Monday, October 26, 2026

عيادة المريض — രോഗിയെ സന്ദർശിക്കൽ

 1. عيادة المريض — 

രോഗിയെ സന്ദർശിക്കൽ

മുസ്ലിമായ രോഗിയെ സന്ദർശിക്കാൻ വലിയ പുണ്യമാണ്.


1.തിരുനബിصلي الله عليه وسلم 

പറഞ്ഞു

“ഒരു മുസ്‌ലിം രാവിലെ മറ്റൊരു മുസ്‌ലിമിനെ രോഗസന്ദർശനം നടത്തിയാൽ, വൈകുന്നേരം വരുന്നതുവരെ എഴുപതിനായിരം മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും. വൈകുന്നേരം രോഗസന്ദർശനം നടത്തിയാൽ, നേരം പുലരുന്നതുവരെ എഴുപതിനായിരം മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും. അവന് സ്വർഗത്തിൽ ഒരു ഫലത്തോട്ടവും ഉണ്ടായിരിക്കും.”

ഇമാം അഹ്മദും ഇമാം തിർമിദിയും ഉദ്ധരിച്ചത്. ഇമാം തിർമിദി ഇത് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്. 



നബി ﷺ പറഞ്ഞു:

«حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ»

“ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്മേലുള്ള അവകാശങ്ങൾ അഞ്ചാണ്.”

മറ്റൊരു നിവേദനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു:

«خَمْسٌ تَجِبُ لِلْمُسْلِمِ عَلَى أَخِيهِ: رَدُّ السَّلَامِ، وَتَشْمِيتُ الْعَاطِسِ، وَإِجَابَةُ الدَّعْوَةِ، وَعِيَادَةُ الْمَرِيضِ، وَاتِّبَاعُ الْجَنَائِزِ»

“ഒരു മുസ്‌ലിമിന് തന്റെ സഹോദരനായ മുസ്‌ലിമിന്മേൽ നിർവഹിക്കേണ്ട അഞ്ച് കാര്യങ്ങളുണ്ട്:

സലാമിന് മറുപടി നൽകുക.

തുമ്മിയ വ്യക്തി അൽഹംദുലില്ലാഹ് എന്നു പറഞ്ഞാൽ യർഹമുകല്ലാഹ് എന്നു പറയുക.

ക്ഷണം സ്വീകരിക്കുക.

രോഗിയെ സന്ദർശിക്കുക.

ജനാസയെ അനുഗമിക്കുക.”


3 ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിച്ചത്.

അബൂ മൂസൽ അശ്അരി رضي الله عنه നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:

«أَطْعِمُوا الْجَائِعَ، وَعُودُوا الْمَرِيضَ، وَفُكُّوا الْعَانِيَ»

“വിശക്കുന്നവന് ഭക്ഷണം നൽകുക, രോഗിയെ സന്ദർശിക്കുക, തടവുകാരനെ മോചിപ്പിക്കുക.”

(ഇമാം ബുഖാരി )


4 രോഗിയെ സന്ദർശിക്കുന്നതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ സൗബാൻ رضي الله عنه വഴി നബി ﷺ യിൽനിന്ന് ഉദ്ധരിക്കുന്നു:

«إِنَّ الْمُسْلِمَ إِذَا عَادَ أَخَاهُ الْمُسْلِمَ لَمْ يَزَلْ فِي خُرْفَةِ الْجَنَّةِ حَتَّى يَرْجِعَ»

“ഒരു മുസ്‌ലിം തന്റെ മുസ്‌ലിം സഹോദരനെ രോഗസന്ദർശനം നടത്തുമ്പോൾ, അവൻ മടങ്ങിവരുന്നതുവരെ സ്വർഗത്തിലെ ഫലങ്ങൾ ശേഖരിക്കുന്നതുപോലെയുള്ള അനുഗ്രഹത്തിലായിരിക്കും.”

(ഇമാം മുസ്‌ലിം ).


നബി ﷺ പറഞ്ഞു:

«مَنْ عَادَ مَرِيضًا أَوْ زَارَ أَخًا لَهُ فِي اللهِ نَادَاهُ مُنَادٍ أَنْ طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلًا»

“ആരെങ്കിലും ഒരു രോഗിയെ സന്ദർശിക്കുകയോ അല്ലാഹുവിന്റെ പ്രീതിക്കായി തന്റെ സഹോദരനെ സന്ദർശിക്കുകയോ ചെയ്താൽ, ഒരു വിളിച്ചുപറയുന്നവൻ ഇപ്രകാരം വിളിച്ചുപറയും: ‘നീ നന്മ പ്രാപിച്ചു; നിന്റെ നടത്തം നന്മയുള്ളതായി; സ്വർഗത്തിൽ നീ ഒരു വാസസ്ഥലം നേടിയിരിക്കുന്നു.’”

