അല്ലാഹു അർശിൽ ഇരിക്കുകയാണന്ന് ഇമാം അബീ ഹനീഫ റ പറഞ്ഞോ ?
كذب على ابي حنيفة ان الله استقر على العرش
Muhammad Aslam Kamil saquafi parappanangadi
بسم الله الرحمن الرحيم الحمدلله اللهم صل على سيدنا محمد كلما ذكره الذاكرون وغفل عن ذكره الغافلون اما بعد
ചോ :
ഒരു ഒഹാബീ പുരോഹിതൻ എഴുതിയ വാചകം താഴെ നൽകുന്നു അത് ശരിയാണോ ?
ഇമാം അബൂഹനീഫ (റ)പറയുന്നു :-
എന്റെ റബ്ബ് ആകാശത്താണോ അതോ ഭൂമിയിലാണോ എന്ന് എനിക്കറിയില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവൻ അവിശ്വാസിയായി. കാരണം അല്ലാഹു തആലാ പറയുന്നു: പരമകാരുണ്യവാൻ അർശിന്മേൽ ഉന്നതനായിരിക്കുന്നു." (അൽ-ഫിഖ്ഹുൽ അബ്സത്).
മറുപടി
ഇങ്ങനെ ഒരു വാചകം ഇമാം അബു ഹനീഫ റ യുടെ പേരിൽ ചാർത്തിക്കൊണ്ട് ഉദ്ധരിച്ചത് അബൂ മുത്വീഉൽ ബൽഖി എന്ന വ്യക്തിയാണ് ഈ വാചകത്തെ പറ്റി ഇമാം അബു ഹനീഫ റ യുടെ അൽ ഫിഖ്ഹുൽ അക്ബർ എന്ന ഗ്രന്ഥത്തിൻറെ വ്യാഖ്യാനത്തിൽ ഇമാം മുല്ലാ അലിയ്യുൽ ഖാരി റ പറയുന്നു.
അബൂ മുത്വീഉൽ ബൽഖി എന്നയാൾ ഇമാം അബൂഹനീഫ رحمه الله യിൽ നിന്നും ഉദ്ധരിച്ച മേൽ വാചകത്തിന്റെ മറുപടി :
ശൈഖ് ഇമാം ഇബ്നു അബ്ദുൽ സലാം
رحمه االله
തന്റെ "ഹൽ അൽ-റുമുസ്" എന്ന ഗ്രന്ധത്തിൽ "ഇമാം അബു ഹനീഫ, رحمه الله
പറഞ്ഞതായി ഇങ്ങനെയാണുള്ളത്: 'സർവ്വശക്തനായ ദൈവം ആകാശത്തോ ഭൂമിയിലോ ആണെന്ന് എനിക്കറിയില്ല' എന്ന് പറയുന്നവൻ അവിശ്വാസം ചെയ്തു, *കാരണം ഈ പ്രസ്താവന അല്ലാഹുവിന് ഒരു സ്ഥാനമുണ്ടെന്ന് സൂചിപ്പിക്കുന്നു, അല്ലാഹുവിന് ഒരു സ്ഥാനമുണ്ടെന്ന് സങ്കൽപ്പിക്കുന്നവൻ ഒരു അല്ലാഹുവിന് തുല്യൻമാരെ സ്ഥാപിക്കുന്നവനാണ്
ഇബ്നു അബ്ദുൽ സലാം ഏറ്റവും പ്രഗത്ഭനും വിശ്വസ്തനുമായ പണ്ഡിതന്മാരിൽ ഒരാളാണെന്നതിൽ സംശയമില്ല, അതിനാൽ (ഇമാം അബൂ ഹനീഫ പറഞ്ഞതായി ) അദ്ദേഹത്തിന്റെ മേൽ ഉദ്ധരണി അവലംബനീയമാണ്.
