*മുഹമ്മദ് നബിയുടെ പ്രവചനം*
Part. 6
പ്രവാചകത്വത്തിന്റെ അടയാളം
ഹിർഔനിന്റെ ഭൗതിക ജഡം
.........
മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ
...........
പ്രവചനം - 6
ഹിർഔനിന്റെ ഭൗതിക ജഡം
സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന ഫിർഔൻ (ഫറോവാ) ചക്രവർത്തിയുടെ കഥ വിശുദ്ധ ഖുർആൻ വിവരിക്കു ന്നുണ്ട്. അവൻ്റെ മർദ്ദനങ്ങളേറ്റു പൊറുതിമുട്ടിയ ഇസ്രാഈല്യരെ സമു ദ്ധരിക്കുകയും സംരക്ഷിക്കുകയും അവരെ സത്യദീനിലേക്കു നയി ക്കുകയും ചെയ്യുന്നതിനും ഫിർഔൻ പ്രഭ്യതികൾക്കു ദൈവശിക്ഷ യെക്കുറിച്ചു താക്കീത് നൽകുന്നതിനും നിയുക്തരായ പ്രവാചകരാ യിരുന്നു ഹസ്രത്ത് മൂസാ(ആ). അദ്ദേഹവുമായുള്ള ആദർശ സംഘ ട്ടനത്തിൽ പരാജിതനായ ആ ദുഷ്ട്‌ടൻ ഒരായുധ സംഘട്ടനത്തിൽ സത്യവിശ്വാസികളെ നാമാവശേഷമാക്കുവാൻ വേണ്ടി ഹുങ്കാരവും മുഴക്കിക്കൊണ്ട് അവരുടെ പിന്നാലെ സൈന്യ സമേതം കുതിച്ചപ്പോൾ അവനേയും പരിവാരത്തെയും പാരാവാരത്തിൽ മുക്കിക്കൊല്ലുമ്പോൾ, അല്ലാഹു അവനോടിപ്രകാരം പറഞ്ഞതായി വിശുദ്ധ ഖുർആൻ ഉദ്ധ രിക്കുന്നു. “എന്നാൽ ഇന്നു നിന്നെ, ജഡത്തോടുകൂടി നാം (ജല ത്തിൽ നിന്ന്) രക്ഷപ്പെടുത്തി വെക്കുന്നതാണ്, നിൻ്റെ * പിൻതലമു റക്കാർക്കൊരു ദൃഷ്‌ടാന്തമായിരിക്കേണ്ടതിനുവേണ്ടി. മനുഷ്യരില ധികം പേരും നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ചു അശ്രദ്ധരാകുന്നു; നിശ്ചയം" (വിശുദ്ധ ഖുർആൻ 10:92)
അനന്തരഗാമികൾക്കു ദൃഷ്ടാന്തമായിരിക്കുന്നതിനുവേണ്ടി ഫിർ ഔൻ ചക്രവർത്തിയുടെ മൃതശരീരം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന യാഥാർത്ഥ്യം. വിശുദ്ധ ഖുർആൻ ലോകത്തോടു പ്രഖ്യാപനം ചെയ്യു ന്നതിനു മുമ്പ് ആരും അറിയുകയില്ലായിരുന്നു. ബൈബിൾ സുവി
ശേഷങ്ങൾ പ്രസ്‌തുത ചക്രവർത്തിയെക്കുറിച്ച് കഥാകഥന നടത്തി യിട്ടുണ്ടെങ്കിലും ഇക്കാര്യം അതിലൊന്നും ഉൾപ്പെടുകയില്ല. ലോകചരിത്രഗ്രന്ഥങ്ങളോ ഇതിഹാസ പുരാണങ്ങളോ ഒരുപ്രസ്താവനയെ ശരിവെക്കുന്നതായിരുന്നു, കുറച്ചു കൊല്ലങ്ങൾക്കു സൂചനയും നൽകാത്ത ഈ രഹസ്യത്തെക്കുറിച്ചുള്ള ഖുർആനിൻ്റെ മുമ്പ് ഈജിപ്‌തിലെ പുരാവസ്‌തു ഗവേഷകർ ഭൂഗർഭത്തിൽ നിന്നും രമാണ് അതിൽ അടിക്കം ചെയ്‌തിട്ടുള്ളതെന്ന് പുരാതന ഈജി കണ്ടെടുത്ത ഒരു ശവപ്പെട്ടി. ഫിർഔൻ ചക്രവർത്തിയുടെ മൃതശരീ പ്ഷ്യൻഭാഷയിൽ അതിന്മേൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടായിരു ന്നു. സമുദ്രത്തിൽ നിന്നും കരക്കടിഞ്ഞ ശവം പുരാതന ഈജിപ്‌ത് സമ്പ്രദായമനുസരിച്ച് മമ്മിയാക്കി സൂക്ഷിക്കപ്പെട്ടതാണത്രെ അത്. കൈറോവിലെ മ്യൂസിയത്തിൽ ഈ മൃതജഡം സൂഷിക്കപ്പെട്ടിരിക്കു
ന്നു. ദൈവമാണെന്നു വാദിച്ച ഫിർൗനിന്റെ ശവശരീരം കരക്കടി ഞ്ഞപ്പോൾ അവന്റെ പിൻഗാമികൾക്കു ഒരു പാഠമായിത്തീർന്നു. എന്നാൽ സഹസ്രാബ്ദങ്ങൾക്കു ശേഷമുള്ള പിൻതലമുറകൾക്കു കൂടി ഗുണപാഠമാകുന്നതിനുവേണ്ടി അല്ലാഹു പ്രസ്‌തുത ജഡത്തെ ഈ കാലമത്രയും സൂക്ഷിച്ചുവെച്ചു. “ഈയിടെ ചികിത്സാർത്ഥം പാരീസി ലേക്കയക്കപ്പെട്ട ഫിർഔൻ മമ്മി തിരിച്ചു കൈറോവിൽ തന്നെ എത്തി യിട്ടുണ്ട്. 25-5-77നു ചന്ദ്രിക ദിന പത്രത്തിൽ വന്ന ഒരു വാർത്ത കാണുക. മൂവ്വായിരം കൊല്ലം പഴക്കമുള്ള റമേസസ് ഫിർഔന്റെ മമ്മിക്കുചികിത്സ ആവശ്യമായി വന്നിരിക്കുന്നു. ചികിത്സക്കായി പാരീ സിലേക്കു പോയിരുന്ന ഫിർഔൻ്റെ മമ്മി ഈയിടെ തിരിച്ചെത്തി പാരീസിൽ 8 മാസത്തെ ചികിത്സയാണ് വേണ്ടി വരുന്നത്. ക്രിസ്ത വിനു മുമ്പ് 1232ലാണ് റമേസസ് ഫിർൗൻ മരിച്ചത്. അന്ന് മൃതദേഹം അടക്കം ചെയ്തിരുന്ന മരപ്പെട്ടിയിലേക്കു തന്നെയാണ് ചികിത്സക്കു ശേഷവും അതു മടങ്ങിയെത്തിയിരിക്കുന്നത്.
സുന്നി ആദർശം
Islamic global voices
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
Copied Aslam pgi
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4
https://t.me/islamrealpath
No comments:
Post a Comment