Wednesday, August 12, 2026

മീലാദ്* മൗലിദ് പരിപാടി നബിദിനം

 



* മീലാദ്*

മൗലിദ് പരിപാടി

 


====================


* മീലാദ് പരിപാടികൾ എങ്ങനെ നടത്തണമെന്ന് ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ സ്വഹീഹുൽ ബുഖാരിക്ക് ഏറ്റവും വലിയ ശറഹ് എഴുതിയ ഹാഫിളുദ്ധുൻയാ

ഹാഫിള് ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) വിശദീകരിക്കുന്നു*



❇️❇️❇️❇️❇️❇️❇️❇️


*' മീലാദ് ദിനത്തിൽ അല്ലാഹുവിന് നന്ദി ചെയ്യുന്നതിനെ ബോധ്യപ്പെടുന്ന കാര്യങ്ങളുടെ മേലിൽ  ചുരുക്കപെടേണ്ടത്'.* 


*'അത് ഖുർആൻ പാരായണത്തിന് മേലിലും, ഭക്ഷണം ഉണ്ടാക്കി കൊടുക്കലും, സ്വദഖ ചെയ്യുന്നതിനാലും, നബി  ﷺ തങ്ങളുടെ മദ്ഹുകൾ പാടി പുകഴ്ത്തുക എന്നതിനാലും, അതു പോലെ ദുനിയാവിനെ പരിത്യജിക്കാൻ  ഉതകുന്ന കാര്യങ്ങൾ (പരലോക ചിന്തകൾ ഉണർത്തുന്ന സംസാരങ്ങൾ) പറഞ്ഞും ചെയ്യുക'*



*'ജനങ്ങളുടെ ഹൃദയത്തെ നന്മ പ്രവർത്തിക്കുന്നതിലേക്കും, ആഖിറത്തിലേക്ക് അമലുകൾ ചെയ്യുന്നതിനു വേണ്ടിയും ഉതകുന്ന രീതിയിലുള്ള സംസാരങ്ങൾ ആയിരിക്കണം നബിദിനാഘോഷ പരിപാടികളിൽ നടക്കേണ്ടത്'*



*എന്നാൽ അതു കൂടാതെ മൗലിദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റു കാര്യങ്ങൾ ഇതൊക്കെയാണ്  "ഗാനാലാപനങ്ങൾ (നബിﷺ തങ്ങളുമായി ബന്ധപ്പെട്ടത്) അതു പോലുള്ള മറ്റു വിനോദങ്ങളും, സാധാരണ ഗതിയിൽ ഹലാലായ കാര്യങ്ങളും, അതേ സമയം മൗലിദ് ആഘോഷത്തിൻറെ ദിവസം അതു കൊണ്ട് പ്രത്യേകം സന്തോഷം ഉണ്ടാക്കുന്നതും ആണെങ്കിൽ അത്തരം പരിപാടികൾ  നടത്തുന്നതിൽ യാതൊരു തകരാറും ഇല്ല.*


*അതേസമയം ഹറാമായതോ, കറാഹത്തായതോ ആയ ഒരു കാര്യം ആണെങ്കിൽ അത് തടയപ്പെടുക തന്നെ വേണം. അതു പോലെ ഖിലാഫുൽ ഔലയും ആയ കാര്യങ്ങൾ ആണെങ്കിൽ അത്തരം കാര്യങ്ങൾ തടയപ്പെട്ടണ്ടതാണ്..* 


*وَأَمَّا مَا يُعْمَلُ فِيهِ فَيَنْبَغِي أَنْ يُقْتَصَرَ فِيهِ عَلَى مَا يُفْهِمُ الشُّكْرَ لِلَّهِ تَعَالَى مِنْ نَحْوِ مَا تَقَدَّمَ ذِكْرُهُ مِنَ التِّلَاوَةِ وَالْإِطْعَامِ وَالصَّدَقَةِ وَإِنْشَادِ شَيْءٍ مِنَ الْمَدَائِحِ النَّبَوِيَّةِ وَالزُّهْدِيَّةِ الْمُحَرِّكَةِ لِلْقُلُوبِ إِلَى فِعْلِ الْخَيْرِ وَالْعَمَلِ لِلْآخِرَةِ، وَأَمَّا مَا يَتْبَعُ ذَلِكَ مِنَ السَّمَاعِ وَاللَّهْوِ وَغَيْرِ ذَلِكَ فَيَنْبَغِي أَنْ يُقَالَ: مَا كَانَ مِنْ ذَلِكَ مُبَاحًا بِحَيْثُ يَقْتَضِي السُّرُورَ بِذَلِكَ الْيَوْمِ لَا بَأْسَ بِإِلْحَاقِهِ بِهِ، وَمَا كَانَ حَرَامًا أَوْ مَكْرُوهًا فَيُمْنَعُ، وَكَذَا مَا كَانَ خِلَافَ الْأَوْلَى. انْتَهَى*

*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله* *ص : 1118*

*الحاوي للفتاوي*📚

*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*

Aalam pgi



*

No comments:

Post a Comment