Sunday, September 27, 2026

ബിദ്അഅത്ത.ആരെങ്കിലും നമ്മുടെ ഈ ദീനിന്റെ കാര്യത്തിൽ ഈ ദീനിൽ പ്പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.

 ബിദ്അത്ത്


ചോദ്യം


മഹതി ആയിശ(റ) യെ

തൊട്ട്; മഹതി പറയുന്നു. റസൂൽﷺ  പറഞ്ഞു:( ആരെങ്കിലും നമ്മുടെ ഈ ദീനിന്റെ കാര്യത്തിൽ ഈ ദീനിൽ പ്പെടാത്ത വല്ലതും പുതുതായി ഉണ്ടാക്കിയാൽ അത് (അവനെയും) തള്ളേണ്ടതാണ്.

ബുഖാരി- മുസ്‌ലിം.



ഈ ഹദീസിന്റെ ഉദ്ധേശ്യമെന്ത്?


മറുപടി.


ഇതിന്റെ വിശദീകരണം


ഇമാം ശാഫി (റ)  പറയുന്നു

وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

പുതുതായി ഉണ്ടായത് രണ്ടു വിധമാണ്; 


1- കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി പുതുതായത്,ഇത് (ഹദീസിൽ പറഞ്ഞ)  ബിദ്അത്തുള്ളലാല  (പിഴച്ച ബിദ്അത്ത് )യാണ്. 


2' അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അത്തുകളാണ്...

ഫത്ഹുൽ ബാരി


 ഇതിൽ നിന്നും ദീനിന്റെ അടിസ്ഥാന തത്ത്വത്തിന് വിരുദ്ധമായ പുതുക്കിയാൽ ആണ് ചീത്ത ബിദ്അത്ത് എന്ന് മനസ്സിലാക്കാം


ഈ യഥാർത്ഥം ഹദീസിൽ നിന്ന് തന്നെ മനസ്സിലാക്കാം


ഹദീസ് വിവരിച്ചു സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇമാം ഇബ്ൻ ഹജറുൽ ഹമ്പലി റ പറയുന്നു.


مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم


നമ്മുടെ കാര്യത്തിലില്ലാത്തത് നമ്മുടെ കാര്യത്തിൽ വല്ലവനും പുതുക്കിയാൽ അത് തള്ളാണ് എന്നതിന്റെ അർത്ഥം വല്ലവന്റെയും പ്രവർത്തനം ശറഇന്റെ പുറത്തായാൽ അതായത് ശറഇന് വിധേയമല്ലങ്കിൽ അത് തള്ളപ്പെട്ടതാണ് (ജാമിഉൽ ഉലൂം വൽഹികം)

പുതുതായി ഉണ്ടാകുന്നവ (ബിദ്അത്ത് )ദീനിന്റെ കാര്യത്തിൽ പ്പെട്ടതും, പെടാത്തതും ഉണ്ടെന്നു ഈ ഹദീസിൽ നിന്ന് സുവ്യക്തമാണ്. 

അല്ലായിരുന്നെങ്കിൽ (ما ليس منه) ദീനിൽ അഥവാ ശറഹിൽ പെടാത്ത വല്ലതും എന്ന് അവിടുന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

അത് ഇമാമീങ്ങൾ വളരെ വ്യക്തമാക്കിയതുമാണ്.


അപ്പോൾ ഈ ഹദീസ് കൊണ്ട് അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ശറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ശറഇനോട് ഒരു ബന്ധവും ഇല്ലാതെ വന്നാൽ അതു തള്ളപ്പെടേണ്ടാതാണ്.

ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു


وَهَذَا الْحَدِيث  مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ

ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എണ്ണപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ അടിസഥാനങ്ങളിലെ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വക വെക്കാവുന്നതല്ല.


ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)


‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു (ഫത്ഹുൽ ബാരി 13/254)

 ഇമാം ശാഫി റഹിമഹുല്ല പറഞ്ഞു

: ബിദ്അത്ത് രണ്ടു വിധമുണ്ട് ; നല്ല ബിദ്അത്തും ചീത്ത ബിദ്അത്തും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും  അല്ലെങ്കിൽ ചീത്ത ബിദ്അത്തും...


قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم " 

**********************************

Aslam Kamil saquafi parappanangadi


No comments:

Post a Comment