Saturday, December 13, 2025

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വളർത്താൻ നല്ലതാണെന്ന് ഭർത്താവ് പറയുന്നു. അങ്ങനെയുണ്ടോ ?


ഫർസാന എടരിക്കോട്


ഉത്തരം: പൂച്ചയെ വിൽക്കലും വാങ്ങലും അനുവദനീയമാണ്. (റൗള: 3-400, അസ്‌നൽമത്വാലിബ്: 2-31) പൂച്ചകൾ നമ്മെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവികളാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നാടൻ പൂച്ചയെ (വന്യമൃഗങ്ങളിൽ പെട്ട കാട്ടു പൂച്ചകളല്ല) വളർത്തലും അതിനോട് നല്ലനിലയിൽ ഇടപെടലും സുന്നത്താണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. (അൽ ഫതാവൽ കുബ്റ: 4-240)


ഫതാവാ നമ്പർ : 928 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


മയ്യിത്ത് കൊണ്ടുപോകാമോ?نقل الميت

 ചോദ്യം: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട ഒരു സ്ത്രീയുടെ മയ്യിത്ത് അവളുടെ നാട്ടിൽ കൊണ്ടുപോയി മറവു ചെയ്യുകയാണ്. അവളുടെ ഭർത്യ വീട് മറ്റൊരു നാട്ടിലാണ്. അവിടെയായിരുന്നു അവൾ ഉണ്ടായിരുന്നത്. എങ്കിൽ അവളുടെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പ് മയ്യിത്ത് ഭർത്താവിന്റെ നാട്ടിൽ കൊണ്ടുപോയി മയ്യിത്ത് നിസ്കാരം നടത്തണമെന്നുണ്ടോ? അതല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് നേരിട്ട് അവളുടെ നാട്ടിലേക്ക് മയ്യിത്ത് കൊണ്ടുപോകാമോ?


മുസ്തഫ ഹാജി, വെട്ടിച്ചിറ


ഉത്തരം: അവളുടെ ഭർത്താവിൻ്റെ നാട്ടിലേക്ക് കൊണ്ടു പോയി അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നടത്തേണ്ടതില്ല. എന്നാൽ മരണം നടന്ന നാട്ടിൽ നിന്ന് ഖബറടക്കത്തിന് മറ്റൊരു നാട്ടിലേക്ക് കൊണ്ടു പോകുമ്പോൾ മരണം സംഭവിച്ച നാട്ടിൽ വെച്ചു തന്നെ മയ്യിത്ത് കുളിപ്പിക്കുകയും മയ്യിത്ത് നിസ്‌കാരം നടത്തുകയും ചെയ്‌തതിനു ശേഷമേ കൊണ്ടു പോകാവു എന്നുണ്ട്. (തുഹ്ഫ:3-203)


ഫതാവാ നമ്പർ : 716 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബറിനുമുകളിൽ പൂക്കൾلريحان على القبر

 ചോദ്യം: പണ്ഡിതരുടേയോ സാധാരണക്കാരുടെയോ ഖബറിനുമുകളിൽ പൂക്കൾ വിതറുന്നതിന്റെ വിധിയെ ന്താണ്? ചില ഖബറിനു മുകളിൽ പൂക്കൾ ഇട്ടതായി കാണാറുണ്ട്


ഉത്തരം: ഖബറിനുമുകളിൽ പച്ചയായ ചെടി കുത്തൽ സുന്നത്തുണ്ട്. നബി (സ്വ)യുടെ "ഇത്തിബാഅ്" അതിലുണ്ട്. അതിന്റെ തസ്ബീഹ് കാരണമായി മയ്യിത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. റൈഹാനും അതു പോലെയുള്ളതും ഖബറിനു മുകളിൽ വിതറാറുള്ള പതിവിനെ ഇതിനോട് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിനു സമീപം സുഗന്ധം ഉണ്ടാകാനും അവിടെ എത്തുന്ന മലാഇകതുകൾക്ക് സന്തോഷം പകരാനുമെല്ലാം അതുപകരിക്കും എന്നെല്ലാം കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 154, തുഹ്ഫ: 3-197 കാണുക)


സുഗന്ധമുള്ള പൂക്കൾ ഖബറിനു മുകളിൽ ഇടുന്നതിൽ തെറ്റില്ലെന്നും ഖബറിനു സമീപം സുഗന്ധത്തിന് അത് നല്ലതാണെന്നും അത് ഉപകാരപ്രദമാണെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണല്ലോ.


ഫതാവാ നമ്പർ : 717 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

മയ്യിത്തിൻ്റെ ആത്മാവിനുള്ള ബന്ധം ഒന്നാം ഖബറിനോടാണോ രണ്ടാം ഖബറിനോടാണോ?

 ചോദ്യം: ഖബറടക്കിയതിനു ശേഷം മയ്യിത്ത് ആ ഖബറിൽ നിന്ന് എടുത്ത് മറ്റൊരു ഖബറിലേക്ക് മാറ്റി വെക്കപ്പെട്ടാൽ ആ മയ്യിത്തിൻ്റെ ആത്മാവിനുള്ള ബന്ധം ഒന്നാം ഖബറിനോടാണോ രണ്ടാം ഖബറിനോടാണോ?


അലി ആനമങ്ങാട്


ഉത്തരം: ആത്മാവിൻ്റെ ബന്ധം ശരീരത്തോടൊപ്പമാണ്. മയ്യിത്ത്  മാറ്റിവെക്കപ്പെട്ടാൽ ആത്മാവിന്റെ ബന്ധം അതിനെ പിന്തുടരുന്നതാണ്. (ഫതാവൽ കുബ്റ 2-9)


ഫതാവാ നമ്പർ : 718 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. الماء في القبر

 ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ വെക്കാമോ? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?


ഇബ്റാഹിം പട്ടാമ്പി


ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക)


ഫതാവാ നമ്പർ : 719

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഹുരുഡീസ്, ഇഷ്ടിക തുടങ്ങിയവ ഖബർ പടുക്കാനോ മൂട്കല്ല് വെക്കാനോ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്ന‌മുണ്ടോ?

 ചോദ്യം: ഹുരുഡീസ്, ഇഷ്ടിക തുടങ്ങിയവ ഖബർ പടുക്കാനോ മൂട്കല്ല് വെക്കാനോ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്ന‌മുണ്ടോ?


മുത്വലിബ് പാണ്ടിക്കാട്


ഉത്തരം: തീ സ്പർശിച്ചിട്ടില്ലാത്ത കട്ട, കല്ല് തുടങ്ങിയവയാണ് ഖബർ മൂടാൻ ഉപയോഗിക്കേണ്ടത്. (ഹാശിയതുൽ ജമൽ: 2-200) തീ സ്‌പർശിച്ച വസ്‌തു ഖബറിൽ വെക്കൽ കറാഹത്താണ്. (അസ്‌നൽ മത്വാലിബ്: 1-327) തീയിൽ ചുടപ്പെട്ട ഇഷ്ടിക, ഹുരുഡീസ് തുടങ്ങിയവ ഖബറിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്


ഫതാവാ നമ്പർ : 720

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ

ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?

ഹമീദ്, ബാലുശ്ശേരി

ഉത്തരം: ദാറുൽ ഇസ്ല‌ാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തു‌ത ഇടപാട് തന്നെ നിഷിദ്ധവും മഹാ പാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർദ്ധനവും നിഷിദ്ധമാണ്.

പലിശ ഇടപാടിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതുസംരഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.

നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെ യ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.

നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്‌തുത പണം പൊതു മസ്ലഹത്തിലേക്ക് നൽകി കൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്‌താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.

ഫതാവാ നമ്പർ : 480 
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? المال الحرام

 സംശയം: പലിശയായി ഒരു വലിയ സംഖ്യ ഞാൻ വാങ്ങിയിരുന്നു. ഈ അടുത്ത് പലിശയുടെ അപകടത്തെക്കുറിച്ച് ഞാൻ ഉസ്താതിൻ്റെ ക്ലാസ് കേട്ടു. പലിശയായി ഞാൻ കൈപറ്റിയ സംഖ്യ എന്ത്ചെയ്യണം? അത് ആർക്കെങ്കിലും സ്വദഖ ചെയ്താൽ മതിയാകുമോ? അതിൻ്റെ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?


നിവാരണം: നിങ്ങൾ നടത്തിയ പലിശ ഇടപാട് അവസാനിപ്പിച്ച് അല്ലാഹുവിനോട് മാപ്പിരക്കുകയും തൗബ ചെയ്‌ത്‌ മടങ്ങുകയും വേണം. അതാണ് രക്ഷപ്പെടാനുള്ള മാർഗം. അല്ലാഹു നിരോധിച്ച മഹാപാപമായ പലിശയുമായി ബന്ധപ്പെട്ടതിൽ ആത്മാർത്ഥമായ ഖേദവും കുറ്റബോധവും വേണം. ഇനിയൊരിക്കലും പലിശയുമായി ബന്ധപ്പെടില്ലന്ന് ദൃഢനിശ്ചയം ചെയ്യണം. ഇതാണ് തൗബയുടെ മർമ്മം. മനുഷ്യരുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നമായതിനാൽ അത് പരിഹരിക്കലും നിർബന്ധമാണ്. അത് തൗബയുടെ നിബന്ധനയാണ്. അതിനാൽ ഹറാമായ വിധം കൈപറ്റിയ പണം അതിൻ്റെ ഉടമസ്ഥരിലേക്ക് തിരിച്ചു നൽകണം. ഉടമസ്ഥനെ അറിയില്ല; അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലിംകളുടെ പൊതുവായ മസ്ലഹത്തുകൾക്ക് നൽകുകയാണ് വേണ്ടത്.


വിഷയ സംബന്ധമായ കർമ്മശാസ്ത്ര നിയമം ഇപ്രകാരമാണ്; ഹറാമായ ധനം കൈവശത്തിലുള്ള ഒരാൾ തൗബ ചെയ്യാനും ആ ഹറാമിൽ നിന്ന് മോചിതനാവാനും ഉദ്ദേശിച്ചാൽ ആ ധനത്തിന് നിശ്ചിത ഉടമസ്ഥനുണ്ടെങ്കിൽ അത് ഉടമസ്ഥന് തിരിച്ചുനൽകൽ നിർബന്ധമാണ്. ഉടമസ്ഥൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അനന്തരവകാശികൾക്ക് നൽകണം. അതിന്റെ ഉടമസ്ഥൻ ആരാണെന്ന് അറിയുകയില്ല. അറിയുമെന്ന പ്രതീക്ഷയുമില്ല. എങ്കിൽ മുസ്ലീംകളുടെ പൊതു മസ്‌ലഹത്തുകളിലേക്ക് ആ പണം നൽകേണ്ടതാണ്. പളളികൾ, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം ഉദാഹരണമാണ്. അതില്ലെങ്കിൽ ദരിദ്രർക്ക് ദാനം ചെയ്യണം. ഇതിലേക്കെല്ലാം പണം ഉപയോഗപ്പെടുതേണ്ടത് ഖാസിയാണ്. ഹറാമായ പണം കൈവശമുളളവൻ പണം ഖാസിയെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഖാസി വിശ്വസ്ഥനല്ലെങ്കിൽ അറിവും ദീനീചിട്ടയുമുള്ള ഒരാളെ അധികാരപ്പെടുത്തി പണം അദ്ദേഹത്തെ ഏൽപ്പിക്കണം. അത് കഴിയില്ലെങ്കിൽ പണം കൈവശമുളളവൻ നേരിട്ട് പണം പൊതു ആവശ്യങ്ങളിലേക്ക് നൽകണം (ശറഹുൽ മുഹദ്ദബ് 9/351 കാണുക).


ഇമാം ഇബനു ഹജർ(റ) എഴുതുന്നു: ബാധ്യതയായിത്തീർന്ന ധനം ഉടമസ്ഥനിലേക്കും അനന്തരവകാശിയിലേക്കും തിരിച്ചുനൽകൽ അസാധ്യമായാൽ വിശ്വസ്ഥനായ ഖാസിയെ ഏൽപിക്കണം. അതും സാധ്യമല്ലെങ്കിൽ പിന്നീട് ഉടമസ്ഥനെ കണ്ടെത്തിയാൽ അവന് ബാധ്യത കൊടുത്തു വീട്ടുമെന്ന നിശ്ചയത്തോടെ പണം കൈവശമുള്ളവൻ ആ പണം പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം (തുഹ്ഫ: 10/243).

ബിഗ്യ 158-ാം പേജിലും ഇത് സംബന്ധമായ വിശദീകരണമുണ്ട്. 


ചുരുക്കത്തിൽ പലിശയായി നിങ്ങൾക്ക് ലഭിച്ച സംഖ്യ അതിന്റെ ഉടമസ്ഥനിലേക്ക് തിരിച്ചു കൊടുക്കണം. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അറിയാനുള്ള പ്രതീക്ഷയില്ലെങ്കിൽ മേൽ വിവരിച്ചപ്രകാരം, പൊതുകാര്യങ്ങളിലേക്ക് ചെലവഴിക്കണം. അതിന് പുറമെ ഹറാമായ പലിശയുമായി ബന്ധപ്പെട്ടതിൽ ഖേദിച്ചു ഇനിയൊരിക്കലും ബന്ധപ്പെടുകയില്ലെന്ന് തീരുമാനിച്ചും തൗബ ചെയ്‌ത് മടങ്ങണം. നിങ്ങൾക്ക് രക്ഷപ്പെടാനുളള മാർഗമിതാണ്.


ഹറാമായ ധനം കൈപറ്റിയവർക്ക് തൗബ ചെയ്ത് രക്ഷപ്പെടാനുളള വകുപ്പാണിത്. അല്ലാതെ ഹറാമായ ഇടപ്പെടലുകൾ തുടരുകയും അതിലൂടെ ലഭിക്കുന്ന ഹറാമായ പണം പൊതു ആവശ്യങ്ങളിലേക്കും ദാനം ചെയ്യുകയും ചെയ്യുന്ന രീതി രക്ഷയുടെ മാർഗമല്ല. അത് ശിക്ഷയുടെ വഴിയാണ്. സ്വദഖയുടെ പ്രതിഫലം ലഭിക്കുകയുമില്ല. ഹറാമിന്റെ ശിക്ഷ ഉണ്ടാകുന്നതുമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമുള്ളവർ സൂക്ഷിക്കുക


ഫതാവാ നമ്പർ : 117  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

https://whatsapp.com/channel/0029VbB6F27EwEjtoNdOkU0g

അടവിന് വാങ്ങൾ അനുവദനീയമാണോ?الشراء المؤجل

 സംശയം: ഫ്രിഡ്‌ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ, ഫർണിച്ചറുകൾ തുടങ്ങിയവ അടവിന് വാങ്ങൾ അനുവദനീയമാണോ? മാസംതോറും നിശ്ചിത സംഖ്യയായി ഒരു വർഷം അടക്കണമെന്ന വ്യവസ്ഥയിൽ മേൽ വസ്തുക്കൾ മുൻകൂറായി നൽകുന്ന സ്ഥാപനങ്ങളുണ്ട്. ഒന്നിച്ച് പണം നൽകാൻ പ്രയാസമുള്ളവർക്ക് ഇത് സൗകര്യമാണ്. പക്ഷേ ഇങ്ങനെ വാങ്ങുമ്പോൾ റൊക്കം പണം നൽകി വാങ്ങുന്നതിനെക്കാൾ അൽപ്പം കൂടുതൽ നൽകണം. ഇത് അനുവദനീയമാണോ? ഇതിൽ പലിശയുണ്ടോ?


യൂനുസ് പൊന്നാനി


നിവാരണം: നിശ്ചിത സംഖ്യ വില നിശ്ചയിച്ച് വസ്തു‌ വാങ്ങുകയും പ്രസ്‌തുത സംഖ്യ നിശ്ചിത അവധിക്കുള്ളിൽ ഒന്നിച്ചോ പല തവണകളായോ അടച്ചുതീർക്കണമെന്ന് വ്യവസ്ഥചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. അവധി നിശ്ചയിക്കപ്പെട്ട വിലക്കു പകരം വസ്തു‌ വാങ്ങലാണിത്. ഇത് അനുവദനീയമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാണ്. വിലയുടെ നിശ്ചിതഭാഗം റൊക്കമായും ബാക്കി പല തവണകളായും നൽകണമെന്ന് നിശ്ചയിക്കുന്നതിനും വിരോധമില്ല. ഓരോ മാസവും അടക്കേണ്ട സംഖ്യ കൃത്യമായി നിശ്ചയിക്കുന്നതിനും തെറ്റില്ല. വില കൃത്യമായി നിശ്ചയിച്ചു കൊണ്ട് ഇടപാട് നടത്തുകയും ആ വില നിശ്ചിത അവധിക്കുള്ളിൽ പല ഗഡുക്കളായി അടക്കണമെന്ന് കരാർ ചെയ്യലും അനുവദനീയമാണ് എന്നാണ് ഇത്രയും പറഞ്ഞതിന്റെ ചുരുക്കം. ഇങ്ങനെ കൃത്യ വില നിശ്ചയിച്ചുകൊണ്ട് വാങ്ങുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെട്ട വില സാധാരണ വിലയിലധികമായി എന്നതുകൊണ്ടു പ്രശ്നമില്ല. അത് ഹറാമോ പലിശയോ അല്ല. അതേ സമയം വില കൃത്യമായി നിശ്ചയിക്കപ്പെടാതെ അവധി കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് വില വ്യത്യാസപ്പെടുന്ന വിധമാണ് ഇടപാടെങ്കിൽ പറ്റില്ല. അത് ഇസ്ലാം വിരോധിച്ചതാണ്. ഉദാഹരണമായി ആറു മാസം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ അയ്യായിരവും ഒരു വർഷം കൊണ്ടാണെങ്കിൽ പതിനായിരവും നൽകേണ്ടി വരുന്ന വിധം വില കൃത്യതയില്ലാതെ വിൽക്കലും വാങ്ങലും അനുവദനീയമല്ല. പതിനായിരം രൂപ വിലയായി നിശ്ചയിക്കപ്പെടുകയും ആ വില ഉടമസ്ഥന് റൊക്കമായി നൽകാൻ വേണ്ടി കടം വാങ്ങുകയും ചെയ്യുമ്പോൾ വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടം വാങ്ങുന്നത് പലിശ ഇടപാടാണ്. ഇവിടെ രണ്ട് ഇടപാടുകളുണ്ട്. കൃത്യ വില നിശ്ചയിച്ചുകൊണ്ട് അവധിക്ക് വസ്‌തു വാങ്ങലും ആ വില നൽകാൻ വേണ്ടി വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന വ്യവസ്ഥയിൽ കടം വാങ്ങലും. ഇതിൽ രണ്ടാമത്തെ ഇടപാട് കടപ്പലിശയാണ്. ഏറ്റവും ഗുരുതരമായ വൻദോശങ്ങളിലൊന്നാണിത്. പലരും അടവിന് വാങ്ങുമ്പോൾ ഇങ്ങനെ രണ്ട് ഇടപാട് നടത്താറുണ്ട്. വസ്‌തുവിന്റെ ഉടമസ്ഥന് വില നൽകാൻ വേണ്ടി പലിശ സ്ഥാപനത്തിൽ നിന്ന് പലിശ നൽകാമെന്ന നിബന്ധനയോടെ കടം വാങ്ങുകയാണ്. വാങ്ങിയതിലേറെ തിരിച്ചടക്കണമെന്ന നിബന്ധനയോടെ കടമിടപാട് നടത്തൽ മഹാ പാപമായ പലിശയാണ്. അല്ലാഹുവിലും മുത്ത് റസൂൽ(സ)യിലും വിശ്വസിക്കുന്ന മുസ്ല‌ിം പലിശയുമായി ബന്ധപ്പെട്ടുകൂടാ. ഈമാൻ അപകടത്തിലാക്കുന്ന മഹാ തെറ്റാണ് പലിശയെന്ന് വിശുദ്ധ ഖുർആനും തിരു സുന്നത്തും മുന്നറിയിപ്പു നൽകിയതാണ്.


വർദ്ധനവ് നൽകാമെന്ന വ്യവസ്ഥയിൽ കടമിടപാട് നടത്താതെ-വസ്തുവിന്റെ ഉടമസ്ഥനും വാങ്ങുന്നവനും വസ്തുവിന് കൃത്യ വില നിശ്ചയിക്കുകയും ആ വില വസ്തു‌ വാങ്ങുന്നവൻ ഉടമസ്ഥന് പല ഗഡുക്കളായി നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്ന് കരാർ ചെയ്യുകയും ചെയ്യുന്നതിന് വിരോധമില്ല. ഇത് ഹറാമോ പലിശയോ അല്ല എന്നാണ് മുകളിൽ പറഞ്ഞത്. അടവിന് വസ്തുക്കൾ വാങ്ങുമ്പോൾ അനുവദനീയവും നിഷിദ്ധവുമായ വിവിധ രൂപങ്ങളുണ്ടെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിച്ചത്.


