🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
തറാവീഹ്
ഖണ്ഡനം 2
വഹാബി തെളിവ് ജാബിർ(റ) ന്റെ ഹദീസ്
ജാബിർ(റ) ന്റെ ഹദീസ് പലകാരണങ്ങളാലും തറാവീഹ് ഏട്ടാണെന്ന വാദത്തിനു രേഖയല്ല.
(1) ജാബിർ(റ)ന്റെ ഹദീസ് ദുർബ്ബലമാണ്. അതിനാല അത് പ്രമാണമായി സ്വീകരിക്കാൻ പറ്റില്ല. സ്വഹാബത്തിന്റെ ഇജ്മാഇനോട് എതിരായ സ്ഥിതിക്ക് വിശേഷിച്ചും. അല്ലാമ നൈമവി(റ) ജാബിർ(റ)വിന്റെ ഹദീസ് പരമാർഷിച്ച ശേഷം പറയുന്നു: (فى إسناده لين) അതിന്റെ പരമ്പര ബലഹീനമാണ്. നൈമവി(റ) തഅലീഖിൽ പറയുന്നു:
داره على عيسى بن جارية ثم ذكر جرح ابن معين والنسائي وأبي داود ، وتوثيق أبي زرعة وابن حبان . ثم قال : قول الذهبي إسناده وسط ليس بصواب ، بل إسناده دون وسط(تحفة الأحوذي: ٢/٣٤٩)
ഈ ഹദീസിന്റെ അച്ചുതണ്ട് ഈസബ്നുജാരിയ എന്നാ വ്യക്തിയാണ്. ഇബ്നു മഈൻ, നസാഈ,അബൂദാവൂദ് എന്നിവര് അദ്ദേഹം അയോഗ്യനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അബൂസുർഅയും ഇബ്നു ഹിബ്ബാനും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും പറയുന്നു. ഇതിന്റെ പരമ്പര മധ്യനിലയിലുള്ളതാണെന്ന ദഹബിയുടെ പരമാർശം ശരിയല്ല. പ്രത്യുത അതിന്റെ പരമ്പര മധ്യനിലയിലും താഴെയാണ്. (തുഹ്ഫത്തുൽ അഹ് വദി 2/349)
തറാവീഹ്
വഹാബി തെളിവും
മറുപടിയും
തെളിവ് രണ്ട്
ജാബിർ റ വിന്റെ ഹദീസ്
(2) ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു:
وعن جابر بن عبد الله رضي الله عنه قال : صلى بنا رسول الله صلى الله عليه وسلم في شهر رمضان ثمان ركعات وأوتر فلما كانت القابلة اجتمعنا في المسجد ورجونا أن يخرج فلم نزل فيه حتى أصبحنا ثم دخلنا فقلنا يا رسول الله اجتمعنا البارحة في المسجد ورجونا أن تصلي بنا فقال :( إني خشيت أن يكتب عليكم )(المعجم الصغير ٥٢٦)
ജാബിർ(റ) ൽ നിന്ന് നിവേദനം: റമളാൻ മാസത്തിൽ നബി(സ) ഞങ്ങളെ കൊണ്ട് എട്ട് റക്അത്തും വിത്റും നിസ്കരിച്ചു. അടുത്ത രാത്രിയായപ്പോൾ നബി(സ) നിസ്കരിക്കാൻ വരുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പള്ളിയിൽ മ്മേളിച്ചെങ്കിലും പ്രഭാതം വരെ നബി(സ) വന്നില്ല. പ്രഭാതമായ ശേഷം നബി(സ) വന്നപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലെ! ഇന്നലെ രാത്രി ഞങ്ങൾ പള്ളിയിൽ സമ്മേളിച്ചിരുന്നു. നിങ്ങൾ നിസ്കരിക്കാൻ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു". അപ്പോൾ നബി(സ) പ്രതിവചിച്ചു: "നിങ്ങളുടെ മേൽ ഇത് നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു". (അൽ മുഅജമുസ്സ്വഗീർ 526)
