📚
*മശായിഖോ അതോ മശാഇഖോ ?*
_____________________
മശായിഖാണ് ശരി.
شيخ
എന്നതിൻ്റെ ബഹുവചനമാണ്
مشايخ
ഇതിൽ 'യാഅ്' ആണ് വേണ്ടത്. ഏക വചനത്തിലെ യാഇനെ മാറ്റി
همزة
ആക്കാൻ ചില കണ്ടീഷനുകളുണ്ട്. അത് ഇവിടെ ഇല്ല.
ഏകവചനത്തിൽ മൂന്നാമതായി മദ്ദക്ഷരം അധികമായി വരണം. ഉദാ:
قلادة - قلائد، صحيفة - صحائف، عجوز - عجائز
അല്ലെങ്കിൽ രണ്ട് അക്ഷരങ്ങൾ ഒരുമിച്ച്, ലീനിൻ്റെ ഹർഫുകളായാൽ, രണ്ടാമത്തേതിനെ
همزة
യാക്കി മറിക്കും. അത്
مفاعِل
വസ്നിൽ ബഹുവചനമാക്കുമ്പോഴാണ് ഉണ്ടാവുക. ഉദാ:
أوّل - أوائل ، نيّف - نيائف، صائد - صوائد، سيّد - سوائد
'ശൈഖ്' എന്നതിൽ മേൽ പറഞ്ഞ രണ്ട് നിബന്ധനങ്ങളും ഒത്തിട്ടില്ല.
والمدُّ زِيدَ ثَالِثٍ في الوَاحِدِ
هَمْزًا يُرٰى في مِثْلِ كَالقَلائِدِ
كذاك ثَاني لَيّنَيْنِ اكْتَنَفَا
مدَّ مَفَاعِلَ كَجَمْعِ نَيِّفـٰا
(باب الإبدال، من ألفية ابن مالك - رحمه الله)
ഫത്ഹുൽ മുഈനിൽ (പേ:4)
مشايخنا
എന്നിടത്ത്, യാഅ് കൊണ്ട് വായിക്കണമെന്ന് അല്ലാമഃ കരിങ്കപ്പാറ ഉസ്താദ്(ന:മ) എഴുതിക്കൊടുത്തത് കാണാം. ഇആനതിൽ ഇക്കാര്യം വ്യക്തമായി തന്നെയുണ്ട്:
وقوله (مشايخنا) يقرأ بالياء لا بالهمزة لأن ياء المفرد ليست مدا زائدا ثالثا، وإلى ذلك أشار ابن مالك بقوله:
والمد زيد ثالثا في الواحد
همزا يرى في مثل كالقلائد. اهـ
(إعانة الطالبين)
അല്ലാമഃ ബാജൂരീ(റ), യാഅ് വായിക്കരുതെന്ന് പറഞ്ഞ ശേഷം, ശൈഖിൻ്റെ ഭാഷാ - സാങ്കേതിക അർത്ഥങ്ങളും വ്യത്യസ്‌ത ബഹുവചനങ്ങളും വെച്ച് അൽപം വിസ്‌തരിച്ചു പറയുന്നു:
"നാല്‌പത് തികഞ്ഞാൽ 'ശൈഖ്' എന്ന് ഭാഷയിൽ പ്രയോഗിക്കും. പെരുത്ത് ഫള്‌ല് ഉള്ളവർക്ക് സാങ്കേതികമായി ഇത് പ്രയോഗിക്കുന്നു. അപ്പോൾ നാൽപത് തികയും മുമ്പ് തന്നെ ഈ വിശേഷണമുണ്ടായാൽ 'ശൈഖ്' എന്ന് വിളിക്കാം."
(ഹാശിയതുൽ ബാജൂരീ: 5)
ഭാഷാതെറ്റ് ഇത്രമേൽ ഗൗരവമായി കാണണോ ? എന്ന് ചിന്തിക്കുന്നുണ്ടാവും ചിലർ. ഒരു സംഭവം ഉദ്ധരിക്കാം. അതിലൂടെ മുൻഗാമികൾ ഇത് എത്രമേൽ ഗൗരവത്തോടെയാണ് കണ്ടത് എന്ന് മനസ്സിലാക്കാം:
ഖലീഫഃ ഉമർ(റ), അമ്പെയ്ത് പഠിച്ചു കൊണ്ടിരിക്കുന്ന ആളുകൾക്കരികിലൂടെ കടന്നു പോവുകയായിരുന്നു. ഉന്നം തെറ്റുന്നത് കണ്ട് ഖലീഫഃ നേരെ ചൊവ്വെ അമ്പെയ്യാൻ കൽപിച്ചു. അപ്പോൾ അവർ പ്രതികരിച്ചു:
نحن متعلمين
"ഞങ്ങൾ പഠിക്കുന്നവരല്ലേ..."
പക്ഷെ, ഇവിടെ
متعلمون
എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഇത്കേട്ട് മഹാൻ പറഞ്ഞു:
لحنكم أشد علي من سوء رميكم
"അമ്പെയ്തിലുള്ള തെറ്റിനേക്കാൾ വലിയ തെറ്റായി, നിങ്ങളുടെ ഭാഷയിലെ പിഴവിനെ ഞാൻ മനസ്സിലാക്കുന്നു..."
തുടർന്ന്, ഭാഷ നന്നാക്കുന്നവർക്ക് റഹ്‌മത് തേടിക്കൊണ്ടുള്ള തിരുനബി(സ്വ)യുടെ ഒരു ഹദീസ് കേട്ടതായി ഉദ്ധരിക്കുകയും ചെയ്തു. ബുദ്ധിയും മാന്യതയും വർദ്ധിക്കാൻ അറബിഭാഷ നന്നാക്കുന്നവർക്ക് സാധിക്കുമെന്നും ഉമർ(റ) പറയാറുണ്ടായിരുന്നു. ഇബ്‌നു ഉമർ(റ), ഇബ്നു അബ്ബാസ്(റ) അവരുടെ മക്കളെ ഭാഷാതെറ്റിൻ്റെ കാരണത്താൽ അടിക്കാറുണ്ടായിരുന്നുവത്രെ!
وقال سيدنا عمر رضي الله عنه: تعلموا العربية فإنها تزيد في العقل والمروءة. وكان ابن عمر وابن عباس يضربان أولادهما على اللحن. ومر عمر على قوم أخطأوا في الرمي فقال: سوء رميكم، فقالوا: نحن متعلمين، فقال: لحنكم أشد علي من سوء رميكم، سمعت رسول الله ﷺ يقول: رحم الله امرأ أصلح من لسانه. اهـ
(حاشية ابن حمدون على المكودي على ألفية ابن مالك: ٢١)
✨
No comments:
Post a Comment