ഫതാവാ നമ്പർ : 346

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ

 സംശയം: എ. ടി. എം. ഉപയോഗിക്കുന്നത് തെറ്റാണോ? ഇതിന് പലിശയുടെ ശിക്ഷയുണ്ടോ?


ഇസ്മാഈൽ, പുഞ്ചാവി


നിവാരണം: ബേങ്കിൽ നിക്ഷേപിച്ച പണം ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ വെച്ച് തിരിച്ചെടുക്കാനുള്ള സൗകര്യമാണല്ലോ എ. ടി. എം. ഈ നിലയിൽ ഇത് തെറ്റല്ല. എന്നാൽ ബേങ്കിലേക്ക് പണം നൽകിയത് പലിശ ഇടപാടിലൂടെയാണോ എന്നതാണ് പ്രശ്നം. വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയോടെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടാണ്. പ്രസ്‌തുത വ്യവസ്ഥയോടെ പണം നൽകുന്നതിലൂടെ തന്നെ പലിശ എന്ന മഹാപാപം സംഭവിച്ചിരിക്കുന്നു. നൽകുന്നതിലേറെ തിരിച്ചു തരണമെന്ന നിബന്ധനയോടെ പണം കൊടുക്കൽ തന്നെ പലിശയെന്ന പാപമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ സ്വീകരിക്കൽ മാത്രമാണ് പാപം എന്ന ധാരണ ശരിയല്ല, വർദ്ധനവ് ലഭിക്കണമെന്ന നിബന്ധനയില്ലാതെയാണ് പണം നൽകുന്നതെങ്കിൽ അത് പലിശ ഇടപാടല്ല. എങ്കിലും ആധുനിക ബേങ്കുകൾ പലിശ ഇടപാട് സ്ഥാപനങ്ങളായതിനാൽ സാധിക്കുമെങ്കിൽ അതും ഒഴിവാക്കലാണ് നല്ലത്.


ഫതാവാ നമ്പർ : 406

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടംالربا عند الضرورة

 സംശയം: നിർബന്ധ ഘട്ടങ്ങളിൽ കടം വാങ്ങേണ്ടി വരുമ്പോൾ പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെങ്കിൽ പലിശക്ക് കടം വാങ്ങുകയും പലിശ കൊടുക്കുകയും ചെയ്‌താൽ കുറ്റമുണ്ടാകുമോ? നിർബന്ധിതാവസ്ഥയുടെ പേരിൽ കുറ്റത്തിൽ നിന്ന് ഒഴിവുണ്ടോ?


നിവാരണം: ശൈഖ് സൈനുദ്ധീൻ മഖ്ദൂം(റ) എഴുതുന്നു: പലിശ നൽകിയില്ലെങ്കിൽ കടം ലഭിക്കുകയില്ലെന്ന വിധത്തിൽ നിർബന്ധിതാവസ്ഥയിൽ കടം വാങ്ങുമ്പോൾ പലിശ നൽകുന്നത് കുറ്റകരമാണ്. കുറ്റത്തിൽ നിന്ന് ഒഴിവാകുന്നതല്ല. കാരണം, വാങ്ങിയതിലേറെ നല്കണമെന്നുണ്ടെങ്കിൽ പലിശ വകുപ്പിൽ അല്ലാതെ നൽകാമല്ലോ. നേർച്ചയിലൂടെയോ ദാനമായി ഉടമയാക്കികൊടുത്തു കൊണ്ടോ നൽകാം. എന്നിരിക്കെ പലിശയായി നൽകുന്നത് കുറ്റകരമാണ്. എന്നാൽ ശൈഖുനാ ഇമാംഇബ്‌നു ഹജർ(റ) പറഞ്ഞിട്ടുളളത്; നിർബന്ധിതാവസ്ഥ കാരണം പലിശ നൽകുന്ന കുറ്റം ഒഴിവാകുമെന്നാണ് (ഫത്ഹുൽ മുഈൻ: 336).


വിഷയ സംബന്ധമായി ഇമാംഇബ്‌നു ഹജർ(റ) നോടുളള ചോദ്യവും മഹാനവർകളുടെ മറുപടിയും കാണുക: ചോദ്യം: വിശന്നിരിക്കുന്ന കുട്ടികളുടെ നിർബന്ധാവശ്യത്തിന് വേണ്ടി കടം വാങ്ങുമ്പോൾ വാങ്ങിയതിലേറെ തിരിച്ചുകൊടുക്കുന്നില്ലെങ്കിൽ കടം കിട്ടാത്ത സാഹചര്യത്തിൽ  കടംവാങ്ങുകയും വർധനവ് നൽകുകയും ചെയ്‌താൽ നിർബന്ധിതാവസ്ഥകാരണമായി കുറ്റം ഒഴിവാകുമോ?

മറുപടി: അതെ ഈ സാഹചര്യത്തിൽ നിർബന്ധിതാവസ്ഥ കാരണം വർദ്ധനവ് നൽകുന്നതിൻ്റെ കുറ്റം ഒഴിവാകുന്നതാണ് 

(ഫതാവൽകുബ്റാ 2/279 കാണുക).


നിങ്ങളുടെ സംശയത്തിനുള്ള നിവാരണം മേൽ ഉദ്ധരണികളിൽ നിന്ന് വ്യക്തമാണ്. വിഷയം പലിശയായതിനാൽ സൂക്ഷിച്ചേ ഈ വകുപ്പ് ഉപയോഗപ്പെടുത്താവൂ എന്ന് ഓർമിപ്പിക്കുന്നു. പലിശ ഏറെ അപകടമുള്ളതാണെന്ന് അറിയാമല്ലോ.


ഫതാവാ നമ്പർ : 118 

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ضرب يدينകയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്

 സംശയം: കയ്യടിയുടെ (രണ്ടു കൈകൾ പരസ്‌പരം കൂട്ടി മുട്ടുന്നതിന്റെ) വിധി എന്താണ്? മത്സര വേദികളിലും മറ്റും കൈ മുട്ടി പ്രോത്സാഹിപ്പിക്കൽ വ്യാപകമാണല്ലോ?


നിവാരണം: കൈ മുട്ടുന്നതിനെകുറിച്ച് കർമ്മ ശാസ്ത്ര ഇമാമുകൾക്കിടയിൽ വ്യത്യസ്ത‌ത അഭിപ്രായങ്ങളുണ്ട്. ഇമാം ഇബ്‌നു ഹജർ(റ) എഴുതുന്നു. നിസ്കാരത്തിലല്ലാത്തപ്പോൾ രണ്ടു കൈകൾ പത്തികളുടെ ഉൾഭാഗങ്ങൾ പരസ്‌പരം മുട്ടുന്നത് നിഷിദ്ധമാണെന്നതിൽ രണ്ടഭിപ്രായങ്ങളുണ്ട് (തുഹ്ഫ: 2/149). ഇമാം ഇബ്നു ഹജർ(റ) 'കഫ്ഫു റആഅ്' എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു: പുരുഷന്മാർക്ക് കൈ കൊട്ട് നിഷിദ്ധമാണെന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ട്. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന നബി വചനമാണ് അവർ അവലംബിച്ചത്. എന്നാൽ അത് കറാഹത്താണെന്നാണ് 'ശറഹുൽ ഇർശാദി'ൽ ഞാൻ എഴുതിയിട്ടുള്ളത്. ഉപദാനങ്ങളിൽ വടി കൊണ്ടടിക്കുന്നത് കറാഹത്താണെന്നാണ് പ്രബലാഭിപ്രായം. വിനോദ ഉദ്ദേശത്തിലാണെങ്കിലും കൈ കൊട്ടുന്നത് നിഷിദ്ധമല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇമാം മാവറദി(റ),ഇമാം ശാഫഈ(റ) തുടങ്ങിയവർ ഉപദാനങ്ങളിൽ വടികൊണ്ടടിക്കുന്നതിന്റെ വിധിതന്നെയാണ് കൈകൊട്ടിനുമെന്ന് പറഞ്ഞതായി ഞാൻ കണ്ടു.


അത് നിഷിദ്ധമല്ലെന്നാണ് പ്രബലം. എങ്കിൽ കൈകൊട്ടും നിഷിദ്ധമല്ല. കൈകൊട്ട് കറാഹത്താണെന്ന് ഇമാം ഹലീമി(റ) വ്യ ക്തമാക്കിയത് ഇതിനാലാണ്. ഇമാം ഇബ്നു രിഫ്‌അത്ത്(റ) അതംഗീകരിച്ചിട്ടുണ്ട്. പക്ഷേ, കറാഹത്തിൻ്റെ വിവക്ഷ തഹ്‌രീമിൻ്റെ കറാഹത്താണെന്ന് (ഹറാം എന്ന അർത്തത്തിലുള്ള കറാഹത്ത്) അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. സ്ത്രീകളോട് സാദൃശ്യമാവുക എന്നതാണ് കാരണം. കൈകൊട്ട് സ്ത്രീകൾക്ക് മാത്രമാണെന്ന് പറയുന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ ഹറാമാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. എന്നാൽ പ്രസ്തുത ഹദീസിൽ പറഞ്ഞത് നിസ്‌കാരത്തിൽ ഉണർത്തേണ്ട സന്ദർഭങ്ങളിൽ പുരുഷൻ തസ്ബീഹ് ചൊല്ലുന്നതിനു പകരം സ്ത്രീ കൈകൊട്ടുന്നതിനെ കുറിച്ചാണ്. നാം പറയുന്ന കൈ കൊട്ടിനെ കുറിച്ചല്ല. സ്ത്രീകളോട് സാദൃശ്യം നിഷിദ്ധമാകുന്നത് സ്ത്രീകൾക്ക് മാത്രം പ്രത്യേകമായ വിഷയങ്ങളിലാണ്. കൈ കൊട്ട് അത്തരം വിഷയങ്ങളിൽ പെട്ടതല്ല. അതിനാൽ കൈകൊട്ട് നിഷിദ്ധമല്ല. കറാഹത്താണ് എന്നതാണ് ന്യായമായിട്ടുള്ളത് (കഫ്ഫു റആഅ് 106 കാണുക). ഇമാം കുർദി(റ)ൻ്റെ ഫത്‌വ ഇപ്രകാരമാണ്: നിസ്കാരത്തിലല്ലാത്തപ്പോൾ ആവശ്യമില്ലാതെ വിനോദത്തിന് വേണ്ടിയോ സ്ത്രീകളോട് തുല്യത ഉദ്ദേശിച്ചുകൊണ്ടോ കയ്യടിക്കൽ ഹറാമാണെന്നാണ് ഇമാം റംലി(റ)ൻന്റെ നിലപാട്. ഫതാവയിൽ ഇക്കാര്യം വ്യക്തമാക്കിയിയട്ടുണ്ട്. വിനോദ ഉദ്ദേശ്യത്തിലാണെങ്കിലും കറാഹത്താണെന്നാണ് ശറഹുൽ ഇർശാദിൽ ഇബ്നു ഹജർ(റ) പറഞ്ഞിട്ടുള്ളത് (ഫതാവൽ കുർദി 152 കാണുക).


സ്ത്രീകൾ കൈകൊട്ടുന്നത് അനുവദനീയമാണ്. പുരുഷന്മാർ കൈകൊട്ടുന്നത് ഹറാമാണെന്നും കറാഹത്താണെന്നും അഭി പായങ്ങളുണ്ടെന്നും കറാഹത്തെന്നതാണ് പ്രബലമെന്നും മേൽ ഉദ്ധരണികളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. വിനോദമെന്ന നിലയിലല്ലാതെ ഒരാളെ വിളിക്കാൻ വേണ്ടിയോ എന്തെങ്കിലും കാര്യംഅറിയിക്കാൻ വേണ്ടിയോ കൈ കൊട്ടുന്നതിന് വിരോധമില്ലെന്ന് ഇമാം മാവർദി (റ) യിൽ നിന്ന് ശറഹുൽ ഇർശാദിൽ ഉദ്ധരിച്ചിട്ടുണ്ട്. ബഹു ശിഹാബുദ്ധീനുശ്ശാലിയാത്തി (ന: മ) യുടെ ഫതാവയിൽ  ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും കയ്യടി സംസ്കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത ല്ല.


ഫതാവാ നമ്പർ : 337

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജ്വല്ലറിയുടെ ഓഫർ

 ചോദ്യം: ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ; നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപ്പിക്കൂ, പല ഗഡുക്കളായി ഏൽപ്പിക്കാം, പിന്നീട് എപ്പോൾ സ്വർണ്ണം വാങ്ങിയാലും ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ വില നിലവാരമനുസരിച്ച് നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം, വിലക്കയറ്റം നിങ്ങളെ ബാധിക്കുകയില്ല. ഈ ഇടപാടിന്റെ മതവിധി എന്താണ്? ഇത് പലിശയിൽ ഉൾപ്പെടുമോ?


ഷാജഹാൻ ബേക്കൽ


ഉത്തരം: ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ പണം നൽകുന്ന സമയം വിൽപ്പന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണ്ണം വാങ്ങണമെന്ന് ഉദ്ദേശിച്ചു കൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും മാത്രമാണ് അപ്പോൾ നടക്കുന്നത്. പണം  കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്തുത പണത്തിന്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ബാധ്യതയിലുള്ള പ്രസ്തുത പണത്തിനു പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.


എന്നാൽ വിലവർദ്ധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലക്ക് സ്വർണ്ണം നൽകണമെന്ന നിബന്ധനയോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശ ഇടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്‌തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നതിന് വിരോധമില്ല. അതു പലിശ ഇടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വിലവർദ്ധനവ് ബാധകമാകാതെ സ്വർണ്ണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞത് കൊണ്ടോ ഹറാമാവുകയില്ല.മേൽ പറഞ്ഞവിധം നിബന്ധന വെച്ചു കൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.


ഫതാവാ നമ്പർ : 933

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

Thursday, December 4, 2025

ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം?

 ചോദ്യം: ബാങ്കിലുള്ള നിക്ഷേപത്തിനു ലഭിച്ച പലിശ എന്തു ചെയ്യണം? അമുസ്‌ലിംകൾക്ക് നൽകാമോ? പൊതുസംരംഭങ്ങൾക്ക് ഉപയോഗിക്കാമോ? ദാറുൽ ഇസ്ലാം അല്ലാത്തതിനാൽ ഇന്ത്യയിൽ ലഭിക്കുന്ന പലിശക്കു വിരോധമില്ലെന്ന് ചിലർ പറയുന്നതിനു അടിസ്ഥാനമുണ്ടോ?


ഹമീദ്, ബാലുശ്ശേരി


ഉത്തരം: ദാറുൽ ഇസ്ല‌ാം അല്ലാത്ത നാടുകളിലും രിബ അഥവാ പലിശ നിഷിദ്ധമാണ്. പലിശ ഇടപാടിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കൽ മാത്രമാണ് ഹറാമെന്ന ധാരണ ശരിയല്ല. പ്രസ്തു‌ത ഇടപാട് തന്നെ നിഷിദ്ധവും മഹാ പാപവുമാണ്. അതിലൂടെ ലഭിക്കുന്ന വർദ്ധനവും നിഷിദ്ധമാണ്.


പലിശ ഇടപാടിലൂടെ ലഭിക്കുന്ന പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കൽ മാത്രമാണ് നിഷിദ്ധം; ആ പണം പൊതു ആവശ്യങ്ങൾക്ക് നൽകിയാൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടാം എന്ന ധാരണയും ശരിയല്ല. പലിശ ഇടപാട് നടത്തുന്നതും അതിലൂടെ ലഭിക്കുന്ന വർദ്ധനവ് സ്വീകരിക്കുന്നതും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും പൊതുസംരഭങ്ങൾക്ക് വേണ്ടിയാണെങ്കിലും ഹറാം തന്നെയാണ്.


നിഷിദ്ധമായ വഴികളിലൂടെ ലഭിക്കുന്ന പണം സ്വദഖ ചെ യ്യുന്നത് കൊണ്ട് കുറ്റത്തിൽ നിന്ന് രക്ഷപ്പെടുകയില്ല. മാത്രമല്ല, പ്രസ്തുത സ്വദഖക്ക് പ്രതിഫലം ലഭിക്കുന്നതുമല്ല. നജസായ വസ്ത്രം മൂത്രം കൊണ്ട് കഴുകിയാൽ വൃത്തിയാവുകയില്ലല്ലോ.


നിഷിദ്ധമായ വഴികളിലൂടെ പണം കൈവശപ്പെടുത്തിയ വ്യക്തി തൗബ ചെയ്യണം. പ്രസ്തുത പണം ഉടമസ്ഥർക്ക് തിരിച്ചേൽപിക്കൽ തൗബയുടെ നിബന്ധനകളിൽ പെട്ടതാണ്. ഉടമസ്ഥനെ അറിയില്ലെങ്കിൽ അന്വേഷിച്ച് കണ്ടെത്തണം. അസാധ്യമായാൽ, ഉടമസ്ഥനെ കണ്ടെത്തിയാൽ അവനുമായുള്ള ബാധ്യത തീർക്കുമെന്ന ദൃഢനിശ്ചയത്തോടെ പ്രസ്‌തുത പണം പൊതു മസ്ലഹത്തിലേക്ക് നൽകി കൊണ്ട് തൗബ ചെയ്യണം. ശറഹുൽ മുഹദ്ദബ് 9-351 തുഹ്ഫതുൽ മുഹ്‌താജ് 10-243 തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.


ഫതാവാ നമ്പർ : 480 

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജനിച്ച ദിവസം ഒരു കേക്ക് മുറിച്ച് വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ?

 ചോദ്യം: കുട്ടി ജനിച്ച ദിവസം ഒരു കേക്ക് മുറിച്ച് വേണ്ടപ്പെട്ടവർക്ക് നൽകുന്നത് തെറ്റാണോ? അത് അന്യസമുദായത്തിന്റെ ആചാരം സ്വീകരിക്കലായി പരിഗണിക്കപ്പെടുമോ?


ഉത്തരം: കുട്ടി ജനിച്ച ദിവസം കേക്ക് മുറിച്ച് വിതരണം ചെയ്യുന്നത് തെറ്റല്ല. കുട്ടി ജനിച്ചതിൻ്റെ പേരിലോ മറ്റോ സന്തോഷമുള്ള സമയങ്ങളിൽ കേക്കോ മറ്റു പലഹാരങ്ങളോ വിതരണം ചെയ്യുന്നത് നിരോധിക്കപ്പെട്ടതല്ല. പ്രത്യേക കാരണമൊന്നുമില്ലെങ്കിൽ പോലും ചെയ്യാവുന്ന കാര്യമാണ് പലഹാര വിതരണവും അന്നദാനവും. നല്ല നിയ്യത്തോടെയാണെങ്കിൽ പ്രതിഫലാർഹവുമാണ്. എന്നാൽ മറ്റു മതക്കാരുടെ മതപരമായ ആചാരങ്ങൾ സ്വീകരിക്കാൻ പാടില്ല. തെറ്റായ വിശ്വാസങ്ങളൊന്നും ഉൾക്കൊള്ളാനും പാടില്ല. അതൊന്നുമില്ലാതെ കേക്കു മുറിച്ചു കൊടുക്കുന്നതും പലഹാരം വിതരണം ചെയ്യുന്നതും തെറ്റല്ല. അതുകൊണ്ട് മാത്രം അന്യ സമുദായത്തിന്റെ ആചാരം സ്വീകരിച്ചു എന്ന് വരില്ല.


ഫതാവാ നമ്പർ : 973

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? ربا في البنك

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ.


നിവാരണം:


 ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർദ്ധനവ് വാങ്ങുന്നതും ഹറാമാണ്.


