*ഉളുഹിയ്യത്ത് സംശയത്ത് സംശയ നിവാരണം*
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാട്
15 എന്താണ് ഉളുഹിയ്യത്ത്?
ഉ: മഹാനായ ഇബ്രാഹീം നബിയെയും മകൻ ഇസ്മാഈൽ നബിയെയും അനുസ്‌മരിച്ച്കൊണ്ട് ത്യാഗോജ്ജ്വലമായ സ്മരണ നിലനിർത്തുന്നതിന് വേണ്ടി ദുൽഹിജ്ജ 10,11,12,13 തിയ്യതികളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ പുണ്യകർമമാണ് ഉളുഹിയ്യത്ത്.
16. ഉളുഹിയ്യത്തിൻ്റെ ശ്രേഷ്‌ഠത എന്ത്?
ഉ: ആഇഷ(റ)യിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു. അറവ് നടത്തുന്നതിനേക്കാൾ അല്ലാഹുവിന് പ്രിയമുള്ള ഒരു കർമവും ബലി പെരുന്നാൾ ദിനത്തിൽ ഒരു മനുഷ്യന് ചെയ്യാൻ കഴിയുകയില്ല. കൊമ്പ്, രോമം, കുളംബ് എന്നിവയോടുകൂടി അന്ത്യദിനത്തിൽ അറവുമൃഗം വരും. അതിൻ്റെ രക്തം ഭൂമിയിൽ വീഴുന്നതിനു മുമ്പായി അല്ലാഹു അത് സ്വീകരിക്കും. അതിനാൽ ഉളുഹിയ്യത്ത് കൊണ്ട് നിങ്ങൾ സംതൃപ്‌തരാവുക. (തുർമുദി 1413) എന്ന് മാത്രമല്ല ഉളുഹിയ്യത്ത് മൃഗത്തിൻ്റെ ഓരോ രോമത്തിന് പകരവും ഒരു നന്മ ലഭിക്കുമെന്നും സ്വീറാഥ് പാലംകടക്കുമ്പോൾ അത് അവന്റെ വാഹനമാകുമെന്നും ഹദീസിൽ വന്നിരിക്കുന്നു.
17. ഉളുഹിയ്യത്തറുക്കൽ ആരുടെ മേൽ? അതിൻ്റെ ഹുക‌്മ് എന്ത്?
ഉ: ബലിപെരുന്നാൾ ദിനത്തിൽ തൻ്റെയും താൻ ചിലവ് നൽകൽ നിർബന്ധമായവരുടേയും ഭക്ഷണം വസ്ത്രം വീട് തുട ങ്ങിയ ആവശ്യങ്ങൾ കഴിഞ്ഞ് ഉളുഹിയ്യത്ത് നിർവ്വഹിക്കാനുള്ള സമ്പത്ത് ബാക്കി വരുന്ന ബുദ്ധിയും പ്രായപൂർത്തിയും വിവേക വുമുള്ള എല്ലാ മുസ്‌ലിമിനും ഉളുഹിയ്യത്തറുക്കൽ ശക്തമായ സുന്നത്താണ്. ഉളുഹിയ്യത്ത് നിർബന്ധമാണെന്ന് വരെ അഭിപ്രാ യമുള്ളതിനാൽ അതുപേക്ഷിക്കൽ കറാഹത്താണ്. സുന്നത്തായ സ്വദഖയേക്കാളുത്തമം ഉളുഹിയ്യിത്താണ്. തുഹ്ഫ 9/344).
18. അറുക്കേണ്ട മൃഗം എന്ത്?
ഉ: അഞ്ച് വയസ് പൂർത്തിയായ ഒട്ടകം രണ്ട് വയസ്സ് പൂർത്തി യായ മാട്, കോലാട്, ഒരു വയസ്സ് പൂർത്തിയായ നെയ്യാട് എന്നി വയാണ് ഉളുഹിയ്യത്തിൻ്റെ മൃഗങ്ങൾ. മാടിൽ കാള, പോത്ത്, മൂരി, പശു, എരുമ, എന്നിവ ഉൾപ്പെടുന്നതാണ് തുഹ്ഫ 9/348
ഒരു ഒട്ടകത്തേക്കാളും മാടിനേക്കാളും ഉത്തമം ഏഴ് ആടുക
ളാണ്. ഒട്ടകത്തിനും മാടിനും മാംസം കൂടുതലാണെങ്കിലും ശരി. കാരണം ഏഴാടുകളെ അറുക്കുമ്പോൾ കൂടുതൽ എണ്ണം അറു ക്കൽ ഉള്ളതോടൊപ്പം ആടിൻ്റെ മാംസമാണല്ലോ കൂടുതൽ നല്ലത്
19. ഉളുഹിയ്യത്തറുക്കുന്ന മൃഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാമാണ്.
ഉ: മാംസം കുറവു വരുത്തുന്ന ന്യൂനതകൾ മൃഗത്തിൽ ഇല്ലാ തിരിക്കൽ നിബന്ധനയാണ്. ഇപ്പോൾ മാംസം കുറവ് വന്നതും ഭാവിയിൽ മാംസം കുറയാനിടയുള്ള ന്യൂനതയുള്ളതും പറ്റില്ല. അപ്പോൾ വയറു നിറക്കാൻ മേയുന്നതിൽ കുറവു വരുത്തുന്ന വ്യക്തമായ വൈകല്യമുള്ളത് പറ്റില്ല.
ചോദ്യം :
ഉളുഹിയ്യത്ത് അറുക്കാൻ പറ്റാത്ത മൃഗങ്ങൾ ഏവ ?
ഉത്തരം:
1.മാംസതാൽപര്യക്കാർ ഇഷ്ടപ്പെടാത്ത വിധം മെലിച്ചിൽ സംഭവിച്ചത്
2 .ഭ്രാന്തുള്ളത്
3. ചെവി വാൽ നാവ് അകിട് തുടങ്ങിയവ യിൽനിന്ന് അൽപ്പമെങ്കിലും മുറിച്ചു നീക്കപ്പെട്ടത്.
4 കാഴ്‌ച നഷ്ട പ്പെട്ടത്
5. ഒരു കണ്ണിനാണെങ്കിലും 6.വ്യക്തമായ മുടന്തുള്ളത് 7.ശക്തിയായ രോഗമുള്ളത് 8.കുറഞ്ഞതോലിലാണെങ്കിലും ചൊറി ബാധിച്ചത്. 9.എല്ലൊടിഞ്ഞത്
10.പല്ലുകൾ മുഴുവനും നഷ്‌ടപ്പെട്ടത്
11.ജന്മനാ ചെവിയില്ലാത്തത്, 12.ഗർഭിണി തുടങ്ങിയവയൊന്നും ഉളുഹിയ്യത്തിന് പറ്റില്ല.
കൊമ്പില്ലാത്തതും കൊമ്പ് മുറിഞ്ഞതും മതിയാവുമെ ങ്കിലും കൊമ്പുള്ളതാണ് ഉത്തമം.
