*മുഹമ്മദ് നബി ﷺ ❤️
യുടെ പ്രവചനം*
പ്രവാചകത്വത്തിന്റെ അടയാളം
വിഫലമായ വധശ്രമങ്ങൾ
Part.5
.........
മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ
...........
പ്രവചനം - 5
വിഫലമായ വധശ്രമങ്ങൾ
മുഹമ്മദ് നബി(സ) നിലവിലുണ്ടായിരുന്ന അഖില അന്ധവിശ്വാസങ്ങളേയും നിഖില ദുരാചാരങ്ങളെയു സകല അനീതികളെയും നിശിതമായി വിമർശിച്ചുകൊണ്ട് മത പ്രബോധന രംഗത്ത് വന്നപ്പോൾ, സർവ്വരും അദ്ദേഹത്തിൻ്റെ ശത്രുക്കളായി മാറി. സത്യാന്വേഷികളെ ഹഠാദാകർഷിച്ചുകൊണ്ടിരുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ നശിപ്പി ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം നബി(സ)യെ വധിക്കുക യാണെന്ന് മനസ്സിലാക്കിയ വൈരികൾ രാവും പകലും അതിന്നായി ശ്രമിച്ചുകൊണ്ടിരുന്നു. തദവസരം, തിരുമേനിയെ ശത്രുജനത്തിൽ നിന്നു അല്ലാഹു കാത്തുകൊള്ളുമെന്ന് അഥവാ അവർക്ക് നബി( സ)യെ വധിക്കാൻ കഴിയില്ലെന്ന്, ഖുർആൻ (54:67) അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അവിടുന്ന് നിർഭയനും ശാന്ത മനസ്കനുമായിത്തീർന്നു.
അനന്തരം നടന്ന വധശ്രമങ്ങൾ അസംഖ്യമത്രെ. പക്ഷെ, അവ യെല്ലാം വിഫലമാവുകയാണുണ്ടായത് ഒരിക്കൽ പിതൃവ്യനായ അബു താലീബിനെ സമീപിച്ചു. പ്രവാചകരെ വധിക്കാൻ വിട്ടുകൊടുക്കണ മെന്നും പകരം ഒരു യുവ നേതാവിനെ ദത്തുപുത്രനായി നൽകാ മെന്നും ശത്രുക്കൾ പറഞ്ഞു. എന്റെ മകനെ നിങ്ങൾക്കു വധിക്കാൻ വിട്ടുതരികയും പകരം നിങ്ങളുടെ പുത്രനെ ഞാൻ തീറ്റിപ്പോറ്റുകയും ചെയ്യുകയോ? അൽഭുതം തന്നെ ! ഇതായിരുന്നു അബുതാലിബിൻ്റെ പ്രതികരണം. തദ്ഫലമായി, നബി (സ) വധിക്കാൻ വിട്ടുകൊടുക്കു ന്നതുവരെ തിരുമേനിയുടെ കുടുംബത്തെ ബഹിഷ്കരിക്കാൻ അവർ തീരുമാനിച്ചു. ആഹാരം ലഭിക്കാതെ പച്ചിലകൾ തിന്നേണ്ടിവന്നുവെ ങ്കിലും അവർ ധീരമായി ഈ ബഹിഷ്ക്കരണത്തെ തരണം ചെയ്ത പരാജയപ്പെടുത്തി, മുഹമ്മദിൻ്റെ കുടുംബം എന്തുതന്നെ ചെയ്യട്ടെ, ഞാൻ അവന്റെ ശിരസ്സ് എറിഞ്ഞുടക്കുമെന്ന് പ്രതിജ്ഞ ചെയ്‌കൊ ണ്ട്, അബൂജഹൽ, നബി(സ) നിസ്‌കാരത്തിൽ സുജൂദിലാരിയിക്കെ, ഒരു വലിയ കല്ലുമായി തിരുമേനിയെ സമീപിച്ചു. പെട്ടെന്നു വിവർണ്ണ വദനനും ഭയചകിതനുമായി അവർ പിറകോട്ടോടുന്നതാണ് കൂട്ടു കാർക്ക് കാണാൻ കഴിഞ്ഞത്. അവർ സാത്ഭുതം കാരണമന്വേഷിച്ചു. “ഒരു ഭീകരനായ ഒട്ടകക്കൂറ്റൻ എന്ന വിഴുങ്ങാൻ വരുന്നതായി ഞാൻ കണ്ടു." എന്നായിരുന്നു അവൻ്റെ മറുപടി.