നിർബന്ധ സാഹചര്യങ്ങളിൽ ബേങ്കുമായി ഇടപാട് നടത്തേണ്ടി വരുമ്പോഴും ബേങ്കിലേക്ക് പണം നൽകുമ്പോഴും പലിശ ഇടപാട് അല്ലാത്ത വിധത്തിൽ ചെയ്യേണ്ടതാണ്. നൽകിയതിലേറെ ലഭിക്കേണ്ടതില്ല, ഞാൻ നൽകിയ പണം മാത്രമേ എനിക്ക് തിരിച്ചുലഭിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയിൽ പണം നൽകുകയാണെങ്കിൽ പ്രസ്തുത ഇടപാട് പലിശ ഇടപാടാവുകയില്ല. കൂടുതലായി തിരിച്ചു ലഭിക്കണമെന്ന നിബന്ധനയാണ് പ്രശ്നം. ബേങ്കിലേക്ക് പണം നൽകുന്നവർ വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയില്ലാത്ത വകുപ്പുകൾ അന്വേഷിച്ചറിഞ്ഞ് അതനുസരിച്ച് ചെയ്യേണ്ടതാണ്. എങ്കിൽ പലിശസ്ഥാപനമായ ബേങ്കുമായി ഇടപാട് നടത്തി എന്ന പ്രശ്നമുണ്ടെങ്കിലും പലിശ ഇടപാട് നടത്തിയ കുറ്റമുണ്ടാവുകയില്ല. കാരണം ബേങ്കുമായി ഇദ്ദേഹം നടത്തിയ ഇടപാട് പലിശ ഇടപാടല്ല. ബേങ്കുമായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ഏറെ സൂക്ഷ്‌മതയാണ്. ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ഇത് പ്രയാസമാണ്. എങ്കിൽ പിന്നെ ബേങ്കുമായുളള നമ്മുടെ ഇടപാട് പലിശ ഇടപാട് ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


നിങ്ങൾ നടത്തിയ ബേങ്ക് ഇടപാട് പലിശ ഇടപാടാണെങ്കിൽ എത്രയുംവേഗത്തിൽ ആ ഇടപാട് അവസാനിപ്പിച്ച് തൗബ ചെയ്തു മടങ്ങേണ്ടതാണ്. പ്രസ്‌തുത ഇടപാടിലൂടെ നിങ്ങൾ നൽകിയ പണം നിങ്ങൾ തിരിച്ചു വാങ്ങുന്നത് നിഷിദ്ധമല്ല. വ്യവസ്ഥപ്രകാരമുള്ള വർദ്ധനവ് (പലിശ) വാങ്ങാൻ പാടില്ല. അത് ഹറാമായ ധനമാണ്. നാം വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ചെലാവാക്കുമെന്നും അതിലേറെ നല്ലത് ആ പണം നാം വാങ്ങി നല്ല വഴികളിൽ ചെലാവാക്കലാണെന്നുമുളള വിചാരം ശരിയല്ല. കാരണം ആ പണം നമ്മുടെ പണമല്ല. നാം നൽകിയ പണം മാത്രമാണ് നമ്മുടെ പണം. അത് നമുക്ക് വാങ്ങാമെന്ന് പറഞ്ഞല്ലോ.അതിലേറെ ലഭിക്കുന്ന പണം നമ്മുടേതല്ല. ബേങ്ക് വ്യവസ്ഥ പ്രകാരം നമ്മുടെ അക്കൗണ്ടിൽ കണക്ക് വെച്ചതു കൊണ്ട് അത് നമ്മുടേതാവുകയില്ല. നാം ആ പണം വാങ്ങുന്നത് ഹറാമാണ്. ഹറാമായ പണം വാങ്ങി ഉപയോഗിക്കാവുന്നതല്ല. ഹറമായ ധനം സ്വദഖ ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുകയില്ല. ഹറാം വാങ്ങി എന്ന കുറ്റമുണ്ടാവുകയും ചെയ്യുന്നതാണ്.


ബേങ്കിന്റെ തെറ്റായ ഇടപാടുകൾക്ക് സഹായകമാകുമെന്ന വിചാരത്താൽ ബേങ്കിൽ പണം നൽകാതെ വിട്ടുനിൽക്കുന്നത് സൂക്ഷ്മതയാണ്. അതേസമയം പലിശ ഇടപാടിലൂടെ ബേങ്കിന് പണം നൽകുകയും തെറ്റായ വഴിയിലെത്തുമല്ലോ എന്ന വിചാരത്തിൽ പലിശ വാങ്ങുകയും ചെയ്യുന്നത് സൂക്ഷ്മതയല്ല. ഹറാമായ ധനം കൈവശപ്പെടുത്താനുള്ള കൗശലമാണ്. ബോങ്കുമായുള്ള ഇടപാടുകളിൽ നിന്ന് അകലം പാലിക്കലാണ് സൂക്ഷമത. സാധ്യമല്ലെങ്കിൽ നടത്തുന്ന ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ഗൗരവമറിയാതെ പലിശ ഇടപാട് നടത്തിയവർ നാം നൽകിയപണം മാത്രം സ്വീകരിച്ച് ആ ഇടപാട് അവസാനിപ്പിക്കണം.


വിശുദ്ധ ഇസ്ലാം ഏറെ ശക്തമായി നിരോധിച്ച മഹാപാപമാണ് പലിശ ഇടപാട് . പലിശക്കാരോട് അല്ലാഹുവും അവന്റെ റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ:2/275-ൽ അറിയിച്ചിട്ടുളളത്. ഈ യുദ്ധ പ്രഖ്യാപനം മറ്റൊരു തെറ്റുകാരോടും വിശുദ്ധ ഖുർആനിലില്ല. തൗബ ചെയ്ത് പിന്മാറിയില്ലെങ്കിൽ മരണസമയം ഈമാൻ നഷ്‌ടപ്പെടാനിടയാക്കുന്ന അപകടമാണ് പലിശയെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തിയിരി ക്കുന്നു. ഇമാം ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു: അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്നത് പരലോകത്തേക്ക് ചേർത്തിപ്പറയുമ്പോൾ അന്ത്യം ചീത്തയായി മരിക്കുമെന്നാണതിന്റെ വിവക്ഷ. അതിനാൽ പലിശ ഇടപാട് പതിവാക്കലും അതിൽ വീണ് പോകുന്നതും അന്ത്യം ചീത്തയായി പോകുന്നതിൻ്റെ ലക്ഷണമാണ്. അല്ലാഹുവും റസൂലും ഒരാളോട് യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെയെങ്ങനെ അവന് നല്ല അന്ത്യമുണ്ടാകും? (സവാജിർ;1/225). അല്ലാഹു (സു) വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു തെറ്റുകാരനോടും യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. പലിശക്കാരനോട് മാത്രമേ ഈ ശൈലി ഖുർആനിലുളളൂ. മരണസമയം ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് പലിശയെന്ന് പറയപ്പെടുന്നതിന്റെ കാരണമിതാണ് (തുഹ്ഫ: 4/272), ഹറാമായ ധനം ശേഖരിച്ച് അത് ദാനം ചെയ്താൽ അവന് പ്രതിഫലം ഉണ്ടാവുകയില്ലെന്നും ശിക്ഷയാണുളളതെന്നും റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു (ഇബ്നുഖുസൈമ, ഇബ്നു ഹിബ്ബാൻ).


ഫതാവാ നമ്പർ : 116

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ഖബറിനു മുകളിൽ ചവിട്ടരുതെന്ന് പറയാറുണ്ടല്ലോ. وطء على القبر

 ചോദ്യം:ഖബറിനു മുകളിൽ ചവിട്ടരുതെന്ന് പറയാറുണ്ടല്ലോ. പക്ഷേ ഒരു മയ്യിത്തിനെ മറവ് ചെയ്യാൻ കൊണ്ടു പോകുമ്പോഴും ഖബർ സിയാറത്ത് ചെയ്യാൻ പോകുമ്പോഴുമെല്ലാം മറ്റു ഖബറുകൾക്ക് മുകളിൽ ചവിട്ടേണ്ടി വരാറുണ്ടല്ലോ. എന്താണിതിൻ്റെ വിധി?


ശിഹാബ് മാട്ടുമ്മൽ


ഉത്തരം: ഖബറിനു മുകളിൽ ചവിട്ടരുത്. അത് കറാഹത്താണ്. എന്നാൽ മയ്യിത്ത് മറവ് ചെയ്യാൻ വേണ്ടിയോ ഖബർ സിയാറത്തിന് വേണ്ടിയോ അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ അതിൽ തെറ്റില്ല. (തുഹ്‌ഫ: 3-175, നിഹായ 3-12)


ഫതാവാ നമ്പർ : 721

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്.

 ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ ചോദ്യം: വർഷക്കാലത്ത് ചില സ്ഥലങ്ങളിൽ ഖബർ കുഴിക്കുമ്പോൾ ഖബറിൽ വെള്ളമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത്? മയ്യിത്തിനെ ആ വെള്ളത്തിൽ വെക്കാമോ? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?


ഇബ്റാഹിം പട്ടാമ്പി


ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക)


ഫതാവാ നമ്പർ : 719

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t? അതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?


ഇബ്റാഹിം പട്ടാമ്പി


ഉത്തരം: മയ്യിത്തിനെ വെള്ളത്തിൽ വെക്കരുത് അതൊഴിവാക്കേണ്ടതാണ് അത്തരം ഘട്ടത്തിൽ മയ്യിത്തിനെ പെട്ടിയിലാക്കി മറവ് ചെയ്യേണ്ടതാണ്. (തുഹ്‌ഫ: 3 -194, നിഹായ: 3-40, ഫത്ഹുൽ മുഈൻ: 154 കാണുക)


ഫതാവാ നമ്പർ : 719

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

ഖബറിനുമുകളിൽ പൂക്കൾ ഖബറിനുമുകളിൽ പൂക്കൾ

 ചോദ്യം: പണ്ഡിതരുടേയോ സാധാരണക്കാരുടെയോ ഖബറിനുമുകളിൽ പൂക്കൾ വിതറുന്നതിന്റെ വിധിയെ ന്താണ്? ചില ഖബറിനു മുകളിൽ പൂക്കൾ ഇട്ടതായി കാണാറുണ്ട്


ഉത്തരം: ഖബറിനുമുകളിൽ പച്ചയായ ചെടി കുത്തൽ സുന്നത്തുണ്ട്. നബി (സ്വ)യുടെ "ഇത്തിബാഅ്" അതിലുണ്ട്. അതിന്റെ തസ്ബീഹ് കാരണമായി മയ്യിത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും. റൈഹാനും അതു പോലെയുള്ളതും ഖബറിനു മുകളിൽ വിതറാറുള്ള പതിവിനെ ഇതിനോട് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഖബറിനു സമീപം സുഗന്ധം ഉണ്ടാകാനും അവിടെ എത്തുന്ന മലാഇകതുകൾക്ക് സന്തോഷം പകരാനുമെല്ലാം അതുപകരിക്കും എന്നെല്ലാം കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 154, തുഹ്ഫ: 3-197 കാണുക)


സുഗന്ധമുള്ള പൂക്കൾ ഖബറിനു മുകളിൽ ഇടുന്നതിൽ തെറ്റില്ലെന്നും ഖബറിനു സമീപം സുഗന്ധത്തിന് അത് നല്ലതാണെന്നും അത് ഉപകാരപ്രദമാണെന്നും മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണല്ലോ.


ഫതാവാ നമ്പർ : 717 ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

യേശു ദൈവമല്ലെന്ന് ബൈബിളിൽ നിന്ന് തെളിവുകൾ

 യേശു ദൈവമല്ലെന്ന് ബൈബിളിൽ നിന്ന് തെളിവുകൾ


ബൈബിളിൽ അനേകം ഭാഗങ്ങളിൽ യേശുവും ദൈവവും തമ്മിൽ വ്യക്തമായ വ്യത്യാസം കാണിക്കുന്നു. ഇവ പ്രധാനപ്പെട്ട സ്ഥാനങ്ങൾ:



---


1. യേശു പറയുന്നു: “പിതാവാണ് എന്നേക്കാൾ മഹാൻ”


📖 യോഹന്നാൻ 14:28


> “പിതാവ് എനിക്കു വലിയവൻ ആണ്.”




👉 ദൈവം ഒരാൾക്കാൾ വലിയവനല്ല. എന്നാൽ യേശു തന്റെ പിതാവിനെ തന്നേക്കാൾ വലിയവൻ എന്ന് പറയുന്നു.



---


2. യേശുവിന് അറിവിന്റെ പരിധിയുണ്ട്


📖 മർക്കോസ് 13:32


> ആ ദിവസവും ആ ഘട്ടവും ആരും അറിയുന്നില്ല — സ്വർഗ്ഗത്തിലെ ദൂതന്മാർക്കും പുത്രനും പോലും അല്ല; പിതാവിന്നു മാത്രം.




👉 ദൈവം സർവ്വജ്ഞൻ ആണ്. എന്നാൽ യേശു പറയുന്നു: എനിക്കറിയില്ല, പിതാവിന്നു മാത്രമേ അറിയൂ.



---


3. യേശു ദൈവത്തെ ആരാധിച്ചു


📖 മത്തായി 26:39


> “അപ്പാ… എന്റെ ഇഷ്ടം അല്ല, നിന്റെ ഇഷ്ടം ആവട്ടെ” എന്ന് മുഖം നിലത്തു കുനിഞ്ഞു പ്രാർത്ഥിച്ചു.




👉 ദൈവം ആരോടാണ് പ്രാർത്ഥിക്കുക? യേശു ദൈവത്തോട് പ്രാർത്ഥിക്കുന്നു.



---


4. യേശുവിന് ദൈവം ഉണ്ട്


📖 യോഹന്നാൻ 20:17


> “ഞാൻ എന്റെ ദൈവത്തിങ്കലേക്കും നിങ്ങളുടെ ദൈവത്തിങ്കലേക്കും പോകുന്നു.”




👉 യേശു പറയുന്നു: എന്റെ ദൈവം

എങ്കിൽ യേശു തന്നെയാണ് ദൈവമെങ്കിൽ → യേശുവിന് ദൈവം എങ്ങനെയാണ്?



---


5. യേശു ദൈവത്തിന്റെ ദൂതൻ (Messenger)


📖 യോഹന്നാൻ 17:3


> “നിങ്ങളെ അയച്ച ഒരേയൊരു സത്യദൈവമായ പിതാവിനെയും, നീയയച്ച യേശു ക്രിസ്തുവിനെയും അറിയുന്നതു തന്നെയാണ് നിത്യജീവൻ.”




👉 ഇവിടെ ஒரേയൊരു സത്യദൈവം = പിതാവ് മാത്രം

യേശു = അയക്കപ്പെട്ടവൻ (ദൂതൻ)



---


6. യേശുവിന് ശക്തി ദൈവം കൊടുത്തതാണ്


📖 മത്തായി 28:18


> “സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു.”




👉 ദൈവത്തോട് നിന്ന് അധികാരം നൽകിയിരിക്കുന്നു എന്നുവെച്ചാൽ, യേശു സ്രഷ്ടാവല്ല.



---


7. യേശു മനുഷ്യൻ ആയിരുന്നു


📖 പ്രവൃത്തികൾ 2:22


> “നസറായനായ യേശു ഒരു മനുഷ്യൻ ആയിരുന്നു… ദൈവം അവനിലൂടെ ചെയ്യുന്ന അത്ഭുതങ്ങൾകൊണ്ട് നിങ്ങൾക്കു തെളിയിച്ചവൻ.”




👉 വ്യക്തമായി പറയുന്നു: യേശു മനുഷ്യൻ, അത്ഭുതങ്ങൾ ചെയ്തത് ദൈവം.



---


സംഗ്രഹം


യേശു ദൈവം


പ്രാർത്ഥിച്ചു ആരാധിക്കപ്പെടുന്നു

പറയുന്നത്: പിതാവ് വലിയവൻ ഏറ്റവും വലിയവൻ

അറിവ് പരിമിതമാണ് സർവ്വജ്ഞൻ

ദൈവം അവനോട് ഉണ്ട് ദൈവത്തിന് ദൈവമില്ല




---


നിർണയം


ബൈബിള് പ്രകാരം:


യേശു ദൈവമല്ല — ദൈവത്തിന്റെ ദൂതനും പ്രവാചകനും ആയ മനുഷ്യനാണ്.



---


Wednesday, December 3, 2025

ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം.

*Usthad Dr Mohammad Farooq Naeemi Albhukhari*🌷🌷✍️✍️







🤍Tweet 1268

തിരുനബിﷺ നല്ല പേരുകളെ താല്പര്യം വയ്ക്കുകയും ചില സന്ദർഭങ്ങളിൽ അത്തരം പേരുകൾ മുൻനിർത്തി ശുഭം ദർശിക്കുകയും ചെയ്ത ചില ഉദാഹരണങ്ങൾ ഇങ്ങനെ വായിക്കാം.


ഇമാം ബുഖാരി(റ) അബുൽ മുഫറൽ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ സദസ്സിൽ ചോദിച്ചു. "നമ്മുടെ ഈ ഒട്ടകങ്ങളെ ആരാണ് തെളിക്കുക?"

അപ്പോൾ ഒരാൾ എഴുന്നേറ്റ് നിന്ന് പറഞ്ഞു: "ഞാൻ."

അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." പിന്നീട് മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം." അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "ഇന്നയാൾ" അവിടുന്ന് പറഞ്ഞു: "ഇരിക്കുക." ശേഷം വേറൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ ചെയ്യാം"

അവിടുന്ന് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "നാജിയത്ത് അഥവാ രക്ഷപ്പെട്ടവൻ/വിജയിച്ചവൻ." അവിടുന്ന് പറഞ്ഞു: "നിങ്ങൾ അതിന് പറ്റിയവനാണ്. നിങ്ങൾ അതിനെ തെളിക്കുക."


             മറ്റൊരു നിവേദനം ഇപ്രകാരമാണ്. ഉഖ്ബത്ത് ബ്നു ആമിറി(റ)ൽ നിന്ന് ഹൈതമി(റ), മജ്മഉസ്സവാഇദിൽ ഉദ്ധരിക്കുന്നു. തിരുനബിﷺ ചോദിച്ചു: "നമ്മുടെ കറവ ഒട്ടകങ്ങളുടെ അടുത്തേക്ക് നമ്മെ ആരാണ് എത്തിക്കുക/നമുക്ക് ആര് പാൽ കൊണ്ടുവരും?" അപ്പോൾ ഒരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു: "ഞാൻ (ചെയ്യാം)."

തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?" അയാൾ പറഞ്ഞു: "സഖ്ർ /പാറ എന്നോ ജൻദൽ /വലിയ കല്ല് എന്നോ ആണ്." അപ്പോൾ  അദ്ദേഹത്തോട് പറഞ്ഞു: "ഇരിക്കുക." പിന്നീട് ചോദിച്ചു: "നമ്മുടെ കറവ ഒട്ടകങ്ങളുടെ പാൽ നമുക്ക് ആരാണ് എത്തിക്കുക?"

അപ്പോൾ മറ്റൊരാൾ എഴുന്നേറ്റുനിന്ന് പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങളുടെ പേരെന്താണ്?"

അയാൾ പറഞ്ഞു: "യഈശ്" അവൻ ജീവിക്കട്ടെ അല്ലെങ്കിൽ ദീർഘായുസ്സുള്ളവൻ എന്നൊക്കെയാണല്ലോ ഈ പേരിൻ്റെ അർത്ഥം. അവിടുന്ന് പറഞ്ഞു: "എന്നാൽ നിങ്ങൾ നമ്മുടെ കറവ ഒട്ടകങ്ങളുടെ പാൽ നമുക്ക് എത്തിക്കുക."


          മക്കൾക്കും നാടിനും വീടിനും നല്ല നല്ല പേരുകൾ വെക്കണമെന്നത് തിരുനബിﷺയുടെ നിർദ്ദേശമാണ്. അവിടുത്തെ പേരക്കുട്ടികൾക്ക് നൽകിയ പേര് ഹസ്സൻ, ഹുസൈൻ എന്നൊക്കെയാണല്ലോ!


     തിരുനബിﷺ ദുശ്ശകുനം കാണിക്കുമായിരുന്നില്ല, മറിച്ച് ശുഭശകുനം എടുക്കുമായിരുന്നു. ഒരിക്കൽ ബുറൈദത്ത്(റ) തൻ്റെ കുടുംബക്കാരായ ബനൂ സഹ്‍മിലെ എഴുപത് ആളുകളുമായി രാത്രിയിൽ തിരുനബിﷺയെ സ്വീകരിക്കാനായി യാത്ര പുറപ്പെട്ടു. അപ്പോൾ അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചു: "നിങ്ങൾ ആരാണ്?"

അദ്ദേഹം പറഞ്ഞു: "ഞാൻ ബുറൈദത്ത്(റ)."