അൽപം പോലും നഷ്‌ടപ്പെടാതെ ചെവിക്കൊ മറ്റൊ ദ്വാരമോ കീറലോ ഉള്ളത് മതിയാവുന്നതാണ്. തുഹ്ഫ 9/353
20. മൃഗത്തിൻറെ നിറത്തിൽ ഉത്തമമായത് ഏത്?
ഉ: ഇമാം നവവി(റ) വിവരിക്കുന്നു. നമ്മുടെ അസ്ഹാബ് പറ യുന്നു: മൃഗങ്ങളിലുത്തമം വെള്ള നിറത്തിലുള്ളതും പിന്നെ തെളി ഞ്ഞതല്ലാത്ത വെള്ള നിറത്തിലുള്ളതും പിന്നെ അൽപം കറുപ്പും അൽപം വെളുപ്പും നിറത്തിലുള്ളതും പിന്നെ കറുപ്പ് നിറത്തിലു ള്ളതുമാണ്. (ശറഹു മുസ്‌ലിം 7/135 (തുഹ്ഫ 9/350)
21. ആണോ പെണ്ണൊ ഏതാണുത്തമം?
ഉ: കൂടുതൽ ഇണ ചേർന്നിട്ടില്ലാത്ത ആണാണ് പെണ്ണിനേ ക്കാളുത്തമം. പിന്നീട് തീരെ പ്രസവിച്ചിട്ടില്ലാത്ത പെൺമൃഗവും പ്രസവിച്ച പെൺ മൃഗത്തിലും ഉത്തമം കൂടുതൽ ഇണ ചേർന്ന താണെങ്കിലും ആണ് തന്നെയാണ്.
ഉടക്കപ്പെട്ടതും ഉളുഹിയ്യത്തിന് പറ്റുന്നതാണ്. അതിന്റെ
മാംസം കൂടുതൽ രസകരമായിരിക്കും രണ്ട് വൃഷണങ്ങൾ സാധാ ധാരാളം പണ്ഡിതർ പ്രസ്‌താവിച്ചിട്ടുണ്ട്. തുഹ്‌ഫ 9/349
22. ഉളുഹിയ്യത്തിൻ്റെ സമയം എപ്പോൾ?
ഹിച്ച് രൺ റക്‌അത്തും രണ്ട് ഖുതുബയും നിർവ്വഹിക്കാനാവ ശ്യമായ സമയം കഴിഞ്ഞാൽ ഉളുഹിയ്യത്ത് അറുക്കാനുള്ള സമയം തുടങ്ങി. അതിന് മുമ്പ് അറുത്താൽ ഉളുഹിയ്യത്തായി പരിഗണി ക്കുകയില്ല. ഇതാണ് ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരുടെ വീക്ഷണം. ഉളുഹിയത്തിൻ്റെ സമയം അവസാനിക്കുന്നത് ദുൽഹിജ്ജ 13ന്റെ സൂര്യാസ്‌തമനത്തോടെയാണ്.
23. എങ്ങിനെയാണ് ഉളുഹിയ്യത്തിൽ ഷെയറാവൽ?
ഉ: ഒട്ടകത്തിലും മാടിലും ഏഴുപേർക്ക് വീതം ഷെയർ കൂടാ വുന്നതാണ്. ഒരു മൃഗത്തിൽ ഏഴിൽ കൂടാൻ പാടില്ല. കുറയുന്ന തിന് വിരോധമില്ല. മൃഗത്തിൻ്റെ ഏഴിലൊന്ന് (1/7) ഓരോരു ത്തർക്കും ഉടമയായിരിക്കണമെന്നർത്ഥം. ഏഴിൽ ഓരോരുത്തരുടെ പേരിലും അവരവരുടെ വിഹിതത്തിൽ നിന്നും പച്ച മാംസം സ്വദഖ ചെയ്യൽ നിർബന്ധമാണ്. (ഖൽയൂബീ 4/250)
24. ധാരാളം ആളുകൾ ഷെയർ കൂടുമ്പോൾ പ്രത്യേകം ശ്രദ്ധി ക്കേണ്ട കാര്യമെന്ത്?
ഉ: 14 പേര് ഷെയറായി രണ്ട് കാളയെ വാങ്ങിച്ചു എന്ന് കരു തുക. ഓരോന്നിലും 14 പേർക്കും ഷെയർ ഉണ്ടെന്ന നിലയിൽ അറവ് നടത്തിയാൽ ആർക്കും ഉളുഹിയ്യത്ത് സ്വഹീഹാവുകയി ല്ല. മറിച്ച് രണ്ട് കാളയിൽനിന്നും ഒരു കാളയെ ഇന്ന ഏഴാളു കൾക്ക് എന്ന് കൃത്യമാക്കേണ്ടതാണ്. അടുത്ത കാളയെ ഇന്ന ഏഴാളുകൾ എന്ന നിലയിൽ കൃത്യമാക്കേണ്ടതാണ്. ഒരാളുടെ അവകാശം പതിനാലിൽ ഒന്ന് എന്നതാവരുത്. കൃത്യമായ ഒരു മൃഗത്തിന്റെ ഏഴിൽ ഒന്ന് എന്ന നിലക്കാവണം.
25. ധാരാളം ആളുകൾ അവർക്കുവേണ്ടി അഖീഖ അറുക്കാ ത്തവരാണ്. ഒരു മാടിൽ ഉളുഹിയ്യത്തിന്നും അഖീഖത്തിന്നും ശെയറാവാമോ?
ഉ: ഒട്ടകം മാട് എന്നിവയിൽ ഒന്നിൽ കൂടുതൽ പേര് പങ്ക് ചേരുമ്പോൾ ഒരാൾക്ക് ഉളുഹിയ്യത്തും മറ്റൊരാൾക്ക് അഖീഖത്തും ഉദ്ദേശിക്കാവുന്നതാണ്.
മാംസ വിൽപനക്കാരനും ഉളുഹിയ്യത്ത് ഉദ്ദേശിച്ചവനും ചേർന്ന് ഒരു മൃഗത്തെ വാങ്ങി അറവ് നടത്താവുന്നതാണ്. ഉളുഹിയ്യത്ത് ഉദ്ദേശിച്ചവൻ അറവ് സമയത്ത് നിയ്യത്ത് ചെയ്ത്‌തിരിക്കണം. ഓഹരി ചെയ്താൽ വിൽപനക്കാരൻ അവൻ്റെ വിഹിതം വിൽക്കാവു ന്നതും ഉളുഹിയ്യത്ത് ഉദ്ദേശിച്ചവൻ അവന്റെ വിഹിതം അതിന്റെ നിയമങ്ങൾക്കനുസരിച്ച് ചിലവഴിക്കേണ്ടതാണ്. തുഹ്ഫ 9/349
26. രാത്രിയിൽ ഉളുഹിയ്യത്ത് അറുക്കാമോ?
