ഭൂമി വർജ്ജിച്ച ശവം
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
*മുഹമ്മദ് നബിയുടെ പ്രവചനം*
Part. 12
പ്രവാചകത്വത്തിന്റെ അടയാളം
ഭൂമി വർജ്ജിച്ച ശവം
നബി(സ)ക്കു ഖുർആനിക സൂക്തങ്ങൾ അവതീർണ്ണമാകുമ്പോൾ, അനുചരവൃന്ദത്തിനു ഓതിക്കേൾപ്പിക്കുകയും വിദഗ്ധരും വിശ്വസ്തരുമായ പല എഴുത്തുകാരെ കൊണ്ടും എഴുതിച്ച് സൂക്ഷിക്കുകയും ചെയ്യുക പതിവായിരുന്നു. അറബികളിൽ സിംഹഭാഗവും അന്ന് നിരക്ഷരരായിരുന്നു. അതുകൊണ്ട് ശ്രവണ മാത്രയിൽ തന്നെ കാര്യങ്ങൾ ഹൃദിസ്ഥമാക്കാനുള്ള ജാഗ്രതയും പാടവവും സ്വാഭാവികമായിത്തന്നെ അവർക്കുണ്ടായിരുന്നു. വിവിധ അറബിക്കവികളുടെ പരസഹസ്രം കവിതാ വരികൾ ഓർമ്മയുടെ അറകളിൽ സൂക്ഷിച്ചു വെച്ചവരായിരുന്നു അവരിൽ ആബാലവൃദ്ധരും. ഇങ്ങനെയുള്ള ഒരു ജനവിഭാഗം തങ്ങളുടെ ജീവനേക്കാൾ സ്നേഹിക്കുന്ന ഇസ്ലാമിൻ് അടിസ്ഥാന പ്രമാണവും അവർ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും സുന്ദരമായ സാഹിത്യാരാമവുമായ വിശുദ്ധ ഖുർആൻ വള്ളി പുള്ളി വ്യത്യാസമന്യേ മനഃപാഠമാക്കുന്നതിൽ എന്തുമാത്രം ബദ്ധ ശ്രദ്ധരായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
എങ്കിലും ഖുർആനിൻ്റെ കാര്യത്തിൽ സമുദായം ഒരിക്കലും ഭിന്നിക്കാനിടവരാത്ത വിധം അതുസുരക്ഷിതമായിരിക്കുന്നതിനു വേണ്ടി, തിരുമേനി(സ) അതു ഓതി കേൾപ്പിക്കുന്നതിനു പുറമെ, എഴുതിച്ചു സൂക്ഷിക്കുക കൂടി ചെയ്യാറുണ്ടായിരുന്നു. ഒരു കൃസ്ത്യൻ ഇസ്ലാം മതം അശ്ലേഷിച്ചു അനന്തരം നബി(സ)യുടെ എഴുത്തുകാ രിൽ ഒരാളായിത്തീർന്നു. പക്ഷെ, ആ അനുഗ്രഹം തുടർന്നാസ്വദി ക്കാനുള്ള ഭാഗ്യം അവനുണ്ടായില്ല. സത്യമത പരിത്യാഗം ചെയ്തു. ആ ദുഷ്ടൻ മുശ്രിക്കുകളുടെ കുടെചേർന്നു."ഞാനെഴുതിക്കൊടു
ത്തതിലുപരിയൊന്നും മുഹമ്മദിന്നറിയുകയില്ല" എന്നു പറഞ്ഞു പരി ഹസിക്കാൻ തുടങ്ങിയപ്പോൾ നബി കരീം (സ) ഇപ്രകാരം പ്രവചി ക്കുകയുണ്ടായി : "അവനെ ഭൂമി സ്വീകരിക്കുകയില്ല.”
ചരമാനന്തരം അവൻ്റെ കൂട്ടുകാർ അവനെ കബറടക്കി. പക്ഷെ പ്രഭാതത്തിൽ ആ മൃതജഡം, ഭൂമുഖത്ത് കിടക്കുന്നതാണവർ കണ്ട ത്. ഇത് മുഹമ്മദിൻ്റെയും കൂട്ടുകാരുടെയും പ്രവർത്തനമാണെന്ന് പറഞ്ഞു അവരുടെ മുഴുകഴിവുമുപയോഗിച്ചു പരമാവധി ആഴത്തിൽ കുഴികുത്തി വീണ്ടും ശവം മറവുചെയ്തു. കുഴിയുടെ ആഴത്തിനു പ്രവാചക പ്രവചനത്തിൻ്റെ പുലർച്ചയെ തടഞ്ഞു നിർത്താൻ കഴി ഞ്ഞില്ല. പുലർച്ചക്ക് അവരെ സ്വാഗതം ചെയ്തത്, ഭൂമിയുടെ പുറത്തു കിടക്കുന്ന ദുർഗന്ധം വമിക്കുന്ന ശവശരീരമായിരുന്നു, പല തവണ ആഴക്കുഴിയിൽ കുഴിച്ചു മുടി നോക്കിയെങ്കിലും അവൻ ഭഗ്നാശരാ കേണ്ടി വന്നു.
പ്രസ്തുത പ്രവചന നിവേദകനായ അനസ്(റ) പറയുന്നു. അബൂതൽഹ(റ) എന്നോടു പറഞ്ഞു. ആ മനുഷ്യൻ മരിച്ച സ്ഥലത്തു ചെന്നപ്പോൾ, ആ മൃതശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടതു കണ്ടു. ഞാൻ അവരോട് അതിനെക്കുറിച്ചന്വേഷിച്ചു. തദവസരം, അവരിപ്ര കാരം പ്രത്യുത്തരം നൽകുകയാണുണ്ടായത്. ഞങ്ങൾ അവനെ പല തവണ കുഴിച്ചുമൂടി; എന്നാൽ ഭൂമി അവനെ സ്വീകരിച്ചില്ല. (ബുഖാരിം മുസ്ലിം)
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
Bavausthadh
Copied Aslam pgi
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4
https://t.me/islamrealpath
No comments:
Post a Comment