അപ്പോൾ നബിﷺ അബൂബക്കറി(റ)ൻ്റെ അടുത്തേക്ക് തിരിഞ്ഞ് പറഞ്ഞു: "നമ്മുടെ കാര്യം തണുത്തു  നന്നാകുകയും ചെയ്തു." ശേഷം അവിടുന്ന് ചോദിച്ചു: "നിങ്ങൾ ഏത് ഗോത്രത്തിൽ പെട്ടവനാണ്?"

അദ്ദേഹം പറഞ്ഞു: "അസ്‌ലം ഗോത്രത്തിൽ നിന്നാണ്."

അവിടുന്ന് അബൂബക്കറി(റ)നോട് പറഞ്ഞു: "നാം രക്ഷപ്പെട്ടു.. സല്ലംനാ.." വീണ്ടും അവിടുന്ന് ചോദിച്ചു: "(അസ്‌ലം ഗോത്രത്തിൽ) ഏത് വിഭാഗത്തിൽ പെട്ടവനാണ്?"

അദ്ദേഹം പറഞ്ഞു: "ബനൂ സഹ്‍മിൽ"  

അവിടുന്ന് പറഞ്ഞു: "നിങ്ങളുടെ ഓഹരി അഥവാ സഹം ലഭിച്ചു കഴിഞ്ഞു."

 

           ബുറൈദത്ത്(റ) നബിﷺയോട് ചോദിച്ചു: "അവിടുന്ന് ആരാണ്?": "മുഹമ്മദ് ബ്നു അബ്ദില്ലാഹ്ﷺ. അല്ലാഹുവിൻ്റെ റസൂലാണ്ﷺ."

ബുറൈദത്ത്(റ) പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, അവിടുന്ന് അവൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു."

അങ്ങനെ ബുറൈദത്തും(റ) അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും ഇസ്‌ലാം സ്വീകരിച്ചു.

അപ്പോൾ ബുറൈദത്ത്(റ) നബിﷺയോട് പറഞ്ഞു: "നിങ്ങൾ ഒരു കൊടിയില്ലാതെ മദീനയിൽ പ്രവേശിക്കരുത്."

തുടർന്ന് അദ്ദേഹം തൻ്റെ തലപ്പാവ് അഴിച്ചു, എന്നിട്ട് അത് ഒരു കുന്തത്തിൽ കെട്ടി. മദീനയിൽ പ്രവേശിക്കുന്നതുവരെ നബിﷺയുടെ മുന്നിൽ കൊടിയുമായി നടന്നു.

ബുറൈദത്ത്(റ) പറഞ്ഞു: "അല്ലാഹുവിനാണ് സർവ്വ സ്തുതിയും, ബനൂ സഹ്‍ം സന്തോഷത്തോടെ ഇസ്‌ലാം സ്വീകരിച്ചല്ലോ."


اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ  


(തുടരും)

ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി


#MahabbaCampaign

#TaybaCenter

#FarooqNaeemi

#Tweet1268

ഇബ്നു തീമിയ്യ അൽ ഹർറാനി

 ഹിജ്റ ആറാം നൂറ്റാണ്ടിന്റെ അവസാനമാകാറായപ്പോൾ

 ഹംബലി മദ്ഹബ്കാരൻ ആയിരുന്ന അഹമ്മദ് ഇബ്നു തീമിയ്യ അൽ ഹർറാനി എന്നയാൾ (ഹിജറ 661 -728) മുസ്ലീങ്ങൾക്കിടയിൽ നിരാക്ഷേപം നടന്നുവന്ന നിരവധി കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടും ശിർക്കിന് പുതിയ നിർവചനം നൽകി വിഭജിച്ചുകൊണ്ടും രംഗത്ത് വരികയുണ്ടായി.

സമകാലീനരും അടുത്ത നൂറ്റാണ്ടുകാരുമായ ധാരാളം പണ്ഡിതന്മാർ അദ്ദേഹത്തെ വിമർശിച്ചും തെറ്റുകൾ ചൂണ്ടിക്കാട്ടിയും ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുണ്ട്.

 മഹാനായ തഖിയുദ്ദീൻ സുബ്കി (683 756 )പുത്രൻ താജുദ്ദീൻ സുബ്കി , സഫ്യുദീൻ ഹിന്ദി ,തഖ്യുദ്ദീൻ അൽ ഹിസ്നി (മരണം829) ഇമാം ഇസ്സുബ്നു ജമാഅ എന്നിവർ അവരിൽ ചിലരാണ്. ശിർക്ക് രണ്ടുവിധം ആക്കി തിരിക്കുകയും ഒന്ന് റുബൂബിയ്യത്തിലുള്ള ശിർക്ക് മറ്റൊന്നു ഉലൂഹിയ്യത്തിലുള്ള ശിർക്ക് എന്നിങ്ങനെ വിഭജിക്കുകയും ചെയ്തുകൊണ്ട് ഭൂരിപക്ഷം മുസ്ലികളേയും ശിർക്കിലേക്ക് തള്ളിവിടുന്ന പ്രവണത ഇബ്നുതീമിയ യിൽ നിന്നാണ് ഉടലെടുത്തത്. 


 റുബൂബിയത്തിൽ (ദൈവവിശ്വാസത്തിൽ) പൂർവ്വ മുശ്രിക്കുകൾ എല്ലാം മുവഹിദുകൾ ആയിരുന്നുവെന്നും എന്നാൽ ഉലൂഹിയത്തിൽ (ആരാധനക്കർഹൻ വേറെ ഉണ്ടെന്നതിൽ )ആയിരുന്നു അവരുടെ ശിർക്കെന്നും ഇബ്നുതീമിയ വാദിച്ചു. 

അതനുസരിച്ച് ഇസ്തിഗാസ, ഖബറിന്റെ അടുത്ത് പ്രാർത്ഥന നടത്തുക മുതലായവ ചെയ്യുന്നവർ ഉലൂഹിയ്യത്തിൽ ശിർക്ക് സ്വീകരിക്കുകയും മുശ്രിക്കാവുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിൻറെ സമർഥനം. (ഇഖ്തിളാഉ സ്വിറാഥിൽ മുസ്തഖീം)


തവസ്സുലിന്റെ ഇനങ്ങളിൽ ചിലതും തീമിയ നിഷേധിച്ചു.

ഖബറിനടുത്ത് വെച്ച് ഖുർആൻ ഓതുന്നതിനെയും ദിക്ർ ചൊല്ലുന്നതിനേയും ബിദ് അത്ത് ആക്കി.

മൗലിദ് ബിദ്അത്താണെന്നായിരുന്നു ഇദ്ദേഹത്തിൻറെ വാദം.മഹാന്മാരുടെ ഖബറിനടുത്ത് താമസിക്കൽ ,അവിടെ ചുറ്റിപ്പറ്റി കഴിയൽ മുതലായവ മുശിരിക്കുകളുടെ ദീനാണെന്ന് അദ്ദേഹം വാദിച്ചു. (അതേ ഗ്രന്ഥം  441 )

സിയാറത്തിനായി യാത്ര ചെയ്യുന്നത് വിരോധിക്കുകയും പ്രവാചകന്മാരുടെയും സ്വാലിഹീങ്ങളുടെയും മഖ്ബറകളിലേക്ക് യാത്ര പോകുന്നത് ബിദ്അത്തിന്റെയും ശിർക്കിന്റെയും വകുപ്പിൽ എണ്ണുകയും ചെയ്തു (457)

അല്ലാഹു അർശിൻന്മേൽ സ്ഥലം പിടിച്ചിരിക്കുന്നു എന്ന് വാദിച്ച കാരണത്താൽഅദ്ദേഹം അല്ലാഹുവിന് ജിസ്മ് (ശരീരം)സ്ഥിരപ്പെടുത്തിയ മുജസിമുകളിൽ പെട്ട ആളാണെന്ന് മഹാന്മാരിൽ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.

അബുൽ ഹസൻ അലി ദിമശ്ഖി തൻറെ പിതാവിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യുന്നു.

"ഞങ്ങൾ ഇബ്നു തീമിയയുടെ പ്രസംഗ സദസ്സിൽ ഇരിക്കവേ അദ്ദേഹം പറഞ്ഞു.ഞാനീ പീഠത്തിൽ ഉപവിഷ്ടനായതുപോലെ അല്ലാഹു അർശിന്മേൽ ഉപവിഷ്ടനത്രേ "

ജനങ്ങൾ ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ കസേരയിൽ നിന്ന് ഇറക്കുകയും അടിച്ചും ഇടിച്ചും കൊണ്ട് ഭരണാധികാരിയുടെ മുന്നിൽ ഹാജരാക്കുകയും ചെയ്തു.ഭരണാധികാരിയുടെ മുമ്പിൽവെച്ച് അദ്ദേഹവും പണ്ഡിതന്മാരുമായി വാദപ്രതിവാദം നടന്നപ്പോൾ 'അർറഹ്മാനു അലൽ അർശിസ്തവാ ' എന്ന മുതശാബിഹായ വാക്യമാണ് തെളിവായി  ഉദ്ധരിച്ചത്.

മഹാനായ സഫിയുദ്ധീൻ ഹിന്ദിയോട് പ്രധാന സംവാദത്തിൽ അദ്ദേഹം മുട്ടുകുത്തി.

പിന്നീട് ഖാളി കമാലുദ്ദീൻ സമർഖന്തിയുടെ കോടതിയിൽ ഹാജരാക്കപ്പെടുകയുംഅദ്ദേഹത്തിനു മുമ്പിൽ മുട്ടുകുത്തുകയും ചെയ്തെങ്കിലും ഞാൻ ശാഫിഈ മദ്ഹബ്കാരനാണെന്ന് പറഞ്ഞു തടി തപ്പുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട്

ഖാളി കമാലുദ്ദീൻ കുസ്വൈനിയുടെ കോടതിയിൽ വീണ്ടും ഇദ്ദേഹത്തെ ഹാജരാക്കപ്പെടുകയും അവിടെവച്ച് ശിർക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു.

 തസവ്വുഫിനെ കഠിനമായി എതിർക്കുന്ന പല ഭാഗങ്ങളും ഇബ്നു തീമിയ്യയുടെ ഗ്രന്ഥങ്ങളിൽ കാണാം.

പ്രവാചകന്മാരുടെ ഖബറിടങ്ങളിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് വാദിച്ചതിനാൽ ഹിജ്റ 721 ആം വർഷവും 722 ആം വർഷവും ഇദ്ദേഹത്തെ ജയിലിൽ അടക്കുകയുണ്ടായി.

പ്രസ്തുത വാദം വഴി ഇദ്ദേഹം ബിദ് അതു കാരനും പിഴച്ചവനുമായി തീർന്നുവെന്ന് ഖാളി ബദ്റുദ്ദീൻ ഇബ്നു ജമാഅ: ഫത് വ ചെയ്തിരിക്കുന്നു.

ഇമാം ബദ്റുദ്ദീൻ അൽഫിസാരി തുടങ്ങിയ ധാരാളം മഹാന്മാർ ഇദ്ദേഹം കാഫിർ ആണെന്ന് പോലും ഫത്‌വ നൽകിയിട്ടുണ്ട്.

ഹമ്പലി മദ്ഹബ്കാരൻ ആണെന്ന് അവകാശപ്പെടുന്ന ഇബ്നുതീമിയ്യ നാല് മദ്ഹബുകൾക്കും എതിരായി ധാരാളം വിഷയങ്ങളിൽ ഫത് വ നൽകിയതായി ഇദ്ദേഹത്തിൻ്റെ ശിഷ്യന്മാർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

അത്തരം ഏതാനും ഫത് വകൾ ഇബ്നു തീമിയയുടെ അരുമ ശിഷ്യൻ അബ്ദുൽ ഹാദി രേഖപ്പെടുത്തിയത് കാണുക.

യാത്ര ചെറുതായാലും ദീർഘിച്ചാലും നിസ്കാരം ഖസ്റാക്കാം.

ഓത്തിന്റെ സുജൂദിന് വുളു ശർത്തില്ല.

കന്യകയായ സ്ത്രീക്ക് ഇസ്തിബ്റാഅ് ആവശ്യമില്ല.

ഖുൽഅ് ചെയ്തവളും ശുബ്ഹത്തിൻ്റെ വത് ഇൽ ഏർപ്പെട്ടവളും മൂന്നു ഥലാക്കിന്റെ അവസാനഘട്ടം പൂർത്തിയാക്കിയവളും ഒരു ഹൈള് കൊണ്ട് മാത്രം ഇസ്തിബ്റാ ചെയ്താൽ മതി.

കൂടുതൽ ഇദ്ദ ആവശ്യമില്ല.

ഹൈളുകാർക്ക് ത്വവാഫ് ചെയ്യാം അതിന് അവളുടെ മേൽ തെറ്റില്ല.

എല്ലാ സാധനവും അതിൻറെ സീറിനു പകരം വില്പന ചെയ്യാം.

ഒലിവ് ഒലിവ് എണ്ണക്ക് പകരം വിൽപ്പന ചെയ്യാമെന്ന് ഉദാഹരണമായി പറയുന്നു.

മുഥ്‌ലക്കോ അല്ലാത്തതോ ആയ ഏത് വെള്ളം കൊണ്ടും വുളു ചെയ്യാം.

നാണയം ആഭരണത്തിന് പകരമായി ഏറ്റ വ്യത്യാസത്തോടെ വിൽക്കാം.

ദ്രാവകം നജസ് ചേർന്നാൽ പകർച്ച ഇല്ലെങ്കിൽ മലിനമാവുകയില്ല.

വെള്ളമായാലും അല്ലാത്തതായാലും അല്പം ആയാലും കൂടുതലായാലും വ്യത്യാസമില്ല.

വെള്ളം ഉപയോഗിച്ചാൽ ജുമുഅ പെരുന്നാള് നിസ്കാരങ്ങൾ നഷ്ടപ്പെടും എന്ന് കാണുന്നവർക്ക് തയമം ചെയ്യാം.

മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലിയാൽ ഒന്നു മാത്രമേ സംഭവിക്കുകയുള്ളൂ.

ഇതൊക്കെ തീമിയയുടെ വാദങ്ങളാണ്.

ഇബ്നു തീമിയ്യയെ വെള്ളപൂശാൻ ശിഷ്യന്മാർ ധാരാളമായി ശ്രമിച്ചിട്ടുണ്ടെന്നും വിസ്മരിക്കുന്നില്ല. അല്ലാഹു പരാജയപ്പെടുത്തുകയും പിഴപ്പിക്കുകയും ചെയ്ത ആളാണെന്ന് ഇബ്നുതീമിയ്യയെ കുറിച്ച് ഫത്വ ചെയ്ത മഹാനായ ഇബ്നു ഹജറുൽ ഹൈതമി റളിയള്ളാഹു തങ്ങൾ ഇബ്നുതീമിയ്യയുടെ

ഗ്രന്ഥങ്ങൾ

പാരായണം ചെയ്തിരുന്നില്ലെന്ന് അബുൽ ഹസൻ നദ്വി പോലും പഴിച്ച് കാണുന്നത് അത്ഭുതകരമാണ്. 

തൻ്റെ സമകാലീകനായ തഖ്യുദീൻ സുബ്കി തുടങ്ങി ധാരാളം ഉന്നതന്മാർ സ്വീകരിച്ച നിലപാട് തന്നെയാണ് മഹാനായ ഇബ്നു ഹജർ (റ) ഈ വിഷയത്തിൽ പിന്തുടർന്നിട്ടുള്ളത്.

റൂഹുൽ മആനിയുടെ ഗ്രന്ഥകാരനായ ഖൈറുദീൻ ആലുസി "ജലാഉൽ ഐനൈൻ" എന്ന ഗ്രന്ഥത്തിലും ഇബ്നു ഹജർ (റ) വിനെ ആക്ഷേപിച്ചെഴുതിയതായി കാണാം.

നൂറ്റാണ്ടുകളായി ഉന്നത ശീർഷരായ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യം അരക്കിട്ടുറപ്പിക്കുക മാത്രമേ ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജർ (റ) ചെയ്തിട്ടുള്ളൂ.

ആലൂസിയെ പോലുള്ളവരും ശിഷ്യഗണങ്ങളായ ഇബ്നു അബ്ദുൽ ഹാദി, ഇബ്നുൽ ഖയ്യിം എന്നിവരും അവരെ തുടർന്ന് ശൗഖാനി മുതലായവരും വടക്കേ ഇന്ത്യയിലെ പണ്ഡിതരിൽ ചിലരും നദ്വിയെ പോലുള്ള ആധുനികന്മാരും പ്രശംസിച്ചു വാഴ്ത്തി പറയുന്ന ഇബിനു തീമിയ്യ ധാരാളം പിഴച്ച വാദങ്ങളുടെ സമാഹാരമാണെന്ന് സുവ്യക്തമത്രെ.

 തഖ്യുദ്ദീൻ സുബ്കിയുടെ ശിഫാഉസ്സഖാം, ഹിസ്നിയുടെ ദഫ്ഉശുബഹി മൻതശബ്ബഹ മുതലായ

 ധാരാളം ഗ്രന്ഥങ്ങൾ ഇന്നും ആഗോള പ്രശസ്തമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

തീമിയ്യ ആശയങ്ങൾ പിഴച്ചവയാണെന്ന് സമർത്ഥിക്കാൻ വേണ്ടി വ്യക്തമായ തെളിവുകൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളാണ് അവയൊക്കെ.

 അതെല്ലാം വായിക്കുന്ന ഒരു സുന്നി വിദ്യാർഥിക്ക് ഇബ്നുതീമിയ്യ ബിദ് ഈ പാർട്ടിയിൽ പെട്ട ആളാണെന്നതിൽ സംശയത്തിന് അവകാശമില്ല.

ഇബ്നുതീമിയ്യയുടെയും ശിഷ്യന്മാരുടെയും ചുവടൊപ്പിച്ചു കൊണ്ട് മദ്ഹബുകളെ നിഷേധിക്കാൻ ഫത്ഹുൽ ഖദീർ ,നൈലുൽ ഔതാർ തുടങ്ങിയ ഗ്രന്ഥങ്ങളിലും തീവ്രശ്രമം നടത്തുകയുണ്ടായി.

ഭാവി തലമുറ സൂക്ഷിക്കുവാനും ബോധവാൻമാരാകാനും വേണ്ടിയാണ് അവ ഇവിടെ അനുസ്മരിക്കുന്നത്.


 ആക്ഷേപിച്ചെഴുതിയതായി കാണാം.

നൂറ്റാണ്ടുകളായി ഉന്നത ശീർഷരായ അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ രേഖപ്പെടുത്തിയ കാര്യം അരക്കിട്ടുറപ്പിക്കുക മാത്രമേ ഖാതിമതുൽ മുഹഖിഖീൻ ഇബ്നു ഹജർ (റ) ചെയ്തിട്ടുള്ളൂ.

ആലൂസിയെ പോലുള്ളവരും ശിഷ്യഗണങ്ങളായ ഇബ്നു അബ്ദുൽ ഹാദി, ഇബ്നുൽ ഖയ്യിം എന്നിവരും അവരെ തുടർന്ന് ശൗഖാനി മുതലായവരും വടക്കേ ഇന്ത്യയിലെ പണ്ഡിതരിൽ ചിലരും നദ്വിയെ പോലുള്ള ആധുനികന്മാരും പ്രശംസിച്ചു വാഴ്ത്തി പറയുന്ന ഇബിനു തീമിയ്യ ധാരാളം പിഴച്ച വാദങ്ങളുടെ സമാഹാരമാണെന്ന് സുവ്യക്തമത്രെ. തഖ്യുദ്ദീൻ സുബ്കിയുടെ ശിഫാഉസ്സഖാം, ഹിസ്നിയുടെ ദഫ്ഉശുബഹി മൻതശബ്ബഹ മുതലായ

 ധാരാളം ഗ്രന്ഥങ്ങൾ ഇന്നും ആഗോള പ്രശസ്തമായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്.

തീമിയ്യ ആശയങ്ങൾ പിഴച്ചവയാണെന്ന് സമർത്ഥിക്കാൻ വേണ്ടി വ്യക്തമായ തെളിവുകൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളാണ് അവയൊക്കെ.

 അതെല്ലാം വായിക്കുന്ന ഒരു സുന്നി വിദ്യാർഥിക്ക് ഇബ്നുതീമിയ്യബിദ് ഈ പാർട്ടിയിൽ പെട്ട ആളാണെന്നതിൽ സംശയത്തിന് അവകാശമില്ല.

ഇബ്നുതീമിയ്യയുടെയും ശിഷ്യന്മാരുടെയും ചുവടൊപ്പിച്ചുകൊണ്ട് മദ്ഹബുകളെ നിഷേധിക്കാൻ ഫത്ഹുൽ ഖദീർ ,നൈലുൽ ഔതാർ തുടങ്ങിയ ഗ്രന്ഥങ്ങളിലും തീവ്രശ്രമം നടത്തുകയുണ്ടായി.

ഭാവി തലമുറ സൂക്ഷിക്കുവാനും ബോധവാൻമാരാകാനും വേണ്ടിയാണ് അവ ഇവിടെ അനുസ്മരിക്കുന്നത്.


ശൈഖുനാ എം എ ഉസ്താദ്

ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം?

 സംശയം: എന്റെ ബേങ്ക് അകൗണ്ടിൽ പലിശയുണ്ട് . അത് എന്ത് ചെയ്യണം? വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ഉപയോഗപ്പെടുത്തുമല്ലോ. നമ്മുടെ പണം കൊണ്ട് അവർ ഹറാം ചെയ്യുന്നതിലേറെ നല്ലത് ആ പണം വാങ്ങി നല്ല വഴിയിൽ ചെലവഴിക്കലല്ലേ? ആ പണം പാവങ്ങൾക്ക് നൽകാമോ? ബേങ്ക് അക്കൗണ്ട് ഇന്നത്തെ സാഹചര്യത്തിൽ നിർബന്ധമായതിനാൽ പലിശ വരാതെ കഴിയില്ലല്ലോ.


നിവാരണം:


 ആധുനികബേങ്കുകൾ പലിശ ഇടപാടുകളുടെ കേന്ദ്രങ്ങളായതിനാൽ പരമാവധി ബേങ്ക് ഇടപാടുകൾ ഒഴിവാക്കുകയാണ് വേണ്ടത്. അത്യാവശ്യ ഘട്ടങ്ങളിൽ ബേങ്ക് ഇടപാട് നടത്തേണ്ടിവരുമ്പോൾ ഇസ്ലാം കർശനമായി നിരോധിച്ച പലിശ ഇടപാട് അല്ലാത്ത വിധത്തിലാണ് ഇടപാടുകൾ നടത്തേണ്ടത്. നൽകിയതിലേറെ തിരിച്ചു കിട്ടണമെന്ന വ്യവസ്ഥയോടെ പണം നൽകുന്ന ഇടപാട് പലിശ ഇടപാടാണ്. ഈ വ്യവസ്ഥയോടെ ബേങ്കിന് പണം നൽകുന്നതു തന്നെ മഹാപാപമാണ്. അഥവാ വ്യവസ്ഥ പ്രകാരമുള്ള വർദ്ധനവ്-പലിശ-വാങ്ങിയില്ലെങ്കിൽ പോലും പ്രസ്തുത ഇടപാട് കുറ്റകരമാണ്. വർദ്ധനവായി ലഭിക്കുന്ന സംഖ്യ വാങ്ങൽ മാത്രമാണ് തെറ്റ് എന്ന ധാരണ ശരിയല്ല. നൽകിയതിലേറെ തിരിച്ചുലഭിക്കണമെന്ന നിബന്ധനയോടെ നടത്തുന്ന കടമിടപാടാണ് കടപ്പലിശ. ഈ ഇടപാട് നടത്തുന്നതും അതനുസരിച്ചുളള വർദ്ധനവ് വാങ്ങുന്നതും ഹറാമാണ്.


നിർബന്ധ സാഹചര്യങ്ങളിൽ ബേങ്കുമായി ഇടപാട് നടത്തേണ്ടി വരുമ്പോഴും ബേങ്കിലേക്ക് പണം നൽകുമ്പോഴും പലിശ ഇടപാട് അല്ലാത്ത വിധത്തിൽ ചെയ്യേണ്ടതാണ്. നൽകിയതിലേറെ ലഭിക്കേണ്ടതില്ല, ഞാൻ നൽകിയ പണം മാത്രമേ എനിക്ക് തിരിച്ചുലഭിക്കേണ്ടതുള്ളൂ എന്ന വ്യവസ്ഥയിൽ പണം നൽകുകയാണെങ്കിൽ പ്രസ്തുത ഇടപാട് പലിശ ഇടപാടാവുകയില്ല. കൂടുതലായി തിരിച്ചു ലഭിക്കണമെന്ന നിബന്ധനയാണ് പ്രശ്നം. ബേങ്കിലേക്ക് പണം നൽകുന്നവർ വർദ്ധനവ് ലഭിക്കണമെന്ന വ്യവസ്ഥയില്ലാത്ത വകുപ്പുകൾ അന്വേഷിച്ചറിഞ്ഞ് അതനുസരിച്ച് ചെയ്യേണ്ടതാണ്. എങ്കിൽ പലിശസ്ഥാപനമായ ബേങ്കുമായി ഇടപാട് നടത്തി എന്ന പ്രശ്നമുണ്ടെങ്കിലും പലിശ ഇടപാട് നടത്തിയ കുറ്റമുണ്ടാവുകയില്ല. കാരണം ബേങ്കുമായി ഇദ്ദേഹം നടത്തിയ ഇടപാട് പലിശ ഇടപാടല്ല. ബേങ്കുമായുള്ള ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെങ്കിൽ അത് ഏറെ സൂക്ഷ്‌മതയാണ്. ഇന്നത്തെ സാഹചര്യത്തിൽ പലപ്പോഴും ഇത് പ്രയാസമാണ്. എങ്കിൽ പിന്നെ ബേങ്കുമായുളള നമ്മുടെ ഇടപാട് പലിശ ഇടപാട് ആവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


നിങ്ങൾ നടത്തിയ ബേങ്ക് ഇടപാട് പലിശ ഇടപാടാണെങ്കിൽ എത്രയുംവേഗത്തിൽ ആ ഇടപാട് അവസാനിപ്പിച്ച് തൗബ ചെയ്തു മടങ്ങേണ്ടതാണ്. പ്രസ്‌തുത ഇടപാടിലൂടെ നിങ്ങൾ നൽകിയ പണം നിങ്ങൾ തിരിച്ചു വാങ്ങുന്നത് നിഷിദ്ധമല്ല. വ്യവസ്ഥപ്രകാരമുള്ള വർദ്ധനവ് (പലിശ) വാങ്ങാൻ പാടില്ല. അത് ഹറാമായ ധനമാണ്. നാം വാങ്ങിയില്ലെങ്കിൽ നമ്മുടെ പണം ബേങ്ക് തെറ്റായ വഴികളിൽ ചെലാവാക്കുമെന്നും അതിലേറെ നല്ലത് ആ പണം നാം വാങ്ങി നല്ല വഴികളിൽ ചെലാവാക്കലാണെന്നുമുളള വിചാരം ശരിയല്ല. കാരണം ആ പണം നമ്മുടെ പണമല്ല. നാം നൽകിയ പണം മാത്രമാണ് നമ്മുടെ പണം. അത് നമുക്ക് വാങ്ങാമെന്ന് പറഞ്ഞല്ലോ.അതിലേറെ ലഭിക്കുന്ന പണം നമ്മുടേതല്ല. ബേങ്ക് വ്യവസ്ഥ പ്രകാരം നമ്മുടെ അക്കൗണ്ടിൽ കണക്ക് വെച്ചതു കൊണ്ട് അത് നമ്മുടേതാവുകയില്ല. നാം ആ പണം വാങ്ങുന്നത് ഹറാമാണ്. ഹറാമായ പണം വാങ്ങി ഉപയോഗിക്കാവുന്നതല്ല. ഹറമായ ധനം സ്വദഖ ചെയ്യുന്നതിന് പ്രതിഫലം ലഭിക്കുകയില്ല. ഹറാം വാങ്ങി എന്ന കുറ്റമുണ്ടാവുകയും ചെയ്യുന്നതാണ്.


ബേങ്കിന്റെ തെറ്റായ ഇടപാടുകൾക്ക് സഹായകമാകുമെന്ന വിചാരത്താൽ ബേങ്കിൽ പണം നൽകാതെ വിട്ടുനിൽക്കുന്നത് സൂക്ഷ്മതയാണ്. അതേസമയം പലിശ ഇടപാടിലൂടെ ബേങ്കിന് പണം നൽകുകയും തെറ്റായ വഴിയിലെത്തുമല്ലോ എന്ന വിചാരത്തിൽ പലിശ വാങ്ങുകയും ചെയ്യുന്നത് സൂക്ഷ്മതയല്ല. ഹറാമായ ധനം കൈവശപ്പെടുത്താനുള്ള കൗശലമാണ്. ബോങ്കുമായുള്ള ഇടപാടുകളിൽ നിന്ന് അകലം പാലിക്കലാണ് സൂക്ഷമത. സാധ്യമല്ലെങ്കിൽ നടത്തുന്ന ഇടപാട് പലിശ ഇടപാട് അല്ലാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം. ഗൗരവമറിയാതെ പലിശ ഇടപാട് നടത്തിയവർ നാം നൽകിയപണം മാത്രം സ്വീകരിച്ച് ആ ഇടപാട് അവസാനിപ്പിക്കണം.


വിശുദ്ധ ഇസ്ലാം ഏറെ ശക്തമായി നിരോധിച്ച മഹാപാപമാണ് പലിശ ഇടപാട് . പലിശക്കാരോട് അല്ലാഹുവും അവന്റെ റസൂലും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുർആൻ:2/275-ൽ അറിയിച്ചിട്ടുളളത്. ഈ യുദ്ധ പ്രഖ്യാപനം മറ്റൊരു തെറ്റുകാരോടും വിശുദ്ധ ഖുർആനിലില്ല. തൗബ ചെയ്ത് പിന്മാറിയില്ലെങ്കിൽ മരണസമയം ഈമാൻ നഷ്‌ടപ്പെടാനിടയാക്കുന്ന അപകടമാണ് പലിശയെന്ന് വിശുദ്ധ ഖുർആൻ അടയാളപ്പെടുത്തിയിരി ക്കുന്നു. ഇമാം ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു: അല്ലാഹുവും റസൂലും യുദ്ധം പ്രഖ്യാപിച്ചുവെന്നത് പരലോകത്തേക്ക് ചേർത്തിപ്പറയുമ്പോൾ അന്ത്യം ചീത്തയായി മരിക്കുമെന്നാണതിന്റെ വിവക്ഷ. അതിനാൽ പലിശ ഇടപാട് പതിവാക്കലും അതിൽ വീണ് പോകുന്നതും അന്ത്യം ചീത്തയായി പോകുന്നതിൻ്റെ ലക്ഷണമാണ്. അല്ലാഹുവും റസൂലും ഒരാളോട് യുദ്ധം പ്രഖ്യാപിച്ചാൽ പിന്നെയെങ്ങനെ അവന് നല്ല അന്ത്യമുണ്ടാകും? (സവാജിർ;1/225). അല്ലാഹു (സു) വിശുദ്ധ ഗ്രന്ഥത്തിൽ മറ്റൊരു തെറ്റുകാരനോടും യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ല. പലിശക്കാരനോട് മാത്രമേ ഈ ശൈലി ഖുർആനിലുളളൂ. മരണസമയം ഈമാൻ നഷ്ടപ്പെടാൻ കാരണമാണ് പലിശയെന്ന് പറയപ്പെടുന്നതിന്റെ കാരണമിതാണ് (തുഹ്ഫ: 4/272), ഹറാമായ ധനം ശേഖരിച്ച് അത് ദാനം ചെയ്താൽ അവന് പ്രതിഫലം ഉണ്ടാവുകയില്ലെന്നും ശിക്ഷയാണുളളതെന്നും റസൂൽകരീം(സ്വ) പറഞ്ഞിരിക്കുന്നു (ഇബ്നുഖുസൈമ, ഇബ്നു ഹിബ്ബാൻ).


ഫതാവാ നമ്പർ : 116

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .

 കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ  അമിതമായി അടിക്കുകയാണങ്കിൽ ഉണ്ടാവുന്ന ഭവിഷത്തുകൾ .


1 ഭയം:അമിതമായ അടി ലഭിക്കുന്ന കുട്ടികൾക്ക് കുട്ടികൾക്ക് ഭയം ഉണ്ടാവും

പേടിവന്നാൽ ആത്മവിശ്വാസം കുറയും - ടെൻഷനും നിരാഷയും വരും ഉത്ഘന്ധവരും - വിജയിയാൻ കഴിയില്ല -


2 അമിതമായ ദേഷ്യം :

നാം ദേശ്യം പിടിച്ചു അടിക്കുമ്പോൾ - അവർക്കും ദേശ സ്വഭാവം കോപ സ്വഭാവം പകരുകയും മറ്റുള്ളവരോട് എപ്പോഴും വഴക്കിടുകയും ചെയ്യും - അക്രമസ്വഭാവം ഉണ്ടാവും

3. ലഹരിക്ക് അടിമയാകും :

വീട്ടിൽ സമാധാനവും സന്തോഷവും ലഭിക്കാതെ വരുമ്പോൾ അതിൽ നിന്ന് മുക്തമാൻ ലഹരിക്ക് അടിമയാവും -

പണം സമ്പാതിക്കാൻ എന്തും ചെയ്യും അങ്ങനെ ജീവിതം നഷ്ടപ്പെടും

4. അറ്റാച്ച്മെന്റെ പ്രോബ് ളൻസ് : വീട്ടുക്കാരുമായി സ്നേഹ ബന്ധം കുറയും :

- പാരൻ സ്മായിസ്നേഹബന്ധം ഇല്ലാതെയാവും -മാതാപിതാക്കളെ സ്നേഹിക്കാത്ത മക്കളായി മാറും


5  സഹോദര സഹോദരിമാരും ആയി വെറുപ്പ് ഉണ്ടാക്കും: എന്നെ മാത്രം എന്താ ശകാരിക്കുന്നത്എന്ന് കരുതി

പാരൻസ് ശകാരിക്കാത്ത മറ്റു കുട്ടികളുമായി (മറ്റു സഹോദര സഹോദരിമാരുമായി) വയക്കിട്ടു കയും അവരോട് പക വെച്ച് പുലർത്തുകയും ചെയ്യും - നമ്മുടെ വീട് അസ്വസ്ത വീടാവും


6:ആത്മഹത്യാ പ്രവണതയുണ്ടാവും:

എന്നെ എല്ലാവരുംഎന്ന് മനസ്സിലാക്കി ജീവനൊടുക്കാൻ ശ്രമിക്കും വഴക്കിടുന്ന വീടുകളിലെ കുട്ടികളാണ് ആത്മഹത്യയിലേക്ക് പലപ്പോഴും പോവുന്നത്

7: പഠന വൈകല്യമുണ്ടാവും : -അമിതമായ പണിഷ്മെൻറ് ലഭിക്കുന്നത് കൊണ്ട്അവരുടെ ആത്മവിശ്വാസം കുറയുകയും പണ്ട് പഠനത്തിൽ താൽപര്യമില്ലാതെയാവും


8:ഇത്തരം സ്വഭാവങ്ങളിൽ പാരൻസിനെ മാതൃകയാക്കി ആ മക്കൾ അവരുടെ മക്കളേയും ഇത് പോലെയുള്ളഅതിക്രമങ്ങൾ ചെയ്യുകയും അങ്ങനെ പരമ്പരയായി തുടരുകയും ചെയ്യും 


ഒരാളും കുറ്റവാളിയായി ജനിക്കുന്നില്ല സാഹചര്യമാണ് അവരെ കുറ്റവാളി

   ആക്കുന്നത്


CM AL RASHIDA




Tuesday, December 2, 2025

സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം* ...

 


സാധാരണക്കാരുടെ *വികലമായ ത്രീയേകത്വം*

.........: .........

സ്വാതികരായ പ്രവാചകന്മാരും വേദഗ്രന്‌ഥങ്ങളും കൊണ്ട് അനുഗ്രഹീതരായ യഹൂദ സമൂഹം ഏകദൈവത്തിലാണ് വിശ്വ സിച്ചിരുന്നത്. ആ ഏകനായ ദൈവത്തിൽ ദൈവപുത്രനെന്നോ, പരിശുദ്ധാത്മാവെന്നോ ഉള്ള രണ്ട് ആളത്വങ്ങൾ ഉളളതായി അവർക്ക് അറിയുകയില്ല. മിശിഹയായി വരുന്നത് പുത്രദൈവമാണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അതേപോലെ, പരിശുദ്ധാത്മാവ് ദൈവ ത്തിൽ നിന്നുള്ള ദാനമാണെന്ന് മനസ്സിലാക്കിയിരുന്ന യഹൂദ സമൂഹം പക്ഷേ ഏകദൈവത്തിലുള്ള ആളത്വമായി അതിനെ കണ്ടിരുന്നില്ല. ചുരുക്കത്തിൽ ഏകദൈവമെന്നാൽ ഒരേയൊരു ആള ത്വമുള്ള ഒരു ദൈവത്തെയാണ് യഹൂദന്മാർ വിശ്വസിച്ചിരുന്നത്. 



ഈ ഏകദൈവ വിശ്വാസത്തിന് പിൽക്കാലത്ത് ക്രൈസ്തവർ തിരുത്തലുകൾ നടത്തി. ദൈവത്തിന് അക്ഷരാർഥത്തിൽ തന്നെ അനാദികാലത്ത് ഒരു പുത്ര ദൈവം ജനിച്ചുവെന്ന നൂതന വിശ്വാസം സൃഷ്ടിക്കപ്പെട്ടു. അതോടൊപ്പം, ഏക ദൈവത്തിന് പുറത്തായിരുന്ന പരിശുദ്ധാത്മാവിനെ ദൈവ സങ്കല്‌പത്തിലേക്ക് ഉയർത്തി. അങ്ങനെ പുതിയതായി ഉണ്ടായ രണ്ട് ദൈവങ്ങളെ യഹൂദൻമാരുടെ ഏകദൈവ വിശ്വാസത്തിന് ഉള്ളിൽ തിരുകി കയറ്റി. അങ്ങനെ ഒരു

ആളത്വമുള്ള ദൈവം എന്നതിനെ മൂന്ന് ആളത്വമുള്ള ദൈവം എ ന്നതിലേക്ക് വികസിപ്പിച്ചെടുത്തു. ഇതിന് ക്രൈസ്ത‌വ പുരോ ഹിതൻമാരെ പ്രേരിപ്പിച്ച കാരണം അവർ തന്നെ പറയുന്നു.


“ഏകദൈവാരാധനയെ മുറുകെ പിടിച്ചിരിക്കുന്ന വിഭാഗമാണ് യഹൂദർ (ഏശ 44:6-8, 45:22, പുറപ്പാട് 20:2, നിയമാവർത്തനം 6:4-6) അതിനാൽ ആദിമ നൂറ്റാണ്ടിൽ യഹൂദ മതത്തിൽ നിന്നും ഉൽഭവി ച്ച ക്രിസ്‌തുമതത്തിലും ഈ ഏകദൈവാരാധനയുടെ ശക്തമായ സ്വാധീനമുണ്ട്. (മത്താ. 22:37). അതുകൊണ്ടുതന്നെ ക്രിസ്തു‌ ദൈവ പുത്രനാണെന്നും ദൈവമാണെന്നും സ്ഥാപിക്കുക എന്നിവ അ തീവ ദുർഘട സന്ധിയെയാണ് സഭാപിതാക്കന്മാർ അഭിമുഖീകരി ച്ചത്. ക്രിസ്തു ദൈവമല്ലെന്നും ദൈവം തിരഞ്ഞെടുത്ത ഒരു വ്യ ക്തിയാണെന്നും വരികയാണെങ്കിൽ ക്രിസ്‌തുവിന്റെ ജീവിതത്തി ലൂടെ നേടിയെടുത്ത രക്ഷ അർഥമില്ലാത്ത ഒന്നായിത്തീരും. കാരണം സൃഷ്ടി മറ്റൊരു സൃഷ്‌ടിയുടെ രക്ഷ സാധിതമാക്കുന്ന തെങ്ങനെ? 


വീണ്ടും ക്രിസ്‌തു ദൈവമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ ഏകദൈവാരാധനയിൽ നിന്നുമുള്ള അകൽച്ചയായിരിക്കും ഫലം. അതുകൊണ്ട് ക്രിസ്‌തു ദൈവമാണെന്നും എങ്കിലും ദൈവവും ക്രിസ്‌തുവും രണ്ടല്ല ഏകദൈവസത്തയിലെ രണ്ട് വ്യക്തിപ്രഭാവ ങ്ങളാണെന്നും സ്ഥാപിക്കേണ്ട ആവശ്യകതയിൽ നിന്നുമാണ് സഭാ പിതാക്കന്മാരുടെ പരിശുദ്ധ ത്രിത്വത്തെ ക്കുറിച്ചുള്ള ചിന്തകൾ ആ രംഭിക്കുന്നത്". (പരിശുദ്ധ ത്രിത്വം, പുറം 19-20)


ഏക ദൈവ വിശ്വാസമെന്ന് യഹൂദസമൂഹം മനസ്സിലാക്കി യിരുന്ന ദൈവ സങ്കല്‌പത്തിലേക്ക് രണ്ട് പുതിയ അംഗങ്ങളെ പ്രവേശിപ്പിച്ചെങ്കിലും ഏകദൈവ വിശ്വാസമാണ് ഇപ്പോഴും തങ്ങളുടേതെന്ന് അവകാശപ്പെടുകയുമാണ് ക്രൈസ്‌തവ നേതൃത്വം ചെയ്യുന്നത്. തീകേയത്വത്തിലെ മൂന്ന് അംഗങ്ങൾ ഒരു ദൈവ മാണോ മൂന്ന് ദൈവമാണോ അല്ലെങ്കിൽ ഇതിൽ പറയുന്ന ഏകത്വം എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നോ സാധാരണക്കാരുടെ ഇടയിൽ വ്യക്തമാക്കുവാൻ ഒരിക്കലും ക്രൈസ്‌തവ നേതൃത്വം

തയ്യാറായില്ല. പകരം വളരെ വിദഗ്‌ധമായ ഒരു ചതിക്കുഴി അവർ മെനഞ്ഞെടുത്തു.


'വ്യക്തികൾ മൂന്നുണ്ടെങ്കിലും സാരാംശത്തിൽ ഒന്നാണ്' എന്ന് മാത്രമേ ഇവർ സാധാരണക്കാരോട് പറയുകയുളളു. സ്വാഭാവികമായും കേട്ടവർ ധരിച്ചത്, മൂന്ന് വ്യക്തികൾ എങ്ങനെയോ ഒരു ദൈവമായി തീർന്നു എന്നാണ്. സാധാരണക്കാരുടെ ഈ അജ്ഞത തിരിച്ചറിയണമെങ്കിൽ അവർ പറയുന്ന ഉപമകൾ ശ്രദ്ധിച്ചാൽ വ്യക്തമാകും.


സാധാരണക്കാരന്റെ ഉപമകൾ


ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ ഒരു ദൈവമാണെന്ന് തെറ്റിദ്ധ രിച്ചവർ രണ്ട് രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്.


a) ഒന്ന് -മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം,


b) രണ്ട് - ഒരു ദൈവം തന്നെ മൂന്ന് വ്യക്തി കളായി തീരുന്നു.


ഈ രണ്ട് ധാരണകളുടെ അടിസ്ഥാനത്തിൽ ഇവർ പറയുന്ന ചില ഉപമകൾ നമുക്കൊന്ന് പരിശോധിക്കാം.


a) മൂന്ന് വ്യക്തികൾ ചേർന്ന് ഒരു ദൈവം എന്ന വിഭാഗം


1) മുട്ട : മുട്ടയുടെ പുറംതോട്, വെള്ളഭാഗം, മഞ്ഞഭാഗം എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ ഉണ്ടെങ്കിലും മുട്ട ഒന്നേയുള്ളൂ.


2) ആപ്പിൾ : പുറം തൊലി, മാംസം, കുരു എന്നിങ്ങനെ മൂന്ന് കാ ര്യങ്ങൾ. പക്ഷേ ആപ്പിൾ ഒന്നേയുള്ളൂ.


3) റബർകായ് : മൂന്ന് കുരു ഉണ്ടെങ്കിലും റബർകായ് ഒന്നേയുള്ളു -


4) മനുഷ്യൻ : ദേഹം, ദേഹി, ആത്മാവ് എന്നിങ്ങനെ മൂന്ന് ഘടകം ഉണ്ടെങ്കിലും മനുഷ്യൻ ഒന്നാണ്.


ഈ വിധമുള്ള ധാരാളം ഉദാഹരണങ്ങൾ ക്രൈസ്തവർ പറയാറുണ്ട്. ദൈവം ഒരുവനേ ഉള്ളൂ എന്ന സത്യത്തോടുള്ള ഇവരുടെ താൽപ്പര്യമാണ് ഈ ഉപമകളിലൂടെ വ്യക്തമാകുന്നത്. പക്ഷേ,



ഇവരുടെ ഉപമകൾ പോലെ ഒരു ദൈവത്തിന്റെ മൂന്ന് ഘടകങ്ങളല്ല ത്രീകേയത്വത്തിലെ മൂന്ന് വ്യക്തികൾ. പിതാവ് എന്ന വ്യക്തി ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പുത്രൻ എന്നത് ഏകനായ ദൈവത്തിൻ്റെ മൂന്നിലൊന്ന് അല്ല, പരിശുദ്ധാത്മാവ് എന്നത് മറ്റൊരു മൂന്നിലൊന്നും അല്ല. പിന്നെയോ, ത്രീയേക വീക്ഷ ണത്തിൽ പിതാവ് പൂർണനായ ദൈവമാണ്. പുത്രൻ പിതാവിൽ നിന്ന് വ്യത്യസ്തനായ പൂർണനായ ദൈവമാണ്. പരിശുദ്ധാത്മാവ് എന്നത് പിതാവോ, പുത്രനോ അല്ലാത്ത പൂർണനായ ദൈവമാണ്.


ഇതിന് സമാനമായി, ദേഹം മനുഷ്യനാണ്, ദേഹി മ നുഷ്യനാണ്, ആത്മാവ് മനുഷ്യനാണ് എന്ന് ആരും പറയുകയില്ല. മുട്ടയുടെ പുറംതോട് പൂർണ മുട്ടയാ ണെന്നും വെള്ളഭാഗം മാത്രം പൂർണ മുട്ടയാണെന്നും മഞ്ഞഭാഗം മാത്രം മുട്ടയാ ണെന്നും ആരും പറയുകയില്ല. എന്നാൽ ത്രിയേകത്വത്തിലെ മൂന്ന് വ്യക്തികളും പൂർണ ദൈവമാണ്. ചുരുക്കത്തിൽ മൂന്ന് വ്യക്തികളെ ഒന്നാക്കാനുള്ള വ്യഗ്രതയിൽ ഉത്ഭവിച്ച ഉപമകൾക്ക് ത്രിയേകത്വമായി യാതൊരു സാമ്യതയുമില്ല.


b) ഒരു വ്യക്തി തന്നെ മൂന്ന് രൂപത്തിൽ വരുന്നു എന്ന വിഭാഗക്കാരുടെ ഉപമകൾ.


a) ഒരു മനുഷ്യൻ്റെ മൂന്ന് റോളുകൾ: ഒരു വ്യക്തി തന്നെ പിതാവായും, ഭർത്താവായും പാസ്റ്ററായും ജീവിക്കുന്നു.


b) വെള്ളത്തിന്റെ മൂന്ന് രൂപങ്ങൾ: ഒരേ വെള്ളം തന്നെ പ്രത്യേക താപനിലക്ക് അനുസൃതമായി വെള്ളം, ഐസ്, നീരാവി എ ന്നിവയായി മാറുന്നു.


ഈ ഉദാഹരണങ്ങൾ ശ്രദ്ധിച്ചാൽ ത്രീകേയത്വത്തെ സംബന്ധിച്ചുള്ള ഇവരുടെ കാഴ്‌ചപ്പാട് വ്യക്തമാകും, തീകേയത്വത്തിലെ പിതാവ് എന്ന വ്യക്തി തന്നെ പിന്നീട് പുത്രനാകുകയും, തുടർന്ന് പരിശുദ്ധാത്മാവാകുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ ധാരണ. ത്രീകേയത്വത്തിൻ്റെ ബാലപാഠങ്ങൾ പോലും ഇവർക്ക് അജ്ഞാ തമാണ് എന്ന വസ്‌തുതയാണ് ഇതിലൂടെ പുറത്തു വരുന്നത്. അനാദികാലത്ത് പിതാവിൽ നിന്നും ഒരു പുത്രദൈവം ജനിച്ചുവെന്നും, ആ പുത്രദൈവമാണ് മറിയയുടെ മകനായി ഭൂമിയിൽ ജനിച്ച തെന്നും ഇവർക്ക് അറിഞ്ഞുകൂടാ. ഇവരുടെ സങ്കൽപ്പത്തിൽ മറിയ പ്രസവിച്ചതു മുതലാണ് ദൈവപുത്രത്വം ആരംഭിക്കുന്നത്. മാനു ഷിക പിതാവില്ലാതെ ജനിച്ചതുകൊണ്ട് ദൈവപുത്രൻ എന്ന് വിളിക്ക പ്പെടുന്നു. യഥാർഥത്തിൽ ദൈവപുത്രൻ എന്നത് പിതാവായ ദൈവം തന്നെ മനുഷ്യനായി വന്നതാണ്. ഇങ്ങനെ പോകുന്നു ഇവരുടെ ഊഹാപോഹം.


ഇവർ ഇങ്ങനെ അബദ്ധത്തിൽ ചാടുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ആത്മീയാർഥത്തിൽ യേശു പറഞ്ഞ വചനങ്ങളെ അക്ഷ രാർഥത്തിൽ സമീപിച്ചു എന്നതാണ്. എന്നെ കണ്ടവൻ പിതാവിനെ കണ്ടുവെന്നും, (യോഹ. 14:9) ഞാനും പിതാവും ഒന്നാ കുന്നുവെന്നും (യോഹ. 10:30) പിതാവ് എന്നിലും ഞാൻ പിതാ വിലും ആകുന്നുവെന്നും (യോഹ. 14:14) ഞാൻ ഏകനല്ല എന്നെ അയച്ച പിതാവ് എൻ്റെ കൂടെ ഉണ്ടെന്നുമൊക്കെ (യോഹ. 8:29) പറഞ്ഞ വചനങ്ങളെ ബാഹ്യാർഥത്തിൽ വ്യാഖ്യാനിച്ചപ്പോൾ പിതാവും പുത്രനും ഒരാൾ തന്നെയെന്നാണ് ഇവർ ധരിച്ചത്.


അങ്ങനെ പുത്രൻ തന്നെയാണ് പിതാവെങ്കിൽ, പുത്രനെ തല്ലിയപ്പോൾ പിതാവിനും തല്ലു കിട്ടിയോ, പുത്രൻ ക്രൂശിക്ക പ്പെട്ടപ്പോൾ പിതാവും ക്രൂശിക്കപ്പെട്ടോ, പുത്രൻ മരിച്ചപ്പോൾ പിതാവും മരിച്ചോ, പുത്രൻ കല്ലറയിൽ കിടന്നപ്പോൾ പിതാവും കല്ലറയിൽ ആയിരുന്നോയെന്ന് ചോദിച്ചാൽ ഇല്ല എന്ന് ഇവർക്ക് പറയേണ്ടി വരും



സെബല്ലിയനിസം (Sabellianism)


സാധാരണ ക്രൈസ്‌തവരുടെ വാദം ശ്രദ്ധിച്ചാൽ അത് ത്രീ കേയത്വമല്ല മറിച്ച് മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്ത‌വ പുരോഹിതന്മാർ ശപിച്ച് പുറത്താക്കിയ സെബല്ലിയനിസം എന്ന പാഷാണ്ഡതയാ ണെന്ന് ബോദ്ധ്യപ്പെടും. ഏഷ്യ മൈനറിലെ പ്രാക്‌സിയസ് (AD 200), മുർന്നയിലെ നോയേട്ടസ് (AD 230) എന്നിവർ പ്രചരിപ്പിച്ച

ദൈവശാസ്ത്രത്തെ പിൽക്കാലത്ത് സബല്ലിയൂസ് എന്ന പണ്ഡിതൻ കൂടുതൽ വ്യക്തത നൽകി അവതരിപ്പിച്ചു.


"ഇവരുടെ പഠനപ്രകാരം ദൈവത്തിന് ഒരു സ്വഭാവവും വ്യക്തിത്വവുമേയുള്ളൂ. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നത് മൂന്ന് വ്യക്തികളല്ല, ദൈവത്തിൻ്റെ മൂന്ന് പേരുകൾ മാത്രമാണ്. പിതാവ് തന്നെയാണ് മറിയത്തിൽ നിന്ന് ജനിച്ച് മനുഷ്യസ്വഭാവത്തോടെ പുത്രനെന്ന പേരിൽ പ്രസംഗിച്ചു നട ന്നതും, പീഢനങ്ങൾ സഹിച്ച് മരിച്ചതും. അതുകൊണ്ട് അക്കാല ത്തെ സത്യക്രിസ്ത്യാനികൾ ഇക്കൂട്ടരെ വിളിച്ചിരുന്നത് പാട്രിപാ സിയൻ (Patripassians), അതായത് പിതാവ് ക്രൂശിൽ തൂങ്ങി മരിച്ചു എന്ന് പറയുന്നവർ എന്നാണ്". (പരിശുദ്ധത്രിത്വം പുറം : 42)


സെബല്ലിയനിസം എന്ന പാഷാണ്ഡതയെ AD 268 ൽ അന്ത്യോ ക്യയിൽ സമ്മേളിച്ച കൗൺസിലിൽ വെച്ച് ക്രിസ്തു സഭ ശപിച്ച് പുറത്താക്കി. ഇത് കാത്തോലിക്കരുടെ ഗ്രന്‌ഥങ്ങളിൽ മാത്രമല്ല, പ്രൊട്ടസ്റ്റൻറ്റുകാരുടെ ഗ്രന്‌ഥങ്ങളിലും വിശദീകരിച്ചിട്ടുണ്ട്. (വ്യവ സ്ഥിത ദൈവശാസ്ത്രം G Suseelan പുറം 164, ദൈവശാസ്ത്രം, എം.വി. ചാക്കോ, പുറം 157)


ഇനി എന്റെ സാധാരണക്കാരായ ക്രൈസ്‌തവ സുഹൃത്തുക്ക ൾ ഒന്ന് പറയൂ. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരു ദൈവ ത്തിന്റെ വിവിധ റോളുകളാണെന്ന വാദം മേൽപറയപ്പെട്ട സെ ബല്ലിയനിസം എന്ന ദുരുപദേശമല്ലേ? ഈ പാഷാണ്ഡതയെ ക്രിസ്തുസഭ ശപിച്ച് പുറത്താക്കി യതല്ലേ? അപ്പോൾ നിങ്ങൾ പറയും പോലെ, പിതാവും പുത്രനും ഒരു ദൈവമാണെന്ന വാദം ക്രിസ്തു‌മത്തിനു പോലും സ്വീകാര്യമല്ല എന്ന് വ്യക്തം. ഇനിയും ആവശ്യമുണ്ടോ തെളിവുകൾ, നമുക്ക് ചില ക്രൈസ്‌തവ പണ്ഡിതന്മാരുടെ ഗ്രന്‌ഥങ്ങൾ കൂടി പരിശോധിക്കാം.


“മറ്റു ചിലർ പിതാവ് തന്നെയാണു പുത്രനെന്നും, ആ പുത്രൻ തന്നെയാണ് പരിശുദ്ധാത്മാവെന്നും മറ്റും പഠിപ്പിച്ചു. അങ്ങ നെ പലവിധ വചന വിരുദ്ധമായ ദുർവ്യാഖ്യാനങ്ങളും കഠിന

മായ ദുരുപദേശങ്ങളും രൂപം പ്രാപിച്ചു".


(M.M. Zacharia, റെജി ഈട്ടിമുട്ടിൽ എഴുതിയ പുത്രൻ പിതാവിന് സാമ്യനോ, സമനോ എന്ന പുസ്‌തകത്തിൻന്റെ അവതാരി കയിൽ), ക്രൈസ്‌തവ - ബ്രദറൺ വിഭാഗത്തിലെ പ്രമുഖരായ ഒ.എം.സാമുവേൽ, സി.വി.വടവന, പി. എസ്. തമ്പാൻ തുടങ്ങിയ പ്രഗത്ഭർ ഉൾപ്പെടെ ഈ പുസ്‌തകത്തെ പിന്താങ്ങുന്നുണ്ട്.


“പുത്രൻ ദൈവമാണ് മനുഷ്യാവതാരമെടുത്തത്, പിതാവ് എ ന്ന ദൈവമോ, പരിശുദ്ധാത്മാവ് എന്ന ദൈവമോ അല്ല. അതു കൊണ്ട് പിതാവേ, നന്ദി, നീ കുരിശിൽ മരിച്ചുവല്ലോ എന്ന് പ്രാർഥിക്കരുത്. പിതാവ് കുരിശിൽ മരിച്ചില്ല. അത് പുത്രനായ លេល”. (Trinity: A Brief study, Sakshi, Apologetic)


“ക്രിസ്‌തു ദൈവമാണെങ്കിൽ അവൻ ക്രൂശിൽ മരിച്ചപ്പോൾ ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചത് ആരാണ്? മൂന്ന് വ്യക്തികളും ഒന്നാണെങ്കിൽ എല്ലാവരും മരിച്ചല്ലോ?


ക്രിസ്തു ക്രൂശിൽ മരിക്കുവാൻ വേണ്ടിയാണ് മനുഷ്യാ വതാരം എടുത്തത്. ക്രിസ്തു‌ ക്രൂശിൽ മരിക്കുമ്പോൾ പിതാ വായ ദൈവം സ്വർഗത്തിൽ ഉണ്ട്. പരിശുദ്ധാത്മാവും ദൈവ വും ആളത്വപരമായി സ്വർഗത്തിൽ ഉണ്ട്. ക്രിസ്‌തു മരിക്കു കയല്ല ചെയ്ത‌ത്‌. തൻ്റെ ജീവനെ മരണത്തിന് വിധേയപ്പെ ടുത്തി തന്റെ ജീവനെ (പ്രാണനെ) പിതാവിൻ്റെ കൈകളിൽ ഭരമേല്പിക്കുന്നു. ആ സമയം പ്രപഞ്ചത്തിൻ്റെ നിയന്ത്രണം തകരാറിലാകേണ്ട കാര്യമില്ല. മൂന്നു വ്യക്തികളും ഒന്നാകു ന്നുയെന്ന് പറഞ്ഞിരിക്കുന്നത് ആളത്വത്തിൽ ഒന്നാകുന്നുയെ ന്നല്ല, ദൈവത്വത്തിലുള്ള സാരാംശത്തിൽ ഒന്നാകുന്നു എന്നാണ് അർഥം". (ത്രീയേകദൈവം S.G.Gilbert 226)


ചുരുക്കത്തിൽ ക്രൈസ്‌തവരിലെ ബഹുഭൂരിപക്ഷം കരുതുന്നത് പോലെ പിതാവ് എന്ന ദൈവവും പുത്രൻ എന്ന ദൈവവും പരിശുദ്ധാത്മാവ് എന്ന ദൈവവും ഏകനായ ഒരു ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങളോ രൂപങ്ങളോ അല്ലേയല്ല, മാത്രമല്ല ഇങ്ങ

നെയുള്ളവർ ദുരുപദേശത്തിലാണ് വിശ്വസിക്കുന്നതെന്നും ഈ ആശയത്തെ AD 268 ൽ തന്നെ ക്രിസ്‌തുസഭ ശപിച്ചു പുറത്താക്കി യിരുന്നവെന്നും ദയവായി ഉൾക്കൊളളണം.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu



Saturday, November 29, 2025

മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം* *ഇസ്‌ലാമിന് കടകവിരുദ്ധം

 `മൗദൂദിയുടെ ഉപദേശം`

*ജനാധിപത്യം* 

*ഇസ്‌ലാമിന് കടകവിരുദ്ധം*


✍️Aslamsaquafisuraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങൾ അതിൻറെ മുമ്പിൽ സർവ്വാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനിനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങൾ അതിൻറെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങൾ അതിൻറെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്‌ലാമിൻ്റെ പേരിൽ മുസ്‌ലിംകൾ എന്ന് നിങ്ങൾ സ്വയം അവകാശപ്പെടുന്നുണ്ടോ അതിൻറെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിൻറെ മൗലിക തത്വങ്ങളും ഇതിൻറെ മൗലിക തത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ടനമാണ്. അതിൻറെ ഓരോ ഘടകവും ഇതിൻറെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വായുന്നിടത്ത് ഇസ്‌ലാം വെറും ജല രേഖയായിരിക്കും. ഇസ്‌ലാമിന് സ്വാധീനമുള്ള ദിക്കിൽ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങൾ പരിശുദ്ധ ഖുർആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്‌ലാമിലാണ് യഥാർത്ഥത്തിൽ വിശ്വസിക്കുന്നതെങ്കിൽ നിങ്ങൾ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവിക വിശ്വാസത്തിൽ അധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തെ സ്ഥാപനാർത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകർത്തവ്യം മാത്രമാകുന്നു; നിങ്ങൾക്ക് ഒരു പ്രത്യേക ജനതയെന്ന നിലയിൽ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും ലഭിക്കുന്നിടത്ത് വിശേഷിച്ചും. യഥാർത്ഥ ഇസ്‌ലാമിക വ്യവസ്ഥിതിക്ക് പകരം ഈ കുഫ്ർ വ്യവസ്ഥതയാണ് നിങ്ങൾ സ്വന്തം കരങ്ങൾ കൊണ്ട് നിർമ്മിച്ചു നടത്തുന്നതെങ്കിൽ പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല."