ഉ: പ്രസ്തുത നാല് ദിവസങ്ങളിലെ രാത്രികളിലും അറവ് നടത്താവുന്നതാണെങ്കിലും പ്രത്യേക ആവശ്യവും മസ്‌ലഹത്തു മില്ലാതെ രാത്രി അറവ് കറാഹത്താണ്. (തുഹ്‌ഫ 9/354)
പകൽ സമയം മറ്റു ജോലികളിലേർപെട്ടതിനാൽ ഉളുഹിയ്യ ത്തറുക്കാൻ സമയം ലഭിക്കാതെ വരൽ, സാധുക്കൾക്ക് ഹാജറാ വാനുള്ള സൗകര്യവും, സുലഭമായി അവരെ ലഭിക്കലും രാത്രി യിലാവുന്നതിൻ്റെ ആവശ്യത്തിൻ്റെയും മസ്ലഹത്തിൻ്റെയും ഉദാ ഹരണങ്ങളാണ് ശർവാനി 9/351).
27. ഉളുഹിയ്യത്തിന് നിയ്യത്ത് നിർബന്ധമുണ്ടോ?
ഉ: നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്. ഇല്ലെങ്കിൽ ഉളുഹിയ്യത്ത് സ്വഹീഹാവുകയില്ല. അറുക്കുന്നതിൻ്റെ മുമ്പ് മൃഗത്തെ നിർണ്ണ യിച്ചുകൊണ്ട് ഇത് എൻ്റെ സുന്നത്തായ ഉളുഹിയ്യത്താണ് എന്ന് നിയ്യത്ത് ചെയ്യുക. അല്ലെങ്കിൽ അറുക്കുന്ന സമയത്ത് മേൽപറ ഞ്ഞത് പോലെയുള്ള നിയ്യത്ത് ചെയ്യുക.
അറുക്കാൻ മറ്റൊരാളെ ഏൽപിക്കുമ്പോൾ അവനു മൃഗത്തെ കൈമാറുമ്പോഴോ അവൻ അറുക്കുമ്പോഴോ നിയ്യത്ത് ചെയ്യാവു ന്നതാണ്. വേണമെങ്കിൽ വകതിരിവായ ഒരു മുസ്‌ലിമിനെ അറ വിന് ഏൽപിക്കുമ്പോൾ നിയ്യത്ത് ചെയ്യാനും അദ്ദേഹത്തെ ഏൽപി ക്കാവുന്നതാണ്. ഒന്നിലധികം പേർ ശെയറായി നിർവഹിക്കുമ്പോ ൾ മേൽ സമയങ്ങളിൽ ഓരോരുത്തരും നിയ്യത്ത് ചെയ്യുകയോ നിയ്യത്ത് ചെയ്യാൻ ഒരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്. തുഹ്ഫ 9/360
28. ഉദുഹിയ്യത്ത് മാംസം വിതരണം ചെയ്യേണ്ടതാണ്. എങ്ങി നെയാണ്?
ഉ: സുന്നത്തായ ഉളുഹിയ്യത്തിൽ നിന്ന് നിസ്സാരമല്ലാത്ത അൽപമെങ്കിലും ഫഖീർ മിസ്‌കീൻ എന്നിവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. ഒരാൾക്ക് നൽകിയാലും മതി. വേവിക്കാതെ
തന്നെ നൽകണം. സ്വദഖ ചെയ്യാതെ മുഴുവൻ ഭക്ഷിക്കുകയോ ഹദ്യ നൽകുകയോ ചെയ്താൽ സ്വദഖ ചെയ്യൽ നിർബന്ധമായ അളവിന് അവൻ കടക്കാരനാകുന്നതാണ്. തുഹ്‌ഫ 9/364
സുന്നത്തായ ഉളുഹിയ്യത്തിൽനിന്ന് സ്വന്തമായി ഭക്ഷിക്കൽ സുന്നത്താണ്. ഏറ്റവും നല്ലത് ബറകത്തിന് അൽപം മാത്രം എടുത്ത് ബാക്കി എല്ലാം സ്വദഖ ചെയ്യലാണ്. കരള് എടുക്കുന്ന താണ് ഏറ്റവും ശ്രേഷ്ടമായത്. നബി(സ) ഉളുഹിയ്യത്തിന്റെ കരള് ഭക്ഷിക്കുന്നവരായിരുന്നു. - നിർബന്ധമായ ഉളുഹിയ്യത്താണെ ങ്കിൽ മുഴുവൻ ഫഖീറ് മിസ്ക്കീനിന് സ്വദഖ ചെയ്യൽ നിർബന്ധ മാണ്. സ്വന്തം ആവശ്യത്തിന് അൽപം പോലും എടുക്കരുത്. (തുഹ്‌ഫ)
29. ഉളുഹിയ്യത്തിൻ്റെ മാംസം 3 ദിവസത്തേക്കാൾ കൂടുതൽ സൂക്ഷിക്കാൻ പാടില്ല എന്ന് നബി(സ) പറഞ്ഞിട്ടുണ്ടോ?
ഉ: ഇബ്നു ഹജറ്(റ) പറയുന്നു. മൂന്ന് ദിവസത്തിൽ കൂടു തൽ സൂക്ഷിക്കാൻ പാടില്ല എന്നത് ആദ്യകാല നിയമമാണ്. അത് ദുർബലമാക്കപ്പെട്ടിട്ടുണ്ട്. തുഹ്ഫ 9/364
30. ഉളുഹിയ്യത്ത് ലഭിച്ച മാംസം വിൽപന നടത്താമോ?
ഉ: ഉളുഹിയ്യത്ത് അറുത്തവൻ അത് വിൽപ്പന നടത്താൻ പാടി ല്ല സുന്നത്തായ ഉളുഹിയ്യത്തിൽ നിന്നൽപ്പവും നിർബന്ധമായത് മുഴുവനും സകാതിൻ്റെ അവകാശികളായ ഫഖീർ മിസ്‌കീൻ വിഭാ ഗങ്ങൾക്ക് നൽകൽ നിർബന്ധമാണ്.
ഇങ്ങനെ ഫഖീറ് മിസ്‌കീനിന് ലഭിച്ചത് അവർക്ക് ഉടമയാകു ന്നതും വിൽപനയടക്കമുള്ള എല്ലാ ഇടപാടുകളും നടത്താവുന്ന താണ്. തോല് മാംസം മറ്റുള്ളത് എല്ലാം ഇങ്ങനെ വിൽക്കുന്നതും ദാനം ചെയ്യുന്നതും മുസ്ലിമിനായിരിക്കണം. അവർക്ക് ലഭിച്ചത് ഉളുഹിയ്യത്ത് നിർവ്വഹിച്ചവന് തന്നെ വിൽക്കുകയോ ദാനം നൽകു കയോ ചെയ്യാം.
31. ധനികർക്ക് ലഭിച്ച ഉളുഹിയ്യത്ത് മാംസം വിൽപ്പന നട ത്താമോ?
ഉ: സുന്നത്തായ ഉളുഹിയ്യത്തിൽ നിന്നും ധനികർക്ക് നൽകൽ അനുവദനീയമാണ്. വേവിക്കാതെയും നൽകാം. പക്ഷെ, ധനി കർക്ക് ലഭിച്ച മാംസമോ? തോലോ എന്തായാലും അവർക്ക് ഉടമ യാവുകയില്ല. അത്കൊണ്ട് അത് വിൽക്കുവാനോ വാടകക്ക് നൽകുവാനോ അവർക്ക് പാടില്ല. സ്വന്തം ഉപയോഗിക്കുകയോ
ധനികരോ ഫഖീറോ ആയ മറ്റു മുസ്‌ലിംകൾക്ക് സ്വദഖ ചെയ്യു കയോ ഭക്ഷിപ്പിക്കുകയോ ചെയ്യാവുന്നതാണ്. (തുഹ്ഫ).
