Skip to main content

നോമ്പ് നഷ്ട്ടപ്പെടുന്ന കാര്യങ്ങൾ

 


*നോമ്പ് നഷ്ട്ടപ്പെടുന്ന കാര്യങ്ങൾ* 


1 തുറന്ന ദ്വാരത്തിലൂടെ  ശരീരത്തിലെ പൊള്ളയായ സ്ഥലത്തേക്ക് തടിയുള്ള വല്ലതും ബോധപൂർവ്വം പ്രവേശിക്കുക.

ചെവി, തൊണ്ട,മൂത്രദ്വാരം പോലുള്ളതിൽ ഖര, ദ്രാവാക വസ്തുക്കളുടെ  പ്രവേശനം നോമ്പുകാരന്റെ പ്രവൃത്തി മൂലമോ സമ്മതപ്രകാരമോ ആണെങ്കിൽ നോമ്പ് നഷ്ട്ടപ്പെടും.

 ബലാൽക്കാരമായോ, നോമ്പുകാരനാണെന്ന കാര്യം മറന്നതിനാലോ ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് നഷ്ടമാവില്ല


*ഉമിനീർ, കഫം*


വായിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഉമിനീരു വിഴുങ്ങിയാൽ നോമ്പ് നഷ്ടമാവില്ല. വായ നിറയെ ഉമിനീർ ശേഖരിച്ച ശേഷം ഒന്നിച്ചു വിഴുങ്ങിയാലും വിധി തഥൈവ. 


 വായിൽ നിലകൊള്ളുന്ന സ്വന്തം ഉമിനീർ വിഴുങ്ങിയാലാണ് നോമ്പ് നഷ്ടപ്പെടാതിരിക്കുന്നത്. മറ്റുള്ളവരുടെ ഉമിനീരോ, സ്വന്തം ഉമിനീർ തന്നെ പുറത്തുവന്നശേഷം വായിൽ തിരിച്ചെത്തി, ഉള്ളിലേക്ക് ഇറങ്ങിപ്പോയാലോ നോമ്പ് നഷ്ടപ്പെടും. 

വിരൽ, പേന പോലുള്ളത് വായിൽ വച്ച് പുറത്തെടുത്ത് അതിലുള്ള  ജലാംശം അവശേഷിക്കവേ വായിലേക്ക് തന്നെ തിരികെ വെക്കുകയും അതിലുള്ള ഉമിനീർ ഉള്ളിലേക്ക് ഇറങ്ങിപ്പോകുകയും ചെയ്താൽ നോമ്പ് നഷ്ടമാകും.

 അതേസമയം നനവുള്ള നാവ് പുറത്തേക്കു നീട്ടി, ഉൾവലിച്ച ശേഷം  വിഴുങ്ങുന്നതിനു വിരോധമില്ല.


മോണ പൊട്ടിയ രക്തം പോലുള്ള അന്യവസ്തു ഉമിനീരിൽ ചേർന്നിട്ടുണ്ടെങ്കിൽ അതു വിഴുങ്ങിയാൽ നോമ്പ് നഷ്ടമാകുന്നതാണ്. മോണയിലെ രക്തം കൊണ്ടോ മറ്റോ വായ നജസായ വ്യക്തി വായ പൂർണ്ണമായും കൊപ്ലിച്ചു വൃത്തിയാക്കുന്നതിന് മുമ്പ് ഉമി നീർ വിഴുങ്ങാവതല്ല. (ഫത്ഹുൽ മുഈൻ 193)


  അതേസമയം മോണയിൽ നിന്ന് നിരന്തരം രക്തം വന്നുകൊണ്ട് പ്രയാസമനുഭവിക്കുന്ന വ്യക്തിക്ക് ഇതിൽ വിട്ടുവീഴ്ചയുണ്ടെന്നും ഓരോ സമയവും വായ കഴുകേണ്ടതില്ലെന്നും രക്തം തുപ്പി കളയുക മാത്രം ചെയ്താൽ മതിയെന്നും ശേഷം അവശേഷിക്കുന്ന അവശിഷ്ടം വിഴുങ്ങുന്നത് നോമ്പിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഇമാം റംലി (റ) പറഞ്ഞിട്ടുണ്ട്. ( നിഹായ 3/170)