(ഇമാം തിർമിദിയും ഇബ്നു മാജ) 


 5 തുവൈർ തന്റെ പിതാവിൽനിന്ന് നിവേദനം ചെയ്യുന്നു:

അലി رضي الله عنه എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു: “നമുക്ക് ഹസനെ സന്ദർശിക്കാൻ പോകാം.”

ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോൾ അവിടെ അബൂ മൂസൽ അശ്അരി رضي الله عنه ഉണ്ടായിരുന്നു. അപ്പോൾ അലി رضي الله عنه ചോദിച്ചു:

“അബൂ മൂസാ, രോഗിയെ സന്ദർശിക്കാനാണോ വന്നത്, അതോ വെറുതെ സന്ദർശിക്കാനാണോ?”

അദ്ദേഹം പറഞ്ഞു: “അല്ല, രോഗസന്ദർശനത്തിനാണ് വന്നത്.”

അപ്പോൾ അലി رضي الله عنه പറഞ്ഞു: ഞാൻ നബി ﷺ പറയുന്നതായി കേട്ടിട്ടുണ്ട്:

«مَا مِنْ مُسْلِمٍ يَعُودُ مُسْلِمًا غُدْوَةً إِلَّا صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِيَ، وَإِنْ عَادَهُ عَشِيَّةً إِلَّا صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُصْبِحَ، وَكَانَ لَهُ خَرِيفٌ فِي الْجَنَّةِ»

“ഒരു മുസ്‌ലിം രാവിലെ മറ്റൊരു മുസ്‌ലിമിനെ രോഗസന്ദർശനം നടത്തിയാൽ, വൈകുന്നേരം വരുന്നതുവരെ എഴുപതിനായിരം മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും. വൈകുന്നേരം രോഗസന്ദർശനം നടത്തിയാൽ, നേരം പുലരുന്നതുവരെ എഴുപതിനായിരം മലക്കുകൾ അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും. അവന് സ്വർഗത്തിൽ ഒരു ഫലത്തോട്ടവും ഉണ്ടായിരിക്കും.”


(ഇമാം അഹ്മദും ഇമാം തിർമിദിയും ഉദ്ധരിച്ചത്). ഇമാം തിർമിദി ഇത് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്.


 *കർമശാസ്ത്രവിധികൾ*




രോഗിയെ സന്ദർശിക്കൽ

 (عيادة المريض)

രോഗിയെ സന്ദർശിക്കൽ സുന്നത്താണ്. രോഗി ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷയുണ്ടങ്കിൽ സന്ദർശിക്കുന്നവൻ അവന് വേണ്ടി പ്രാർത്ഥിച്ചു മടങ്ങണം

 

അവനുവേണ്ടിയുള്ള പ്രാർത്ഥനയിൽ ഇപ്രകാരം പറയുന്നത് സുന്നത്താണ്:

«أَسْأَلُ اللهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ»

“മഹാനായ അല്ലാഹുവിനോട്, മഹത്തായ അർശിന്റെ രക്ഷിതാവിനോട്, നിനക്ക് ശിഫ നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു.”

ഇത് ഏഴ് പ്രാവശ്യം ചൊല്ലണം.


രോഗിയുടെ മരണം ഭയപ്പെടുന്നുവെങ്കിൽ, അവനെ തൗബ ചെയ്യാനും വസ്വിയ്യത്ത് തയ്യാറാക്കാനും പ്രേരിപ്പിക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് പ്രതീക്ഷ നൽകുകയും വേണം.

ആവശ്യമില്ലാതെ രോഗിയുടെ അടുത്ത് ദീർഘനേരം ഇരിക്കുന്നത് കറാഹത്താണ്. അതുപോലെ, ഫാസിഖിനെയും ബിദ്അത്തുകാരനെയും സന്ദർശിക്കുന്നതും രോഗിയെ മരുന്നോ ഭക്ഷണമോ കഴിക്കാൻ നിർബന്ധിക്കുന്നതും കറാഹത്താണ്.



Aslam Kamil saquafi parappanangadi 

محمد أسلم الثقافي الكاملي 


https://chat.whatsapp.com/DpSjQz0mOqp7ptpvjdYuGy?s=cl&p=a&mlu=4&ilr=4

No comments:

Post a Comment