണത്തിന്മേൽ ഞാൻ നോമ്പുതുറന്നു എന്ന് പറയുക.

ദാഹം പോയി ഞരമ്പുകൾ നനഞ്ഞു അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം സ്ഥിരമായി.

13.നോമ്പുകാരനെ നോമ്പുതുറപ്പിക്കുക


Aslam Kamil saquafi parappanangadi



سننُ الصوم


١- التسحرُ في نصفِ الليلِ الأخيرِ، قال رسولُ الله صلى الله عليه وسلم: «تسحَّروا فإنَّ في السُّحورِ بركةً» رواه الشيخان.

٢- تأخيرُ السُّحورِ إلى أن يبقى من الليلِ قدرُ خمسين آية.


٣- الغسل عن الحدث الأكبر قبل الفجر.

٤- التَّقَلُّبُ وقتَ السَّحَر.

٥- تركُ التَّقَلُّبِ والاحتجام نهارًا.

٦- كفُّ النفسِ عن كلِّ حرامٍ، فمن شتمه فليقلْ إني صائمٌ في نفسه تذكيرًا لها ولسانِه حيثُ أَمِنَ رِياءً.

٧- تركُ الشُّبُهاتِ والشَّهواتِ.

٨- إكثارُ تلاوةٍ وصدقةٍ واعتكافٍ وسائرُ أنواعِ الخيرِ، وتفطيرُ الصائمِ، وتتأكدُ هذه الأمورُ في رمضانَ لا سيما في عشره الأخير.

٩- تعجيلُ الفطرِ وتقديمُه على الصلاة.

١٠- كونُ الفطرِ برُطبٍ فتمرٍ فماءٍ، وإلا كَمُلَ في كلٍّ منها الثلاث.

١١- أن يقولَ عقبَ الفطر: اللهمَّ لكَ صمتُ وعلى رزقِكَ أفطرتُ، ذهبَ الظَّمأُ وابتلَّتِ العروقُ وثبتَ الأجرُ إن شاءَ الله.


من خلاصة الفقه الاسلامي



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=gi_t




Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...