 വായുടെ പരിധിയിൽ എത്തിയ കഫം തുപ്പിക്കളയേണ്ടതാണ്. അത് ബോധപൂർവ്വം വിഴുങ്ങുന്നത് നോമ്പിനെ പ്രതികൂലമായി ബാധിക്കും (ഫത് ഹുൽ മുഈൻ 191)


 കഫം കൊണ്ട് നിരന്തരം പ്രയാസപ്പെടുന്നവർക്ക് ഹനഫി മദ്ഹബിൽ ഒത്തിരി ആശ്വാസമുണ്ട്. വായിലെത്തിയ കഫം വിഴുങ്ങുന്നത് കൊണ്ട് ഹനഫി മദ്ഹബിൽ നോമ്പ് നഷ്ടപ്പെടുകയില്ല

 (റദ്ദുൽ മുഹ്താർ 2/400)



*ഇൻജെക്ഷൻ, കണ്ണിൽ മരുന്നുറ്റിക്കൽ*


 ഇഞ്ചക്ഷൻ മൂന്നായി വേർതിരിക്കാം .

ഒന്ന്, കൈകാലുകളുടെ മസിൽസ് പോലുള്ള സ്ഥലത്തേക്കുള്ള ഇഞ്ചക്ഷൻ. ഇതു  

നോമ്പ് നഷ്ടപ്പെടുത്തുകയില്ല. കാരണം അവിടെ പൊള്ളായായ സ്ഥലത്തേക്ക് ഒന്നും പ്രവേശിക്കുന്നില്ല.


രണ്ട്, വയറിന്റെ അന്തർഭാഗം പോലുള്ള ഭാഗത്തേക്ക്‌  ഇൻജെകെട് ചെയ്യുക. ഒ lഴിഞ്ഞ സ്ഥലത്തേക്ക് ഇഞ്ചക്ഷൻ സിറിഞ്ച്, മരുന്ന് എന്നിവ ഇവിടെ പ്രവേശിക്കുന്നതിനാൽ നോമ്പ് നഷ്ടമാകും.


 മൂന്ന്, ഞരമ്പിലേക്കുള്ള ഇഞ്ചക്ഷൻ. 

ഇതുകാരണം നോമ്പ് നഷ്ടപ്പെടുമോ ഇല്ലയോ എന്നതിൽ ആധുനിക പണ്ഡിതർക്കിടയിൽ വീക്ഷണ വ്യത്യാസമുണ്ട്.  പരിഗണനീയമായ പൊള്ളയായ സ്ഥലം ഞരമ്പിനുള്ളിൽ ഉണ്ടോ ഇല്ലേ എന്നതാണ് അഭിപ്രായാന്തരത്തിനു കാരണം. അനിവാര്യതയില്ലെങ്കിൽ പകൽ സമയത്ത് ഞരമ്പിലേക്കുള്ള ഇഞ്ചക്ഷൻ ഒഴിവാക്കലാണ് കരണീയം.

 അനിവാര്യമാകുന്ന പക്ഷം നോമ്പ് മുറിയില്ല എന്ന പണ്ഡിത വീക്ഷണമുൾക്കൊണ്ട്, ഞരമ്പിലേക്ക് ഇഞ്ചക്ട് ചെയ്യുന്നതിന്നും വിരോധമില്ല.


 കണ്ണിൽ മരുന്ന് ഉറ്റിക്കുക സുറുമ എഴുതുക എന്നിവക്കുശേഷം മരുന്നിന്റെയോ സുറുമയുടെയോ രുചി പലപ്പോഴും തൊണ്ടയിൽ അനുഭവപ്പെടാറുണ്ട്. ഇതു കാരണം നോമ്പു നഷ്ടപ്പെടുകയില്ല. കാരണം ഇവിടെ തുറന്ന ദ്വാരമില്ല. പ്രത്യുതാ വളരെ ഇടുങ്ങിയ ദ്വാരമാണുള്ളത്. (തുഹ്ഫ 3/403)