(മതേതരത്വം 

ദേശീയത്വം 

ജനാധിപത്യം 

ഒരു താത്വിക വിശകലനം. 

പേജ്: 22

മൗലാനാ മൗദൂദി - ഐ പി എച്ച്)

ജമാഅത്തെ ഇസ്‌ലാമി` *രാഷ്ട്രീയത്തിൽ* *പ്രവർത്തിക്കണമെങ്കിൽ..

 `ജമാഅത്തെ ഇസ്‌ലാമി`

*രാഷ്ട്രീയത്തിൽ*

*പ്രവർത്തിക്കണമെങ്കിൽ...*

✍️Aslamsaquafi suraiji payyoli 

➖➖➖➖➖➖➖➖➖➖➖➖

"മുഴു ജീവിതത്തിലും അല്ലാഹുവിൻറെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്‌ലിം. പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്‌ലാമിക രാഷ്ട്രീയത്തിൽ പങ്കുവഹിക്കുക അവന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചുകൊണ്ട് അതിൻ്റെ  സ്ഥാനാർത്ഥിയായോ  അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാനോ മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും  അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കു വഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹുവിൻ്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടുകൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കുവഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല."


*ഇസ്‌ലാമിക പാഠങ്ങൾ* 

അബ്ദുൽ ഹയ്യ് - പേജ്: 93

ഐ പി എച്ച്

Friday, November 28, 2025

ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു* PART :2

 




*ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു*


PART :2


ന്യായപ്രമാണത്തിൽ പാണ്ഡിത്യം നേടിയ നല്ലവനായ ഒരു യഹൂദനും യേശുക്രിസ്‌തുവും തമ്മിൽ നടത്തിയ സംഭാഷണം മാർ ക്കോസ് സുവിശേഷകൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. പൊതു ജനങ്ങളുമായി ചർച്ച ചെയ്യവേ യേശുക്രിസ്‌തു നൽകുന്ന മറുപ ടികൾ മതപരമായി ഉത്തമമാണെന്ന് വിലയിരുത്തിയ ഇദ്ദേഹം യേശുവിനോട് ചോദിച്ചു.


"എല്ലാറ്റിലും മുഖ്യമായ കൽപ്പന ഏത്?


അതിന് യേശു ഉത്തരം പറഞ്ഞു. “ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഇതാണ്. "അല്ലയോ, യിസ്രയേലേ, കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്; നിൻ്റെ ദൈവമായ കർത്താ വിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടെയും പൂർണ മനസ്സോടും സ്നേഹിക്കണം. രണ്ടാമ ത്തേത്, നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹി ക്കണം" എന്നതാണ്. ഇവയേക്കാൾ വലിയ കല്‌പന വേറെയില്ല.


അയാൾ യേശുവിനോട്: "ഗുരോ അങ്ങ് പറഞ്ഞത് ശരിതന്നെ; ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരുമില്ലെന്നും അങ്ങ് പറഞ്ഞത് ശരിതന്നെ.


യേശുക്രിസ്തുവിൻ്റെ അദ്ധ്യാപനം താനുൾപ്പെടുന്ന ദൈവത്തെ കുറിച്ചായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ പറയണമായിരുന്നു.


"യിസ്രയേലേ, കേൾക്കുക, നിങ്ങളുടെ ദൈവമായ ഞങ്ങൾ ഏക കർത്താവാകുന്നു".


എന്നാൽ ചോദ്യകർത്താവിന്റെയും തൻറെയും ദൈവം താ നൂൾപ്പെടാത്ത മറ്റൊരു ഏകനായ ദൈവമാണെന്ന് യാതൊരു അർഥശങ്കയ്ക്കും പഴുതില്ലാതെ യേശു വ്യക്തമാക്കി. ഇത് ഗ്രഹിച്ച വേദപണ്ഡിതൻ "ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരു

മില്ലെന്നും" ഉള്ള അങ്ങയുടെ മറുപടി ശരിയാണെന്നും യേശുവിന്റെ in

മുമ്പാകെ പറയുന്നു.


അയാൾ വിവേകപൂർവം മറുപടി പറഞ്ഞുവെന്ന് കണ്ടിട്ട് യേശു പറഞ്ഞു. "നീ ദൈവരാജ്യത്തിനോട് ഒട്ടും അകന്നവല്ല" (മർക്കോസ് 12:28:34).


വാസ്തവത്തിൽ യേശുക്രിസ്‌തുവിൻ്റെ ഈ ഉദ്ധരണി സ്വന്തം വകയല്ല, മറിച്ച് മോശെ പ്രവാചകൻ പഠിപ്പിച്ച കാര്യം (ആവർത്ത നം 6:4,5, ലേവ്യ 19:18) അതേപോലെ ആവർത്തിക്കുക മാത്രമാണ് യേശു ചെയ്തത്. യേശുക്രിസ്‌തുവിൻറെ വാക്കുകളിൽ ദൈവദൂ ഷണം ആരോപിച്ചവർ "പിശാചിൻ്റെ മക്കൾ' എന്ന പ്രയോഗത്തിന് അർഹരായ യഹൂദർ മാത്രമാണ്.


"നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ ആകുന്നു. നിങ്ങ ളുടെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റാൻ നിങ്ങൾ ഇച്‌ഛിക്കുന്നു. അവൻ ആദിമുതലേ കൊലപാതകൻ ആയിരുന്നു. അവനിൽ സ ത്യം ഇല്ലാത്തത് കൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്ത് നിൽക്കു ന്നുമില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കു ന്നു. അവൻ വ്യാജം പറയുന്നവനും വ്യാജത്തിൻ്റെ അപ്പനും ആ കുന്നു. എന്നാൽ ഞാൻ സത്യം പറയുന്നത് കൊണ്ട് നിങ്ങൾ എ ന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആ രോപിക്കാൻ കഴിയും? ഞാൻ സത്യം പറയുന്നുവെങ്കിൽ എന്നെ നിങ്ങൾ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽ നിന്നുള്ളവൻ ദൈ വത്തിന്റെ വാക്ക് കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽ നിന്നുള്ളവർ അല്ലാത്തത് കൊണ്ടാണ് അവിടുത്തെ വാക്ക് കേൾക്കാത്തത്' (00000 8:44-47),


മോശയുടെ ന്യായപ്രമാണം അടിസ്ഥാനമാക്കി ജീവിക്കുന്ന യഹൂദൻമാരോടാണ് യേശു സധൈര്യം ഈ ചോദ്യം ഉന്നയിച്ചത്. നിങ്ങളിൽ ആർക്ക് എന്നിൽ പാപം ആരോപിക്കാൻ കഴിയും?


യേശുക്രിസ്‌തുവിൻ്റെ അദ്ധ്യാപനം ന്യായപ്രമാണത്തിലെ ഒന്നാം കൽപനക്ക് പോലും വിരുദ്ധമാണെന്ന് യഹൂദർ സത്യസന്ധമായി മനസ്സിലാക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുവാൻ സാധിക്കുമോ? ഒരിക്കലും ഇല്ല. എങ്കിൽ യേശുവിന് എതിരായി വ്യാജ ആരോപണം ഉന്നയിച്ചവർ ആരാണ്? എന്തായിരുന്നു ആ ആരോപണം?


യേശുക്രിസ്‌തു മനുഷ്യനായിരിക്കേ ദൈവത്തിനോട് സമ നാണെന്ന് വാദിക്കുന്നു എന്നതാണ് അവരുടെ വ്യാജ ആരോപണം. എന്നിട്ട് ഇതിന്റെ പേരിൽ യേശുവിനെ വധിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. യേശു ഇങ്ങനെയുള്ളവരെ വിളിച്ചത് പിശാചി ന്റെ മക്കൾ എന്നാണ്. കാരണം അവർ വ്യാജം പറയുമ്പോൾ സ്വ ന്തം ഭാഷ സംസാരിക്കുന്നു. അഥവ യേശു പഠിപ്പിക്കാത്ത കാര്യം പഠിപ്പിച്ചുവെന്ന് കളളം പറയുന്നു.


യേശുക്രിസ്തുവിൻ്റെ വാക്കുകളെ യഥാർഥ രീതിയിൽ ഉൾകൊ ണ്ട ശിഷ്യന്മാരെക്കുറിച്ച് അദ്ദേഹം പ്രശംസിച്ച് പറഞ്ഞത് 'സ്വർ ഗ്രീയ മർമങ്ങൾ ഗ്രഹിക്കുവാനുള്ള വരം നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു' എന്നാണ്. ഇവർക്ക് സ്വർഗീയ രഹസ്യങ്ങൾ വെളിവാകുക വഴി മനസിലായ കാര്യവും പിശാചിൻ്റെ മക്കൾ പ്രചരിപ്പിച്ച ദുരാരോ പണവും ഒന്നാണെന്ന് സൽബുദ്ധിയുള്ളവർ പറയുമോ? ദൈവ നിയുക്തനായ മിശിഹയാണ് യേശുവെന്ന് വിശ്വസിക്കുന്ന ശിഷ്യ ന്മാരുടെ വാക്കുകൾ ശ്രദ്ധിച്ചാൽ ആരാണ് യേശുവെന്ന് വ്യക്തമാ കും.


"അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്നെ അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി' (അപ്പൊ. പ്രവ്യ, 3:13).


"ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ജനതകൾ രോഷാകുലരായി തീരുന്നതും, വംശ ങ്ങൾ വ്യർഥ കാര്യങ്ങൾ നിരൂപിക്കുന്നതും എന്തിന്? കർത്താവിനും അവിടുത്തെ അഭിഷിക്‌തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ ഒന്നിച്ച് കൂടുകയും ചെയ്തി

രിക്കുന്നു" എന്ന് അവിടുത്തെ ദാസനായ ദാവീദ് മുഖാന്തിരം അവിടുന്ന് പരിശുദ്ധാത്മാവിനാൽ അരുളി ചെയ്‌തിരിക്കുന്നു. അങ്ങ് അഭിഷേകം ചെയ്തത പരിശുദ്ധ ദാസനായ യേശുവിന് വിരുദ്ധമായി ഹേരോദാവും പൊന്തിയോസ് പീലാത്തോസും വിജാതിയരോടും ഇസ്രയേൽ ജനതയോടുമൊരുമിച്ച് ഈ നഗരത്തിൽ കൂടി, സംഭവിക്കേണം എന്ന് അവിടുത്തെ ഭുജ ബലവും ഇച്ഛയും മുൻ നിയമിച്ചതൊക്കെയും അവർ ചെയ്‌തിരിക്കുന്നു. ഇപ്പോൾ കർത്താ വേ, അവരുടെ ഭീഷണികൾ നോക്കണമേ, അങ്ങയുടെ വചനം ധൈര്യത്തോടെ പ്രസംഗിക്കാൻ അവിടുത്തെ ദാസരെ ബലപ്പെ ടുത്തേണമേ. അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമ ത്തിൽ സൗഖ്യം വരുത്തുവാനും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടുത്തെ കൈ നീട്ടേണമേ. (അപ്പൊ. പ്രവ 4:24-30).


സ്വർഗീയ മർമങ്ങൾ ഗ്രഹിച്ചവർ ദൈവത്തിൻ്റെ ദാസനാണ് യേശുവെന്നും, പിശാചിൻ്റെ മക്കൾ യേശു ദൈവമാണെന്ന് വ്യാജ പ്രസ്താവന നടത്തിയെന്നും ഈ സന്ദർഭങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ ഒരു ക്രിസ്‌തു സ്നേഹി ആരെയാണ് പിൻപറ്റുക? എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, യേശുവിൻ്റെ സമകാലികരായ പിശാ ചിന്റെ മക്കളുടെ വ്യാജവാദമാണ് യഥാർഥ വാദമെന്ന് വിശ്വസിച്ച് യേശു സ്വയം ദൈവത്വം വാദിച്ചുവെന്ന് പറയുകയാണ് ക്രൈസ്ത വർ ചെയ്യുന്നത്. ഇതിൻ്റെ പരിണിത ഫലമെന്നത് ഏകദൈവ വിശ്വാ സത്തിൽ നിന്നും ഒന്നിലധികം ദൈവങ്ങളുണ്ടെന്ന വിശ്വാസത്തിലേക്കുള്ള അധഃപതനമായിരുന്നു.


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


ദൈവം ഒന്ന് മാത്രം ബൈബിൾ

 


ദൈവം ഒന്ന് മാത്രം ബൈബിൾ

Part 1


സ്രഷ്ടാവും പരിപാലകനുമായ ദൈവം ഒരുവനാണ്. അവനല്ലാതെ മറ്റൊരു ദൈവം ഇല്ല. ഇതായിരുന്നു മുഴുവൻ പ്രവാചക ന്മാരുടെയും കാതലായ സന്ദേശം. മോശെ പ്രവാചകന് നൽകപ്പെട്ട ന്യായപ്രമാണത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും കൽപ്പ നകൾ ശ്രദ്ധിക്കുക.


"ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത്. മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ, കീഴെ വെളളത്തിലോ യാ തൊന്നിന്റെയും പ്രതിമ ഉണ്ടാക്കുകയോ അവയെ ആരാധിക്കുക യോ ചെയ്യരുത്". (പുറ. 20:3,4)


ഈ മുഖ്യ കൽപ്പനയെ ലംഘിക്കുന്നവരെ എന്തു ചെയ്യണമെ ന്നും മോശെ പ്രവാചകന് നിയമം നൽകപ്പെട്ടിരുന്നു.


“നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈ വങ്ങളെ നാം ചെന്നു സേവിക്ക എന്നു നിൻ്റെ അമ്മയുടെ മകനാ യ നിന്റെ സഹോദരനോ നിൻ്റെ മകനോ മകളോ നിന്റെ മാർവി ടത്തിലുളള ഭാര്യയോ നിൻ്റെ പ്രാണ സ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ അവനോടു യോജി ക്കയോ അവന്റെ വാക്കു കേൾക്കുകയോ ചെയ്യരുത്. അവനോടു

കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒഴിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. അവനെ കൊല്ലേണ്ടതിനു ആദ്യം നിന്റെ കയ്യും പിന്നെ സർവജനത്തിൻ്റെ കയ്യും അവന്റെമേൽ ചെല്ലേണം. അടിമവീടായ മിസ്രയീം ദേശത്തു നിന്നു നിന്നെ കൊ ണ്ടു വന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റി ക്കളയാൻ അവൻ അന്വേഷിച്ചതുകൊണ്ടു അവനെ കല്ലെറിഞ്ഞു കൊല്ലേണം. ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യ നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേ ". (1. 13:6-11)


“നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽ നി ന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരി ച്ചിരിക്കുന്നു എന്നു നിൻ്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുളള നിൻ്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്‌താരവും നിശ്ച യവും എങ്കിൽ നീ ആ പട്ടണത്തിലെ വാളിൻ്റെ വായ്ത്‌തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം. അതിലെ കൊളളയൊക്കെയും വീഥിയുടെ നടുവിൽ കുട്ടി പട്ടണവും അതിലെ കൊളളയൊക്കെയും അശേഷം നിൻ്റെ ദൈവമായ യഹോ വെക്കായി തീയിട്ടു ചട്ടുകളയേണം; അതു എന്നും പാഴ്ക്കുന്നായി രിക്കേണം അതിനെ പിന്നെ പണികയുമരുത്. (ആവർത്തനം. 13:12 -17)


Aslam Kamil parappanangadi


https://chat.whatsapp.com/FRvPAZfSiciF3UYT63rsh5?mode=hqrc


https://t.me/kirusthu


മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ * اذامات

 *മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ *

اذامات


Aslam Kamil Saquafi parappanangadi


1:*കണ്ണു പൂട്ടുക*


ـഒരാൾ മരണപ്പെട്ടാൽ കണ്ണ്

പൂട്ടിക്കൊടുക്കൽ സുന്നത്താണ്

അവൻറെ നോട്ടം വികൃതമാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂ ത്വൽഹ റ എന്ന സ്വഹാബിയുടെ അരികിലേക്ക് കടന്നുവന്നു.അദ്ദേഹം മരണപ്പെട്ടിരുന്നു.അദ്ദേഹത്തിൻറെ കണ്ണ് തുറന്നിരിക്കുന്നു. അപ്പോൾ തിരുനബി صلى الله عليه وسلم അദ്ദേഹത്തിൻറെ കണ്ണ് പൂട്ടി കൊടുത്തു.അവിടുന്ന് പറഞ്ഞു ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണും അതിനെ തുടരുന്നതാണ്. അതായത് ആത്മാവിനെ കൊണ്ടുപോകുന്നത് നോക്കിക്കൊണ്ടിരിക്കും.


فَإِذَا مَاتَ غُمِّضَ) نَدْبًا لِئَلَّا يَقْبُحَ مَنْظَرُهُ، وَرَوَى مُسْلِمٌ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «دَخَلَ عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ. ثُمَّ قَالَ: إنَّ الرُّوحَ إذَا قُبِضَ تَبِعَهُ الْبَصَرُ» وَشَقَّ بَصَرُهُ بِفَتْحِ الشِّينِ وَضَمِّ الرَّاءِ: شَخَصَ. قِيلَ إنَّ الْعَيْنَ أَوَّلُ شَيْءٍ يَخْرُجُ مِنْهُ الرُّوحُ، وَأَوَّلُ شَيْءٍ يَشْرَعُ إلَيْهِ الْفَسَادُ 


2 :കണ്ണു പൂട്ടി കൊടുക്കുമ്പോൾ ഇങ്ങനെ പറയൽ സുന്നത്താണ് .

بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

.........



قَالَ فِي الْمَجْمُوعِ: وَيُسَنُّ أَنْ يَقُولَ عِنْدَ إغْمَاضِهِ: بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -

................


3 :*താടി കെട്ടൽ*


വീതിയുള്ള ശീല കൊണ്ട് മയ്യത്തിന്റെ താടി കെട്ടി കൊടുക്കൽ സുന്നത്താണ് .തലയുടെ ഭാഗത്താണ് കെട്ടു വരേണ്ടത്.വായ  തുറന്നിട്ടാൽ വായിലേക്ക് പ്രാണികളും മറ്റും കടക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

 (وَشُدَّ لَحْيَاهُ بِعِصَابَةٍ) عَرِيضَةٍ تَعُمُّهُمَا وَيَرْبِطُهَا فَوْقَ رَأْسِهِ لِئَلَّا يَبْقَى فَمُهُ مَفْتُوحًا فَيَدْخُلَ فِيهِ الْهَوَامُّ


4:*കെണുപ്പുകൾ മയമാക്കുക.*


മരണപ്പെട്ട വ്യക്തിയുടെ കെണുപ്പുകൾ മയമാക്കി കൊടുക്കൽ സുന്നത്താണ് .

തണ്ടം കയ്യിനെ തോളൻ കയ്യിലേക്ക് മടക്കുകയും

പിന്നെ നിവർത്തുകയും ചെയ്യുക.

തണ്ടങ്കാലിന് തുടയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക

തുടയെ പള്ളയിലേക്ക് മടക്കുകയും നിവർത്തുകയും ചെയ്യുക.

അപ്രകാരം വിരലുകളും മയമാക്കണം.

കുളിപ്പിക്കൽ എളുപ്പമാവാനാണ് ഇങ്ങനെ ചെയ്യുന്നത്.

ആത്മാവ് വിട്ടുപിരിഞ്ഞ അതിനുശേഷം ശരീരത്തിൽ ചൂട് നിലനിൽക്കും അതുകൊണ്ട് കെണുപ്പുകൾ മയമാക്കിയാൽ പിന്നീട് അത് മയമായി നിൽക്കും.

ഇല്ലെങ്കിൽ പിന്നീട് അത്  മയമാക്കാൻ  സാധ്യമല്ല.