സകാത്തിന്റെവകാശികളായ ഫഖീർ മിസ്‌കീൻ വിഭാഗങ്ങളി ലുൾപ്പെടാത്തവരാണ് ധനികർ എന്നതിൻ്റെ വിവക്ഷ (ശർവാനി 9/363)
നിർബന്ധ ഉളുഹിയ്യത്തിൽനിന്നും ധനികർക്ക് നൽകാൻ പാടി ല്ല. അവർ അയൽവാസികളോ കുടുംബക്കാരോ ആയാലും ശരി അവർക്ക് നൽകിയാൽ അവൻ്റെ ബാദ്ധ്യത വീടുകയില്ല- ഫഖീർ മിസ്കീനിന് മാത്രമേ നൽകാവൂ.
32. ഉളുഹിയ്യത്തിൻ്റെ തോല് എന്ത് ചെയ്യണം?
ഉ: സുന്നത്തായ ഉളുഹിയ്യത്തിൻ്റെ തോല് കൊമ്പ് തുടങ്ങി യവ ഉളുഹിയ്യത്ത് നിർവ്വഹിച്ചവൻ ഉപയോഗിക്കുന്നതിന് വിരോ ധമില്ല.
ബക്കറ്റ് ചെരുപ്പ് ഖുഫഫ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ടാ ക്കാമല്ലൊ. മറ്റുള്ളവർക്ക് വായ്‌പ കൊടുക്കുകയും ചെയ്യാം. സ്വന്തം ഉപയോഗിക്കുന്നില്ലെങ്കിൽ സ്വദഖ ചെയ്യണം. സ്വദഖ ചെയ്യലാണ്
നിർബന്ധ ഉളുഹിയ്യത്താവുമ്പോൾ സ്വന്തം ഉപയോഗിക്കാൻ പറ്റില്ല. ഫഖീറ് മിസ്ക്‌കീനുകൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാ ണ്. ഉളുഹിയ്യത്ത് സുന്നത്തായാലും വാജിബായാലും തോല് കൊമ്പ് തുടങ്ങി ഉളുഹിയ്യത്തിൽ നിന്നുള്ള യാതൊന്നും വിൽക്കാനോ അറവുകാരനു കൂലിയായി നൽകാനോ പറ്റില്ല. ഒരാൾ തൻ്റെ ഉളുഹിയ്യത്തിൻ്റെ തോല് വിറ്റാൽ അവന് ഉളുഹി യ്യത്ത് ലഭിക്കുകയില്ലെന്ന് ഹദീസിലുണ്ട്. ഉളുഹിയ്യത്ത് അറുക്ക പ്പെടുന്നതോട് അതിൻ്റെ ഉടമാവകാശം അവന് നഷ്‌ടപ്പെട്ടു എന്നാണ് ഇസ്‌ലാമിൻ്റെ വീക്ഷണം. തുഹ്ഫ 9/365
ഫഖീർ മിസ്കീൻ വിഭാഗത്തിൽ പെട്ടവർക്ക് തോല് നൽക പ്പെട്ടാൽ അവർക്ക് വിൽക്കാവുന്നതാണ്. അറവ് ജോലിക്കാർക്ക് കൂലിയുടെ ഭാഗമല്ലാതെ സ്വദഖ നൽകാവുന്നതാണ്. അവർ ധനി കരല്ലെങ്കിൽ അവർക്ക് വിൽക്കാം.
ചില സ്ഥലങ്ങളിൽ ഉള്ഹിയ്യത്ത് അറുത്തവർ തോല് വിറ്റ് ആ പണം പള്ളി മദ്രസ്സിയിലേക്ക് നൽകുന്ന പതിവുണ്ട്. അത് ഹറാമും ബാത്വിലുമാണ്. ഉളുഹിയ്യത്തിൻ്റെ പ്രതിഫലം നഷ്ടമാവുകയും ചെയ്യും
എങ്കിലും അറവ് നടത്തിയവനിൽ നിന്ന് മിസ്കീനിന് ലഭി ക്കുകയും അയാളോ അയാൾ വകാലത്താക്കിയവനൊ വിറ്റു ആ കാശ് പള്ളി മദ്രസകൾക്ക് നൽകുന്നതിന് വിരോധമില്ല. കാരണം ഫഖീർ മിസ്‌കീനിൻ്റെ ഉടമയിൽ വന്നാൽ അവർക്ക് വിൽക്കാനും വിറ്റകാശ് അവർ ഉദ്ദേശിക്കുംപോലെ കൈകാര്യം ചെയ്യാനും അവർക്ക് അവകാശമുണ്ട്.
33. ഉളുഹിയ്യത്ത് മൃഗത്തിൻ്റെ പാൽ കുടിക്കാമൊ?
ഉ: നേർച്ചയാക്കുന്നതുകൊണ്ടോ? മറ്റൊ ഉളുഹിയ്യത്തറുക്കൽ നിർബ്ബന്ധമായ ഉളുഹിയ്യത്തിൻ്റെ പാലിൽ നിന്നും കുട്ടിക്കാവശ്യ മായത് കഴിച്ച് ബാക്കി വരുന്ന പാൽ കുടിക്കൽ കറാഹത്തോടെ അനുവദനീയമാണ്. തുഹ്‌ഫ 9/368).
34. പ്രായം തികയാത്തതിനെയോ ന്യൂനതയുള്ളതിനെയോ ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാൽ എന്ത് ചെയ്യണം?
ഉ: അങ്ങനെ നേർച്ചയാക്കിയാൽ തൊട്ടടുത്ത് വരുന്ന ബലി പെരുന്നാളിന്ന് തന്നെ അറവ് നടത്തലും ഉളുഹിയ്യത്ത് വിതരണം ചെയ്യുംപോലെ വിതരണം ചെയ്യലും നിർബന്ധമാണ്.
അടുത്ത വർഷത്തേക്ക് നീട്ടി വെക്കാനോ വയസ്സ് തികയാൻ കാത്തിരിക്കാനൊ പാടില്ല.
ആദ്യവർഷം അറുക്കാതിരുന്നാൽ വേഗം അറുത്ത് കൊടുക്ക ണം. പിന്നീട് വരുന്ന ദുൽഹിജ്ജയിലേക്ക് പിന്തിക്കാൻ പാടില്ല.
35. ഒരു മൃഗം ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാൽ പകരം മറ്റൊന്നിനെ അറുക്കാമോ?
ഉ: പറ്റില്ല. എന്ന് മാത്രമല്ല നേർച്ചയാക്കിയ മൃഗത്തെ വിൽക്കാനൊ മാറ്റം ചെയ്യാനൊ പാടില്ല. നേർച്ചയോടെ അതിന്റെ ഉടമാവകാശം നഷ്‌ടപ്പെട്ടതാണ് കാരണം.
36. നേർച്ചയാക്കേണ്ടത് എങ്ങിനെ?
