സ്വലാത്ത് -അഥവാ -
നിസ്കാരം
കർമ്മശാസ്ത്രത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
1: ആരാധനാ കർമ്മങ്ങൾ, 2:ഇടപാടുകൾ,
3:വിവാഹം,
4:കുറ്റകൃത്യങ്ങൾ.
ഈ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരാധനാ കർമ്മങ്ങളാണ്.
ശാരീരിക ആരാധനകളിൽ ഏറ്റവും മികച്ചത് നിസ്കാരമാണ് '
ഭാഷാപരമായി സ്വലാത്ത് എന്നാൽ പ്രാർത്ഥന എന്നാണ് അർത്ഥമാക്കുന്നത്,
ശറഇൽ സ്വലാത്ത് എന്നാൽ
തക്ബീറിൽ ("അല്ലാഹു അക്ബർ" എന്ന് പറയുന്നത്) ആരംഭിച്ച് തസ്ലീമിൽ ("അസ്സലാമു അലൈക്കും" എന്ന് പറയുന്നത് )കൊണ്ട് അവസാനിക്കുന്ന നിർദ്ദിഷ്ട വാക്കുകളും പ്രവൃത്തികളുമാണ്.
നിർബന്ധിത പ്രാർത്ഥനകൾ ഓരോ ദിവസവും പകലും രാത്രിയും അഞ്ച് ആണ്.
പ്രവാചകത്വത്തിന് ശേഷം പത്ത് വർഷവും മൂന്ന് മാസവും കഴിഞ്ഞ്, റജബ് ഇരുപത്തിയേഴ് ഇസ്രാഅ് രാത്രി യാണ് ഫർള്നിസ്കാരം നിർദ്ദേശിക്കപ്പെട്ടത്.
അങ്ങനെ ആ ദിവസം ളുഹ്റ് മുതൽ അത് നിർവ്വഹിക്കപ്പെട്ടു.
Aslam Kamil saquafi parappanangadi
اسلم الثقافي الكاملي بربننغادي المليباري
الصَّلاة
الْفِقْهُ يَنْقَسِمُ إِلَى أَرْبَعَةِ أَقْسَامِ الْعِبَادَاتُ وَالْمُعَامَلَاتُ وَالْمُنَا كَحَاتُ وَالْجِنَايَاتُ. وَأَهَمُ هَذِهِ الْأَقْسَامِ الْعِبَادَاتُ. وَأَفْضَلُ الْعِبَادَاتِ الْبَدَنِيَّةِ الصَّلَاةُ وَالصَّلَاةُ لُغَةً: الدُّعَاءُ وَشَرْعًا: أَقْوَالُ وَأَفْعَالُ مَخصُوصَةً مُفْتَتَحَةُ بِالتَّكْبِيرِ مُخْتَتَمَةٌ بِالتَّسْلِيمِ. وَالْمَفْرُوضَاتُ الْعَيْنِيَّةُ خَمْسٌ فِي كُلِّ يَوْمٍ وَلَيْلَةٍ. شُرِعَتْ لَيْلَةَ الإِسْرَاءِ بَعْدَ النُّبُوَةِ بِعَشْرِ سِنِينَ وَثَلَاثَةِ أَشْهُرٍ لَيْلَةَ سَبْعٍ وَعِشْرِينَ مِنْ رَجَبٍ. فَأُقِيمَتْ مِنْ ظُهْرِ ذَلِكَ الْيَوْمِ.
من خلاصة الفقه الاسلامي
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm
_____________________
*നമസ്കാരം നിർബന്ധമുള്ളവർ*
പ്രായപൂർത്തിയായ, ബുദ്ധിയുള്ള
ശുദ്ധിയുള്ള ഓരോ മുസ്ലീമിനും മാത്രമേ അഞ്ച് ദിവസത്തെ നമസ്കാരങ്ങൾ നിർബന്ധമുള്ളൂ.
*ആദ്യകാല നിസ്കാരം വീട്ടൽ നിർബന്ധമില്ലാത്തവർ*
1: ആദ്യമേ അമുസ്ലിമായ വ്യക്തി ഇസ്ലാമിലേക്ക് കടന്നുവന്നതിന് ശേഷവും
2: കുട്ടി പ്രായപൂർത്തിയായതിനുശേഷവും
3:ഭ്രാന്ത് അല്ലെങ്കിൽ ബോധക്ഷയം പോലുള്ള എന്തെങ്കിലും കാരണമുള്ളയാൾ ബോധം തെളിഞ്ഞതിനുശേഷവും
4:ആർത്തവമുള്ള സ്ത്രീക്കോ, പ്രസവാനന്തര രക്തസ്രാവമുള്ള (നിഫാസ് ) സ്ത്രീക്കോ ശുദ്ധിയായതിനു ശേഷം
ആദ്യകാല നിസ്കാരം വീട്ടൽ നിർബന്ധമില്ല.