(സർവ്വശക്തനായ ദൈവം ആഘാഷത്തോ ഭൂമിയിലോ ആണെന്ന് എനിക്കറിയില്ല' എന്ന് പറയുന്നവൻ അവിശ്വാസം ചെയ്തു, *കാരണം ഈ പ്രസ്താവന അല്ലാഹുവിന് ഒരു സ്ഥാനമുണ്ടെന്ന് സൂചിപ്പിക്കുന്നു,
അല്ലാഹുവിന് ഒരു സ്ഥാനമുണ്ടെന്ന് സങ്കൽപ്പിക്കുന്നവൻ ഒരു അല്ലാഹുവിന് തുല്യൻമാരെ സ്ഥാപിക്കുന്നവനാണ് - എന്ന ഉദ്ധരണി അവലംബനീയമാണ് )
എന്നാൽ അല്ലാഹു അർഷിന്മേൽ ഇരിക്കുന്നവനാണ് എന്ന് അബു ഹനീഫ ഇമാമിനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട (വഹാബികൾ കൊണ്ടുവന്ന ) ഉദ്ധരണിയുടെ റിപ്പോർട്ടർ
അബൂ മുത്വീഉൽ ബൽഖി എന്നയാൾ അസ്വീകാര്യനും കളവു പറയുന്നയാളും ഹദീസ് നിർമ്മിതാവുമാണ്
പണ്ഡിതന്മാരിൽ ഒന്നിലധികം പേർ അത് പ്രസ്താവിച്ചുട്ടുണ്ട്
. ശറഹുൽ ഫിഖ്ഹുൽ അക്ബർ മുല്ലാ അലി അൽ-ഖാരി 197
وفي شرح الفقه الأكبر لـملا علي القاري
(ثم قال ومنه ما روي عن أبي مطيع البلخي أنه سأل أبا حنيفة رحمه الله عمن قال لا أعرف ربي في السماء هو أم في الأرض، فقال قد كفر لأن الله تعالى يقول (الرَّحْمَنُ عَلَى الْعَرْشِ اسْتَوَى) وعرشه فوق سبع سمواته، قلت فإن قال إنه على العرش ولا أدري العرش في السماء أم في الأرض، قال هو كافر لأنه أنكر كونه في السماء فمن أنكر أنه في السماء فقد كفر لأن الله تعالى في أعلى عليين وهو يدعى من أعلى لا من أسفل).
والجواب أنه ذكر الشيخ الإمام ابن عبد السلام في كتاب حل الرموز أنه قال (قال الإمام أبو حنيفة رحمه الله من قال لا أعرف الله تعالى في السماء هو أم في الأرض كفر، لأن هذا القول يوهم أن للحق مكانا ومن توهم أن للحق مكانا فهو مشبه) ولا شك أن ابن عبد السلام من أجل العلماء وأوثقهم فيجب الاعتماد على نقله لا على ما نقله الشارح، مع أن أبا مطيع رجل وضاع عند أهل الحديث كما صرح به غير واحد. ( شرح الفقه الاكبر ١٩٧)
അല്ലാഹു അർഷിന്മേൽ ഇരിക്കുകയാണ് എന്ന് ഇമാം അബു ഹനീഫ പറഞ്ഞതായി ഉദ്ധരിച്ച വ്യക്തി അബൂ മുഥീഅ് അൽ-ബൽഖിയാണ്;
അയാളെ പറ്റി
ദഹബി അൽ-മീസാൻ (1/574) ൽ പറയുന്നു
അദ്ദേഹത്തെക്കുറിച്ച്:
‘ഇമാം അഹ്മദ് പറഞ്ഞു: അദ്ദേഹത്തിൽ നിന്ന് ഒന്നും روایت ചെയ്യാൻ പാടില്ല.
യഹ്യാ ഇബ്‌നു മഅീൻ പറഞ്ഞു: അദ്ദേഹം ഒന്നിനും കൊള്ളാത്തവൻ.’
ഹാഫിള് ഇബ്‌നു ഹജർ ലിസാനുൽ മീസാൻ (2/335) ൽ പറഞ്ഞു:
‘അബൂ ഹാതിം പറഞ്ഞു: അദ്ദേഹം മുർജിഅ വിഭാഗക്കാരനും കള്ളനുമായിരുന്നു.’”
മേൽ അബൂ മുതീഉൽബൽ ഖിയെ റിപ്പോർട്ടിന്റെ വിഷയത്തിൽ അസ്വീകാര്യൻ ആണെന്ന് ധാരാളംപണ്ഡിതന്മാർ പറഞ്ഞ ഉദ്ധരണികൾ ദഹബി മീസാനിലും 1/574
ഇബ്നു ഹജർ ലിസാനിൽ മീസാനിലും ലിസാനിലും 2/335 ഉദ്ധരിച്ചിട്ടുണ്ട്
قال عنه الذهبي في الميزان (1/574) قال الإمام احمد: لاينبغي أن يُروى عنه شي، قال يحي بن معين: ليس بشيء.]