 *ആവി പിടിക്കൽ* 

 മൂക്കിനുള്ളിലൂടെ ഖര, ദ്രാവകങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് നഷ്ട്ടപ്പെടും. മുഖത്ത് വെളിവായി നിൽക്കുന്ന മൂക്കിന്റെ എല്ലുള്ള ഭാഗത്തിനുമപ്പുറമാണ് നോമ്പ് നഷ്ടപ്പെടുത്തുന്ന മൂക്കിന്റെ ഉൾഭാഗം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്.(ഫത്ഹുൽ മുഈൻ 192)


 വുളു ചെയ്യുന്നയവസരത്തിൽ അമിതമാവാത്ത രൂപത്തിൽ മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ നോമ്പനുഷ്ട്ടിക്കുന്നവന്നും സുന്നത്തുണ്ട്. നോമ്പുകാരൻ അമിതമാക്കൽ കറാഹത്തും അമിതമാക്കുകവഴി, മുകളിൽ വിവരിച്ച പരിധിയിലേക്ക് വെള്ളമെത്തിച്ചേരുകയും ചെയ്താൽ നോമ്പ് മുറിയുന്നതാണ് (തുഹ്ഫ 1/229)


 ജലദോശം, ശ്വാസതടസ്സം പോലുള്ളവക്ക് ആശ്വാസം ലഭിക്കാൻ ആവശ്യഘട്ടങ്ങളിൽ മരുന്നോ മറ്റോ കലർത്തിയ വായു ഒരൽപ്പം  ശ്വസിക്കുന്നത് കൊണ്ട് നോമ്പു നഷ്ടപ്പെടില്ലെന്നാണ് മനസ്സിലാകുന്നത് തുഹ്ഫ( 3/401,404 ) കാണുക


*പകൽ സമയത്തെ കുളി*

 റമദാനിലെ എല്ലാ രാത്രിയിലും കുളി പ്രത്യേകം സുന്നത്തുണ്ട്. ഈ കുളിയുടെ സമയം മഗരിബ് മുതൽ സുബ്ഹ് വരെയാണ്( നിഹായ, ഹാശിയ സഹിതം 2/332)


ദമ്പതികളുടെ സംസർഗ്ഗം, ആർത്തവസ്രാവം അവസാനിക്കൽ പോലുള്ളതിനാൽ രാത്രി സമയത്തു  കുളി നിർബന്ധമായാൽ സുബ്ഹിനു മുമ്പ് കുളിക്കലാണുത്തമം.

(ഫത്ഹുൽ മുഈൻ പേജ് 198)


 സുബ്ഹു ബാങ്കിനു ശേഷം കുളിക്കുന്നത് കൊണ്ടു വിരോധമില്ല.

 പ്രസ്തുത കുളിലോ,  സ്വപ്നസ്ഖലനം പോലുള്ളതു കാരണം പകൽസമയത്ത് നിർബന്ധമായിത്തീർന്ന കുളിയിലോ  ചെവിയിലോ മറ്റോ അനിയന്ത്രിതമായി വെള്ളം പ്രവേശിച്ചാൽ അത് നോമ്പിനെ പ്രതികൂലമായി ബാധിക്കുന്നതല്ല.


 സുന്നത്ത് കുളിയിൽ വെള്ളം പ്രവേശിച്ചാലും ഫർള് കുളിയിലെന്നപോലെ നോമ്പ് നഷ്ടപ്പെടുന്നതല്ല .

 

 അതേസമയം, കുളിക്കിടയിൽ ചെവിയിലോ മറ്റു തുറക്കപ്പെട്ട ദ്വാരങ്ങളിലോ  വെള്ളം പ്രവേശിക്കുമെന്ന് ഭയമുള്ളയാൾക്ക്  പകൽ സമയത്ത് - ജുമുഅ കുളി ഉൾപ്പെടേ- ഒരു കുളിയും സുന്നത്തില്ല. (ഫത്ഹുൽ മുഈൻ 141) മാത്രമല്ല, കുളി കുറ്റകരവും, വെള്ളം ഉള്ളിൽ പ്രവേശിച്ചാൽ നോമ്പ് നഷ്ടപ്പെടുന്നതുമാണ്.(  ഇആനത്ത് 2/85 ) അതായത്  ഉള്ളിൽ വെള്ളം പ്രവേശിക്കുമെന്ന് ഭയമില്ലാത്ത നോമ്പുകാരനു മാത്രമേ കുളി സുന്നത്തുള്ളൂ..