(2) ജാബിർ(റ) വിന്റെ ഹദീസ് പ്രബലമാണെന്ന് വന്നാൽ തന്നെ തറാവീഹിൽ നിന്ന് ശേഷിക്കുന്ന 12 റക്അത്തുകൾ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അലിയ്യ്ശ്ശബ്റാമുല്ലസി(റ) പറയുന്നു:
وأما البقية فيحتمل أنه صلى الله عليه وسلم كان يفعله في بيته قبل مجيئه أو بعده. (حاشية النهاية: ١٢١/٢)
ശേഷിക്കുന്ന റക്അത്തുകൾ പള്ളിയിൽ വരുന്നതിനെ മുമ്പോ ശേഷമോ നബി(സ) വീട്ടില് വെച്ച് നിസ്കരിക്കാം. (ഹാഷിയാത്തുന്നിഹായ 2/121)
يمكن أن يكون هو صلى الله عليه وسلم صلى قبل الخروج إليهم منفردا عنهم ما شاء الله من الركعات، ثم صلى بهم ثمان ركعات والوتر، (فتح الملهم: ٣١٩/٢)
ജനങ്ങളിലേക്ക് വരുന്നതിനു മുമ്പ് നബി(സ) തനിച്ച് അല്ലാഹു ഉദ്ദേശിച്ചത്ര റക്അത്തുകൾ നിസ്കരിച്ചിരിക്കാം. പിന്നീട് ജനങ്ങളിക്കിമാമായി എട്ടും വിത്റും നിസ്കരിക്കുകയും ചെയ്തു. (ഫത്ഹുൽ മുൽഹിം 2/319)
ويكملون باقيها في بيوتهم، فكان يسمع له أزيز كأزيز النحل(الفقه على المذاهب الأربعة : ٣١٤/١)
ബാക്കിയുള്ള റക്അത്തുകൾ സ്വഹാബത്ത്(റ) അവരുടെ വീടുകളിൽ വെച്ച് പൂർത്തിയാക്കുമായിരുന്നു. തേനിച്ച കൂട്ടത്തിന്റെ ശബ്ദത്തോട് സമാനമായ ശബ്ദം അവരില നിന്ന് കേൾക്കാമായിരുന്നു. (അൽ0ഫിഖ്ഹു അലൽ മദാഹിബിൽ അർബഅ 1/314)
Moosa sonkal
പണ്ഡിതന്മാർ മുകളില വിവരിച്ച സാധ്യത ഇനിപ്പറയുന്ന ഹദീസിൽ നിന്ന് വ്യക്തമാണ്.
عن أنس أن النبي صلى الله عليه وسلم كان يصلي بالليل في رمضان ، فجاء قوم وصلى ، وكان يخفف ، ثم يدخل بيته فيصلي ، ثم يخرج فيخفف ، فلما أصبح قالوا : يا رسول الله ، قمنا خلفك الليلة ، فكنت تدخل بيتك ثم تخرج ؟ قال : " إنما فعلت ذلك من أجلكم " .رواه الطبراني في الأوسط ، ورجاله رجال الصحيح . (مجمع الزاوئد : ١٧٣/٣)
