Saturday, January 31, 2026

വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം

 https://www.facebook.com/100051161541759/posts/pfbid0czAmBxVu5YFCgB8bL7U3dd3DM3HpdxZxbbUeBaELjpvhHA2bAmhQy18wjLPkfTy7l/?app=fbl


*വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം* 

---------------------------

ഇമാം സുയൂത്വി(റ) പറയുന്നു:

ഹദീസ് പണ്ഡിതന്മാരുടെ അടുക്കലുള്ള സമ്പാദന രീതികൾ (تحمل الحديث): ശൈഖിന്റെ വാക്കുകൾ കേൾക്കുക (السماع من لفظ الشيخ), ശൈഖിന്റെ മുന്നിൽ ഓതുക (القراءة عليه), മറ്റൊരാൾ ഓതുന്നത് കേൾക്കുക, മുനാവലഹ് (المناولة), ഇജാസഹ് (الإجازة), മുകാതിബഹ് (المكاتبة), വസ്വിയ്യത്ത് (الوصية), ഇഅ്‌ലാം (الإعلام), വിജാദഹ് (الوجادة) എന്നിവയാണ്. ഇതിൽ ആദ്യത്തെ രണ്ടും ഒഴികെയുള്ളവ ഇവിടെ (تحمل القرآن) ഖുർആൻ സമ്പാദനത്തിന് സ്വീകാര്യമല്ല. കാരണം പിന്നീട് വിവരിക്കും.

ശൈഖിന്റെ മുന്നിൽ ഓതുക (القراءة على الشيخ) എന്നത് മാത്രമാണ് ഖുർആൻ സമ്പാദനത്തിന് സലഫും ഖലഫും ഉപയോഗിച്ചിരുന്ന രീതി. ശൈഖിന്റെ പാരായണം കേൾക്കുക (السماع من لفظ الشيخ) എന്നത് ഇവിടെ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം, സഹാബത്ത് (റ) ഖുർആൻ നബി ﷺ-ൽ നിന്ന് കേൾക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ ഇമാമീങ്ങൾ ആരും അത് സ്വീകരിച്ചില്ല. ശൈഖിന്റെ പാരായണം സ്വീകാര്യമല്ല എന്നതിന്റെ ന്യായം വ്യക്തമാണ്. കാരണം ഇവിടെ (ഖുർആനിൽ) ഉദ്ദേശ്യം പാരായണ രീതിയാണ് (أداء). ശൈഖിന്റെ പാരായണം കേൾക്കുന്ന എല്ലാവർക്കും ശൈഖ് പാരായണം ചെയ്തത് പോലെ തന്നെ പാരായണം ചെയ്യാൻ കഴിയില്ല. എന്നാൽ ഹദീസിലാവട്ടെ, ഉദ്ദേശ്യം അർത്ഥമോ പദങ്ങളോ ആണ്, ഖുർആനിൽ പരിഗണിക്കപ്പെടുന്നത് പോലെ പാരായണ രീതി ഉദ്ദേശമല്ല. എന്നാൽ സഹാബിമാർ അവരുടെ സാഹിത്യവും ശുദ്ധ പ്രകൃതിയും നിമിത്തം നബി സല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന് കേട്ടതുപോലെ പാരായണം ചെയ്യാൻ കഴിവുള്ളവരായിരുന്നു. കാരണം വിശുദ്ധ ഖുർആൻ അവതരിച്ചത് അവരുടെ ഭാഷയിലാണ്.

എല്ലാ വർഷവും റമദാൻ മാസത്തിൽ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം വിശുദ്ധ ഖുർആൻ ജിബ് രീൽ(അ)മിന് അങ്ങോട്ട് ഓതി കൊടുത്തു എന്നത് ശൈഖിന് അങ്ങോട്ട് ഓതിക്കൊടുക്കണം എന്നതിന്റെ തെളിവാണ്.

(ഇമാം സുയൂത്വി(റ)/ അൽ ഇത്ഖാൻ 1/322)


قال الإمام السيوطي رحمه الله تعالى:

النوع الرابع والثلاثون: في كيفية تحمله.

...........

وأوجه التحمل عند أهل الحديث: السماع من لفظ الشيخ، والقراءة عليه، والسماع عليه بقراءة غيره، والمناولة والإجازة والمكاتبة والوصية والإعلام، والوجادة. فأما غير الأولين فلا يأتي هنا لما يعلم مما سنذكره.

وأما القراءة على الشيخ فهي المستعملة سلفا وخلفا.

وأما السماع من لفظ الشيخ فيحتمل أن يقال به هنا لأن الصحابة - رضي الله عنهم - إنما أخذوا القرآن من النبي - صلى الله عليه وسلم - لكن لم يأخذ به أحد من القراء، والمنع فيه ظاهر لأن المقصود هنا كيفية الأداء، وليس كل من سمع من لفظ الشيخ يقدر على الأداء كهيئته بخلاف الحديث فإن المقصود فيه المعنى أو اللفظ لا بالهيئات المعتبرة في أداء القرآن. وأما الصحابة فكانت فصاحتهم وطباعهم السليمة تقتضي قدرتهم على الأداء كما سمعوه من النبي صلى الله عليه وسلم لأنه نزل بلغتهم.

ومما يدل للقراءة على الشيخ عرض النبي - صلى الله عليه وسلم - القرآن على جبريل في رمضان كل عام. (الإتقان في علوم القرآن ١/٣٢٢)

Thursday, January 29, 2026

ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേإذا قام لثالثة من قصر

 ചോദ്യം: ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേഷം ഓർമ്മ വന്നാൽ എന്ത് ചെയ്യണം ?


ഉത്തരം: ഇരുത്തത്തിലേക്ക് മടങ്ങണം. സഹ്‌വിൻ്റെ സുജൂദ് സുന്നത്തുണ്ട്. സലാം വീട്ടുകയും വേണം. ഇനി പൂർണ്ണമായി നിസ്കരിക്കാം എന്ന് കരുതിയാലും ഇരുത്തത്തിലേക്ക് മടങ്ങിയതിന് ശേഷം എഴുന്നേറ്റ് പൂർണ്ണമായി നിസ്കരിക്കണം. ഇരുത്തത്തിലേക്ക് മടങ്ങാതെ പറ്റില്ല. (തുഹ്‌ഫ 2-391)


ഫതാവ നമ്പർ (608)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



ഖസ്റായി നിസ്‌കരിച്ചതിനു ശേഷം സമയം കഴിയുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ

 ചോദ്യം : നിസ്‌കാരം പൂർത്തിയാകുന്നത് വരെ യാത്രക്കാരനായിരിക്കണം എന്നാണല്ലോ നിബന്ധനയിൽ പറഞ്ഞത്. എന്നാൽ ഖസ്റായി നിസ്‌കരിച്ചതിനു ശേഷം സമയം കഴിയുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ രണ്ടാമത് നിസ്കകരിക്കേണ്ടതുണ്ടോ ?


ഉത്തരം: നിസ്കാരത്തിനിടയിൽ യാത്ര അവസാനിച്ചാൽ ആ നിസ്കാരം നാല് റക്‌അത്ത് പൂർണ്ണമായി നിസ്കരിക്കണം. ഖസ്റായി നിസ്‌കരിച്ചു സലാം വീട്ടിയതിനു ശേഷം യാത്ര അവസാനിച്ചത് കൊണ്ട് പ്രശ്‌നമില്ല. ആ നിസ്കാരം രണ്ടാമത് നിർവ്വഹിക്കേണ്ടതില്ല.


ഫതാവ നമ്പർ (609)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



ഏതെല്ലാം നിസ്കാരങ്ങളിലാണ് ഖസ്വറ് അനുവദനീയമാവുക ?

 ചോദ്യം: ഏതെല്ലാം നിസ്കാരങ്ങളിലാണ് ഖസ്വറ് അനുവദനീയമാവുക ?


ഉത്തരം: നാല് റക്അത്തുള്ള നിസ്കാരം രണ്ട് റക്‌അത്തായി ചുരുക്കി നിർവ്വഹിക്കലാണല്ലോ ഖസ്വറ്.സുബ്ഹി, മഗ്രിബ് എന്നിവയിൽ ഖസ്വറ് അനുവദനീയമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഹറാമല്ലാത്ത ദീർഘ യാത്രയിൽ അദാആയി നിർവ്വഹിക്കുന്ന ളുഹർ, അസ്വർ, ഇശാഅ് എന്നിവയിൽ ഖസ്വറ് അനുവദനീയമാണ്. നേർച്ചയിലൂടെ നിർബന്ധമായ നിസ്‌കാരങ്ങളിലോ സുന്നത്ത് നിസ്ക‌ാരങ്ങളിലോ ഖസ്വറ് ഇല്ല.നാല് റക്അത്ത് നിസ്കരിക്കാൻ നേർച്ചയാക്കിയിട്ടുണ്ടെങ്കിൽ നാലു റക്അത്ത് തന്നെ നിർവ്വഹിക്കണം. രണ്ട് റക്അത്ത് നിസ്ക‌രിച്ച് മതിയാക്കാൻ പറ്റില്ല. ളുഹാ നിസ്‌കാരം നാലു റകഅത്ത് നിസ്‌കരിക്കുന്നുവെങ്കിൽ നാല് തന്നെ നിസ്കരിക്കണം. ഖസ്റായി രണ്ട് റക്‌അത്ത് നിർവ്വഹിക്കാവു ന്നതല്ല. അഥവാ രണ്ട് റക്അത്ത് നിസ്കരിച്ചാൽ അത് നാലിന് പകരമാകുന്നതല്ല.


ഖസ്‌റ് അനുവദനീയമായ യാത്രയിൽ (നിഷിദ്ധമല്ലാത്ത ദീർഘ യാത്ര) ഖളാആയ നിസ്കാരം അതേ യാത്രയിലോ മറ്റൊരു ദീർഘ യാത്രയിലോ ഖളാഅ് വീട്ടുമ്പോഴും ഖസ്‌റ് അനുവദനീയമാണ്. ആ നിസ്കാരങ്ങൾ യാത്ര അവസാനിച്ചതിന് ശേഷം നാട്ടിൽ വെച്ച് ഖളാഅ് വീട്ടുകയാണെങ്കിൽ ഖസ്റ് അനുവദനീയമല്ല. ദീർഘ യാത്രയിൽ ഖളാആയ നിസ്കാരം ഹൃസ്വ യാത്രയിൽ ഖളാഅ് വീട്ടുമ്പോഴും ഖസ്‌റ് പറ്റില്ല. യാത്രയിലല്ലാത്തപ്പോഴോ ഹൃസ്വ യാത്രയിലോ ഖളാആയ നിസ്കാരം ഖളാഅ് വീട്ടുമ്പോൾ ദീർഘ യാത്രയിലാണെങ്കിലും ഖസ്റ് അനുവദനീയമല്ല. പൂർണ്ണമായി തന്നെ നിസ്കരിക്കണം.


ഫതാവ നമ്പർ (593)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



ഏതെല്ലാം നിസ്‌കാരങ്ങളാണ് ജംആയി നിസ്കരിക്കാവുന്നത്?جمع الصلواة

 ചോദ്യം : ഏതെല്ലാം നിസ്‌കാരങ്ങളാണ് ജംആയി നിസ്കരിക്കാവുന്നത്?


ഉത്തരം: രണ്ട് സമയങ്ങളിലെ നിസ്കാരങ്ങൾ ഒന്നിന്റെ സമയം നിർവ്വഹിക്കലാണല്ലോ ജംഅ്. ളുഹ്റും അസറും പരസ്പ‌രം ജംആയി നിസ്‌കരിക്കാം. ളുഹറും അസ്‌റും ളുഹറിന്റെ സമയത്ത് നിസ്‌കരിക്കാവുന്നതാണ്. ഇത് അസ്വറിനെ മുന്തിച്ചു ജംആക്കലാവുന്നു. രണ്ടും അസ്വറിന്റെ സമയം നിസ്കരിക്കുന്നുവെങ്കിൽ അത് ളുഹറിനെ പിന്തിച്ചു ജംആക്കലാണ്. ഇപ്രകാരം തന്നെ മഗ്‌രിബും ഇശാഉം മുന്തിയും പിന്തിച്ചും ജംആക്കാവുന്നതാണ്. സുബ്ഹി നിസ്ക്കാരം മറ്റൊന്നിൻ്റെ കൂടെ ജംഅ് പറ്റില്ല. അസ്വറും മഗ്‌രിബും തമ്മിലും ജംഅ് അനുവദനീയമല്ല.


ഫതാവ നമ്പർ (594)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



അമുസ്ലിമായ ഭരണാധികാരി മുസ്ലിംകൾക്ക് ഖാസിയായി ഒരു പണ്ഡിതനെ നിശ്ചയിച്ചു تولية الكافر القاضي

 ചോദ്യം: ഒരു നാട്ടിലെ അമുസ്ലിമായ ഭരണാധികാരി മുസ്ലിംകൾക്ക് ഖാസിയായി ഒരു പണ്ഡിതനെ നിശ്ചയിച്ചു തന്നാൽ അദ്ദേഹം ഖാസിയാകുമോ? അമുസ്ലിമായ അധികാരിയുടെ നിയമനം സാധുവാകുമോ?


ഉത്തരം: ഭരണാധികാരി അമുസ്‌ലിമാണെങ്കിലും ഖാസി നിയമനം നടത്തിയാൽ ആ നിയമനം സാധുവാകുമെന്ന് ഫത്ഹുൽ മുഈൻ പേജ് 612 നിന്ന് വ്യക്തമാണ്

ഫതാവാ നമ്പർ938

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല

.

ജുമുഅയും അസറും തമ്മിൽ ജംഅ് അനുവദനീയമാണോ ?

 ചോദ്യം: ജുമുഅയും അസറും തമ്മിൽ ജംഅ് അനുവദനീയമാണോ ?


ഉത്തരം: ജുമുഅയെ അസ്റിലേക്ക് പിന്തിച്ചു കൊണ്ട് ജംഅ് പറ്റില്ല. അസ്റിനെ ജുമുഅയിലേക്ക് മുന്തിച്ചു കൊണ്ട് ജംഅ് അനുവദനീയമാണ്. അതിനാൽ ജംഅ് -ഖസ്റിനുള്ള നിബന്ധനകൾ പൂർണ്ണമായ യാത്രക്കാരൻ ജുമുഅയിൽ പങ്കെടുത്ത് കൊണ്ട് ജുമുഅ നിർവ്വഹിച്ചാൽ ഉടനെ അതിൻ്റെ കൂടെ മുന്തിച്ചു ജംആക്കി കൊണ്ട് അസ്വർ  നിസ്കരിക്കാവുന്നതാണ്. മുന്തിച്ചു ജംഅ് ചെയ്യുന്നതിനുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇങ്ങനെ ജുമുഅയിലേക്ക് മുന്തിച്ചു കൊണ്ട് അസ്വർ നിസ്കരിക്കുമ്പോൾ പ്രസ്‌തുത അസ്വർ ഖസ്റായി രണ്ട് റക്അത്തും പൂർണ്ണമായി നാലു റക്അത്തും നിസ്‌കരിക്കാവുന്നതാണ്. ജുമുഅയിൽ ഖസ്റ് ഇല്ലെന്ന് വ്യക്തമാണല്ലോ.(നിഹായ: 2-273, തുഹ്ഫ: 2-394 കാണുക)


ഫതാവ നമ്പർ (599)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



Tuesday, January 27, 2026

സ്വലാത്ത് -അഥവാ - നിസ്കാരം

 സ്വലാത്ത് -അഥവാ -

നിസ്കാരം 


കർമ്മശാസ്ത്രത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:


1: ആരാധനാ കർമ്മങ്ങൾ, 2:ഇടപാടുകൾ, 

3:വിവാഹം, 

4:കുറ്റകൃത്യങ്ങൾ. 


ഈ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരാധനാ കർമ്മങ്ങളാണ്. 

ശാരീരിക ആരാധനകളിൽ ഏറ്റവും മികച്ചത് നിസ്കാരമാണ് '


ഭാഷാപരമായി സ്വലാത്ത് എന്നാൽ പ്രാർത്ഥന എന്നാണ് അർത്ഥമാക്കുന്നത്,


 ശറഇൽ  സ്വലാത്ത് എന്നാൽ


 തക്ബീറിൽ ("അല്ലാഹു അക്ബർ" എന്ന് പറയുന്നത്) ആരംഭിച്ച് തസ്ലീമിൽ ("അസ്സലാമു അലൈക്കും" എന്ന് പറയുന്നത് )കൊണ്ട് അവസാനിക്കുന്ന നിർദ്ദിഷ്ട വാക്കുകളും പ്രവൃത്തികളുമാണ്.


നിർബന്ധിത പ്രാർത്ഥനകൾ ഓരോ ദിവസവും  പകലും രാത്രിയും അഞ്ച് ആണ്.


 പ്രവാചകത്വത്തിന് ശേഷം പത്ത് വർഷവും മൂന്ന് മാസവും കഴിഞ്ഞ്, റജബ് ഇരുപത്തിയേഴ്  ഇസ്രാഅ് രാത്രി  യാണ് ഫർള്നിസ്കാരം നിർദ്ദേശിക്കപ്പെട്ടത്.


അങ്ങനെ ആ ദിവസം ളുഹ്റ് മുതൽ അത് നിർവ്വഹിക്കപ്പെട്ടു.


Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري


الصَّلاة


الْفِقْهُ يَنْقَسِمُ إِلَى أَرْبَعَةِ أَقْسَامِ الْعِبَادَاتُ وَالْمُعَامَلَاتُ وَالْمُنَا كَحَاتُ وَالْجِنَايَاتُ. وَأَهَمُ هَذِهِ الْأَقْسَامِ الْعِبَادَاتُ. وَأَفْضَلُ الْعِبَادَاتِ الْبَدَنِيَّةِ الصَّلَاةُ وَالصَّلَاةُ لُغَةً: الدُّعَاءُ وَشَرْعًا: أَقْوَالُ وَأَفْعَالُ مَخصُوصَةً مُفْتَتَحَةُ بِالتَّكْبِيرِ مُخْتَتَمَةٌ بِالتَّسْلِيمِ. وَالْمَفْرُوضَاتُ الْعَيْنِيَّةُ خَمْسٌ فِي كُلِّ يَوْمٍ وَلَيْلَةٍ. شُرِعَتْ لَيْلَةَ الإِسْرَاءِ بَعْدَ النُّبُوَةِ بِعَشْرِ سِنِينَ وَثَلَاثَةِ أَشْهُرٍ لَيْلَةَ سَبْعٍ وَعِشْرِينَ مِنْ رَجَبٍ. فَأُقِيمَتْ مِنْ ظُهْرِ ذَلِكَ الْيَوْمِ.


من خلاصة الفقه الاسلامي

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

_____________________




*നമസ്കാരം നിർബന്ധമുള്ളവർ*


പ്രായപൂർത്തിയായ, ബുദ്ധിയുള്ള

ശുദ്ധിയുള്ള ഓരോ മുസ്ലീമിനും മാത്രമേ അഞ്ച് ദിവസത്തെ നമസ്കാരങ്ങൾ നിർബന്ധമുള്ളൂ. 

 

*ആദ്യകാല നിസ്കാരം വീട്ടൽ നിർബന്ധമില്ലാത്തവർ*


1: ആദ്യമേ അമുസ്ലിമായ വ്യക്തി ഇസ്ലാമിലേക്ക് കടന്നുവന്നതിന് ശേഷവും


2: കുട്ടി പ്രായപൂർത്തിയായതിനുശേഷവും


3:ഭ്രാന്ത് അല്ലെങ്കിൽ ബോധക്ഷയം പോലുള്ള എന്തെങ്കിലും കാരണമുള്ളയാൾ ബോധം തെളിഞ്ഞതിനുശേഷവും


4:ആർത്തവമുള്ള സ്ത്രീക്കോ, പ്രസവാനന്തര രക്തസ്രാവമുള്ള (നിഫാസ് ) സ്ത്രീക്കോ ശുദ്ധിയായതിനു ശേഷം ​


ആദ്യകാല നിസ്കാരം വീട്ടൽ നിർബന്ധമില്ല.

കാരണം മുമ്പുള്ള ഘട്ടങ്ങളിൽ അവർക്ക് നിസ്കാരം നിർബന്ധമില്ല.


5:ഒരു ശസ്ത്രക്രിയയ്ക്കോ മറ്റോ ബോധം നീക്കം ചെയ്യാൻ ആരെങ്കിലും നിർബന്ധിതനായാൽ  അത് അതിക്രമം അല്ല . അവൻ കളാ വീട്ടിൽ നിർബന്ധവുമില്ല.

 ................


*ആദ്യകാല നിസ്കാരം ഖളാ

വീട്ടൽ സുന്നത്തുള്ളവർ*


 1: വകതിരിവ് പ്രാപിച്ചതിന് ശേഷമുള്ള

കുട്ടിക്കാലത്തെ  നഷ്ടപ്പെട്ട നിസ്കാരം ഖളാ വീട്ടിൽ സുന്നത്താണ് .


 2:ഭ്രാന്തും അബോധാവസ്ഥയും ഉള്ള കാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടത് ഖളാ വീട്ടൽ സുന്നത്താണ് .


 *കളാ വീട്ടൽ ഹറാം ഉള്ളവർ *


 1:ആർത്തവത്തിലും പ്രസവാനന്തര രക്തസ്രാവത്തിലും (നിഫാസ് ) നഷ്ടപ്പെട്ടതിനെ ഖളാ വീട്ടൽ  നിഷിദ്ധമാണ്.



 *കളാ വീട്ടൽ 

നിർബന്ധമുള്ളവർ ( വാജിബ്)*


1:നമസ്കാരം നിർബന്ധമുള്ളയാൾ മനപ്പൂർവ്വമാ മറന്നോ  നമസ്ക്കരം നഷ്ടപ്പെടുത്തിയാൽ



2:മതത്യാഗി : (ഇസ്ലാം ആയ ആൾ ഇസ്ലാമിൽ നിന്നും പുറത്തുപോയി വീണ്ടും ഇസ്ലാമിലേക്ക് വന്നാൽ )


3: ലഹരി കാരണം അതിക്രമി : 

മദ്യപിച്ചു കൊണ്ടോ മറ്റോ അതിക്രമം ചെയ്തു ബോധം നഷ്ടപ്പെട്ടു നമസ്കാരം കളാ ആയവൻ.

നമസ്കാരം കളാ വീട്ടൽ നിർബന്ധമാണ്.


Aslam Kamil saquafi parappanangadi

اسلم الثقافي الكاملي بربننغادي المليباري


وُجُوبُ الصَّلاةِ


إِنَّمَا تَجِبُ الْمَكْتُوبَاتُ الْخَمْسُ عَلَى كُلِّ مُسْلِمٍ مُكَلَّفٍ طَاهِرٍ. فَلَا يَجِبُ الْقَضَاءُ عَلَى كَافِرٍ أَصْلِي إِذَا أَسْلَمَ، وَلَا عَلَى صَبِي إِذَا بَلَغَ وَلَا عَلَى مَنْ زَالَ عَقْلُهُ بِنَحْوِ جُنُونٍ أَوْ إِغْمَاءٍ إِذَا أَفَاقَ، وَلَا عَلَى حَائِضِ وَلاَ نُفَسَاءَ إِذَا طَهَرَنَا. لَكِنْ يُسَنُّ قَضَاءُ مَا فَاتَ زَمَنَ الصِّبَا، بَعْدَ التَّمْبِينِ، وَزَمَنَ الْجُنُونِ وَالإِغْمَاءِ وَيَحْرُمُ قَضَاءُ مَا فَاتَ زَمَنَ الْحَيْضِ وَالنِّفَاسِ. أَمَّا الْمُرْتَدُّ وَالْمُتَعَدِّي بِسَكْرِهِ فَيَجِبُ عَلَيْهِمَا الْقَضَاءُ، وَمَنِ اضْطُرَّ إِلَى إِزَالَةِ عَقْلِهِ لِعَمَلِيَّةٍ جِرَاحِيَّةٍ  أَوْ نَحْوِهَا فَلَا تَعَدِّيَ فِيهِ، فَلَا إِثْمَ وَلَا قَضَاءَ. 


من خلاصة الفقه الاسلامي


മിഅ്റാജ് നോമ്പ് നാല് മദ്ഹബിലും*

 https://www.facebook.com/100051161541759/posts/pfbid0MCKjRDDfJXmdiafu4rYELucdYc9mANYZU4X7NJrs7Mi5ijCByrhjszhaLUp6Mnqpl/?app=fbl


 *മിഅ്റാജ് നോമ്പ് നാല് മദ്ഹബിലും* 

-----------------------------------------

റജബ് മാസം 27 മിഅ്റാജ് ദിനത്തിൽ നോമ്പ് പുണ്യകരമാണെന്ന് പറഞ്ഞ ഇമാമീങ്ങൾ നാല് മദ്ഹബിലും ഉണ്ട്. തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമക്ക് നൽകപ്പെട്ട മിഅ്റാജ് എന്ന അനുഗ്രഹത്തിന് നന്ദി ആയിട്ടാണ് അന്നേദിവസം നോമ്പ് അനുഷ്ഠിക്കൽ പുണ്യകരമായത്.

ഇമാം അബൂഹനീഫ(റ) മിഅ്റാജ് ദിനത്തിൽ നോമ്പ് മുസ്തഹബ് ആണെന്ന് പറഞ്ഞതായി ഇമാം ഖറാഫി(റ) അൽ ദഖീറഃ 2/532 ൽ പറഞ്ഞിട്ടുണ്ട്.

മാലികി മദ്ഹബിലെ മവാഹിബുൽ ജലീൽ പേജ് 2/406 ലും ഹമ്പലി മദ്ഹബിലെ അത്തൗളീഹ് പേജ് 2/461ലും ശാഫിഈ മദ്ഹബിൽ സുലൈമാനുൽ ജമൽ(റ) ഹാശിയത്തു ശറഹിൽ മൻഹജ് പേജ്  2/249 ലും ഈ നോമ്പ് സുന്നത്താണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഗസാലി(റ)  ഇഹ് യാ ഉലൂമിദ്ദീൻ പേജ് (1/361)ലും ഈ നോമ്പിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

Tuesday, January 20, 2026

സുന്നത്തുകളാണെങ്കിലും* *നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*

 📚

*സുന്നത്തുകളാണെങ്കിലും*

*നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*

___________________________



ഹജ്ജിനിടയിൽ നാല് ഖുത്വുബഃകൾ നിർവ്വഹിക്കാനുണ്ട്. 

ഒന്ന്: ദുൽഹിജ്ജഃ ഏഴിന് മക്കഃയിൽ വെച്ച്.

രണ്ട്: അറഫാ ദിവസം.

മൂന്ന്: പെരുന്നാൾ ദിവസം

നാല്: അയ്യാമുത്തശ്‌രീഖിൻ്റെ രണ്ടാം നാൾ.

ഇതിലെ രണ്ടാം ഖുത്വുബഃ ഒഴികെ ബാക്കിയെല്ലാം ളുഹ്റ് നിസ്കാര ശേഷമാണ്. രണ്ടാമത്തേതാകട്ടെ, ളുഹ്റിന് മുമ്പ്, രണ്ട് ഖുത്വുബഃയായിട്ട്, ജുമുഅഃയിലുള്ളത് പോലെ നിർവ്വഹിക്കുക.

ഇവയെല്ലാം നിർവ്വഹിക്കേണ്ടത് ഇമാമോ, ഹജ്ജ് കർമ്മങ്ങളുടെ മുഖ്യ രക്ഷാധികാരിയായി ഇമാം ഏൽപിക്കുന്ന അമീറോ ആയിരിക്കണം. എന്നാൽ, മൂന്ന് - നാല് ഖുത്വുബഃകൾ പക്ഷെ, സുന്നതാണെങ്കിലും കാലങ്ങളായി ഇവ നടപ്പില്ലെന്ന് ഇബ്നു ഹജർ(റ) പറയുന്നു. ശേഷം, മഹാൻ ഒരു കാര്യം ഉണർത്തുന്നുണ്ട്. അഥവാ, ഭരണാധികാരിയുടെ കൽപന പ്രകാരമല്ലാതെ ഈ സുന്നതുകൾ വീണ്ടും നടപ്പിൽ വരുത്താതിരിക്കുകയാണ് വേണ്ടത്. കാരണം ഫിത്‌നഃകൾ ഉണ്ടാവാനിടയുണ്ട്. 


وَتُرِكَتَا مِنْ أَزْمِنَةٍ عَدِيدَةٍ وَمِنْ ثَمَّ لَا يَنْبَغِي فِعْلُهَا الْآنَ إلَّا بِأَمْرِ الْإِمَامِ أَوْ نَائِبِهِ لِمَا يُخْشَى مِنْ الْفِتْنَةِ. اهـ

(تحفة: ٤/١٣٠)


ഇനി, നമ്മുടെ നാട്ടിലേക്കും പരിസരങ്ങളിലേക്കും നോക്കൂ. പല സുന്നതുകളും നടപ്പിലില്ല. സ്വുബ്ഹിനു മുമ്പ് തഹജ്ജുദിൻ്റെ നേരത്തെ ബാങ്ക്, ജുമുഅഃയുടെ ഖുത്വുബഃയിൽ 'സൂറതുൽ ഖാഫ്' തീർത്തും ഓതുന്നത് തുടങ്ങി പലതുമുണ്ട്. മഗ്‌രിബിന് മുമ്പുള്ള രണ്ട് റക്അത് സുന്നത് നിസ്കാരം, മഗ്‌രിബ് നിസ്കാര ശേഷം മുപ്പത്തിമൂന്ന് വീതം ചൊല്ലുന്ന വളരെ പ്രധാനപ്പെട്ട ദിക്റുകൾ - ഇങ്ങനെ ചിലത് പഴയകാലത്തെ പല പള്ളികളിലും നടപ്പില്ല. സൂക്ഷ്മതയും പവിത്രതയും നിറഞ്ഞ വലിയ പണ്ഡിതരുടെ കാലത്തും, അവരുടെ അറിവോടെയും ഈ രീതി തന്നെയാണ് തുടർന്നു പോന്നത്. അവരാരും അത്തരം കാര്യങ്ങളെ സുന്നതുകളാണെന്ന് കരുതി നടപ്പിലാക്കിയില്ല. ന്യായങ്ങൾ പലതാവാം. എല്ലാം നമുക്കറിയുകയുമില്ല. ഇബ്നു ഹജർ(റ) പറഞ്ഞത് പോലെ, പല ഫിത്‌നഃകളും ഭയന്നിരിക്കാം.

അപ്പോൾ, നാട്ടിൽ ഭിന്നിപ്പുണ്ടാവുക പോലോത്ത ഫിത്‌നഃകൾ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കണം, സുന്നതുകൾ നടപ്പിലാക്കേണ്ടത്.


എന്നാൽ, ശവ്വാൽ മാസം ആറു ദിവസത്തെ സുന്നതു നോമ്പിനെക്കുറിച്ച് ഇമാമുകൾക്കിടയിൽ വ്യത്യസ്ത നിലപാടാണ്. മദീനഃക്കാർ, അത് ചെയ്തു വരുന്നില്ലെന്നും അതിനാൽ സുന്നതില്ലെന്നുമാണ് ഇമാം മാലിക്(റ)വിൻ്റെ വീക്ഷണം. എന്നാൽ ശാഫിഈ മദ്ഹബിൽ ഇത് സുന്നതാണ്. ഇമാം മാലിക്(റ)യുടെ ന്യായത്തെ ഇമാം നവവി(റ) നിരൂപിക്കുന്നത് നോക്കൂ:


قَوْلَهُ ﷺ (مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ) ... 

وَقَالَ مَالِكٌ وَأَبُو حَنِيفَةَ يُكْرَهُ ذَلِكَ، قَالَ مَالِكٌ فِي الْمُوَطَّأِ مَا رَأَيْتُ أَحَدًا مِنْ أَهْلِ الْعِلْمِ يَصُومُهَا قَالُوا فَيُكْرَهُ لِئَلَّا يُظَنَّ وُجُوبُهُ، وَدَلِيلُ الشَّافِعِيِّ وَمُوَافِقِيهِ هَذَا الْحَدِيثُ الصَّحِيحُ الصَّرِيحُ وَإِذَا ثَبَتَتِ السُّنَّةُ لَا تُتْرَكُ لِتَرْكِ بَعْضِ النَّاسِ أَوْ أَكْثَرِهِمْ أَوْ كُلِّهِمْ لَهَا. اهـ

(شرح مسلم للنووي: ٨/٥٦)


"സ്വഹീഹായ ഹദീസിൽ, വ്യക്തമായ കൽപനയുണ്ടായിരിക്കെ, അത് ഒഴിവാക്കേണ്ടതില്ല. ഒരു വിഭാഗമോ, കൂടുതൽ പേരോ, എന്നല്ല എല്ലാവരും ഉപേക്ഷിച്ചാൽ തന്നെയും, സ്ഥിരപ്പെട്ട സുന്നതുകളെ മാറ്റി നിർത്തേണ്ടതല്ല. "


ഈ നിലപാട്, നാം ആദ്യം പറഞ്ഞതിനോട് എതിരാണെന്ന് തോന്നിയേക്കാം. ഇല്ല, സുന്നതുകൾ ജന സമക്ഷം നടപ്പിൽ വരുത്തുന്നതും, നോമ്പ് പോലോത്ത സ്വന്തമായി പ്രവർത്തിക്കുന്ന കർമ്മങ്ങളും വ്യത്യാസമുണ്ടല്ലോ. ആദ്യത്തേതിൽ പല ഫിത്‌നഃകളും ഉണ്ടാകാം. രണ്ടാമത്തേതിൽ അങ്ങനെ വരുന്നില്ല. 


الجهاد ليس دفاعا فقط

 (وَعَنْ أَنَسٍ رضي الله عنه، عَنِ النَّبِيِّ - ﷺ - قَالَ: «جَاهِدُوا الْمُشْرِكِينَ»): أَيْ: قَاتِلُوهُمْ، وَهُوَ بِظَاهِرِهِ يَشْمَلُ الْحَرَمَ وَالْأَشْهُرَ الْحُرُمَ وَالْبَدْءَ بِالْقِتَالِ. *قَالَ ابْنُ الْهُمَامِ: وَقِتَالُ الْكُفَّارِ الَّذِينَ لَمْ يُسْلِمُوا وَهُمْ مِنْ مُشْرِكِي الْعَرَبِ، أَوْ لَمْ يُسْلِمُوا وَلَمْ يُعْطُوا الْجِزْيَةَ مِنْ غَيْرِهِمْ وَاجِبٌ وَإِنْ لَمْ يَبْدَؤُونَا ; لِأَنَّ الْأَدِلَّةَ الْمُوجِبَةَ لَهُ لَمْ تُقَيِّدِ الْوُجُوبَ بِبَدْئِهِمْ خِلَافًا لِمَا نُقِلَ عَنِ الثَّوْرِيِّ. وَالزَّمَانُ الْخَاصُّ كَالْأَشْهُرِ الْحُرُمِ وَغَيْرِهَا سَوَاءٌ خِلَافًا لِعَطَاءَ، وَلَقَدِ اسْتُبْعِدَ مَا عَنِ الثَّوْرِيِّ. وَتَمَسُّكُهُ بِقَوْلِهِ تَعَالَى: ﴿فَإِنْ قَاتَلُوكُمْ فَاقْتُلُوهُمْ﴾ [البقرة: ١٩١] فَإِنَّهُ لَا يَخْفَى عَلَيْهِ نَسْخُهُ وَصَرِيحُ قَوْلِهِ - ﷺ - فِي الصَّحِيحَيْنِ:»«أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَقُولُوا لَا إِلَهَ إِلَّا اللَّهُ» " الْحَدِيثَ. تُوجِبُ ابْتِدَاءَهُمْ بِأَدْنَى تَأَمُّلٍ.* 


وَحَاصَرَ - ﷺ - الطَّائِفَ لِعَشْرٍ بَقِينَ مِنْ ذِي الْحِجَّةِ إِلَى آخِرِ الْمُحَرَّمِ، أَوْ إِلَى شَهْرٍ، وَقَدِ اسْتُدِلَّ عَلَى نَسْخِ الْحُرْمَةِ فِي الْأَشْهُرِ الْحُرُمِ بِقَوْلِهِ تَعَالَى: ﴿فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ﴾ [التوبة: ٥] وَهُوَ بِنَاءٌ عَلَى التَّحَرُّزِ بِلَفْظِ: حَيْثُ فِي الزَّمَانِ، وَلَا شَكَّ أَنَّهُ كَثِيرٌ فِي الِاسْتِعْمَالِ. وَقَوْلُهُ: (بِأَمْوَالِكُمْ): أَيْ: بِالتَّجْهِيزِ (وَأَنْفُسِكُمْ): أَيْ: بِالْمُبَاشَرَةِ (وَأَلْسِنَتِكُمْ): أَيْ: بِدَعْوَتِهِمْ إِلَى اللَّهِ تَعَالَى، *وَقَالَ الْمُظْهِرُ: أَيْ: جَاهِدُوهُمْ بِهَا ; أَيْ: بِأَنْ تَذُمُّوهُمْ وَتَعِيبُوهُمْ وَتَسُبُّوا أَصْنَامَهُمْ وَدِينَهُمُ الْبَاطِلَ، وَبِأَنْ تُخَوِّفُوهُمْ بِالْقَتْلِ وَالْأَخْذِ وَمَا أَشْبَهَ ذَلِكَ، فَإِنْ قُلْتَ: هَذَا يُخَالِفُ قَوْلَهُ تَعَالَى: ﴿وَلَا تَسُبُّوا الَّذِينَ يَدْعُونَ مِنْ دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ﴾ [الأنعام: ١٠٨] قُلْتُ: كَانَ الْمُسْلِمُونَ يَسُبُّونَ آلِهَتَهُمْ فَنُهُوا، لِئَلَّا يَكُونَ سَبُّهُمْ سَبَبًا لِسَبِّ اللَّهِ تَعَالَى، وَالنَّهَيُ مُنْصَبٌّ عَلَى الْفِعْلِ الْمُعَلَّلِ، فَإِذَا لَمْ يُؤَدِّ السَّبُّ إِلَى سَبِّ اللَّهِ تَعَالَى جَازَ اهـ.*


وَفِيهِ أَنَّهُ سَبَبٌ غَالِبِيٌّ، وَعَدَمُ كَوْنِهِ سَبَبًا أَمْرٌ مَوْهُومٌ فَيَتَعَيَّنَ النَّهْيُ، لَا سِيَّمَا مَبْنَى الْأَحْكَامِ الشَّرْعِيَّةِ عَلَى أُمُورِ الْغَالِبِيَّةِ، مَعَ أَنَّ حَالَةَ الِاسْتِوَاءِ، بَلْ وَقْتُ الِاحْتِمَالِ يُرَجِّحُ النَّهْيَ، نَعَمْ يُمْكِنُ أَنْ يَكُونَ النَّهْيُ وَارِدًا عَلَى أَنْ يَكُونَ الِابْتِدَاءُ مِنَ الْمُؤْمِنِينَ) ; لِأَنَّهُ رُبَّمَا يَكُونُ سَبَبًا لِسَبِّهِمْ، أَمَّا إِذَا كَانَ الِابْتِدَاءُ مِنْهُمْ فَلَيْسَ كَذَا ; لِأَنَّ هَذَا الْخَوْفَ فِي الَّذِينَ غَلَبَ الْجَهْلُ وَالسَّفَهُ عَلَيْهِمْ مِنَ الْكُفَّارِ، *أَمَّا أَكْثَرُهُمْ فَيُعَظِّمُونَ اللَّهَ! وَيَقُولُونَ: ﴿هَؤُلَاءِ شُفَعَاؤُنَا عِنْدَ اللَّهِ - وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ﴾* [لقمان: ١٨ - ٢٥] (رَوَاهُ أَبُو دَاوُدَ، وَالنَّسَائِيُّ، وَالدَّارِمِيُّ): وَكَذَا أَحْمَدُ وَابْنُ حِبَّانَ وَالْحَاكِمُ.


مرقاة المفاتيح

Sunday, January 18, 2026

ഇബ്നു തൈമിയ്യയെ പെടുത്തിയ ഇന്ത്യൻ പണ്ഡിതൻ....... ജിഹത്ത് വാദം ഇബ്നു തൈമിയ്യയെ വീഴ്ത്തി .......ابن تيمية مع الصفي الهندي

 ഇബ്നു തൈമിയ്യയെ പെടുത്തിയ ഇന്ത്യൻ പണ്ഡിതൻ.......


ജിഹത്ത് വാദം ഇബ്നു തൈമിയ്യയെ വീഴ്ത്തി .......




ഇമാം താജുദ്ദീൻ അസ്സുബ്കി (റ) അദ്ദേഹത്തിന്റെ 'ത്വബഖാത്തുശ് ശാഫിഇയ്യതിൽ കുബ്റാ' എന്ന വിഖ്യാത ഗ്രന്ഥത്തിൽ, പ്രമുഖ പണ്ഡിതനായിരുന്ന സഫിയുദ്ദീൻ അൽ-ഹിന്ദി (റ) യെ കുറിച്ച് വിവരിക്കുന്നു..



മുഹമ്മദ് ബിൻ അബ്ദുറഹീം ബിൻ മുഹമ്മദ്, ശൈഖ് സഫിയുദ്ദീൻ അൽ-ഹിന്ദി അൽ-അർമവി. അബുൽ ഹസൻ അശ്അരിയുടെ (അശ്അരി മദ്ഹബ്) ആദർശങ്ങളിൽ അഗാധപണ്ഡിതനായിരുന്നു അദ്ദേഹം. ഇന്ത്യയിൽ (ഹിജ്റ 644-ൽ) ജനിച്ച അദ്ദേഹം പിന്നീട് യമൻ, ഈജിപ്ത്, റൂം എന്നിവിടങ്ങൾ സന്ദർശിക്കുകയും അവസാനം ദമസ്കസിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. അദ്ദേഹം വളരെ ലളിതമായി ജീവിച്ചിരുന്ന, തമാശകൾ ആസ്വദിച്ചിരുന്ന വ്യക്തിയായിരുന്നു.



ഇബ്നു തൈമിയ്യയുമായുള്ള സംവാദം:


ഇബ്നു തൈമിയ്യയുടെ 'അൽ-അഖീദത്തുൽ ഹമവിയ്യ' എന്ന ഗ്രന്ഥത്തിലെ ചില പരാമർശങ്ങൾ (പ്രത്യേകിച്ച് അല്ലാഹുവിന് ദിശയുണ്ട് - ജിഹത്ത് - എന്ന വാദം) വലിയ വിവാദമുണ്ടാക്കിയപ്പോൾ അമീർ തൻകസ് ഒരു പണ്ഡിത സഭ വിളിച്ചുകൂട്ടി. അവിടെ ഇബ്നു തൈമിയ്യയോട് സംവദിക്കാൻ എല്ലാവരും നിർദ്ദേശിച്ചത് ശൈഖ് സഫിയുദ്ദീൻ അൽ-ഹിന്ദിയെ ആയിരുന്നു.


> "ശൈഖ് ഹിന്ദി ഒരു വിഷയം അവതരിപ്പിക്കാൻ തുടങ്ങിയാൽ വളരെ ദീർഘമായി, എല്ലാ വശങ്ങളും ചിന്തിച്ച്, എതിരാളികൾക്ക് മറുപടി പറയാൻ ഇടയില്ലാത്ത വിധം വ്യക്തമായി സംസാരിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഹിന്ദി സംസാരിച്ചു തുടങ്ങിയപ്പോൾ, ഇബ്നു തൈമിയ്യ തന്റെ പതിവുപോലെ ധൃതി കാണിക്കാനും ഒരു വിഷയത്തിൽ നിന്ന് മറ്റൊരു വിഷയത്തിലേക്ക് ചാടിപ്പോകാനും ശ്രമിച്ചു.

> അപ്പോൾ ഹിന്ദി അദ്ദേഹത്തോട് പറഞ്ഞു: 'ഇബ്നു തൈമിയ്യ, നിങ്ങളെ ഞാൻ ഒരു കുരുവിയെപ്പോലെയേ കാണുന്നുള്ളൂ; ഒരിടത്ത് നിന്ന് പിടിക്കാൻ നോക്കുമ്പോൾ മറ്റൊരിടത്തേക്ക് നിങ്ങൾ പറന്നു മാറുന്നു.'

> ആ സഭയിലുണ്ടായിരുന്ന പണ്ഡിതന്മാരുടെയെല്ലാം ഉസ്താദായിരുന്നു ശൈഖ് ഹിന്ദി. അമീർ തൻകസിന് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. എല്ലാവരും ഹിന്ദിയുടെ അഭിപ്രായത്തെ ശരിവെച്ചു. അല്ലാഹുവിന് 'ജിഹത്ത്' (ദിശ) ഉണ്ടെന്ന വാദമുയർത്തിയ ആ വിഷയത്തിന്റെ പേരിൽ ഇബ്നു തൈമിയ്യ തടവിലാക്കപ്പെട്ടു. അദ്ദേഹത്തിന്റെ അനുയായികളെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും നഗരത്തിൽ വിളംബരം നടത്തുകയും ചെയ്തു."

(ത്വബഖാത്തുൽ ഇമാമി സുബ്കി )

*ﻣﺤﻤﺪ ﺑﻦ ﻋﺒﺪ اﻟﺮﺣﻴﻢ ﺑﻦ ﻣﺤﻤﺪ اﻟﺸﻴﺦ ﺻﻔﻲ اﻟﺪﻳﻦ اﻟﻬﻨﺪﻱ* اﻷﺭﻣﻮﻱ

اﻟﻤﺘﻜﻠﻢ ﻋﻠﻰ ﻣﺬﻫﺐ اﻷﺷﻌﺮﻱ

ﻛﺎﻥ ﻣﻦ ﺃﻋﻠﻢ اﻟﻨﺎﺱ ﺑﻤﺬﻫﺐ اﻟﺸﻴﺦ ﺃﺑﻲ اﻟﺤﺴﻦ ﻭﺃﺩﺭاﻫﻢ ﺑﺄﺳﺮاﺭﻩ ﻣﺘﻀﻠﻌﺎ ﺑﺎﻷﺻﻠﻴﻦ

اﺷﺘﻐﻞ ﻋﻠﻰ اﻟﻘﺎﺿﻲ ﺳﺮاﺝ اﻟﺪﻳﻦ ﺻﺎﺣﺐ اﻟﺘﺤﺼﻴﻞ

ﻭﺳﻤﻊ ﻣﻦ اﻟﻔﺨﺮ ﺑﻦ اﻟﺒﺨﺎﺭﻱ

ﺭﻭﻯ ﻋﻨﻪ ﺷﻴﺨﻨﺎ اﻟﺬﻫﺒﻲ

ﻭﻣﻦ ﺗﺼﺎﻧﻴﻔﻪ ﻓﻲ ﻋﻠﻢ اﻟﻜﻼﻡ اﻟﺰﺑﺪﺓ ﻭﻓﻲ ﺃﺻﻮﻝ اﻟﻔﻘﻪ اﻟﻨﻬﺎﻳﺔ ﻭاﻟﻔﺎﺋﻖ ﻭاﻟﺮﺳﺎﻟﺔ اﻟﺴﻴﻔﻴﺔ

ﻭﻛﻞ ﻣﺼﻨﻔﺎﺗﻪ ﺣﺴﻨﺔ ﺟﺎﻣﻌﺔ ﻻ ﺳﻴﻤﺎ اﻟﻨﻬﺎﻳﺔ

 *ﻣﻮﻟﺪﻩ ﺑﺒﻼﺩ اﻟﻬﻨﺪ ﺳﻨﺔ ﺃﺭﺑﻊ ﻭﺃﺭﺑﻌﻴﻦ ﻭﺳﺘﻤﺎﺋﺔ* 

ﻭﺭﺣﻞ ﺇﻟﻰ اﻟﻴﻤﻦ ﺳﻨﺔ ﺳﺒﻊ ﻭﺳﺘﻴﻦ ﺛﻢ ﺣﺞ ﻭﻗﺪﻡ ﺇﻟﻰ ﻣﺼﺮ ﺛﻢ ﺳﺎﺭ ﺇﻟﻰ اﻟﺮﻭﻡ ﻭاﺟﺘﻤﻊ ﺑﺴﺮاﺝ اﻟﺪﻳﻦ

ﺛﻢ ﻗﺪﻡ ﺩﻣﺸﻖ ﺳﻨﺔ ﺧﻤﺲ ﻭﺛﻤﺎﻧﻴﻦ ﻭاﺳﺘﻮﻃﻨﻬﺎ ﻭﺩﺭﺱ ﺑﺎﻷﺗﺎﺑﻜﻴﺔ ﻭاﻟﻈﺎﻫﺮﻳﺔ اﻟﺠﻮاﻧﻴﺔ ﻭﺷﻐﻞ اﻟﻨﺎﺱ ﺑﺎﻟﻌﻠﻢ

 *ﺗﻮﻓﻲ ﺑﺪﻣﺸﻖ ﺳﻨﺔ ﺧﻤﺲ ﻋﺸﺮﺓ ﻭﺳﺒﻌﻤﺎﺋﺔ* 

ﻭﻛﺎﻥ ﺧﻄﻪ ﻓﻲ ﻏﺎﻳﺔ اﻟﺮﺩاءﺓ ﻭﻛﺎﻥ ﺭﺟﻼ ﻇﺮﻳﻔﺎ ﺳﺎﺫﺟﺎ ﻓﻴﺤﻜﻰ ﺃﻧﻪ ﻗﺎﻝ ﻭﺟﺪﺕ ﻓﻲ ﺳﻮﻕ اﻟﻜﺘﺐ ﻣﺮﺓ ﻛﺘﺎﺑﺎ ﺑﺨﻂ ﻇﻨﻨﺘﻪ ﺃﻗﺒﺢ ﻣﻦ ﺧﻄﻲ ﻓﻐﺎﻟﻴﺖ ﻓﻲ ﺛﻤﻨﻪ ﻭاﺷﺘﺮﻳﺘﻪ ﻷﺣﺘﺞ ﺑﻪ ﻋﻠﻰ ﻣﻦ ﻳﺪﻋﻲ ﺃﻥ ﺧﻄﻲ ﺃﻗﺒﺢ اﻟﺨﻄﻮﻁ ﻓﻠﻤﺎ ﻋﺪﺕ ﺇﻟﻰ اﻟﺒﻴﺖ ﻭﺟﺪﺗﻪ ﺑﺨﻄﻲ اﻟﻘﺪﻳﻢ



 *ﻭﻟﻤﺎ ﻭﻗﻊ ﻣﻦ اﺑﻦ ﺗﻴﻤﻴﺔ ﻓﻲ اﻟﻤﺴﺌﻠﺔ اﻟﺤﻤﻮﻳﺔ ﻣﺎ ﻭﻗﻊ ﻭﻋﻘﺪ ﻟﻪ اﻟﻤﺠﻠﺲ ﺑﺪاﺭ اﻟﺴﻌﺎﺩﺓ* ﺑﻴﻦ ﻳﺪﻱ اﻷﻣﻴﺮ ﺗﻨﻜﺰ ﻭﺟﻤﻌﺖ اﻟﻌﻠﻤﺎء ﺃﺷﺎﺭﻭا ﺑﺄﻥ اﻟﺸﻴﺦ اﻟﻬﻨﺪﻱ ﻳﺤﻀﺮ ﻓﺤﻀﺮ ﻭﻛﺎﻥ اﻟﻬﻨﺪﻱ ﻃﻮﻳﻞ اﻟﻨﻔﺲ ﻓﻲ اﻟﺘﻘﺮﻳﺮ ﺇﺫا ﺷﺮﻉ ﻓﻲ ﻭﺟﻪ ﻳﻘﺮﺭﻩ ﻻ ﻳﺪﻉ ﺷﺒﻬﺔ

ﻭﻻ اﻋﺘﺮاﺿﺎ ﺇﻻ ﻗﺪ ﺃﺷﺎﺭ ﺇﻟﻴﻪ ﻓﻲ اﻟﺘﻘﺮﻳﺮ ﺑﺤﻴﺚ ﻻ ﻳﺘﻢ اﻟﺘﻘﺮﻳﺮ ﺇﻻ ﻭﻗﺪ ﺑﻌﺪ ﻋﻠﻰ اﻟﻤﻌﺘﺮﺽ ﻣﻘﺎﻭﻣﺘﻪ *ﻓﻠﻤﺎ ﺷﺮﻉ ﻳﻘﺮﺭ ﺃﺧﺬ اﺑﻦ ﺗﻴﻤﻴﺔ ﻳﻌﺠﻞ ﻋﻠﻴﻪ ﻋﻠﻰ ﻋﺎﺩﺗﻪ* ﻭﻳﺨﺮﺝ ﻣﻦ ﺷﻲء ﺇﻟﻰ ﺷﻲء *ﻓﻘﺎﻝ ﻟﻪ اﻟﻬﻨﺪﻱ ﻣﺎ ﺃﺭاﻙ ﻳﺎ اﺑﻦ ﺗﻴﻤﻴﺔ ﺇﻻ ﻛﺎﻟﻌﺼﻔﻮﺭ ﺣﻴﺚ ﺃﺭﺩﺕ ﺃﻥ ﺃﻗﺒﻀﻪ ﻣﻦ ﻣﻜﺎﻥ ﻓﺮ ﺇﻟﻰ ﻣﻜﺎﻥ ﺁﺧﺮ* ﻭﻛﺎﻥ اﻷﻣﻴﺮ ﺗﻨﻜﺰ ﻳﻌﻈﻢ اﻟﻬﻨﺪﻱ ﻭﻳﻌﺘﻘﺪﻩ ﻭﻛﺎﻥ اﻟﻬﻨﺪﻱ ﺷﻴﺦ اﻟﺤﺎﺿﺮﻳﻦ ﻛﻠﻬﻢ ﻓﻜﻠﻬﻢ ﺻﺪﺭ ﻋﻦ ﺭﺃﻳﻪ *ﻭﺣﺒﺲ اﺑﻦ ﺗﻴﻤﻴﺔ ﺑﺴﺒﺐ ﺗﻠﻚ اﻟﻤﺴﺌﻠﺔ ﻭﻫﻲ اﻟﺘﻲ ﺗﻀﻤﻨﺖ ﻗﻮﻟﻪ ﺑﺎﻟﺠﻬﺔ ﻭﻧﻮﺩﻱ ﻋﻠﻴﻪ ﻓﻲ اﻟﺒﻠﺪ ﻭﻋﻠﻰ ﺃﺻﺤﺎﺑﻪ* ﻭﻋﺰﻟﻮا ﻣﻦ ﻭﻇﺎﺋﻔﻬﻢ


طبقات الامام السبكي


പ്രധാന പോയിന്റുകൾ:

 * സഫിയുദ്ദീൻ അൽ-ഹിന്ദി: ഇന്ത്യയിൽ ജനിച്ച പ്രമുഖ അശ്അരി പണ്ഡിതൻ.

 * വിവാദം: ഇബ്നു തൈമിയ്യയുടെ 'ഹമവിയ്യ' എന്ന പുസ്തകത്തിലെ അല്ലാഹുവിന് ദിശയുണ്ട് എന്ന വാദം.

 * വിധി: സഫിയുദ്ദീൻ അൽ-ഹിന്ദിയുടെ വാദങ്ങൾ അംഗീകരിക്കപ്പെടുകയും ഇബ്നു തൈമിയ്യയുടെ വാദങ്ങൾ തള്ളപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് അദ്ദേഹം ജയിലിലായി.


Aslam Kamil saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

മഹാന്മാർ ഉസ്തദുമാർ ശ്രേഷ്ഠതയുള്ളവർ വരുമ്പോൾ എഴുന്നേറ്റു നിൽക്കൽ*

 *മഹാന്മാർ ഉസ്തദുമാർ ശ്രേഷ്ഠതയുള്ളവർ വരുമ്പോൾ എഴുന്നേറ്റു നിൽക്കൽ*


Aslam Kamil saquafi parappanangadi

_____________________


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

______________________


ലോകപ്രശസ്ത പണ്ഡിതരും മുഹദ്ധിസും ഫാഖീഹു ആയഇമാം നവവിയുടെ 'അൽ-അദ്കാർ' എന്ന ഗ്രന്ഥത്തിൽ പറയുന്നു


 'ശ്രേഷ്ഠരായ വ്യക്തികൾക്കായി എഴുന്നേറ്റ് നിൽക്കുന്നതിന്റെ വിധി' 

فَصْلُ [جواز القيام لأصحاب الفضل] :


١٣٦٣- وأما إكرامُ الداخل بالقيام،


 فالذي نختارهُ أنه مستحبّ لمن كان فيه فضيلةٌ ظاهرةٌ من علم، أو صلاح، أو شرفٍ، أو ولايةٍ مصحوبةٍ بصيانةٍ، أو له ولادةٌ، أو رَحِمٌ مع سنّ ونحو ذلك، ويكون هذا القيام للبِرّ والإِكرام والاحترام، لا للرياء والإِعظام،

 

" ശ്രേഷ്ഠരായ വ്യക്തികൾക്കായി എഴുന്നേറ്റ് നിൽക്കുന്നതിന്റെ അനുവാദ നീയമാണ് .


വിജ്ഞാനം, സൽസ്വഭാവം (സ്വലാഹ്), മാന്യത (ശറഫ്), അല്ലെങ്കിൽ നീതിയോടുകൂടിയ അധികാരം (വിലായത്ത്) തുടങ്ങിയ പ്രകടമായ ശ്രേഷ്ഠതകളുള്ളവർക്ക് വേണ്ടിയോ, മാതാപിതാക്കൾ, കുടുംബബന്ധമുള്ളവർ, പ്രായമുള്ളവർ തുടങ്ങിയവർക്ക് വേണ്ടിയോ എഴുന്നേറ്റ് നിൽക്കുന്നത് മുസ്തഹബ്ബ് (അഭികാമ്യം) ആണ്.


പുറത്തുനിന്ന് ഒരാൾ വരുമ്പോൾ അയാളെ ആദരിക്കുന്നതിനായി എഴുന്നേറ്റ് നിൽക്കുന്ന വിഷയത്തിൽ ഞങ്ങൾ തിരഞ്ഞെടുക്കുന്ന അഭിപ്രായം (മദ്ഹബ്) ഇതാണ്: 


ഈ എഴുന്നേറ്റ് നിൽക്കൽ അവർക്കുള്ള ഗുണകാംക്ഷ (ബിർറ്), ആദരവ് (ഇക്റാം), ബഹുമാനം (ഇഹ്തിറാം) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം; അല്ലാതെ കാണിക്കാനോ (രിയാഅ്) അതിരുകടന്ന മഹത്വപ്പെടുത്താനോ (ഇഅ്ളാം) ആകരുത്. ഞങ്ങൾ തിരഞ്ഞെടുത്ത ഈ അഭിപ്രായത്തിന് അനുസരിച്ചാണ് മുൻഗാമികളും (സലഫ്) പിൻഗാമികളും (ഖലഫ്) പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഈ വിഷയത്തിൽ ഞാൻ ഒരു പ്രത്യേക ലഘുഗ്രന്ഥം (ജുസ്അ്) തന്നെ രചിച്ചിട്ടുണ്ട്. ഞാൻ മുകളിൽ സൂചിപ്പിച്ച കാര്യങ്ങളെ ശരിവെക്കുന്ന ഹദീസുകളും ചരിത്രരേഖകളും മുൻഗാമികളുടെ വാക്കുകളും പ്രവൃത്തികളും അതിൽ ശേഖരിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി വന്ന കാര്യങ്ങളും അവയ്ക്കുള്ള വ്യക്തമായ മറുപടികളും ഞാൻ അതിൽ വിവരിച്ചിട്ടുണ്ട്. ആർക്കെങ്കിലും ഈ വിഷയത്തിൽ സംശയമുണ്ടെങ്കിൽ ആ ഗ്രന്ഥം വായിക്കാവുന്നതാണ്; ഇൻഷാ അല്ലാഹ്, അതിലൂടെ അവരുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ."


(അൽ അദ്കാറ് അന്നവവി പേ:439 )

(അത്തിബ് യാൻ അന്നവവി رحمه الله 

പേജ് 303)


സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ കാണാം

باب قول النبي صلى الله عليه وسلم قوموا إلى سيدكم


5907 حدثنا أبو الوليد حدثنا شعبة عن سعد بن إبراهيم عن أبي أمامة بن سهل بن حنيف عن أبي سعيد أن أهل قريظة نزلوا على حكم سعد فأرسل النبي صلى الله عليه وسلم إليه فجاء فقال قوموا إلى سيدكم أو قال خيركم

നബി ﷺ

 “നിങ്ങളുടെ നേതാവിനുവേണ്ടി എഴുന്നേൽക്കൂ” 

എന്ന് പറഞ്ഞ വാക്ക്


 അബൂ സഈദ് (റ) ൽ നിന്ന് روایت ചെയ്യുന്നു:


ബനു ഖുറൈള

 സഅ്ദ് (റ)യുടെ വിധി അംഗീകരിച്ച് കീഴടങ്ങിയപ്പോൾ, 

നബി ﷺ സഅ്ദിനെ വിളിപ്പിച്ചു. അദ്ദേഹം വന്നപ്പോൾ

 നബി ﷺ പറഞ്ഞു:


“നിങ്ങളുടെ നേതാവിനുവേണ്ടി എഴുന്നേൽക്കൂ”

അഥവാ: “നിങ്ങളിലെ ഉത്തമനുവേണ്ടി എഴുന്നേൽക്കൂ.”


ഇബ്ന്‍ ബത്താലിന്റെ വ്യാഖ്യാനം:

قال ابن بطال : في هذا الحديث أمر الإمام الأعظم بإكرام الكبير من المسلمين ومشروعية إكرام أهل الفضل في مجلس الإمام الأعظم والقيام فيه لغيره من أصحابه وإلزام الناس كافة بالقيام إلى الكبير منهم .


ഈ ഹദീസിൽ ലഭിക്കുന്നത്.

മുസ്ലിംകളിൽ പ്രായത്തിലും സ്ഥാനത്തിലും മഹത്തായവരെ ആദരിക്കണമെന്ന്

ഇമാമിന്റെയും നേതാവിന്റെയും സന്നിധിയിൽ ഗുണഗണങ്ങളുള്ളവരെ ആദരിക്കുന്നത് ശരിയാണെന്നും


*നേതാവിനോ വലിയ വ്യക്തിക്കോ വേണ്ടി എഴുന്നേൽക്കുന്നത് അനുവദനീയമാണെന്നും

സമൂഹത്തിലെ എല്ലാവരെയും വലിയവർക്കായി എഴുന്നേൽക്കാൻ ബാധ്യതയാണന്നും  വ്യക്തമാകുന്നു.


وقد منع من ذلك قوم واحتجوا بحديث أبي أمامة قال خرج علينا النبي - صلى الله عليه وسلم - متوكئا على عصا فقمنا له فقال لا تقوموا كما تقوم الأعاجم بعضهم لبعض 


وأجاب عنه الطبري بأنه حديث ضعيف مضطرب السند فيه من لا يعرف ،

 واحتجوا أيضا بحديث عبد الله بن بريدة أن أباه دخل على معاوية فأخبره أن النبي - صلى الله عليه وسلم - قال من أحب أن يتمثل له الرجال قياما وجبت له النار . 



وأجاب عنه الطبري بأن هذا الخبر إنما فيه نهي من يقام له عن السرور بذلك لا نهي من يقوم له إكراما له



ചിലർ ഇതിനെ നിരസിച്ചു. അവർ അബൂ ഉമാമ (റ)യിൽ നിന്ന് വരുന്ന ഒരു ഹദീസ് ഉദ്ധരിച്ചു:

നബി ﷺ ഒരു വടി ചാരിയായി പുറത്തുവന്നപ്പോൾ ഞങ്ങൾ എഴുന്നേറ്റു. അപ്പോൾ നബി ﷺ പറഞ്ഞു:

“അന്യജാതികൾ തമ്മിൽ തമ്മിൽ ചെയ്യുന്ന പോലെ നിങ്ങൾ എഴുന്നേൽക്കരുത്.”


ഇതിന് ത്വബരീ رحمه الله മറുപടി പറഞ്ഞു:


ഈ ഹദീസ് ദുർബലവും (ദയീഫ്) സനദ് അസ്ഥിരവുമാണ്; അറിയപ്പെടാത്ത റാവികൾ അതിലുണ്ട്.


അവർ മറ്റൊരു ഹദീസും ഉദ്ധരിച്ചു:


അബ്ദുല്ലാഹ് ബിൻ ബുറൈദ തന്റെ പിതാവിൽ നിന്ന് روایت ചെയ്യുന്നു:

നബി ﷺ പറഞ്ഞു:

“ആൾക്കാർ തനിക്കുവേണ്ടി എഴുന്നേൽക്കുന്നത് ഇഷ്ടപ്പെടുന്നവന് നരകം നിർബന്ധമാണ്.”


*തബരീ رحمه الله

ഇതിന് മറുപടി പറഞ്ഞു:*


ഇത് എഴുന്നേൽക്കുന്നതിനെ നിരോധിക്കുന്നതല്ല, മറിച്ച് തനിക്കുവേണ്ടി എഴുന്നേൽക്കുന്നതിൽ സന്തോഷിക്കുന്ന അഹങ്കാര മനോഭാവത്തെയാണ് നിരോധിക്കുന്നത്.


وقال الخطابي في حديث الباب " 

جواز إطلاق السيد " على الخير الفاضل ، وفيه أن قيام المرءوس للرئيس الفاضل والإمام العادل والمتعلم للعالم مستحب وإنما يكره لمن كان بغير هذه الصفات .


 ومعنى حديث " من أحب أن يقام له " أي بأن يلزمهم بالقيام له صفوفا على طريق الكبر والنخوة


ഖത്താബിയുടെ വിശദീകരണം:

ഈ ഹദീസിൽ “സയ്യിദ്” (നേതാവ്/പ്രമുഖൻ) എന്ന പദം നല്ലവർക്കും ശ്രേഷ്ഠർക്കും ഉപയോഗിക്കാം എന്നതിന് തെളിവുണ്ട്.


* നീതിമാനായനേതാവിനും, നല്ല ഇമാമിനും, പണ്ഡിതനുമൊക്കെയായി എഴുന്നേൽക്കുന്നത് മുസ്തഹബ്ബാണ്.*

എന്നാൽ ഈ ഗുണങ്ങൾ ഇല്ലാത്തവർക്ക് അത് ചെയ്യുന്നത് പാടുള്ളതല്ല

.

“ആൾക്കാർ എഴുന്നേൽക്കുന്നത് ഇഷ്ടപ്പെടുന്നവൻ” എന്ന ഹദീസിന്റെ അർത്ഥം:

അഹങ്കാരത്തോടെ, നിർബന്ധിച്ച്, ആളുകളെ നിരയായി എഴുന്നേൽപ്പിക്കാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചാണ്.


അനസ് (റ) ൽ നിന്ന് വരുന്ന മറ്റൊരു റിപ്പോർട്ട്:

തബറാനി “അൽ-അൗസത്” ൽ അനസ് (റ) ൽ നിന്ന് روایت ചെയ്യുന്നു:

“നിങ്ങള്ക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ രാജാക്കന്മാർ ഇരിക്കുമ്പോൾ അവർ എഴുന്നേറ്റ് അതിക്രമമായി ആദരിച്ചതിനാലാണ്.”


മുന്‍പറഞ്ഞ തബരിرحمه الله

യുടെ അഭിപ്രായം 

ഇമാം മുന്ദിരിرحمه الله

 ഉദ്ധരിക്കുന്നു:

നിരോധനം എഴുന്നേൽക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന അഹങ്കാര മനോഭാവത്തോടാണ് മാത്രം ബന്ധപ്പെട്ടത്.


നവവി (റഹ്) യുടെ നിലപാട്:


ഹദീസ് (മുഅാവിയ (റ) വഴി വന്നത്)യുടെ ശരിയായ അർത്ഥം:

ആൾക്കാർ തനിക്കുവേണ്ടി എഴുന്നേൽക്കണം എന്ന ആഗ്രഹം ഹറാമാണെന്ന് മുന്നറിയിപ്പാണ്.

അതിൽ എഴുന്നേൽക്കുന്നത് തന്നെ ഹറാമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല.

ഒരാൾക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ലാതെ ആളുകൾ എഴുന്നേറ്റാൽ അവനു കുറ്റമില്ല.

എഴുന്നേറ്റാലും ഇല്ലെങ്കിലും, ഹൃദയത്തിലെ ആഗ്രഹമാണ് പാപം.

അതിനാൽ ഈ ഹദീസ് ഉപയോഗിച്ച് എഴുന്നേൽക്കൽ പൂർണ്ണമായി നിരോധിക്കാനാവില്ല.

“എഴുന്നേൽക്കൽ ആഗ്രഹത്തിലേക്ക് നയിക്കും” എന്ന വാദം ദുർബലമാണ്; കാരണം നിരോധനം ആഗ്രഹത്തോടാണ് മാത്രം ബന്ധിപ്പിച്ചിരിക്കുന്നത്.

ഫത്ഹുൽ ബാരി 51 / 11


ചുരുക്കത്തിൽ


👉 നേതാവിനോ പണ്ഡിതനോ ശ്രേഷ്ഠനോ വേണ്ടി ആദരത്തോടെ എഴുന്നേൽക്കുന്നത് പുണ്യമാണ്

👉 അഹങ്കാരത്തോടെ ആളുകളെ എഴുന്നേൽപ്പിക്കാൻ ആഗ്രഹിക്കുന്നതാണ് നിരോധിച്ചത്.


وفي فتح الباري11/51


قلت وورد في خصوص القيام على رأس الكبير الجالس ما أخرجه الطبراني في " الأوسط " عن أنس قال : إنما هلك من كان قبلكم بأنهم عظموا ملوكهم بأن قاموا وهم قعود ثم حكى المنذري قول الطبري ، وأنه قصر النهي على من سره القيام له لما في ذلك من محبة التعاظم ورؤية منزلة نفسه وسيأتي ترجيح النووي لهذا القول .


وقال النووي في الجواب عن حديث معاوية : إن الأصح والأولى بل الذي لا حاجة إلى ما سواه أن معناه زجر المكلف أن يحب قيام الناس له قال وليس فيه تعرض للقيام بمنهي ولا غيره وهذا متفق عليه .


قال والمنهي عنه محبة القيام فلو لم يخطر بباله فقاموا له أو لم يقوموا فلا لوم عليه فإن أحب ارتكب التحريم سواء قاموا أو لم يقوموا قال فلا يصح الاحتجاج به لترك القيام فإن قيل فالقيام سبب للوقوع في المنهي عنه قلنا هذا فاسد لأنا قدمنا أن الوقوع في المنهي عنه يتعلق بالمحبة خاصة انتهى ملخصا ولا يخفى ما فيه .

فتح الباري


ഇതിൽ നിന്നും മഹത്തുക്കൾ പണ്ഡിതന്മാർ സ്വാലിഹീങ്ങൾ മാതാപിതാക്കൾ തുടങ്ങിയവർ വരുമ്പോൾ എഴുന്നേറ്റു നിൽക്കൽ പുണ്യമാണ് എന്ന് മനസ്സിലാക്കാം .അത് സുന്നത്തും സലഫു സ്വാലിഹീങ്ങളുടെ ചര്യയുമാണ്.

പക്ഷേ ഒരാൾ എനിക്കുവേണ്ടി എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് ഇഷ്ടപ്പെടാൻ പാടില്ല.

അതിനെ തിരുനബി വിരോധിച്ചിട്ടുണ്ട്.


كتاب الأذكار للنووي 439

٣٧٨- فَصْلُ [جواز القيام لأصحاب الفضل] :

١٣٦٣- وأما إكرامُ الداخل بالقيام،

 فالذي نختارهُ أنه مستحبّ لمن كان فيه فضيلةٌ ظاهرةٌ من علم، أو صلاح، أو شرفٍ، أو ولايةٍ مصحوبةٍ بصيانةٍ، أو له ولادةٌ، أو رَحِمٌ مع سنّ ونحو ذلك، ويكون هذا القيام للبِرّ والإِكرام والاحترام، لا للرياء والإِعظام، وعلى هذا الذي اخترناه استمرّ عمل السلف والخلف؛ وقد جمعت في ذلك جزءاً١ جمعتُ فيه الأحاديث والآثار، وأقوال السلف، وأفعالهم الدّالة على ما ذكرته، ذكرتُ فيه ما خالفها، وأوضحتُ الجوابَ عنهُ، فمن أشكلَ عليهِ من ذلك شيءٌ ورغبَ في مُطالعةِ ذلكَ الجزءِ رجوتُ أن يزُول إشكالهُ إن شاءَ الله تعالى؛ واللهُ أعلمُ. [راجع "التبيان"، رقم: ٣٠٣] .كتاب الأذكار للنووي

439


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama