Sunday, May 10, 2026

അല്ലാഹു ആകാശത്ത് ഇരിക്കുന്നവനോ ? ليس لله مكان

 അല്ലാഹു ആകാശത്ത്

ഇരിക്കുന്നവനോ ?

ليس لله مكان 

* ഒഹാബി വാദം ലോക മുസ്ലിം പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല.*

ഭാഗം 1


അല്ലാഹു ഏതെങ്കിലും സ്ഥലത്ത് നിൽക്കുന്നവനോ ഇരിക്കുന്നവനോ അല്ല അവൻക്ക് യാതൊരു സ്ഥലവും ആവശ്യമില്ല അവൻ ആകാശത്ത് ഇരിക്കുന്നവൻ ആണെന്നോ അർശിൽ  ഇരിക്കുകയാണന്നോ ?

 പറയാൻ പാടില്ല.


1.നബിസല്ലല്ലാഹു അലൈഹി വസല്ലമ പറയുന്നു.

അല്ലാഹു ഉണ്ടായിരുന്നു അവനല്ലാത്ത മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല.

ബുഖാരി-

ബൈഹഖി 9/4

قال رسول الله صلى الله عليه وسلم “كان الله ولم يكن شئ غيره” رواه البخاري

 كتاب بدء الخلق: باب ما جاء في قول الله تعالى: وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ [الروم27]، 

والبيهقي في السنن الكبرى(9/4، دار الكتب العلمية


2.ഇമാം ബൈഹഖി റ പറയുന്നു:


«واستدل بعض أصحابنا في نفي المكان عنه بقول النبي ﷺ:

(أنت الظاهر فليس فوقك شيء، وأنت الباطن فليس دونك شيء)

وإذا لم يكن فوقه شيء ولا دونه شيء لم يكن في مكان.

الحافظ أبو بكر البيهقي

الأسماء والصفات (ص/373، المكتبة الأزهرية للتراث)


“അല്ലാഹുവിൽ നിന്ന് സ്ഥലം (മകാൻ) നിഷേധിക്കുന്നതിന് നമ്മുടെ ചില പണ്ഡിതർ നബി ﷺയുടെ ഈ ഹദീസ് തെളിവാക്കിയിട്ടുണ്ട്:

(أنت الظاهر فليس فوقك شيء، وأنت الباطن فليس دونك شيء)

‘നീയാണ് الظاهر — നിന്റെ മുകളിൽ ഒന്നുമില്ല; നീയാണ് الباطن — നിന്റെ താഴെ ഒന്നുമില്ല.’

അതുകൊണ്ട് അവന്റെ മുകളിൽ ഒന്നുമില്ലയും താഴെ ഒന്നുമില്ലയും എങ്കിൽ അവൻ ഒരു സ്ഥലത്തിനുള്ളിൽ ആകുകയില്ല.”

(കിതാബുൽ അസ്മാഇ വ സ്സിഫാത് 373)


ഈ ഹദീസ് صحيح مسلم ൽ വന്നതാണ്:

وقال الحافظ البيهقي[ت458هـ] في كتابه الأسماء والصفات

: واستدل بعض أصحابنا في نفي المكان عنه – أي عن الله عز وجل – بقول النبي صلى الله عليه وسلم (أنت الظاهر فليس فوقك شىء وأنت الباطن فليس دونك شىء) وإذا لم يكن فوقه شيء ولا دونه شيء لم يكن في مكان.اهـ. وهذا دليل صريح في نفي المكان والجهة عن الله تعالى.

كتابه الأسماء والصفات 373


3: ഇമാം ത്വഹാവി റ വഫാത് 277

Abu Ja'far al-Tahawi 

തന്റെ അഖീദയിൽ

പറയുന്നു.

وقال الإمام أبو جعفر الطحاوي المولود سنة 227هـ 

في عقيدته التي ذكر أنها عقيدة أهل السنة والجماعة


” تعالى (الله) عن الحدودوالغايات والأركان والأعضاء والأدوات ولا تحويه الجهات الست كسائر المبتدعات”. وقال ” ومن وصف الله بمعنى من معاني البشر فقد كفر”.اهـ

“അല്ലാഹു അതിരുകൾ, അവസാനങ്ങൾ, അവയവങ്ങൾ, ഉപകരണങ്ങൾ എന്നിവയിൽ നിന്ന് അതീതനാണ്. സൃഷ്ടികളുപോലെ ആറു ദിശകളും അവനെ ചുറ്റിപ്പിടിക്കുകയില്ല.”