അനസി(റ) ൽ നിന്ന് നിവേദനം: "നബി(സ) റമളാനിൽ രാത്രി നിസ്കരിക്കുമായിരുന്നു. അപ്പോൾ ജനങ്ങൾ വന്ന് നബി(സ)യെ തുടർന്ന് നിസ്കരിച്ചു. നബി(സ) നിസ്കാരം ലഘൂകരിക്കുമായിരുന്നു. പിന്നെ നബി(സ) വീട്ടില് പ്രവേശിച്ച് നിസ്കരിക്കും. പിന്നീട് വീട്ടില് നിന്ന് പുറത്തുവരും . നിസ്കാരം ലഘുവാക്കും. പ്രഭാതമായപ്പോൾ സ്വഹാബത്ത്(റ) പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! ഇന്നലെ രാത്രി അങ്ങയുടെ പിന്നിൽ നിന്ന് ഞങ്ങൾ നിസ്കരിച്ചിരുന്നു. അപ്പോൾ താങ്കൾ വീട്ടിൽ പ്രവേശിക്കുകയും പുറപ്പെടുകയും ചെയ്തുവല്ലോ". അപ്പോൾ നബി(സ) പ്രതിവചിച്ചു. "നിങ്ങളുടെ കാരണത്താലാണ് ഞാനങ്ങനെ ചെയ്തത്". ഇമാം ത്വബ്റാനി(റ) ഔസത്വിൽ ഇതുദ്ദരിചിട്ടുണ്ട്. ഇതിന്റെ നിവേദകർ സ്വഹീഹിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ് 3/173)
ഫാഫിള് നൂറുദ്ദീൻ ഹൈസമി(റ) 'ഖിയാമുറമളാൻ' എന്ന അധ്യായത്തിലാണ് ഈ ഹദീസ് കൊടുത്തിരിക്കുന്നത്. അപ്പോൾ പള്ളിയിൽ വെച്ച് നിസ്കരിച്ചതിന്റെ ബാക്കി നബി(സ) വീട്ടിൽ വെച്ച് നിസ്കരിച്ചിരുന്നതായി ഈ ഹദീസ് വ്യക്തമാക്കുന്നു. അതിനാൽ തറാവീഹ് എട്ട് റക്അത്ത് മാത്രമാണെന്നതിനു ജാബിർ(റ) ന്റെ ഹദീസ് രേഖയാക്കാൻ ഒരിക്കലും പറ്റില്ല.
(3)നബി(സ) മൂന്ന് രാത്രികളിൽ പള്ളിയിൽ വന്ന് ജമാഅത്തായി തറാവീഹ് നിസ്കരിച്ചതായി ഇമാം ബുഖാരി(റ)യും മറ്റും റിപ്പോർട്ട് ചെയ്ത പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. എന്നാൽ ജാബിർ(റ) ന്റെ ഹദീസിൽ പറയുന്നത് അടുത്ത രാത്രിയിൽ ഞങ്ങൾ പള്ളിയിൽ മേളിചെങ്കിലും നബി(സ) വന്നില്ല എന്നാണു. അപ്പോൾ നബി(സ) പങ്കെടുത്ത ഒന്നും രണ്ടും രാത്രികളിലെ ജമാഅത്തിൽ ജാബിർ(റ) പങ്കെടുത്തിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:
فإن كانت القصة واحدة احتمل أن يكون جابر ممن جاء في الليلة الثالثة ، فلذلك اقتصر على وصف ليلتين.(فتح الباري شرح صحيح البخاري: ١٠٨/٤)
ഇമാം ബുഖാരിയുദെ നിവേദനത്തിൽ പറഞ്ഞതും ജാബിർ(റ) പറഞ്ഞതും വിഷയം ഒന്നാണെങ്കിൽ ജാബി(റ) മൂന്നാം രാത്രിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ പെട്ടവരാകാനാണ് സാധ്യത കാണുന്നത്. അത് കൊണ്ടാണ് രണ്ട് രാത്രികളുടെ കാര്യം മാത്രം ജാബിർ(റ)പറഞ്ഞത്. (ഫത്ഹുൽ ബാരി 4/108)
ഇമാം മഹല്ലി(റ) പറയുന്നു:
وكأن جابرا إنماحضر فى الليلة الثالثة والرابعة.(شرح المحلي: ١/٢١٧)
ജാബിർ(റ) മൂന്നാം രാത്രിയും നാലാം രാത്രിയുമാണ് ഹാജറായതെന്നാണ് മനസ്സിലാകുന്നത്(ശർഹുൽ മഹല്ലി 1/217)