قال الحافظ بن حجر في لسان الميزان (2/335) قال أبو حاتم كان مرجئاً كذابا.
ഇമാം അബു ഹനീഫ റ
പറഞ്ഞ യഥാർത്ഥ വാചകം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് ,
അത് ഇങ്ങനെയാണ്.
ഇമാം അബു ഹനീഫ رضي الله عنه
യോട് ഇസ്തിവാഇനെ പറ്റി ചോദിക്കപ്പെട്ടപ്പോൾ
അദ്ദേഹം പറഞ്ഞു.
അല്ലാഹു ആകാശത്താണ് ഭൂമിയിലാണോ എന്ന് ഞാൻ അറിയില്ല എന്ന് പറഞ്ഞാൽ അവൻ അവിശ്വാസിയായി. കാരണം ഈ വാക്ക് അല്ലാഹുവിനെ സ്ഥലം ഉണ്ടെന്ന് അറിയിക്കും. അല്ലാഹുവിനെ സ്ഥലം ഉണ്ടെന്ന് വല്ലവനും മനസ്സിലാക്കിയാൽ അവൻ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യമാക്കിയവനാണ് -
ശരിയായ ഈ ഉദ്ധരണി ഇമാം അബൂ ഹനീഫ റ എന്നവരെ തൊട്ട് ധാരാളം പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.
1.ഇമാം അബൂ മൻസൂർ മാതുരീദി (ഹി. 333) തങ്ങളുടെ ശർഹ് അൽ-ഫിഖ് അൽ-അക്‌ബർ എന്ന ഗ്രന്ഥത്തിലും,
2.ഇമാം അഹ്മദ് റിഫാഈ തങ്ങളുടെ അൽ-ബുർഹാൻ അൽ-മുഅയ്യദ് എന്ന ഗ്രന്ഥത്തിലും,
3.ഇസ് ഇബ്‌നു അബ്ദിസ്സലാം തങ്ങളുടെ ഹല്ലു റുമൂസ് എന്ന ഗ്രന്ഥത്തിലും,
4.ശൈഖ് തഖിയുദ്ദീൻ അൽ-ഹിസ്നി തങ്ങളുടെ ദഫ്ഉ ശുബഹി മൻ ശബ്ബഹ വ തമറദ് എന്ന ഗ്രന്ഥത്തിലും,
5.ശൈഖ് അൽവാൻ ഇബ്‌നു സയ്യിദ് അത്വിയ്യ അൽ-ഹുസൈനി അൽ-ഹമവി (ഹി. 936) തങ്ങളുടെ ബയാനുൽ മആനി എന്ന ഗ്രന്ഥത്തിലും,
6.ശംസുദ്ദീൻ റംലി (ഹി. 1004) തങ്ങളുടെ ഫതാവാകളിലും,
7.നഫ്റാവി (ഹി. 1126) തങ്ങളുടെ അൽ-ഫവാകിഹുദ് ദവാനി എന്ന ഗ്രന്ഥത്തിലും,
8.ശൈഖ് മുഹമ്മദ് ഇബ്‌നു സുലൈമാൻ അൽ-ഹലബി തങ്ങളുടെ നുഖ്ബതുൽ ലആലി എന്ന ഗ്രന്ഥത്തിലും,
ഇവരെപ്പോലുള്ള മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
وقد سئل الإمام أبو حنيفة رضي الله عنه عن الاستواء فقال (من قال لا أعرف الله أفي السماء هو أم في الأرض فقد كفر، لأن هذا القول يوهم أن للحق مكانا ومن توهم أن للحق مكانا فهو مشبه). اهـ
الإمام أبي منصور الماتريدي (ت 333 هـ) في شرحه على الفقه الأكبر
والإمام أحمد الرفاعي في البرهان المؤيد
والعز ابن عبد السلام في حل الرموز
والشيخ تقي الدين الحصني في دفع شبه من شبه وتمرد
والشيخ علوان ابن السيد عطية الحسيني الحموي (ت 936 هـ) في كتابه بيان المعاني
وشمس الدين الرملي (ت 1004 هـ) في فتاويه
والنفراوي (ت 1126 هـ) في الفواكه الدواني
والشيخ محمد بن سليمان الحلبي في نخبة اللآلى
وغيرهم.