കാരണം മുമ്പുള്ള ഘട്ടങ്ങളിൽ അവർക്ക് നിസ്കാരം നിർബന്ധമില്ല.
5:ഒരു ശസ്ത്രക്രിയയ്ക്കോ മറ്റോ ബോധം നീക്കം ചെയ്യാൻ ആരെങ്കിലും നിർബന്ധിതനായാൽ അത് അതിക്രമം അല്ല . അവൻ കളാ വീട്ടിൽ നിർബന്ധവുമില്ല.
................
*ആദ്യകാല നിസ്കാരം ഖളാ
വീട്ടൽ സുന്നത്തുള്ളവർ*
1: വകതിരിവ് പ്രാപിച്ചതിന് ശേഷമുള്ള
കുട്ടിക്കാലത്തെ നഷ്ടപ്പെട്ട നിസ്കാരം ഖളാ വീട്ടിൽ സുന്നത്താണ് .
2:ഭ്രാന്തും അബോധാവസ്ഥയും ഉള്ള കാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടത് ഖളാ വീട്ടൽ സുന്നത്താണ് .
*കളാ വീട്ടൽ ഹറാം ഉള്ളവർ *
1:ആർത്തവത്തിലും പ്രസവാനന്തര രക്തസ്രാവത്തിലും (നിഫാസ് ) നഷ്ടപ്പെട്ടതിനെ ഖളാ വീട്ടൽ നിഷിദ്ധമാണ്.
*കളാ വീട്ടൽ
നിർബന്ധമുള്ളവർ ( വാജിബ്)*
1:നമസ്കാരം നിർബന്ധമുള്ളയാൾ മനപ്പൂർവ്വമാ മറന്നോ നമസ്ക്കരം നഷ്ടപ്പെടുത്തിയാൽ
2:മതത്യാഗി : (ഇസ്ലാം ആയ ആൾ ഇസ്ലാമിൽ നിന്നും പുറത്തുപോയി വീണ്ടും ഇസ്ലാമിലേക്ക് വന്നാൽ )
3: ലഹരി കാരണം അതിക്രമി :
മദ്യപിച്ചു കൊണ്ടോ മറ്റോ അതിക്രമം ചെയ്തു ബോധം നഷ്ടപ്പെട്ടു നമസ്കാരം കളാ ആയവൻ.
നമസ്കാരം കളാ വീട്ടൽ നിർബന്ധമാണ്.
Aslam Kamil saquafi parappanangadi
اسلم الثقافي الكاملي بربننغادي المليباري
وُجُوبُ الصَّلاةِ
إِنَّمَا تَجِبُ الْمَكْتُوبَاتُ الْخَمْسُ عَلَى كُلِّ مُسْلِمٍ مُكَلَّفٍ طَاهِرٍ. فَلَا يَجِبُ الْقَضَاءُ عَلَى كَافِرٍ أَصْلِي إِذَا أَسْلَمَ، وَلَا عَلَى صَبِي إِذَا بَلَغَ وَلَا عَلَى مَنْ زَالَ عَقْلُهُ بِنَحْوِ جُنُونٍ أَوْ إِغْمَاءٍ إِذَا أَفَاقَ، وَلَا عَلَى حَائِضِ وَلاَ نُفَسَاءَ إِذَا طَهَرَنَا. لَكِنْ يُسَنُّ قَضَاءُ مَا فَاتَ زَمَنَ الصِّبَا، بَعْدَ التَّمْبِينِ، وَزَمَنَ الْجُنُونِ وَالإِغْمَاءِ وَيَحْرُمُ قَضَاءُ مَا فَاتَ زَمَنَ الْحَيْضِ وَالنِّفَاسِ. أَمَّا الْمُرْتَدُّ وَالْمُتَعَدِّي بِسَكْرِهِ فَيَجِبُ عَلَيْهِمَا الْقَضَاءُ، وَمَنِ اضْطُرَّ إِلَى إِزَالَةِ عَقْلِهِ لِعَمَلِيَّةٍ جِرَاحِيَّةٍ أَوْ نَحْوِهَا فَلَا تَعَدِّيَ فِيهِ، فَلَا إِثْمَ وَلَا قَضَاءَ.
من خلاصة الفقه الاسلامي
No comments:
Post a Comment