മലകുൽ മൗത്ത് അസ്റാഈൽ عليه السلام
തന്നെ.
ملك الموت هو عزراءيل عليه السلام
خلافالوهابية المبتدعة
ASLAM KAMIL SAQUAFI PARAPPANANGADI
മലകുൽ മൗത്ത് അസ്റാഈൽ عليه السلام
ആണന്നത് വാദം മുസ്ലിയാക്കൻമാരുടേ കളവ് വണന്ന് ഒഹാബി പുരോഹിത വർഗ്ഗത്തിന്റെ കള്ളത്തരം
ഇങ്ങനെ എത്ര എത്ര കള്ള ത്തരമാണ് ഇവർ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത്.
എന്നാൽ കഴിഞ്ഞകാല പണ്ഡിതലോകം ആരാണ് മലക്കുൽ മൗത്ത് എന്നതിന് അവരുടെ ഖുർആൻ തഫ്സീറുകളിൽ വിവരിച്ചിട്ടുണ്ട് അതൊന്നും നോക്കാതെയും പഠിക്കാതെയും ഖുർആനിലേക്ക് സുന്നത്തിലേക്ക് എന്ന് പറഞ്ഞുകൊണ്ട് വഹാബി പുരോഹിതന്മാർ പരിശുദ്ധ ദീനിനെ തൊട്ട് ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയാണ്.
പ്രമുഖ ഖുർആൻ വ്യാഖ്യാതാവുമായ ഇമാം റാസി അവരുടെ തഫ്സീറിൽ രേഖപ്പെടുത്തുന്നു.
പ്രധാനപ്പെട്ട മലക്കുകളിൽ പെട്ടതാണ് ഇസ്റാഫീൽ *അസ്റാഈൽصلوات الله عليهما،
അവർ രണ്ടുപേരും ഉണ്ട് എന്നത് ഹദീസുകളെ കൊണ്ട് സ്ഥിരപ്പെട്ടതാണ് .
മലക്കുൽ മൗത്ത് നിങ്ങളെ മരിപ്പിക്കും എന്ന ആയത്തിലെ
*മലക്കുൽ മൗത്ത് അസ്റാഈൽ ആണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.* തഫ്സീറു റാസി (സൂറത്തുസ്സജദ തഫ്സീർ)
وفي تفسير الرازي
ومن جملة أكابر الملائكة إسرافيل وعزرائيل صلوات الله عليهما، وقد ثبت وجودهما بالأخبار، وثبت بالخبر أن عزرائيل هو ملك الموت على ما قال تعالى : ﴿قُلْ يَتَوَفَّنَكُم ملَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ [السجدة: (١١)
പ്രമുഖരായ ഇമാം ഖുർതുബി പറയുന്നു അല്ലാഹു പറഞ്ഞ * മലക്കുൽ മൗത്ത് അവരുടെ പേര് അസ്റാഈൽ എന്നതാണ്* അതിൻറെ അർത്ഥം അല്ലാഹുവിൻറെ അടിമ അബ്ദുല്ല എന്നാണ് അത് അൽ ബഖറയിലും വിവരിച്ചിട്ടുണ്ട്.
തഫ്സീറുൽ കുർത്തുബി സൂറത്ത് സജദ
وفي تفسير القرطبي
: ﴿قُلْ يَتَوَفَّنَكُم ملك المَوْتِ .
مَلَكُ الْمَوْتِ واسمه عزرائيل ومعناه: عبد الله، كما تقدم في «البقرة» وتصرفه كله بأمر الله تعالى وبخَلْقِه واختراعه.
മലക്കുൽ മൗത്ത് മരിപ്പിക്കും എന്ന ആയത്ത് വിവരിച്ചു ഒഹാബീ അപ്പോസ്ഥലൻ ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഇബ്നുകസീർ രേഖപ്പെടുത്തുന്നു.
*മലക്കുൽ *മൗത്ത്* *അസ്റാഈൽ* എന്ന പേര് അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുണ്ട് അത് ചില അസറുകളിൽ വന്നിട്ടുണ്ട്.ആ പേര് അദ്ദേഹത്തിന് പ്രശസ്തമാണ് ഇത് ഖതാദ റ യും മറ്റു പല പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്
അദ്ദേഹത്തിന് ധാരാളം സഹായികൾ ഉണ്ട് ആ സഹായികൾ ശരീരത്തിൽ നിന്നും ആത്മാവിനെ ഊരിയെടുക്കും
തൊണ്ടക്കുഴിയിലെത്തുമ്പോൾ മലക്കുൽ മൗത്ത് അതിന് പിടിക്കും എന്ന് ഹദീസിൽ വന്നിട്ടുണ്ട്.
(തഫ്സീർ ഇബ്നു കസീർ സൂറത്ത് സജദ )
وفي تفسير أبن كثير سورة السجدة
ثم قال : { قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ } ، الظاهر من هذه الآية أن ملك الموت شخص
معين من الملائكة ، كما هو المتبادر من حديث البراء المتقدم ذكره في سورة ( إبراهيم ) (۱) ، وقد سمى فى بعض الآثار بعزرائيل ، وهو المشهور ، قاله قتادة وغير واحد ، وله أعوان . وهكذا (۲) ورد في الحديث أن أعوانه ينتزعون الأرواح من سائر الجسد ، حتى إذا بلغت الحلقوم تناولها ملك الموت .
ഈ ലോകത്ത് നടക്കുന്ന പല സംഭവങ്ങളിലും മലക്കുകൾക്ക് ചില പങ്കുകളുണ്ടെന്ന് ഇതിന് മുമ്പ് നാം ചൂണ്ടിക്കാട്ടുകയുണ്ടായി. മനുഷ്യൻ്റെ മരണകാര്യത്തിൽ ഏൽപിക്ക 'പ്പെട്ട ഒരു പ്രത്യേക മലക്കുണ്ടെന്ന് ഈ ആയത്തിൽ നിന്ന് വ്യക്തമാണല്ലോ.
*ഇദ്ദേഹത്തെ ഉദ്ദേശിച്ചാണ് സാധാരണ *അസ്റാഈൽ* (عزراءيل ع )
എന്ന് പറയപ്പെടുന്നത്. മരണവേള യിൽ ആത്മാക്കളെ എടുത്തുകൊണ്ട് പോകുന്നത് മലക്കുകളാണെന്ന് സൂറത്തുൽ അൻആം 93-ാം ആയത്തിൽ കാണാവുന്നതാണ്. കൂടാതെ പല ഹദീഥുകളിലും വന്നി ട്ടുണ്ട്
(അമാനി പരിഭാഷ)
محمد اسلم الثقافي الكاملي بربننغادي المليباري الهندي
No comments:
Post a Comment