ചുരുക്കത്തിൽ അല്ലാഹു അർശിൻമേൽ ഇരിക്കുകയാണ് എന്ന് അബു ഹനീഫ ഇമാമിൻറെ പേരിൽ കളവ് നിർമ്മിച്ചതാണ് എന്നത് വ്യക്തമാണ്.
ഇമാം മുല്ലാ അലി യുൽഖാരി റ എന്നവർ അബു ഹനീഫ റ യുടെ ഗ്രന്തം അൽ ഫിഖ്ഹുൽഅക്ബറിന്റെ ഷറഹിൽ ഉദ്ധരിക്കുന്നു.
ഇമാമുൽ അഅളം അബു ഹനീഫ رحمه الله
അദ്ദേഹത്തിൻറെ അൽ വസ്വിയ്യ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു.
അല്ലാഹു അർഷിന്മേൽ സ്ഥിര സ്ഥിരമായവനോ അർശിലേക്ക് ആവശ്യമായവനോ അല്ല.അതോടു കൂടെ അല്ലാഹു അർശിന്മേൽ ഇസ്തവാ -എന്ന വിശുദ്ധ ഖുർആനിലെ വാക്യം നാം അംഗീകരിക്കുന്നു.
“അല്ലാഹു അർശിനെയും അർശല്ലാത്തതെയും സംരക്ഷിക്കുന്നവനാണ്.
അല്ലാഹുവിന് അർശിന്റെ ആവശ്യമുണ്ടായിരുന്നെങ്കിൽ, സൃഷ്ടികളെ സൃഷ്ടിക്കാനും അവയെ നിയന്ത്രിക്കാനും അവനാൽ കഴിയുമായിരുന്നില്ല; സൃഷ്ടികൾ പോലെ ആയേനേ.
കൂടാതെ, ഇരിക്കൽ (الجلوس) അല്ലെങ്കിൽ സ്ഥിരതാമസം (القرار) അല്ലാഹുവിന് ആവശ്യമായി വരുമെങ്കിൽ, അർശ് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് അല്ലാഹു എവിടെയായിരുന്നു?
അതിനാൽ അല്ലാഹു ഇതുപോലുള്ള കാര്യങ്ങളിൽ നിന്ന് അത്യുന്നതമായി പരിശുദ്ധനാണ്.”
(ശറഹു അൽ ഫിഖ്ഹുൽ അക്ബറ് 70)
وقال الإمام الأعظم رحمه الله في كتابه الوصية : نقر بأن الله على العرش استوى من غير أن يكون له حاجة إليه واستقرار عليه، وهو الحافظ للعرش وغير العرش فلو كان محتاجا لما قدر على إيجاد العالم وتدبيره كالمخلوق، ولو صار محتاجا إلى الجلوس والقرار فقبل خلق العرش أين كان الله تعالى فهو منزّه عن ذلك علوا كبيرا. انتهى
. شرح الفقه الاكبر لملا علي القاري٧٠
........
وفي الميزان للذهبي
عن ابي مطيع البلخي
قال ابن معين: ليس بشئ.
وقال -
مرة: ضعيف.
وقال البخاري: ضعيف صاحب رأى.
وقال النسائي: ضعيف.
وقال ابن الجوزي - في الضعفاء: الحكم بن عبد الله بن مسلمة أبو مطيع الخراساني القاضي يروي عن إبراهيم بن طهمان، وأبي حنيفة، ومالك.
قال أحمد: لا ينبغي أن يروى عنه شئ.
وقال أبو داود: تركوا حديثه، وكان جهميا.
وقال ابن عدي: هو بين الضعف، عامة ما يرويه لا يتابع علية.
وقال ابن حبان: كان من رؤساء المرجئة ممن يبغض السنن ومنتحليها.
وقال العقيلي: حدثنا عبد الله بن أحمد، سألت أبي عن أبي مطيع البلخي فقال: لا ينبغي أن يروي عنه.
ميزان الاعتدال للذهب
Aslam Kamil saquafi parappanangadi
محمد اسلم الثقافي الكاملي بربننغادي المليباري الهندي
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
http://islamicglobalvoice.blogspot.com/
htps://islamicglobalvoice.blogspot.in/?m
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
No comments:
Post a Comment