ശത്രുപക്ഷത്തിൻ്റെ മുൻനിരയിൽ പെട്ട ഒരാളായിരുന്നു ഹസ്രത്ത് ഉമർ(റ). നബി ശിഷ്യനായ ആമിർ(റ) ഒരിക്കൽ പറയുക യുണ്ടായി. ഖത്താബിൻ്റെ കഴുത ഇസ്‌ലാം മതം സ്വീകരിച്ചാലും അദ്ദേ ഹത്തിന്റെ പുത്രൻ ഉമർ മുസ്‌ലിമാവുകയില്ല. അത്രക്കു കഠിന മായിരുന്നു അദ്ദേഹത്തിന്റെ വൈരാഗ്യം ഒരു ദിനം നബിയുടെ തല കൊയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടു, ഊരിപിടിച്ച ഖണ്‌ഗവുമായി അദ്ദേഹം പുറപ്പെട്ടു. എന്നാൽ ഖുർാൻ കേൾക്കാനിടയായ ഉമർ (റ) അതിന്റെ മാസ്മര ശക്തിക്കുമുമ്പിൽ മാനസാന്തരം വന്നു മുസ്ലി മാവുകയാണുണ്ടായത്.
സകല എതിർപ്പുകളും നിർവ്വീര്യമാക്കികൊണ്ട്, പ്രവാചക ശ്രേഷ്‌ഠൻ, തന്റെറെ മതപ്രചാരണം തുടർന്നപ്പോൾ, കോപാന്ധരായ ഖുറൈശികൾ ദാറുന്നദ് വയിൽ സമ്മേളിച്ചു. ചൂടുപിടിച്ചൊരു ചർച്ച നടത്തി. നബികുടുംബത്തിന് പ്രതികാരം വീട്ടാൻ സാധിക്കാത്തവിധം
സകല ഖുറൈശി വംശത്തിലെയും പ്രതിനിധികൾ ഒന്നിച്ച് നബി( സ)യെ വധിക്കുകയെന്ന ഏകകണ്ഠമായ തീരുമാനത്തിലാണ് അവർ എത്തിച്ചേർന്നത്. രാത്രിയുടെ കൂരിരുട്ടിൽ അവർ വീടുവളഞ്ഞു. എന്നാൽ തിരുമേനിക്കു മുൻകൂട്ടി അല്ലാഹു വിവരം നൽകുകയും തദനുസാരം നബി(സ)യും അബൂബക്കറും(റ) ഹിജ്റക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. ആയുധ മേന്തി വീടുവളഞ്ഞ രക്തദാഹികളറിയാതെ അത്ഭുദകരമായ വിധ ത്തിൽ നബി(സ) പുറത്തുകടന്നു. ഹസ്രത്ത് അബൂബക്കറിനെയും കൂട്ടി സൗറു ഗുഹയിൽ ചെന്നഭയം പ്രാപിച്ചു. തങ്ങൾക്കബദ്ധം പിണ ഞ്ഞുവെന്നു ബോധ്യമായപ്പോൾ ഖുറൈശികളുടെ കോപം ശതഗു ണീഭവിച്ചു തിരുമേനിയെ പിടികൂടുന്നവർക്ക്, അവർ, സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
ശത്രുക്കൾ തിരഞ്ഞു ഗുഹാമുഖത്തെത്തി. ഹസ്രത്ത് അബൂബ ക്കർ(റ) സംഭ്രമത്തോടെ കാര്യം നബിയെ ധരിപ്പിച്ചു. “ഒട്ടും ദുഃഖിക്ക രുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്." നബി(സ) അദ്ദേഹത്തെ സാന്ത്വ നപ്പെടുത്തി. ഗഹ്വരമുഖത്തുണ്ടായിരുന്ന ചിലന്തിവല ഇരുമ്പഴികളു ടെയും പ്രാവിൻ മുട്ടകൾ വെടിയുണ്ടകളുടെയും സ്ഥാനം വഹിച്ചു. ഈ ഗുഹക്കുള്ളിൽ മനുഷ്യരുണ്ടായിരിക്കാൻ സാധ്യതയില്ലെന്നഭി പ്രായപ്പെട്ടു അവർ തിരിച്ചുപോയി. മൂന്നു ദിവസത്തെ ഗുഹാവാസ ത്തിനു ശേഷം അവർ മദീനയിലേക്ക് യാത്ര തുടങ്ങി. വഴി മദ്ധ്യേ സുറാഖ(റ)അവരുടെ പിന്നാലെ കുതിച്ചു. അടുത്തെത്താറായപ്പോൾ തൻ്റെ കുതിരയുടെ കാലുകൾ ഭൂമിയിൽ പലവുരു ആണ്ടുപോയതു കണ്ടപ്പോൾ അദ്ദേഹം മാപ്പുചോദിച്ചു മടങ്ങിപ്പോവുകയാണുണ്ടായ
മദീനയിലണഞ്ഞുതിനു ശേഷവും നിരവധി വധശ്രമങ്ങൾ നട ന്നു. നബി(സ)യുടെ തലകൊയ്യുമെന്നു ദൃഢ പ്രതിജ്ഞ ചെയ്തു മക്കയിൽ നിന്നു പുറപ്പെട്ട ഉമൈർ(റ) മദീനയിൽ നിന്നു തിരിച്ചത് ഒരു വീര മുസ്‌ലിമായിക്കൊണ്ടായിരുന്നു. ഗത്‌ഫാൻ ഗോത്രം ദുഅ്‌സൂറിന്റെ നേതൃത്വത്തിൽ മദീനയെ കടന്നാക്രമിക്കാനുദ്യമിക്കു ന്നതായി വിവരം ലഭിച്ചപ്പോൾ ഹിജ്റ 3 റബീഉൽ അവ്വൽ 12ന് നബി( സ്) 450 സ്വഹാബിമാരോടൊപ്പം പുറപ്പെട്ടു. വിവരമറിഞ്ഞു, അവർ പർവ്വതശിഖരങ്ങളിലഭയം പ്രാപിച്ചു. ഒരു ജലാശയത്തിനടുത്തു
മുസ്‌ലിം സൈന്യം താവളമടിച്ചു. റസൂൽ തിരുമേനി (സ) ഒറ്റക്ക ഒരു വൃക്ഷച്ഛായയിൽ വിശ്രമിക്കുമ്പോൾ ദുഅ്‌സൂർ പെട്ടെന്ന് ഖഡ്‌ഗ അദ്ദേഹം ചോദിച്ചു. "അല്ലാഹു" എന്നായിരുന്നു നബിയുടെ മറുപടി മെടുത്തു നബിയുടെ മുമ്പിലെത്തി. നിന്നെ രക്ഷിക്കാനാരുണ്ട്? അത്ഭുതമെന്നു പറയട്ടെ. ദുഅ്‌സൂർ ആപാദചൂഢം വിറകൊണ്ടു. കൃപാണം കരത്തിൽ നിന്നു താഴെ വീണു. അതെടുത്തു തിരുമേനി ഇപ്രകാരം ചോദിച്ചു. “നിന്നെ രക്ഷിക്കാനാരുണ്ട്.?" നിസ്സഹായനായ പ്രവാചകർ അദ്ദേഹത്തിനു മാപ്പു നൽകുകയാണ് ചെയ്തത്. അത് അദ്ദേഹം പ്രതിവചിച്ചു. "എന്നെ രക്ഷിക്കാനാരുമില്ല." ദയാനിധിയായ ദുഅ് സൂറിന്റെയും കുടുംബത്തിന്റെയും ഇസ്ലാം മതാശ്ലേഷത്തിനു കാരണമായിത്തീർന്നു.
ഉഹ്ദ് യുദ്ധത്തിൽ നബി(സ) യെ കൊലപ്പെടുത്താൻ ശത്രു ക്കൾ തീവ്രശ്രമങ്ങൾ തന്നെ നടത്തിനോക്കി. പ്രവാചകരെ വധിക്കാൻ വീറോടുകൂടി മുന്നോട്ടു കുതിച്ച ഉസ്‌മാനും ഉബയ്യും വധിക്കപ്പെടുക യാണുണ്ടായത്. ഒരിക്കൽ നബി(സ)യും ഏതാനും കൂട്ടുകാരും ഒരി ടത്തിരുന്നു. വിശ്രമിക്കുമ്പോൾ, ബനൂ നസീർ ഗോത്രത്തിൽപ്പെട്ട ജൂത ന്മാർ, മുകളിൽ നിന്നു ഒരു വലിയ പാറക്കല്ല് താഴോട്ടിട്ടു തിരുമേനി (സ)യെ വധിക്കാൻ തീരുമാനിച്ചു. അല്ലാഹു വിവരം നബി(സ)യെ അറിയിച്ചു. ഉടനെ നബി(സ)യും സ്വഹാബികളും സ്ഥലം വിട്ടു ഖൈബറിലെ ഒരു ജൂത സ്ത്രീ ഒരാട്ടിനെ വേവിച്ചു വിഷം കലർത്തി നബി(സ)ക്കു കാഴ്ച്‌ചവെച്ചു. നബി(സ)യും അനുചരന്മാരും ആഹാരം കഴിക്കാൻ തുടങ്ങി. പെട്ടെന്നു നബി(സ) കൈ ഉയർത്താൻ പറഞ്ഞു. ആ സ്ത്രീയെ വരുത്തി ചോദ്യം ചെയ്‌തു. “ശരിയാണ് ഞാനതിൽ വിഷം ചേർത്തിട്ടുണ്ട്. നിങ്ങൾ പ്രവാചകനെങ്കിൽ അതു കൊണ്ടു പദ്രവുമുണ്ടാവില്ല, പ്രത്യുത പ്രവാചകനല്ലെങ്കിൽ താങ്കളുടെ കാര്യ ത്തിൽ നിന്നു ഇതോടെ ഞങ്ങൾക്കാശ്വാസം ലഭിക്കുകയും ചെയ്യും എന്ന അഭിപ്രായമാണ് എനിക്കുണ്ടായത്." ആ സ്ത്രീയുടെ മറുപടി അതായിരുന്നു. മറ്റൊരിക്കൽ ഒരു ജൂതൻ തിരുമേനിയെ വധിക്കാൻ ആഭിചാരം ചെയ്തു. അല്ലാഹു ആ ക്ഷുദ്ര വസ്‌തുക്കൾ ഒളിപ്പിച്ചു വെച്ച കിണറിനെക്കുറിച്ചു തിരുനബി(സ) ക്കറിവുകൊടുത്തു. അങ്ങനെ അവ എടുത്തു മാറ്റപ്പെട്ടു. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ ! എല്ലാം വിഫലമായി പരിണമിച്ചു. ഖുർആൻ പ്രവചിച്ചതുപോലെ
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
അല്ലാഹു അനേകായിരം ശത്രുക്കളിൽ നിന്നു നബി(സ) യെ കാത്തു രക്ഷിച്ചു. "അവനത്രെ തൻ്റെ ദൂതനെ, മാർഗ്ഗ ദർശനത്തോടും സത്യ മതത്തോടുംകൂടി, സകല മതത്തേക്കാൾ പ്രത്യക്ഷപ്പെടുത്തുന്നതിനു വേണ്ടി അയച്ചവൻ, ബഹുദൈവ വിശ്വാസികൾ എത്ര തന്നെ വിമ്മിഷ്ടം പ്രകടിപ്പിച്ചാലും" (വിശുദ്ധ ഖുർആൻ 61:9)
സുന്നി ആദർശം
Islamic global voices
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
Copied Aslam pgi
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4
https://t.me/islamrealpath
No comments:
Post a Comment