അദ്ദേഹം മറ്റൊരിടത്ത് പറഞ്ഞു:

“ആരെങ്കിലും അല്ലാഹുവിനെ മനുഷ്യരുടെ ഗുണങ്ങളിൽ ഏതെങ്കിലും ഒരു ഗുണം കൊണ്ട് വിശേഷിപ്പിച്ചാൽ അവൻ കുഫ്ര് ചെയ്തിരിക്കുന്നു.” അഖീദ


4:അബൂമൻസൂറുൽ ബഗ്ദാദി റ പറയുന്നു.[ت429هـ]

 Abu Mansur al-Baghdadi


”وأجمعوا (أي أهل السنة والجماعة) على أنه (تعالى) لا يحويه مكان ولا يجري عليه زمان”اهـ   الفرق بين الفرق (ص/333).

“അഹ്‌ലുസ്സുന്ന വൽജമാഅ ഏകകണ്ഠമായി സമ്മതിച്ചിരിക്കുന്നു: അല്ലാഹുവിനെ ഒരു സ്ഥലവും ഉൾക്കൊള്ളുന്നില്ല; സമയവും അവനിൽ പ്രവഹിക്കുന്നില്ല.” (അൽ ഫർഖു ബൈനൽ ഫിറ ഖി 333 )


5: ഇമാം ജുവൈനി റ

Abd al-Malik al-Juwayni തന്റെ അൽ-ഇർശാദ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞു:


“സത്യവിശ്വാസികളുടെ മുഴുവൻ മദ്ഹബും ഇതാണ്: അല്ലാഹു സ്ഥലം പിടിക്കൽ (തഹയ്യുസ്) എന്നും ദിശകളിൽ പ്രത്യേകീകരിക്കപ്പെടൽ എന്നും ഉള്ളതിൽ നിന്ന് പരമാതീതനാണ്.” (കിതാബുൽ ഇർശാദ്  39)

وقال إمام الحرمين عبد الملك الـجـُويني [ت478هـ]في كتابه الإرشاد[15]:”ومذهب أهل الحق قاطبة أن الله سبحانه وتعالى يتعالى عن التحيز والتخصص بالجهات”اهـ.  الإرشاد (ص/39، مكتبة الخانجي).


6:ഇമാം സുബ്കി റ പറയുന്നു.


Taj al-Din al-Subki, Fakhr al-Din Ibn Asakir


 നെ ഉദ്ധരിച്ച്, അൽ-അഖീദത്തുൽ മുർഷിദയിൽ പറഞ്ഞ വാക്കുകൾ ഇപ്രകാരം نقل ചെയ്യുന്നു:

“അല്ലാഹു സൃഷ്ടികൾക്ക് മുമ്പേ നിലവിലുണ്ടായവൻ ആണ്. അവനു ‘മുമ്പ്’ എന്നതുമില്ല, ‘ശേഷം’ എന്നതുമില്ല. ‘മുകളിൽ’ ഇല്ല, ‘താഴെ’ ഇല്ല; ‘വലത്’ ഇല്ല, ‘ഇടത്’ ഇല്ല; ‘മുന്നിൽ’ ഇല്ല, ‘പിന്നിൽ’ ഇല്ല. അവൻ ‘മൊത്തം’ അല്ല, ‘ഭാഗം’ അല്ല. ‘എപ്പോൾ ഉണ്ടായിരുന്നു?’ എന്നും ‘എവിടെയായിരുന്നു?’ എന്നും ‘എങ്ങനെയായിരുന്നു?’ എന്നും പറയുകയില്ല.

