Skip to main content

നോമ്പിന്റെ ഫർളുകൾ) “فروض الصوم”

 

(നോമ്പിന്റെ ഫർളുകൾ)

“فروض الصوم”
ചോദ്യം :1
*നോമ്പിന്റെ ഫർളുകൾ എത്ര ?*
ഏവ ?*

ഉ :നോമ്പിന്റെ ഫർളുകൾ  രണ്ടാണ്:

1.നിയ്യത്ത്

– ഓരോ ദിവസവും നിയ്യത്ത് ചെയ്യണം.

2 .നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്നും
വിട്ടുനിൽക്കണം.

* നിയ്യത്ത്*

ചോദ്യം :2.
* ഫർള് നോമ്പിന് നിയ്യത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഏത് ?*

ഉ :ഫർള് നോമ്പിന്റെ നിയ്യത്തിൽ സംബന്ധമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ .

1.ഇന്ന നോമ്പാണെന്ന് കൃത്യമാക്കണം.
ഉദാഹരണം റമളാൻ നോമ്പ് എന്ന് -
കഫാറത്ത് ആണെങ്കിൽ കഫ്ഫാറത്ത് എന്ന് കൃത്യമാക്കണം.

2.രാത്രി തന്നെ നിയ്യത്ത് ചെയ്യണം.
മഗരിബ് മുതൽ സുബഹിക്ക് മുമ്പായി നിയ്യത്ത് ചെയ്യണം.

നിയ്യത്ത് ചെയ്യുന്ന സമയത്ത് ഇപ്പോൾ
ഫജ്റിന് മുമ്പാണോ ശേഷമാണോ നിയ്യത്ത് എന്ന് സംശയം ഉണ്ടെങ്കിൽ, അത് സ്വഹീഹാവുകയില്ല.

നിയ്യത്ത് ചെയ്തതിനുശേഷം
ചെയ്ത നിയ്യത്ത് ഫജറിന് മുമ്പായിരുന്നു ശേഷമായിരുന്നു എന്ന് സംശയിച്ചാൽ അത് സ്വഹീഹാകുന്നതാണ്

ചോ :3.
ഫർള് നോമ്പിൽ ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്താൽ മതിയാകുമോ ?

ഉ : മതിയാവില്ല . രാത്രി തന്നെ നിയ്യത്ത് ചെയ്യണം

ചോ : 4
സുന്നത്ത് നോമ്പിൽ ഉച്ചക്ക് മുമ്പ് നിയ്യത്ത് വെച്ചാൽ മതിയാകുമോ ?

ഉ : സുന്നത്തായ നോമ്പാണെങ്കിൽ
ഉച്ചയ്ക്ക് മുമ്പ് (സൂര്യൻ മദ്ധ്യത്തിൽ എത്തുന്നതിന് മുമ്പ്) നിയ്യത്ത് ചെയ്താൽ മതി.അത്തരം ഘട്ടത്തിൽ ഫജ്റ് മുതൽ നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.

ചോ: 5
റമദാൻ നോമ്പിലെ നിയ്യത്തിന്റെ ചുരുങ്ങിയ രൂപം ?

ഉ :റമദാൻ നോമ്പിലെ നിയ്യത്തിൽ ഏറ്റവും കുറഞ്ഞത്
نويت صوم رمضان
  “റമദാൻ നോമ്പ് ഞാൻ നോൽക്കാൻ കരുതി” എന്നാണ്.

ചോ: 6
റമദാൻ നോമ്പിലെ നിയ്യത്തിന്റെ ചുരുങ്ങിയ രൂപം ?

ഉ :റമദാൻ നോമ്പിലെ നിയ്യത്തിലെ
പൂർണ്ണമായ രൂപം:
نويت صوم غدٍ عن أداء فرض رمضان هذه السنة لله تعالى.

“ ഈ വർഷത്തെ റമളാനിലെ ഫർളായ അദാആയ നാളത്തെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി.

ചോ: 7
നിയ്യത്ത് നാക്കു കൊണ്ട് പറയുന്നതിന്റെ വിധി ?
ഉ : സുന്നത്ത്

ചോ :8:
നിയ്യത്ത് മനസ്സിൽ കരുതുന്നതിന്റെ വിധി ?

ഉ : വാചിബ് (നിർബന്ധം )
മനസ്സിൽ കരുതാതെ അശ്രദ്ധമായി മൊഴിഞ്ഞാൽ നിയ്യത്ത് സ്വഹീഹാവുകയില്ല നോമ്പ് അസ്വീകാര്യമാവും

9. ഗീബത്ത് / നമീമത്ത് പറഞ്ഞാൽ
നോമ്പ് മുറിയുമോ ?
ഉ : മുറിയില്ല.

10.ഗീബത്ത് / നമീമത്ത് പറഞ്ഞാൽ
നോമ്പ് പ്രതിഫലം നഷ്ടപ്പെടുമോ?

ഉ : പ്രതിഫലം നഷ്ടപ്പെടും

അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി

فروض الصوم
فروض الصوم اثنان: الأول النية لكل يوم والثاني الإمساك عن المفطرات، وشرط في نية الفرض التبييت والتعيين، فلو شك هل وقعت قبل الفجر أو بعده لم تصح، بخلاف ما لو نوى ثم شك هل طلع الفجر أو لا.
وصوم التطوع ولو مؤقتًا يكفي فيه النية قبل الزوال، بشرط الإمساك عن المفطرات من الفجر، لكن الأولى التبييت والتعيين فيه أيضًا.
وأقل النية في رمضان نويت صوم رمضان، وأكملها أن يقول بقلبه ولسانه نويت صوم غدٍ عن أداء فرض رمضان هذه السنة لله تعالى
من خلاصة الفقه الاسلامي

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...