Comments

Popular posts from this blog

*മൗലിദ് ലോക പണ്ഡിതൻമാർاعانة الطالبين

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘോഷം ഇസ്ലാമികം* *മൗലിദ്  ലോക പണ്ഡിതൻമാർ* ''''',,,,,,,,,,,,,,,,,,,, *മൗലിദ് സഘടിപ്പിക്കുന്നതിന്റെ മഹത്വം ഫത്ഹുൽ മുഈനിന്റെ പ്രശസ്തമായ ഹാശിയ വിവരണം ഇആനത്തു ത്വാലിബീനിൽ ശൈഖ്  അസ്സയിദ്ൽ ബക്രി മക്ക വിവരിക്കുന്നു* *താബിഉകളുടെ നേതാവ് ഹസനുൽ ബസ്വരി റ പറയുന്നു.* قال الحسن البصري، قدس الله سره: وددت لو كان لي مثل جبل أحد ذهبا لانفقته على قراءة مولد الرسول. *എനിക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാവുകയാണങ്കിൽ ഞാൻ അത് മൗലിദ് പാരായണത്തിന് വേണ്ടി ചിലവയിക്കുന്നതാണ് '* قال الجنيدي البغدادي رحمه الله: من حضر مولد الرسول وعظم قدره فقد فاز بالايمان. /ജുനൈദുൽ ബഗ്ദാദി رحمه الله: പറയുന്നു. വല്ലവനും റസൂൽ صلى الله عليه وسلم യുടെ മൗലിദിൽ പങ്കടുക്കുകയും അതിനെ മഹത്വപെടുത്തുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനായി* قال معروف الكرخي قدس الله سره: من هيأ لأجل قراءة مولد الرسول طعاما، وجمع إخوانا، وأوقد سراجا، ولبس جديدا، وتعطر وتجمل تعظيما لمول...

മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ?

  മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد ചോ :മരണപ്പെട്ടവരുടെ പേരിൽഏഴു ദിവസമോ അല്ലെങ്കിൽ മറ്റു ദിവസങ്ങളിലോ ദുആ ചെയ്യുകയും ഖുർആൻ പാരായണം ചെയ്യുകയും ദിക്റ് ചൊല്ലുകയും  മയ്യത്തിന്റെ പേരിൽ സ്വദഖയായി ചെയ്യുകയും ചെയ്യുന്നതിന്ന് എന്താണ് തെളിവ് ? *✅ഉത്തരം👇🏻👇🏻* മരണപ്പെട്ടവരുടെ മേലിൽ അന്നദാനം വിതരണം ചെയ്യൽ പ്രത്യേകിച്ച് മരണശേഷം ഉള്ള ഏഴു ദിവസം നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌.* *സുഫ്യാന്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവര്‍ ഏഴുദിവസം അവരുടെ ഖബ്റുകളില്‍ വിഷമാവസ്ഥയിലായിരിക്കും. ആയതിനാല്‍ സ്വഹാബിമാര്‍ അത്രയും ദിവസം അവര്‍ക്കുവേണ്ടി ഭക്ഷണം ദാനംചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു” (അല്‍ഹാവി ലില്‍ ഫതാവാ 2/216)* *"ഏഴ് ദിവസം (മരണ വീട്ടില്‍) ഭക്ഷണം കൊടുക്കുക എന്ന ചര്യ സ്വഹാബാക്കളുടെ കാലം മുതല്‍ മക്കയിലും മദീനയിലും നിലനിന്നുപോരുന്ന കാര്യമാണ് ഈ ഹദീസ് സ്വഹീഹാണ് -...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِي...