Thursday, January 29, 2026

ഏതെല്ലാം നിസ്കാരങ്ങളിലാണ് ഖസ്വറ് അനുവദനീയമാവുക ?

 ചോദ്യം: ഏതെല്ലാം നിസ്കാരങ്ങളിലാണ് ഖസ്വറ് അനുവദനീയമാവുക ?


ഉത്തരം: നാല് റക്അത്തുള്ള നിസ്കാരം രണ്ട് റക്‌അത്തായി ചുരുക്കി നിർവ്വഹിക്കലാണല്ലോ ഖസ്വറ്.സുബ്ഹി, മഗ്രിബ് എന്നിവയിൽ ഖസ്വറ് അനുവദനീയമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഹറാമല്ലാത്ത ദീർഘ യാത്രയിൽ അദാആയി നിർവ്വഹിക്കുന്ന ളുഹർ, അസ്വർ, ഇശാഅ് എന്നിവയിൽ ഖസ്വറ് അനുവദനീയമാണ്. നേർച്ചയിലൂടെ നിർബന്ധമായ നിസ്‌കാരങ്ങളിലോ സുന്നത്ത് നിസ്ക‌ാരങ്ങളിലോ ഖസ്വറ് ഇല്ല.നാല് റക്അത്ത് നിസ്കരിക്കാൻ നേർച്ചയാക്കിയിട്ടുണ്ടെങ്കിൽ നാലു റക്അത്ത് തന്നെ നിർവ്വഹിക്കണം. രണ്ട് റക്അത്ത് നിസ്ക‌രിച്ച് മതിയാക്കാൻ പറ്റില്ല. ളുഹാ നിസ്‌കാരം നാലു റകഅത്ത് നിസ്‌കരിക്കുന്നുവെങ്കിൽ നാല് തന്നെ നിസ്കരിക്കണം. ഖസ്റായി രണ്ട് റക്‌അത്ത് നിർവ്വഹിക്കാവു ന്നതല്ല. അഥവാ രണ്ട് റക്അത്ത് നിസ്കരിച്ചാൽ അത് നാലിന് പകരമാകുന്നതല്ല.


ഖസ്‌റ് അനുവദനീയമായ യാത്രയിൽ (നിഷിദ്ധമല്ലാത്ത ദീർഘ യാത്ര) ഖളാആയ നിസ്കാരം അതേ യാത്രയിലോ മറ്റൊരു ദീർഘ യാത്രയിലോ ഖളാഅ് വീട്ടുമ്പോഴും ഖസ്‌റ് അനുവദനീയമാണ്. ആ നിസ്കാരങ്ങൾ യാത്ര അവസാനിച്ചതിന് ശേഷം നാട്ടിൽ വെച്ച് ഖളാഅ് വീട്ടുകയാണെങ്കിൽ ഖസ്റ് അനുവദനീയമല്ല. ദീർഘ യാത്രയിൽ ഖളാആയ നിസ്കാരം ഹൃസ്വ യാത്രയിൽ ഖളാഅ് വീട്ടുമ്പോഴും ഖസ്‌റ് പറ്റില്ല. യാത്രയിലല്ലാത്തപ്പോഴോ ഹൃസ്വ യാത്രയിലോ ഖളാആയ നിസ്കാരം ഖളാഅ് വീട്ടുമ്പോൾ ദീർഘ യാത്രയിലാണെങ്കിലും ഖസ്റ് അനുവദനീയമല്ല. പൂർണ്ണമായി തന്നെ നിസ്കരിക്കണം.


ഫതാവ നമ്പർ (593)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



No comments:

Post a Comment

ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേإذا قام لثالثة من قصر

 ചോദ്യം: ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേഷം ഓർമ്മ വന്നാൽ എന്ത് ചെയ്യണം ? ഉത്തരം: ഇരുത്തത്തില...