* അമ്പിയാക്കളുടെ ഖബറുകൾ മസ്ജിദാക്കൽ*
വഹാബി പുരോഹിതന്മാരുടെ ദുർവ്യാഖ്യാനം
ചോദ്യം
*ജൂത ക്രിസ്ത്യാനികളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ അമ്പിയാക്കളുടെ കബറുകളെ പ്രാർത്ഥന സ്ഥലമാക്കി എന്ന് ബുഖാരിയിൽ ഉണ്ടോ*
📘 *ഉത്തരം*✍🏼
لعن الله اليهود والنصاري اتخذوا قبور انبياءهم مساجد
ജൂത ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ അമ്പിയാക്കളുടെ ഖബറുകൾ സുജൂദ് ചെയ്യുന്ന സ്ഥലമാക്കി
എന്നാണ് ഹദീസിൽ ഉള്ളത് ഇതിനെയാണ് ഈ പുരോഹിത വർഗ്ഗം പ്രാർത്ഥന സ്ഥലമാക്കി എന്ന് വ്യാഖ്യാനിക്കുന്നത്
ജൂത ക്രിസ്ത്യാനികൾ അമ്പിയാക്കളുടെ ഖബറിന്ന് മുകളിൽ ചർച്ചുകളും ദേവാലയങ്ങളും വെച്ച് കെട്ടി
ഖബറുകളെ ആരാധിക്കുകയും ഖബറുകൾക്ക് സുജൂദ് ചെയ്യുകയും അവിടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനാൽ അവരെ അല്ലഹു ശപിച്ചിരുന്നു.
എന്നാണ് ഉദ്ധേശ്യം
പ്രസ്തുത ഹദീസ് വിവരിച്ചു പണ്ഡിതന്മാർ രേഖപ്പെടുതിയത് കാണുക
വലിയ ഖുർആൻ വ്യാഖ്യാതാവായ ഇമാം ബൈളാവി റ യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി (റ) എഴുതുന്നു.
لما كانت اليهود والنصارى يسجدون لقبور الأنبياء تعظيما لشأنهم ويجعلونها قبلة يتوجهون في الصلاة نحوها واتخذوها أوثانا لعنهم ومنع المسلمين عن مثل ذلك ، فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(فتح الباري ٢/٢٧٥)
ജൂത-നസ്വറാക്കൾ അവരുടെ അമ്പിയാക്കളെ പരിധിവിട്ട് ആദരിച്ച് *അവരുടെ ഖബുറുകൾക്ക് സുജൂദു ചെയ്യുകയും* നിസ്കാരത്തിൽ അതിനെ ഖിബ്ലയാക്കി അതിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും അതിനെ ബിംബമാക്കുകയും ചെയ്തപ്പോൾ അല്ലാഹു അവരെ ശപിക്കുകയും അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് മുസ്ലിംകളെ വിലക്കുകയും ചെയ്തു.
എന്നാൽ ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.
പള്ളി ഉണ്ടാക്കൽ കൊണ്ട് അദ്ദേഹത്തെ ആരാധിച്ച് ബഹുമാനിക്കലും അദ്ദേഹത്തിലേക്ക് മുന്നിടലുംകരുതരുത്
📘 (ഫത് ഹുൽബാരി: 2/275)
ASLAM Kamil saquafi parappanangadi
No comments:
Post a Comment