ചോദ്യം : ഏതെല്ലാം നിസ്‌കാരങ്ങളാണ് ജംആയി നിസ്കരിക്കാവുന്നത്?
ഉത്തരം: രണ്ട് സമയങ്ങളിലെ നിസ്കാരങ്ങൾ ഒന്നിന്റെ സമയം നിർവ്വഹിക്കലാണല്ലോ ജംഅ്. ളുഹ്റും അസറും പരസ്പരം ജംആയി നിസ്‌കരിക്കാം. ളുഹറും അസ്‌റും ളുഹറിന്റെ സമയത്ത് നിസ്‌കരിക്കാവുന്നതാണ്. ഇത് അസ്വറിനെ മുന്തിച്ചു ജംആക്കലാവുന്നു. രണ്ടും അസ്വറിന്റെ സമയം നിസ്കരിക്കുന്നുവെങ്കിൽ അത് ളുഹറിനെ പിന്തിച്ചു ജംആക്കലാണ്. ഇപ്രകാരം തന്നെ മഗ്‌രിബും ഇശാഉം മുന്തിയും പിന്തിച്ചും ജംആക്കാവുന്നതാണ്. സുബ്ഹി നിസ്ക്കാരം മറ്റൊന്നിൻ്റെ കൂടെ ജംഅ് പറ്റില്ല. അസ്വറും മഗ്‌രിബും തമ്മിലും ജംഅ് അനുവദനീയമല്ല.
ഫതാവ നമ്പർ (594)
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല
No comments:
Post a Comment