Sunday, February 11, 2018

മക്കാമുശ്രിഖും ലാത്ത, ഉസ്സ, മനാത്തയും

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

🔻____________________
*മക്കാമുശ്രിഖും ലാത്ത, ഉസ്സ, മനാത്തയും*__________
🔽
*"മക്കാ മുശ്രിഖ് വിശ്വാസം വഹാബിയൻ ദുർന്യായങ്ങൾ പൊളിച്ചെഴുതുന്നു - 🖋 സിദ്ധീഖുൽ മിസ്ബാഹിന്റെ ഖണ്ഡന പരമ്പര - ഭാഗം - 04*
🔽
*യഥാർത്ഥ വിശ്വാസികളെ മുശ്രിഖാക്കാൻ വഹാബിയൻ മറ്റൊരു ദുർന്യായമാണ് ലാത്ത ഉസ്സ മനാത്ത പോലുള്ളവരോട് മക്കാ മുശ്രിഖുകൾ ഇസ്തിഗാസ നടത്തി അത് കൊണ്ടാണ് അവർ മുശ്രിഖുകളായത് എന്ന് .... എന്നാൽ യാഥാർത്ഥ്യം ഖുർ ആൻ തന്നെ പറയട്ടെ*

أَفَرَأَيْتُمُ اللَّاتَ وَالْعُزَّىٰ
"ലാത്ത"നെയും "ഉസ്സ"യെയും സംബന്ധിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (Sura 53 : Aya 19)

وَمَنَاةَ الثَّالِثَةَ الْأُخْرَىٰ
കൂടാതെ മൂന്നാമതായുള്ള "മനാത്ത"നെക്കുറിച്ചും. (സന്താനമായി) (Sura 53 : Aya 20)

أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ
നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, ആണെന്നാണോ ? (Sura 53 : Aya 21)

تِلْكَ إِذًا قِسْمَةٌ ضِيزَىٰ
എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെയാണ്".
(Sura 53 : Aya 22)
🔽
മേൽസൂക്തങ്ങളുടെ വിശദീകരണം ആധികരികമായ തഫ്സീർ ജാമിഉൽ ബയാൻ ഇമാം ത്വബ് രി (റ) വിശദീകരിക്കുന്നു.

الْقَوْلُ فِي تَأْوِيلِ قَوْلِهِ تَعَالَى: {أَفَرَأَيْتُمُ اللَّاتَ وَالْعُزَّى وَمَنَاةَ الثَّالِثَةَ الْأُخْرَى أَلَكُمُ الذَّكَرُ وَلَهُ الْأُنْثَى تِلْكَ إِذًا قِسْمَةٌ ضِيزَى} [النجم: ٢٠]

يَقُولُ تَعَالَى ذِكْرُهُ: أَفَرَأَيْتُمْ أَيُّهَا الْمُشْرِكُونَ اللَّاتَ، وَهِيَ مِنَ اللَّهِ أُلْحِقَتْ فِيهِ التَّاءُ فَأُنِّثَتْ، كَمَا قِيلَ عَمْرٌو لِلذَّكَرٍ، وَلِلْأُنْثَى عَمْرَةُ؛ وَكَمَا قِيلَ لِلذَّكَرِ عَبَّاسٌ، ثُمَّ قِيلَ لِلْأُنْثَى عَبَّاسَةُ،

فَكَذَلِكَ سَمَّى الْمُشْرِكُونَ أَوْثَانَهُمْ بِأَسْمَاءِ اللَّهِ تَعَالَى ذِكْرُهُ، وَتَقَدَّسَتْ أَسْمَاؤُهُ، فَقَالُوا مِنَ اللَّهِ اللَّاتَ، وَمِنَ الْعَزِيزِ الْعُزَّى؛ وَزَعَمُوا أَنَّهُنَّ بَنَاتُ اللَّهِ، تَعَالَى اللَّهُ عَمَّا يَقُولُونَ وَافْتَرَوْا،
🔽
അല്ലാഹു പറയുന്നതിതാണ്: " ലാത്തയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അള്ളാഹ് ! എന്നതിൽ നിന്നുള്ളതാണത്. അള്ളാഹുവിലേക്ക് താഅ് എന്നക്ഷരം ചേർത്ത് അതിനെ സ്ത്രീലിംഗമാക്കിയതാണ്.

പുല്ലിംഗത്തിനു അംറ് എന്നും സ്ത്രീലിംഗത്തിന് അംറത് എന്നും പുല്ലിംഗത്തിന് അബ്ബാസ് എന്നും സ്ത്രീലിംഗത്തിന് അബ്ബാസത് എന്നും പറയുന്നത് പോലെ

. അപ്രകാരം മുശ്രിക്കുകൾ അവരുടെ വിഗ്രഹങ്ങൾക്ക് അല്ലാഹുവിന്റെ പരിശുദ്ധവും പവിത്രവുമായ നാമങ്ങൾ വെക്കുകയാണ് ചെയ്തത്. അങ്ങനെ 'അല്ലാ' എന്നതിൽ നിന്നെടുത്ത് 'അല്ലാത്ത്' എന്നും 'അസീസി'ൽ നിന്നെടുത്ത് 'ഉസ്സ' എന്നും അവർ വിളിക്കുന്നു. ഇതിനു ന്യായമായി അവർ അല്ലാഹുവിന്റെ പെണ്മക്കളാണെന്ന് അവർ വാദിക്കുകയും ചെയ്യുന്നു. അവർ നിർമ്മിച്ച് പറയുന്നതിനെതൊട്ട് അല്ലാഹു എത്രെയോ പരിശുദ്ധനാണ്.
(ജാമിഉൽ ബയാൻ  - 22/522)____________________🖋
👆
*മേൽ സൂക്തവും വിശദീകരണവും വളരെ കൃത്യമായി മനസ്സിലാക്കാം മക്കാ മുശ്രിഖുകളുടെ ലാത്ത ഉസ്സ മനാത്ത വാദം എങ്ങനെയായിരുന്നുവെന്ന് !!! ഇത്രയും കൃത്യമായി മറ്റൊരു വിശദീകരണം ആവശ്യമുണ്ടൊ !!????*

*വഹാബിയൻ ദുർന്യായങ്ങളെ തൊട്ട് നമ്മെ ഏവരേയും കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ ...*
____________________________
*കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് (Admin- siddeequl Misbah - 09496210086 - wtsp , ബ്ലോഗ് ലിങ്കിനായി wtsp PM ചെയ്യുക)*___________🌸🌸🌸

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...