ഇമാം മഹല്ലി(റ)യുടെ പരമാർശത്തെ അധികരിച്ച് അല്ലാമ ഖൽയൂബി(റ) എഴുതുന്നു:
(قوله: حضر فى الليلة الثالثة) أي وكان الباقي منها ثمان ركعات أخذا مما قبله.(حاشية القليوبي: ٢١٧/١)
മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ എട്ട്റക്അത്ത് മാത്രമായിരുന്നു തറാവീഹിൽ നിന്ന് അവശേഷിചിരുന്നതെന്ന് മുമ്പ് പറഞ്ഞതിൽ നിന്ന് വായിച്ചെടുക്കാം.(1/217)
അപ്പോൾ ആദ്യ രണ്ടു രാത്രികളിൽ നടന്ന തറാവീഹ് നിസ്കാരത്തിൽ ജാബിർ(റ) പങ്കെടുക്കുകയോ അന്ന് എത്രയായിരുന്നു നിസ്കരിച്ചിരുന്നതെന്ന് ജാബി(റ) പറയുകയോ ചെയ്തിട്ടില്ല. മൂന്നാം രാത്രി ജാബിർ(റ) വരുമ്പോൾ തറാവീഹിൽ നിന്ന് എട്ട് റക്അത്തുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അതിൽ ജാബി(റ) പങ്കെടുക്കുകയും അന്നത്തെ എണ്ണം അദ്ദേഹം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിൻറെ പ്രസ്താവം അടിസ്ഥാനമാക്കി തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന് പറയാൻ സാധ്യമല്ല.
(4)പുത്തൻ വാദികളോട് സാദ്രശ്യം വരാത്ത വിധം തറാവീഹ് രണ്ടോ നാലോ ആറോ റക്അത്തുകളിൽ ചുരുക്കി നിസ്കരിക്കാമെന്നതിൽ വീക്ഷണാന്തരമില്ല. അതിനാൽ ഏതെങ്കിലുമൊരു ഹദീസിൽ നബി(സ)യോ സ്വഹാബത്തോ ഇരുപതിൽ കുറഞ്ഞ എണ്ണം നിസ്കരിച്ചതായി സ്ഥിരപ്പെട്ടാൽ തന്നെ തറാവീഹ് ഇരുപതുണ്ടെന്ന ആശയത്തെ അത് പൊളിക്കുന്നതല്ല. മറിച്ച് ഇരുപതിൽ കുറഞ്ഞും നിസ്കരിക്കാമെന്ന കർമശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവനക്ക് അത് രേഖയാക്കാവുന്നതാണ്. നബി(സ) അംഗശുദ്ദി വരുത്തിയപ്പോൾ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ കഴുകിയതായി കാണിക്കുന്ന ഹദീസുകൾ മൂന്ന് പ്രാവശ്യം കഴുകിയതായി കാണിക്കുന്ന ഹദീസുകൾക്ക് എതിരല്ലല്ലോ. മറിച്ച് പ്രത്യേക സാഹചര്യങ്ങളിൽ ഒന്നോ രണ്ടോ പ്രാവശ്യം കഴുകി മതിയാക്കാമെന്നതിനു അത് രേഖയാക്കാവുന്നതാണ്. അതിനാൽ തറാവീഹ് ഇരുപതില്ലെന്നതിനു അത്തരം ഹദീസുകൾ രേഖയല്ല. ജാബി(റ)ന്റെ ഹദീസുമായി ബന്ധപ്പെട്ടു ഇത്തരം സാധ്യതകൾ നിലനിൽക്കുമ്പോൾ തറാവീഹ് എട്ട് റക്അത്തുകൾ മാത്രമാണെന്ന പുത്തൻവാദത്തിന് ഒരിക്കലും അത് രേഖയാകുന്നില്ല.
മൂന്നാം ഭാഗം തുടരും
No comments:
Post a Comment