അവൻ സ്ഥലം ഇല്ലാതെ നിലനിന്നു; പിന്നീട് സകല സൃഷ്ടികളെയും സൃഷ്ടിച്ചു; സമയത്തെ നിയന്ത്രിച്ചു. സമയം അവനെ നിയന്ത്രിക്കുന്നില്ല; സ്ഥലം അവനെ പ്രത്യേകമാക്കുന്നില്ല. ഒരു കാര്യം മറ്റൊന്നിൽ നിന്ന് അവനെ തിരക്കിലാക്കുന്നില്ല. ഭാവനകൾ അവനെ ഉൾക്കൊള്ളുന്നില്ല; ബുദ്ധി അവനെ ചുറ്റിമൂടുന്നില്ല; മനസ്സിൽ അവൻ രൂപപ്പെടുന്നില്ല; ചിന്തയിൽ പ്രത്യക്ഷമാകുന്നില്ല; ബുദ്ധിയിൽ ഒരു രൂപം കൈക്കൊള്ളുന്നില്ല. ഭാവനകളും ചിന്തകളും അവനെ പ്രാപിക്കുന്നില്ല. ‘അവനോട് സാദൃശ്യമുള്ള ഒന്നുമില്ല; അവൻ സർവ്വം കേൾക്കുന്നവനും സർവ്വം കാണുന്നവനുമാണ്.’”

ഇത് نقل ചെയ്ത ശേഷം Taj al-Din al-Subki പറഞ്ഞു:

“ഈ അഖീദയുടെ അവസാന ഭാഗമാണിത്; ഇതിൽ ഒരു സുന്നിക്കും എതിർക്കാനുളള ഒന്നുമില്ല.” (ത്വബഖാതു ശാഫിഇയ്യത്ത് 8/186)


ونقل الشيخ القاضي تاج الدين السبكي [ت771هـ] عن الإمام فخر الدين ابن عساكر [ت 620هـ] 

أنه كان يقرىء بالقدس العقيدة المرشدة، وفيها عن الله تعالى:” موجـــودٌ قبـــل الخلقِ، ليس له قبلٌ ولا بعدٌ، ولا فــــــــوقٌ ولا تحــتٌ، ولا يَمينٌ  ولا شمـالٌ، ولا أمامٌ ولا خلفٌ، ولا كـلٌّ، ولا بعضٌ، ولا يقالُ متى كـانَ ولا أينَ كـانَ ولا كيفَ، كان ولا مكان، كوَّنَ الأكـــــوانَ ودبَّـر الزمـــــانَ، لا يتقيَّدُ بالزمــــــانِ ولا يتخصَّصُ بالمكــــان، ولا يشغلُهُ شـــــأنٌ عن شــــــأن، ولا يــلحقُهُ وهمٌ، ولا يكتَنِفُهُ عقلٌ، ولا يتخصَّصُ بـــــالذهنِ، ولا يــتمثلُ فـي النفسِ، ولا يتصورُ فـي الوهمِ، ولا يتكيَّـــفُ فـي العقلِ، لا تـــَلحقُهُ الأوهـــامُ والأفكـــــــــــارُ، لَيْسَ كَمِثْلِهِ شَىْءٌ وَهُوَ السَّمِيعُ البَصِيرُ {11} اهـ،


 ثم قال تاج الدين السبكي بعد أن ذكر هذه العقيدة ما نصه [16]: “هذا ءاخر العقيدة وليس فيها ما ينكره سني”اهـ.  

 طبقات الشافعية الكبرى: ترجمة عبد الرحمن بن محمد بن الحسن (8/186، دار إحياء الكتب العربية)


Aslam Kamil Saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


ഭാഗം 2 തുടരും


അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ?

https://www.facebook.com/share/p/1BsEUeLe6H/


അല്ലാഹു അർശിൽ ഇരിക്കുകയാണന്ന് ഇമാം അബീ ഹനീഫ റ പറഞ്ഞോ ?

 https://www.facebook.com/share/p/17gnGbXxvV/


No comments:

Post a Comment

അല്ലാഹു ആകാശത്ത് ഇരിക്കുന്നവനോ ? ليس لله مكان

 അല്ലാഹു ആകാശത്ത് ഇരിക്കുന്നവനോ ? ليس لله مكان  * ഒഹാബി വാദം ലോക മുസ്ലിം പണ്ഡിതന്മാർ അംഗീകരിക്കുന്നില്ല.* ഭാഗം 1 അല്ലാഹു ഏതെങ്കിലും സ്ഥലത്ത്...