 (وَلُيِّنَتْ مَفَاصِلُهُ) بِأَنْ يَرُدَّ سَاعِدَهُ إلَى عَضُدِهِ ثُمَّ يَمُدَّهُ وَيَرُدَّ سَاقَهُ إلَى فَخِذَيْهِ، وَفَخِذَيْهِ إلَى بَطْنِهِ وَيَرُدَّهُمَا وَيُلَيِّنَ أَصَابِعَهُ، وَذَلِكَ لِيَسْهُلَ غُسْلُهُ فَإِنَّ فِي الْبَدَنِ بَعْدَ مُفَارَقَةِ الرُّوحِ بَقِيَّةَ حَرَارَةٍ فَإِذَا لُيِّنَتْ الْمَفَاصِلُ حِينَئِذٍ لَانَتْ، وَإِلَّا فَلَا يُمْكِنُ تَلْيِينُهَا بَعْدَ ذَلِكَ 


5:*ശരീരം മുഴുവനും  മൂടണം.*


മരണപ്പെട്ടതിനുശേഷം

മയ്യത്തിന്റെ ശരീരം മുഴുവനും

വസ്ത്രം കൊണ്ട് മറക്കൽ സുന്നത്താണ് .

ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.

തിരുനബി സല്ലല്ലാഹു അലൈഹി വസല്ലമ വഫാത്തായപ്പോൾ വസ്ത്രം കൊണ്ട് മൂടപ്പെട്ടു .

യമനിൽ ഒരു കോട്ടം വസ്ത്രമായിരുന്നു അത്.


മൂടുന്ന വസ്ത്രം നേരിയ വസ്ത്രം ആവേണ്ടതാണ്.

മയ്യത്തിന്റെ ശരീരം ചൂടാക്കുകയും മയ്യത്തിലേക്കു വേഗത്തിൽ നാശം വരാതിരിക്കാനാണ്


ഇത് ചെയ്യേണ്ടത് മയ്യത്ത് ധരിച്ചിരുന്ന വസ്ത്രം ഊരിയതിനുശേഷം ആണ് . മൂടിയ വസ്ത്രത്തിന്റെ രണ്ട് അറ്റങ്ങളും തലയുടെയും കാലിന്റെയും താഴ്ഭാഗത്തേക്ക് തിരികി വെക്കേണ്ടതാണ്.

മയ്യത്തിന്റെ ശരീരം വെളിവാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.


 ഇഹ്റാം ചെയ്തവൻ ആണെങ്കിൽ

കഫൻ ചെയ്യൽ നിർബന്ധമുള്ള ഭാഗങ്ങൾ മാത്രമേ മറക്കാൻ പാടുള്ളൂ.

അതായത് മുഖം മറക്കരുത് 



(وَسُتِرَ جَمِيعُ بَدَنِهِ) إنْ لَمْ يَكُنْ مُحْرِمًا (بِثَوْبٍ) فَقَطْ لِخَبَرِ الصَّحِيحَيْنِ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - سُجِّيَ حِينَ مَاتَ بِثَوْبِ حِبَرَةٍ» وَهُوَ بِالْإِضَافَةِ وَكَسْرِ الْحَاءِ الْمُهْمَلَةِ وَفَتْحِ الْبَاءِ الْمُوَحَّدَةِ نَوْعٌ مِنْ ثِيَابِ الْقُطْنِ تُنْسَجُ بِالْيَمَنِ، وَسُجِّيَ غُطِّيَ 

(خَفِيفٍ) لِئَلَّا يُحْمِيَهُ فَيُسْرِعَ إلَيْهِ الْفَسَادُ وَيَكُونُ ذَلِكَ بَعْدَ نَزْعِ ثِيَابِهِ، وَيُجْعَلُ طَرَفَاهُ تَحْتَ رَأْسِهِ وَرِجْلَيْهِ لِئَلَّا يَنْكَشِفَ.

أَمَّا الْمُحْرِمُ فَيُسْتَرُ مِنْهُ مَا يَجِبُ تَكْفِينُهُ مِنْهُ 


6:*വയറിൽ മേൽ വല്ലതും വെക്കുക.*


മയ്യത്തിന്റെ വയറിന്മേൽ അല്പം ഭാരമുള്ള വസ്തു വെക്കൽ സുന്നത്താണ് ഇരുമ്പിന്റെ ഇനങ്ങളിൽ പെട്ട വല്ലതും വെക്കണം. അല്ലെങ്കിൽ മണ്ണ് കട്ടയോ പിന്നെ മറ്റു എളുപ്പമായ വസ്തുക്കളോ വെക്കണം.

വയറു വീർക്കാതിരിക്കാൻവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ശൈഖ് അബു ഹാമിദ് റഎന്നവർ 20 ദിർഹം തൂക്കം വരുന്ന വസ്തുവാണ്

വെക്കേണ്ടത് എന്ന് കണക്കാക്കി .

ഇത് ചുരുങ്ങിയ ഭാരമാണ്. ഇതിനേക്കാൾ അല്പം എറുന്നതിന് വിരോധമില്ല.

വസ്ത്രത്തിന്റെ മുകളിൽ വെക്കുന്നതാണ് നല്ലത്.


മുസ്ഹഫിനെ ഭാരം വെക്കാൻ വേണ്ടി ഉപയോഗിക്കരുത്. അപ്രകാരം തന്നെ ഹദീസിന്റെ ഗ്രന്ഥങ്ങളും ആദരവുള്ള വിജ്ഞാനത്തിന്റെ ഗ്രന്ഥങ്ങളും സൂക്ഷിക്കപ്പെടേണ്ടതാണ്.


(وَوُضِعَ عَلَى بَطْنِهِ شَيْءٌ ثَقِيلٌ) كَسَيْفٍ وَمِرْآةٍ وَنَحْوِهِمَا مِنْ أَنْوَاعِ الْحَدِيدِ ثُمَّ طِينٍ رَطْبٍ ثُمَّ مَا تَيَسَّرَ لِئَلَّا يَنْتَفِخَ فَيَقْبُحَ مَنْظَرُهُ، وَقَدَّرَ الشَّيْخُ أَبُو حَامِدٍ ذَلِكَ بِزِنَةِ عِشْرِينَ دِرْهَمًا.


قَالَ الْأَذْرَعِيُّ: وَكَأَنَّهُ أَقَلُّ مَا يُوضَعُ وَإِلَّا فَالسَّيْفُ يَزِيدُ عَلَى ذَلِكَ. وَالظَّاهِرُ أَنَّ السَّيْفَ وَنَحْوَهُ يُوضَعُ بِطُولِ الْمَيِّتِ، وَأَنَّ الْمَوْضُوعَ يَكُونُ فَوْقَ الثَّوْبِ كَمَا جَرَتْ بِهِ الْعَادَةُ. 


وَيُنْدَبُ أَنْ يُصَانَ الْمُصْحَفُ عَنْهُ احْتِرَامًا لَهُ وَيَلْحَقُ بِهِ كُتُبُ الْحَدِيثِ وَالْعِلْمِ الْمُحْتَرَمِ كَمَا بَحَثَهُ الْإِسْنَوِيُّ


7:*കട്ടിൽ പോലത്തെ വെക്കൽ*


മയ്യത്തിനെ കട്ടിലിന്റെ മേലിലോ ഉയരമുള്ള മറ്റു വസ്തുവിന്റെ മേലിലോ വെക്കൽ സുന്നത്താണ് .

ഭൂമിയിലെ തണുപ്പ് ഏൽക്കാതിരിക്കാനും അപ്പോൾ നനവ് തട്ടി മയ്യത്ത് പകർച്ച വരാതിരിക്കാനുമാണിത്


വിരിപ്പ് വിരിച്ചു കൊടുക്കാതിരിക്കേണ്ടതാണ്

കാരണം വിരിപ്പിന്റെ ചൂട് തട്ടി മയ്യത്തിന് പകർച്ചവരും .

 (وَوُضِعَ عَلَى سَرِيرٍ وَنَحْوِهِ) مِمَّا هُوَ مُرْتَفِعٌ: كَدَكَّةٍ لِئَلَّا يُصِيبَهُ نَدَاوَةُ الْأَرْضِ فَيَتَغَيَّرَ بِنَدَاوَتِهَا، فَإِنْ كَانَتْ صُلْبَةً قَالَ فِي الْكِفَايَةِ جَازَ وَضْعُهُ عَلَيْهَا: يَعْنِي مِنْ غَيْرِ ارْتِكَابِ خِلَافِ الْأَوْلَى، وَلَا يُوضَعُ عَلَى فِرَاشٍ لِئَلَّا يُحْمَى فَيَتَغَيَّرَ 


8:*വസ്ത്രങ്ങൾ ഊരുക*



മരിക്കുമ്പോൾ ഉണ്ടായിരുന്ന ശരീരത്തിലെ വസ്ത്രങ്ങൾ ഊരി എടുക്കേണ്ടതാണ്.

വസ്ത്രം ഊരാതിരുന്നാൽ മയ്യത്ത് വേഗം ജീർണത വരും എന്നതുകൊണ്ടാണ്.

മയ്യത്തിന്റെ ശരീരം കാണാത്ത നിലക്കാണ് അത് ഊരി എടുക്കേണ്ടത്.


*വസ്ത്രങ്ങൾ ഊരിയെടുക്കുമ്പോഴും  കുളിപ്പിക്കുമ്പോഴും മയ്യത്തിന്റെ  ഔറത്തിലേക്ക് നോക്കൽ ഹറാമാണ്.* 

*ഔറത്ത് മുട്ടു പുക്കിളിന്റെ  ഇടയിലുള്ള സ്ഥലമാണ്.*

*ഇന്ന് കുളിപ്പിക്കുന്ന പലരും ഈ കാര്യങ്ങൾ ശ്രദ്ധിക്കാറില്ല എന്നാണ് മനസ്സിലായത് -

അതുകൊണ്ട് പ്രത്യേകം അത്തരം ഹറാമുകൾ വരുന്നത് സൂക്ഷിക്കേണ്ടതാണ്.*


(وَنُزِعَتْ) عَنْهُ (ثِيَابُهُ) الْمَخِيطَةُ الَّتِي مَاتَ فِيهَا بِحَيْثُ لَا يُرَى شَيْءٌ مِنْ بَدَنِهِ لِئَلَّا يُسْرِعَ فَسَادُهُ.


قَالَ الْأَذْرَعِيُّ: وَهَذَا فِيمَنْ يُغَسَّلُ لَا فِي شَهِيدِ الْمَعْرَكَةِ، وَيَنْبَغِي أَنْ يَبْقَى عَلَيْهِ الْقَمِيصُ الَّذِي يُغَسَّلُ فِيهِ إذَا كَانَ طَاهِرًا، إذْ لَا مَعْنَى لِنَزْعِهِ، ثُمَّ إعَادَتِهِ. نَعَمْ يُشَمَّرُ إلَى حَقْوِهِ لِئَلَّا يَتَنَجَّسَ بِمَا قَدْ يَخْرُجُ مِنْهُ كَمَا أَشَارَ إلَيْهِ بَعْضُهُمْ اهـ.


وَلَوْ قُدِّمَ هَذَا الْأَدَبُ عَلَى الَّذِي قَبْلَهُ كَانَ أَوْلَى

10* ഖിബ്ലയിലേക്ക് മുന്നിടീക്കുക*


മരണപ്പെട്ടാൽ മയ്യത്തിനെ ഖിബിലയിലേക്ക് തിരിച്ചു കിടത്തേണ്ടതാണ്.

മുഖവും കാൽപാദത്തിന്റെ ഉള്ളവും ഖിബ് ലയിലേക്ക് തിരിയുന്ന നിലക്ക് മലർത്തി കിടത്തേണ്ടതാണ്.


 (وَوُجِّهَ لِلْقِبْلَةِ) إنْ أَمْكَنَ (كَمُحْتَضَرٍ) أَيْ كَتَوَجُّهِهِ وَتَقَدَّمَ.


قَالَ الْأَذْرَعِيُّ: وَقَدْ يُفْهَمُ مِنْ هَذَا أَنَّهُ يَكُونُ عَلَى جَنْبِهِ،


 وَالظَّاهِرُ أَنَّ الْمُرَادَ هُنَا إلْقَاؤُهُ عَلَى قَفَاهُ وَوَجْهُهُ وَأُخْمُصَاهُ إلَى الْقِبْلَةِ، وَيُومِئُ إلَيْهِ قَوْلُهُمْ: وَيُوضَعُ عَلَى بَطْنِهِ شَيْءٌ ثَقِيلٌ


11: * സ്നേഹമുള്ളവർ നിർവഹിക്കണം*


ഇതെല്ലാം  നിർവഹിക്കേണ്ടത്

മഹറമുകളായ

കുടുംബങ്ങളിൽ  മയ്യത്തിനോട് ഏറ്റവും കൃപയുള്ളവരാണ്.


മയ്യത്ത് പുരുഷനാണങ്കിൽ പുരുഷന്മാരാണ് ഇത് നിർവഹിക്കേണ്ടത്. 

മയ്യത്ത് സ്ത്രീയാണെങ്കിൽ സ്ത്രീകൾ നിർവഹിക്കേണ്ടതാണ്.

 സ്ത്രീകളെ മഹറുകളായപുരുഷന്മാർക്കും

 പുരുഷന്മാരെ മഹർകളായ സ്ത്രീകൾക്കും നിർവഹിക്കാവുന്നതാണ്.

ആരുമില്ലാത്ത ഘട്ടങ്ങളിൽ

അന്യ പുരുഷനും പുരുഷനെ അന്യ സ്ത്രീയും  നിർവഹിക്കാമോ സ്പർശനമില്ലാതെ കണ്ണുപൂട്ടിക്കൊണ്ട് നിർവഹിക്കാവുന്നതാണ്.

ഭാര്യ ഭർത്താക്കന്മാർ ആണെങ്കിൽ നിർവഹിക്കുന്നതിന് യാതൊരു കുഴപ്പവും ഇല്ല .


 (وَيَتَوَلَّى ذَلِكَ) كُلَّهُ (أَرْفَقُ مَحَارِمِهِ) أَيْ الْمَيِّتِ لِوُفُورِ شَفَقَتِهِ، وَيَتَوَلَّاهُ الرِّجَالُ مِنْ الرِّجَالِ وَالنِّسَاءُ مِنْ النِّسَاءِ، فَإِنْ تَوَلَّاهُ الرِّجَالُ مِنْ نِسَاءِ الْمَحَارِمِ أَوْ النِّسَاءِ مِنْ رِجَالِ الْمَحَارِمِ جَازَ كَذَا فِي زِيَادَةِ الرَّوْضَةِ. قَالَ الْأَذْرَعِيُّ: وَفِيهِ إشَارَةٌ إلَى أَنَّهُ لَا يَتَوَلَّى ذَلِكَ الْأَجْنَبِيُّ مِنْ الْأَجْنَبِيَّةِ وَلَا بِالْعَكْسِ، وَلَا يَبْعُدُ جَوَازُهُ لَهُمَا مَعَ الْغَضِّ وَعَدَمِ الْمَسِّ اهـ.


وَهُوَ ظَاهِرٌ، وَكَالْمَحْرَمِ فِيمَا ذَكَرَ الزَّوْجَانِ بَلْ أَوْلَى، وَفِي إطْلَاقِ الْمَحْرَمِ عَلَى الرَّجُلَيْنِ وَالْمَرْأَتَيْنِ مُسَامَحَةٌ.


12:*മരണം ഉറപ്പായാൽ വേഗം കുളി നിർവഹിക്കേണ്ടതാണ്.*


മരണത്തിൻറെ അടയാളങ്ങളിൽ വല്ലതും പ്രത്യക്ഷമാവാൻ കൊണ്ടാണ് മരണം ഉറപ്പിക്കൽ .

കാൽപാദം തായുക .

മൂക്ക് ചെരിയുക ,ചെന്നി കുഴിയുക ഇതെല്ലാം അതിൻറെ അടയാളങ്ങളാണ്.

നബി സല്ലല്ലാഹു അലൈഹി വസല്ലമ ത്വൽഹത്ത് എന്ന വരെ രോഗം സന്ദർശിക്കാൻ വന്നപ്പോൾ പറഞ്ഞു.

ഇദ്ദേഹത്തിന് മരണം വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അങ്ങനെ മരണം വന്നാൽ കർമ്മങ്ങൾ നിങ്ങൾ വേഗം ചെയ്യണം.

ഒരു വിശ്വാസിയുടെ ബോഡിയും കുടുംബത്തിന് ഇടയിൽ ഹബ്സ് ഇടുന്നത് അനുയോജ്യമല്ല.

അബൂദാവൂദ് -

മരിച്ചു എന്ന് സംശയമാണെങ്കിൽ മരണം ഉറപ്പുവരുത്തുന്നതുവരെ പിന്തിക്കേണ്ടതാണ്.



(وَيُبَادَرُ) بِفَتْحِ الدَّالِ نَدْبًا (بِغُسْلِهِ إذَا تُيُقِّنَ مَوْتُهُ) بِظُهُورِ شَيْءٍ مِنْ أَمَارَاتِهِ كَاسْتِرْخَاءِ قَدَمٍ وَمَيْلِ أَنْفٍ وَانْخِسَافِ صُدْغٍ؛ لِأَنَّهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - عَادَ طَلْحَةَ بْنَ الْبَرَاءِ، فَقَالَ «إنِّي لَا أَرَى طَلْحَةَ إلَّا قَدْ حَدَثَ فِيهِ الْمَوْتُ، فَإِنْ يُؤْتَى بِهِ فَعَجِّلُوا بِهِ فَإِنَّهُ لَا يَنْبَغِي لِجِيفَةِ مُؤْمِنٍ أَنْ تُحْبَسَ بَيْنَ ظَهْرَانَيْ أَهْلِهِ» رَوَاهُ أَبُو دَاوُد، فَإِنْ شُكَّ فِي مَوْتِهِ أُخِّرَ وُجُوبًا كَمَا قَالَهُ فِي الْمَجْمُوعِ إلَى الْيَقِينِ بِتَغَيُّرِ الرَّائِحَةِ أَوْ غَيْرِهِ.


1.മയ്യത്തിനെ കുളിപ്പിക്കലും 2.കഫൻ ചെയ്യലും 

3.മയ്യത്തിന് മേൽ നിസ്കരിക്കലും

4. മയ്യത്തിന് ചുമന്നു കൊണ്ടു പോകലും 

5.മറമാടലും ഫർള് കഫായയാണ് - (സാമൂഹിക ബാധ്യത )

അതിൽ ഇജ്മാഉണ്ട് . സ്വഹീഹായ ഹദീസുകളിൽ അത് കൊണ്ട് കൽപ്പനയുണ്ട് - ആത്മഹത്യ ചെയ്തവനും നിയമം ഇത് തന്നെ -

ഇസ്ലാമിന്റെ രാഷ്ട്രത്തിൽ ദിമ്മിയ്യായ അവിശ്വാസിയും നിയമം ഇപ്രകാരമാണ്. എന്നാൽ കുളിപ്പിക്കൽ ,മയ്യത്ത് നിസ്കരിക്കൽ എന്നിവ അവനുവേണ്ടി നിർവഹിക്കപ്പെടില്ല.

അവ രണ്ടും ശഹീദല്ലാത്ത മുസ്ലിമിൽ മാത്രമേ നിർവഹിക്കുകയുള്ളൂ.


(وَغُسْلُهُ) أَيْ الْمَيِّتِ (وَتَكْفِينُهُ وَالصَّلَاةُ عَلَيْهِ) وَحَمْلُهُ (وَدَفْنُهُ فُرُوضُ كِفَايَةٍ) لِلْإِجْمَاعِ عَلَى مَا حَكَاهُ فِي أَصْلِ الرَّوْضَةِ وَلِلْأَمْرِ بِهِ فِي الْأَخْبَارِ الصَّحِيحَةِ فِي غَيْرِ الدَّفْنِ، وَقَاتِلُ نَفْسِهِ كَغَيْرِهِ كَمَا مَرَّ سَوَاءٌ فِي ذَلِكَ الْمُسْلِمُ وَالذِّمِّيُّ إلَّا فِي الْغُسْلِ وَالصَّلَاةِ، فَمَحَلُّهُمَا فِي الْمُسْلِمِ غَيْرِ الشَّهِيدِ 

[مغني المحتاج]


അവലംബം :

 മിൻഹാജ് നവവി റ 

മുഗ്നിൽ മുഹ്താജ് ഇമാം ശിർ ബീനീ റ


Aslam KamilSaqafi

Parappanangaadi

.........................

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=hqrc

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...