Thursday, January 29, 2026

ജുമുഅയും അസറും തമ്മിൽ ജംഅ് അനുവദനീയമാണോ ?

 ചോദ്യം: ജുമുഅയും അസറും തമ്മിൽ ജംഅ് അനുവദനീയമാണോ ?


ഉത്തരം: ജുമുഅയെ അസ്റിലേക്ക് പിന്തിച്ചു കൊണ്ട് ജംഅ് പറ്റില്ല. അസ്റിനെ ജുമുഅയിലേക്ക് മുന്തിച്ചു കൊണ്ട് ജംഅ് അനുവദനീയമാണ്. അതിനാൽ ജംഅ് -ഖസ്റിനുള്ള നിബന്ധനകൾ പൂർണ്ണമായ യാത്രക്കാരൻ ജുമുഅയിൽ പങ്കെടുത്ത് കൊണ്ട് ജുമുഅ നിർവ്വഹിച്ചാൽ ഉടനെ അതിൻ്റെ കൂടെ മുന്തിച്ചു ജംആക്കി കൊണ്ട് അസ്വർ  നിസ്കരിക്കാവുന്നതാണ്. മുന്തിച്ചു ജംഅ് ചെയ്യുന്നതിനുള്ള നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇങ്ങനെ ജുമുഅയിലേക്ക് മുന്തിച്ചു കൊണ്ട് അസ്വർ നിസ്കരിക്കുമ്പോൾ പ്രസ്‌തുത അസ്വർ ഖസ്റായി രണ്ട് റക്അത്തും പൂർണ്ണമായി നാലു റക്അത്തും നിസ്‌കരിക്കാവുന്നതാണ്. ജുമുഅയിൽ ഖസ്റ് ഇല്ലെന്ന് വ്യക്തമാണല്ലോ.(നിഹായ: 2-273, തുഹ്ഫ: 2-394 കാണുക)


ഫതാവ നമ്പർ (599)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല



No comments:

Post a Comment

ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേإذا قام لثالثة من قصر

 ചോദ്യം: ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേഷം ഓർമ്മ വന്നാൽ എന്ത് ചെയ്യണം ? ഉത്തരം: ഇരുത്തത്തില...