Sunday, October 18, 2026

മുഹമ്മദ് നബിയുടെ പ്രവചനം* Part. 11 പ്രവാചകത്വത്തിന്റെ അടയാളം പ്രവചനം ബദറിൽ പരമ രഹസ്യം അനാവരണം ചെയ്യപ്പെടുന്നു.

 അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ


*മുഹമ്മദ് നബിയുടെ പ്രവചനം*


Part. 11

പ്രവാചകത്വത്തിന്റെ അടയാളം


പ്രവചനം ബദറിൽ


പരമ രഹസ്യം അനാവരണം ചെയ്യപ്പെടുന്നു.


നബി(സ)യുടെ പിതൃവ്യനായ അബ്ബാസ്(റ) ഹാശിം കുടും ബത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. തിരുമേനിയുടെ അഭ്യുദയകാംക്ഷിയായിരുന്നു അദ്ദേഹം. നബി(സ)യിലും ഇസ്ലാമിലും ആത്മാർത്ഥമായി വിശ്വസിച്ചിരുന്നുവെങ്കിലും ആദ്യ കാലത്ത്, ബാഹ്യത്തിൽ ശത്രുപക്ഷത്തായിരുന്നു. ബദർ യുദ്ധവേള യിൽ മനോവൈമുഖ്യത്തോടു കൂടിതന്നെ അവരോടൊപ്പം പുറ പ്പെടേണ്ടിവന്നു. അവസാനം മുസ്‌ലിംകൾ ബന്ധനസ്ഥരാക്കിയവ രുടെ കൂട്ടത്തിൽ അദ്ദേഹവും സഹോദരൻ അഖിലുമുണ്ടായിരുന്നു. ബന്ധനസ്ഥരിൽ ധനശേഷിയുള്ളവരെ പ്രതിഫലം വാങ്ങിയും മറ്റു ചിലരെ മദീനയിലെ പത്തുവീതം കുട്ടികൾക്കു എഴുത്തും വായനയും പഠിപ്പിക്കുകയെന്ന ഉപാധിയിലും മറ്റുള്ളവരെ സൗജന്യമായും നബി (സ) മോചിപ്പിച്ചു. തൻ്റെ പിതൃവ്യനോട് അദ്ദേഹത്തിന്റെയും സഹോ ദരന്റെയും മോചന സംഖ്യ തിരുമേനി ആവശ്യപ്പെട്ടു. "ഞങ്ങൾ നിർബ ന്ധിതരായിട്ടു മാത്രമാണ് ഈ യുദ്ധത്തിനു വന്നിട്ടുള്ളത്. എന്നിരിക്കെ ഞങ്ങൾ എന്തിനു പ്രതിഫലം നൽകുന്നു. അബ്ബാസ്(റ) ചോദിച്ചു."


"ബാഹ്യത്തിൽ നിങ്ങൾ ഞങ്ങളുടെ ശത്രുക്കളാകുന്നു” എന്നാ യിരുന്നു നബി(സ)യുടെ മറുപടി. സംഖ്യയടച്ചു കഴിഞ്ഞപ്പോൾ അബ്ബാസ് (റ) പറഞ്ഞു. “താങ്കൾ എന്നെ ഖുറൈശികളിൽ എന്നേക്കും ഒരു ദരിദ്രനാക്കിത്തീർത്തു." തിരുമേനി വിട്ടില്ല. അവിടുന്ന് ഇപ്രകാരം പറഞ്ഞു: “താങ്കൾ എങ്ങനെ ഒരു ദരിദ്രനാകും? (സ്വപത്നിയായ) ഉമ്മുൽ ഫസലിൻ്റെയടുത്ത് കുറെ ധനം കൊടുത്തേൽപ്പിച്ചു, 'ഞാൻ മരിക്കുന്നുവെങ്കിൽ, നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാൻ പോകു ന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് താങ്കൾ പോന്നിട്ടുള്ളത്”. ഹസ്രത്ത് അബ്ബാസ്(റ) അത്ഭുത പരതന്ത്രനായിക്കൊണ്ടി പ്രകാരം പറഞ്ഞു : “അല്ലാഹുവാണ് സത്യം ആരുമറിഞ്ഞിട്ടില്ലാത്ത പരമരഹസ്യമാണ് താങ്കൾ വെളിപ്പെടുത്തിയിട്ടുള്ളത്!”


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Bavausthadh

Copied Aslam pgi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath


No comments:

Post a Comment