ഉ: ഇതിനെ ഞാൻ ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കി എന്നോ ഇത് ഉളുഹിയ്യത്താണ് എന്നോ പറയുന്നതിലൂടെ നേർച്ച യാവുന്നതാണ്. നിശ്ചിത മൃഗം എന്ന സ്വഭാവത്തിലല്ലാതെ ഞാൻ ഒരു ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കി എന്ന് പറഞ്ഞാൽ ഉളു ഹിയ്യത്തിന് പറഞ്ഞ എല്ലാ നിബന്ധനകളും ഒത്തിണങ്ങിയ കുഞ്ഞിനെ തന്നെ അറുക്കണം. ന്യൂനതയുള്ളതൊ വയസ്സ് തിക യാത്തതൊ പറ്റില്ല.
ആദ്യം മേൽ രൂപത്തിൽ നേർച്ചയാക്കിയ വ്യക്തി പന്നീട് മൃഗത്തെ നിശ്ചയിക്കുന്ന പക്ഷം അതിനെ തന്നെ അറുക്കൽ നിർബന്ധമാണ്. അതുണ്ടായിരിക്കെ മറ്റൊരു മൃഗത്തെ അറു ത്താൽ പറ്റില്ല. ഇങ്ങനെ നിർണയിക്കുന്നത് ന്യൂനതയില്ലാത്ത മൃഗ ത്തെയായിരിക്കണം (തുഹ്ഫ)
37. നിർണയിച്ചതിന്ന് ശേഷം ന്യൂനത വന്നാൽ എന്താണ് വിധി?
ഉ: നിബന്ധനയൊത്ത മറ്റൊന്നിനെ അറുക്കൽ നിർബന്ധമാ ണ്. അതിനെ അറുക്കേണ്ടതില്ല. തുഹ്‌ഫ 9/356
38. മൃഗത്തെ നേർച്ചയാക്കിയതിന്ന് ശേഷം ന്യൂനത വന്നാൽ എന്ത് ചെയ്യണം?
ഉ: അവന്റെ വീഴ്ചയില്ലാതെ ന്യൂനത വന്നാൽ സമയമാവു മ്പോൾ അതിനെ അറുത്ത് വിതരണം ചെയ്യണം. ഉളുഹിയ്യത്ത് ലഭിക്കുന്നതാണ്. അവൻ്റെ വീഴ്‌ച കൊണ്ട് ന്യൂനത വന്നാൽ അതി നെയും മറ്റൊന്നിനേയും അറുക്കൽ നിർബന്ധമാണ് (തുഹ്ഫ)
39. നിശ്ചിത മൃഗം നേർച്ചയാക്കിയത് നശിച്ചാൽ എന്ത് ചെയ്യണം?
ഉ: അവന്റെ വീഴ്ച്ചയില്ലാതെ നശിച്ചാൽ ഒന്നും ചെയ്യേണ്ടതി ല്ല. അവന്റെ വീഴ്‌ച കാരണം നശിക്കുകയോ അവൻ നശിപ്പിക്കു കയോ ചെയ്താൽ അതിൻ്റെ നിലവാര വിലക്ക് സമാനമായ അത് പോലുള്ളതിനെയോ അതിനേക്കാൾ മെച്ചമുള്ളതിനെയോ വാങ്ങി അറുക്കണം. അതിനേക്കാൾ താഴ്ന്നത് അറുത്താൽ മതിയാവി ല്ല. (മഹലി 4/253 തുഹ്ഫ).
40. ഉളുഹിയ്യത്ത് നേർച്ചയാക്കിയെന്ന് പറയാതെ മനസ്സിൽ കരുതിയാൽ നേർച്ചയാവുമോ?
ഉ: ഇല്ല. വാക്കാൽ പറയൽ നേർച്ചയുടെ ശർത്താണ്. കരുതി യാൽ നേർച്ചയാവില്ല. തുഹ്ഫ 9/355
41. സാധാരണഗതിയിൽ ഇത് എൻ്റെ ഉളുഹിയ്യത്താണ് എന്ന് പറയാറുണ്ട്. അത് നേർച്ചയാവുമോ?
ഉ: അത് നേർച്ചയാവുമെന്നാണ് ഇമാം ഇബ്‌നുഹജറ് (റ) ഇമാം റംലി എന്നിവർ പറയുന്നത്. എന്നാൽ ഇബ്‌നു ഹജർ(റ) തന്നെ തുടർന്ന് പറയുന്നത് കർമ്മശാസ്ത്ര പണ്ഡിതന്മാരിൽ ചിലർ ഇപ കാരം പ്രസ്‌താവിച്ചിട്ടുണ്ട്. അതിൽ വലിയ പ്രയാസമുണ്ട്. സുന്ന
ത്തായ ഉളുഹിയ്യത്താണ് എന്ന കരുത്തോട് അങ്ങനെ പറഞ്ഞാ ൽ നിർബന്ധമാവില്ലെന്ന് ഇമാം അദ്റഈ(റ) പറഞ്ഞതിൽ നിന്നും അറിയിക്കുന്നുണ്ട്. തുഹ്‌ഫ
ഇബ്‌നു ഖാസിം(റ) ഇതിലേക്ക് ചായുകയും സയ്യിദ് ഉമർ(റ) അപ്രകാരം ഫതാവ നൽകുകയും ചെയ്തിട്ടുണ്ട്. ശർവാനി 9/356
42. വഹാബി മൗദൂദി പോലെയുള്ള പുത്തൻവാദികളിൽനിന്ന് ഉളുഹിയ്യത്ത് മാംസം വാങ്ങാമോ?
ഉ: ബിദ് അത്ത് കൊണ്ട് കാഫിറാവാത്തവനാണെങ്കിൽ അവന്റെ ബിദ്അത്ത് പ്രചരിപ്പിക്കാൻ നിമിത്തമായത് കൊണ്ട് അവന്റെ ബിദ്അത്തിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കാൻ വേണ്ടിയും വാങ്ങാതിരിക്കേണ്ടതാണ്.
മുസ്‌ലിമീങ്ങളെ കാഫിറാകുന്ന വഹാബികൾ പിശാചിന്റെ അനുയായികളാണെന്നും ആധുനിക ഖവാരിചാണെന്നും ഇമാം സ്വാവി 3/308 തഫ്‌സീറിലും അവർക്ക് മതഗ്രന്ഥങ്ങൾ വിൽക്കരു തെന്ന് ഇമാം ശർവാനിയും 4/230 ഇബ്നു തൈമിയ്യ. പിഴച്ച വനും പിഴപ്പിക്കുന്നവനുമാണ്. അവന്റെ ആശയങ്ങളെ തൊട്ട് മാറി നിൽക്കണമെന്ന് ഇബ്‌നു ഹാജർ (റ) തുഹ്ഫ-ഫതാവ എന്നിവ യിലും പറഞ്ഞിട്ടുണ്ട്.
പുത്തൻവാദികളുടെ ഫർളോ സുന്നത്തോ ആയ ഒരു കർമവും അല്ലാഹു സ്വീകരിക്കുകയില്ല. (അഹമ്മദ്).
അവർക്ക് സലാം ചൊല്ലൽ, മടക്കൽ, വിവാഹബന്ധം, സ്നേഹം പങ്കിടൽ, അവരുടെ മയ്യത്ത് നിസ്ക്‌കരിക്കൽ, എന്നിവ ഉപേക്ഷിക്കണം. ഫത്ഹുൽ മുഈൻ, തുഹ്ഫ, അദ്കാറ്, ഇമാം നവവി, ഗുൻയത്ത് മുഹ്‌യദ്ധീൻ ശൈഖ്, ഇഹ്‌യാ ഇമാം ഗസ്സാലി, തഫ്‌സീറുൽ ഖുർത്തിബി എന്നിവ നോക്കുക.
നബി(സ) പറഞ്ഞു. പുത്തൻ വാദികളോട് വല്ലവനും ചിരി ച്ചാൽ അവന്റെ ഹൃദയത്തിൽ നിന്നും ഈമാനിൻ്റെ പ്രകാശം അല്ലാഹു ഊരിക്കളയും. (നസഫി).
43. ഉളുഹിയ്യത്ത് മാംസത്തിൽ നിന്നും അമുസ്ലിമീങ്ങൾക്ക് നൽകാമോ?
ഉ: ദാനധർമ്മങ്ങൾ അമുസ്‌ലിമിന് നൽകാമെങ്കിലും നിർബ ന്ധമോ, സുന്നത്തോ ആയ ഉളുഹിയ്യത്ത് മുഴുവൻ മുസ്ലിമിന്
തന്നെ നൽകണം. വേവിച്ചും അല്ലാതെയും നൽകാനും പാടില്ല. ഉളുഹിയ്യത്തിൽ നിന്ന് ലഭിച്ച ഫഖീറിനോ, മിസ്കീനിനോ ധനി കർക്കോ അതിൽ നിന്നും അമുസ്‌ലിമിന് ഭക്ഷിപ്പിക്കാൻ പാടില്ല -തുഹ്ഫ 9/364.
44. കോഴിയെ ഉളുഹിയ്യത്ത് അറുക്കാമോ?
ഉ: ആട് മാട് ഒട്ടകം എന്നിവയാണ് ഉളുഹിയ്യത്ത് മൃഗങ്ങ ളെന്നും അല്ലാത്തവ അതിന് പറ്റില്ലെന്നും നേരത്തെ വിവരിച്ചുവ ല്ലൊ. നാലു മദ്ഹബുകളിലും വിധി ഇതുതന്നെയാണ്.
എന്നാൽ കോഴി അറുത്താലും ഉളുഹിയ്യത്ത് വീടുമെന്ന് ഇബ്നു അബ്ബാസ്(റ) യിൽനിന്ന് ചിലർ ഉദ്ധരിച്ചിട്ടുണ്ട്. നിബന്ധ നയൊത്ത ആട്, മാട്, ഒട്ടകം അറുക്കാൻ കഴിവില്ലാത്തവരോട് ഇബ്നു അബ്ബാസി(റ)യുടെ അഭിപ്രായം സ്വീകരിച്ചു കോഴിയെ അറുത്ത് പുണ്യം നേടാൻ എൻ്റെ ഉസ്‌താദ് ഉപദേശിച്ചു എന്നു അല്ലാമ ബാജൂരിയും മറ്റു ചിലരും ഉദ്ധരിച്ചിട്ടുണ്ട്. ബിഗ്യ 257 ബുജൈരിമി 2/304).
45. ഉളുഹിയ്യത്ത് മാംസം പൂച്ചക്ക് നൽകാമോ?
ഉ: ഇബ്നു ഹജറുൽ ഹയ്‌തമി(റ) പറയുന്നു.
ഫഖീറിന്ന് ലഭിക്കുന്ന ഉളുഹിയ്യത്ത് മാംസത്തിന്റെ ഉടമാവ കാശം അവനുണ്ടായിരിക്കുമെന്നും അതിനാൽ അത് വിൽപന നടത്താനും മറ്റും അവർക്ക് അവകാശമുണ്ടെന്നും നേരത്തെ പറ ഞ്ഞുവല്ലൊ? അതിനാൽ പൂച്ചയെ പോലുള്ള മൃഗങ്ങൾക്ക് ഭക്ഷി പ്പിക്കാവുന്നതാണ്.
എന്നാൽ ധനികൻ ലഭിക്കുന്ന ഉളുഹിയ്യത്ത് മാംസം പൂച്ചയെ പോലുള്ള മൃഗങ്ങൾക്ക് ഭക്ഷിപ്പിക്കൽ അനുവദനീയമല്ല. ഹറാ മാണ്. കാരണം ധനികൻ വിരുന്നുകാരനെ പോലെയാണ്. വിരു ന്നുകാരൻ ഉടമസ്‌തൻ്റെ അനുമതിയില്ലാതെ പൂച്ചയേപ്പോലുള്ള ജീവികൾക്ക് ഭക്ഷിപ്പിക്കാൻ പാടില്ല. അവന്ന് ഉപയോഗിക്കാം. (ഫ താവൽ കുബ്‌റാ).
46. അഹ്ലു ബൈത്തിനു ഉളുഹിയ്യത്ത് മാംസം നൽകാമോ?
ഉ: പ്രായശ്ചിത്തം നേർച്ചയാക്കിയ ഉളുഹിയ്യത്ത് എന്നിവ അഹ്ലുബൈത്തിന് നൽകാൻ പാടില്ല- നൽകിയാൽ വീടില്ല.
സുന്നത്തായ ഉളുഹിയ്യത്താണെങ്കിൽ മിസ്‌കീനിന് നൽകൽ നിർബന്ധമായത് നൽകിയതിന്ന് ശേഷം ബാക്കി നൽകാവുന്ന
താണ്. (തുഹ്ഫ ഇബ്‌ഖാസിം 7/161)
47 ഉളുഹിയ്യത്ത് മാംസം മറ്റൊരു നാട്ടിൽ നൽകാമൊ?
ഉ: സുന്നത്തായ ഉളുഹിയ്യത്തിൽനിന്ന് അൽപം പോലും അറവ് നിർവ്വഹിച്ച നാട്ടിൽ വിതരണം ചെയ്യാതെ മുഴുവനും മറ്റൊരു നാട്ടിലേക്ക് കൊണ്ട് പോകുന്നത് തെറ്റാണ്. നിസ്സാരമല്ലാത്ത അൽപമെങ്കിലും അവിടെ നൽകിയിരിക്കണം. നിർബ്ബന്ധ ഉള്ഹിയ്യത്ത് മുഴുവനും അവിടെ തന്നെ സ്വദഖ ചെയ്യ ണം. അൽപ്പം പോലും മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യാൻ പറ്റില്ല. ശർവാനി 9/365
അപ്പോൾ സുന്നത്തായ ഉളുഹിയ്യത്തിൽനിന്ന് സ്വദഖ ചെയ്യൽ നിർബന്ധമായ അളവഴിച്ച് ബാക്കിയുള്ളത് മറ്റു നാടുകളിലേക്ക് കൊണ്ടുപോവൽ അനുവദനീയമാണ്.
ഒരു നാട്ടിൽ പല ജുമുഅയുണ്ടെങ്കിൽ ഒരു ജുമുഅ മഹ ല്ലിൽനിന്നും അടുത്ത മഹല്ലിലേക്ക് നീക്കം ചെയ്യാം. ആ നാടിന്റെ ഭാഗമായി പരിഗണിക്കപ്പെടാത്ത മറ്റൊരു നാട്ടിലേക്ക് കൊണ്ട് പോവുന്നതാണ് മേൽ പറഞ്ഞത്.
48. വിദേശത്തുള്ള വ്യക്തിക്ക് അവൻ്റെ നാട്ടിലും മറ്റൊരു നാട്ടിലും ഉളുഹിയ്യത്ത് നിർവ്വഹിക്കാൻ ആളെ ഏൽപ്പിച്ച് അറവ് നടത്താമൊ?
ഉ: അതെ, നടത്താവുന്നതാണ്. അഖീഖയും ഉളുഹിയ്യത്തും ഇപ്രകാരം അനുവദനീയമാണ് (ഫതാവൽ കുർദി, ഇആനത്ത്). പണം കൊടുത്ത് മൃഗം വാങ്ങാനും അറവ് നടത്താനും നിയ്യത്ത് ചെയ്യാനും ഒരാളെ ഏൽപിച്ച് മറ്റൊരു നാട്ടിൽവെച്ച് അറുക്കുന്ന തിന്ന് യാതൊരു വിരോധവുമില്ല- അറുക്കുന്നവൻ്റെ സദസ്സിൽ ഹാളിറാവുക എന്ന സുന്നത്ത് നഷ്‌ടപ്പെടും എന്ന് മാത്രം. മക്ക യിൽവെച്ച് അറവ് നടത്താൻ മദീനയിലുള്ള നബി(സ) മറ്റൊരാളെ ഏൽപിക്കാറുണ്ട്. ഫതാവൽ കുറ്റി നോക്കുക-അറുത്ത സ്ഥലത്ത് നിന്ന് മാംസം മറ്റൊരു രാജ്യത്തിലേക്ക് നീക്കുന്നത് സുന്നത്തായ ഉള്ഹിയ്യത്താണെങ്കിൽ നിർബന്ധ അളവ് കഴിച്ച് ബാക്കി നീക്കുന്നതിന്ന് വിരോധമില്ലെന്ന് നേരത്തെ പറഞ്ഞതിൽ നിന്നും മനസ്സിലാക്കാം.
49. മരിച്ചവർക്ക് വേണ്ടി ഉളുഹിയ്യത്ത് നിർവ്വഹിക്കാമൊ?
ഉ: മരിച്ചവർക്ക് വേണ്ടി ഉളുഹിയ്യത്ത് മരിച്ചവരുടെ വസ്വിയ്യത്ത്
ഉണ്ടെങ്കിൽ പറ്റുന്നതാണ്. നബി(സ)യുടെ പേരിൽ അലിയ്യ(റ) വഫാതിന് ശേഷവും ഉളുഹിയ്യത്തറുത്തിരുന്നു. അത് നബി(സ) യുടെ വസ്വിയ്യത്ത് ഉള്ളത്കൊണ്ടാണ്. തുഹ്‌ഫ 9/360
മയ്യിത്ത് വസ്വിയ്യത്ത് ചെയ്‌തിട്ടില്ലെങ്കിലും അവന്റെ പേരിൽ ഉളുഹിയ്യത്തറുക്കാമെന്നും ഒരഭിപ്രായമുണ്ട്. കാരണം സ്വദഖയുടെ ഒരിനമാണല്ലെ ഉളുഹിയ്യത്ത് - മയ്യത്തിന് വേണ്ടി സ്വദഖ ചെയ്യാമ ല്ലൊ- ഇമാം ബുഖാരിയുടെ ഉസ്‌താദുമാരിൽപെട്ട മുഹമ്മദ് ബിനു ഇസ്ഹാഖ്) അസ്സിറാജുന്നയ്‌സാബൂരി പതിനായിരത്തിലധികം ഖത്‌മ് നബി(സ)യുടെ പേരിൽ ഓതുകയും അത്രയും ഉളുഹി യ്യത്ത് നബി(സ)യുടെ പേരിൽ നിർവ്വഹിക്കുകയും ചെയ്‌തിട്ടു न (जेल) - คว 9/368).
മയ്യിത്തിന്റെ പേരിൽ അറുക്കുമ്പോൾ അറുക്കുന്നവനൊ അല്ലാത്ത സമ്പന്നർക്കോ അതിൽനിന്ന് ഭക്ഷിക്കാൻ പറ്റില്ലെന്ന് ഇമാം ഖഫ്‌ഫാൽ വ്യക്തമാക്കിയിരിക്കുന്നു. കാരണം മയ്യിത്തിന്റെ സമ്മതമില്ലാതെ അദ്ദേഹത്തെ തൊട്ടുള്ള ഉളുഹിയ്യത്തിൽനിന്നും ഭക്ഷിക്കാൻ പാടില്ല- മയ്യിത്തിൽനിന്നും സമ്മതം ലഭിക്കാൻ നിവൃ ത്തിയില്ലാത്തതിനാൽ അത് സ്വദഖ ചെയ്യൽ നിർബന്ധമാണ്.
മറ്റൊരാളെ തൊട്ട് അറുക്കുമ്പോൾ അയാളുടെ സമ്മതമി ല്ലാതെ അറുക്കുന്നവന് അതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല (നി 508)
50. ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി മറ്റൊരാൾ ഉളുഹിയ്യത്ത റുക്കാമോ?
ഉ: ജീവിച്ചിരിക്കുന്നയാളുടെ സമ്മതമില്ലാതെ സാധുവല്ല. സമ്മ തത്തോടെ പറ്റുന്നതാണ്. എന്നാൽ പിതാവ് പിതാമഹൻ എന്നി വർ അവരുടെ ധനമുപയോഗിച്ച രക്ഷാകർതൃത്തത്തിലുള്ള കുട്ടിക്ക് ഉളുഹിയ്യത്ത് നിർവ്വഹിക്കാം. കുട്ടിയുടെ ഫത്റ് പിതാവ് നൽകുംപോലെ തുഹ്‌ഫ 9/367
51. മരണപ്പെട്ടവരെയോ ജീവിച്ചിരിക്കുന്നവരെയോ മറ്റൊരാൾ അറുക്കുമ്പോൾ പ്രതിഫലത്തിൽ പങ്കാവാമോ?
ഉ: വസ്വിയ്യത്ത് ചെയ്‌താലും ഇല്ലെങ്കിലും മരണപ്പെട്ടവരെ ഉളു ഹിയ്യത്തിന്റെ പ്രതിഫലത്തിൽ പങ്കാക്കാവുന്നതാണ്. നബി(സ) അങ്ങിനെ പങ്കാക്കിയതായി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീ സിൽ കാണാവുന്നതാണ്. തുഹ്ഫ 9/349 ശറഹു മുസ്‌ലിം 7/
ജീവിച്ചിരിക്കുന്നവരെയും പ്രതിഫലത്തിൽ പങ്ക് ചേർക്കാമെന്ന് അലിട്ടു ശ്ശിബാമുലുസി (റ) പ്രസ്‌താവിച്ചിട്ടുണ്ട്.
മുഗ്നിയുടെയും നിഹായയുടെയും പ്രസ്‌താവനകളിൽനിന്നും ലഭിക്കുന്നതും അതാണ്. ശർവാനി 9/349
52. ഉളുഹിയ്യത്ത് ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ട സുന്നത്തു കൾ എന്തെല്ലാം?
ദുൽഹിജ്ജ ഒന്ന് മുതൽ പെരുന്നാൾ ദിനങ്ങളിൽ അത് നിർവ്വ ഹിക്കുന്നത് വരെ മുടി നഖം പല്ല്- തുടങ്ങിയവ ശരീരഭാഗങ്ങൾ ആവശ്യമില്ലാതെ നീക്കംചെയ്യൽ കറാഹത്താണ്. അഹമ്മദ് ബനൂ ഹമ്പൽ(റ)ഹറാമാണെന്ന് പറയുന്നു.
തലമുടി താടി രോമം കക്ഷരോമം ഗുഹ്യരോമം മീശ എല്ലാം ഇതിൽ ഉൾപെടുന്നതാണ്.
ഉളുഹിയ്യത്തിനാൽ ലഭിക്കുന്ന പാപമോജനവും നരകമോജ നവും ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങൾക്കും ലഭിക്കലാണ് ഇതിന്റെ ലക്ഷ്യം.
ഒന്നിലധികം ഉളുഹിയ്യത്തുണ്ടെങ്കിൽ എല്ലാ അറവും കഴിഞ്ഞ തിന്ന് ശേഷം വരെ നീക്കാതിരിക്കലാണ് സുന്നത്ത്. ആദ്യ അറ വോടെ കറാഹത്ത് നീങ്ങുന്നതാണ്. തുഹ്ഫ/ 346
53. രക്തം എടുക്കാമൊ?
ഉ: പ്രസ്‌തുത കാലയളവിൽ രക്തം എടുക്കലും കറാഹത്താ ണെന്ന് ഇമാം അസ്‌നവി പറഞ്ഞിരിക്കുന്നു. (തുഹ്‌ഫ)
54. അറവ് നിർവ്വഹിക്കേണ്ടത് ആര്?
ഉ: അറുക്കാൻ അറിയുമെങ്കിൽ പുരുഷൻ സ്വന്തമായി അറു ക്കൽ സുന്നത്താണ്. നബി(സ) നൂറ് ഒട്ടകത്തെ ഉള്ഹിയ്യത്തറു ത്തപ്പോൾ 63 എണ്ണം സ്വന്തമായി അറുത്തു. ബാക്കി അലിയ്യ്(റ) വിനെ ഏൽപിച്ചു എന്ന് ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്കും നപുംസകകത്തിനും മറ്റൊരാളെ ഏൽപിക്കലാണ് ഉത്തമം.
കുട്ടി അന്തൻ എന്നിവരെ ഏൽപിക്കൽ കറാഹത്താണ് (ശർവാനി 9/348)
സ്വന്തം അറുക്കുന്നില്ലെങ്കിൽ അറുക്കുന്ന സ്ഥലത്ത് ഹാജറാ വൽ സുന്നത്താണ്.
55. എവിടെവെച്ചാണ് അറുക്കേണ്ടത്?
ഉ: എവിടെവെച്ചും അറുക്കാവുന്നതാണ്. എങ്കിലും ഭരണാ ധികാരിയല്ലാത്തവർ സ്വന്തം വീടിൻ്റെ പരിസരത്ത് വെച്ച് വീട്ടു കാരുടെ സാന്നിധ്യത്തിൽ വെച്ച് അറവ് നടത്തലാണ് ഉത്തമം. ഭരണാധികാരി മുസ്‌ലിംകളുടെ പേരിൽ അറുക്കുമ്പോൾ നിസ്ക രിച്ച ഉടനെ മുസ്വല്ലയിൽ വെച്ച് അറുക്കണം. (തുഹ്ഫ)
56. അറവുമായി ബന്ധപ്പെട്ട് ഇനി വല്ല സുന്നത്തുമുണ്ടോ?
ഉ: അതെ, മൃഗത്തിൻ്റെ അറുക്കപ്പെടുന്ന ഭാഗം ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിക്കലും അറുക്കുമ്പോൾ ബിസ്‌മി ചൊല്ലലും നബി(സ)മേൽ സ്വലാത്തും സലാമും ചൊല്ലലും സുന്നത്താണ്. അപ്പോൾ അവൻ ഇപ്രകാരം പറയണം. ബിസ്‌മില്ലാഹി വല്ലാഹു അക്ബർ വസ്വല്ലല്ലാഹു അലാ റസൂലിഹി മുഹമ്മദിൻ വഅലാ ആലിഹി വസ്വഹബിഹി വസല്ലം അല്ലാഹുമ്മ മിൻക വഇലൈക ഫതഖബ്ബൽ മിന്നീ
57. ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാലുള്ള വിധിയെന്ത്?
ഉ: ഉളുഹിയ്യത്തറുക്കാൻ നേർച്ചയാക്കിയാൽ തൊട്ടടുത്ത് വരുന്ന ദുൽഹിജ്ജ 10,11,12,13 തിയ്യതികൾക്കള്ളിലായി അതിനെ അറുത്ത് സകാത്ത് വാങ്ങാൻ അവകാശികളായ ഫഖീർ മിസ്കീൻ എന്നീ വിഭാഗങ്ങൾക്ക് വിതരണം ചെയ്യൽ നിർബന്ധമാണ്.
സകാത്തിന്റെ മറ്റു ആറ് വിഭാഗങ്ങൾക്ക് അത് നൽകാൻ പറ്റി ല്ല. അതിൽ നിന്ന് യാതൊന്നും അറുക്കുന്നവന്ന് എടുക്കുവാനോ സമ്പന്നർക്ക് നൽകുവാനോ പറ്റില്ല. അത് കുടുംബക്കാരൊ അയൽവാസികളോ ആയാലും ശരി.
നാട്ടിൽനിന്നും ഗൾഫിലേക്ക്
58. ഒരാൾ നാട്ടിൽനിന്നും നോമ്പ്കാരനായി ഗൾഫിലേക്ക് പോയി. അവിടെ പെരുന്നാളാണ് എന്ത് ചെയ്യണം?
ഉ: അവരോടൊന്നിച്ച് അവനും പെരുന്നാളാഘോഷിക്കണം. അവൻ 28 നോമ്പു മാത്രമേ എടുത്തിട്ടുള്ളുവെങ്കിലും നിയമം ഇതുതന്നെയാണ്. അവൻ 28 നോമ്പെടുത്ത സ്ഥലത്ത് പിന്നെ ഒരു നോമ്പു കൂടി വീട്ടണം. അവന് 29 നോമ്പ് ലഭിച്ചിടത്ത് എത്തി പെട്ട നാട്ട്കാർക്ക് (ഗൾഫിൽ) 30 ലഭിച്ചാലും അവന്ന് അത് മതി യാവുന്നതാണ്.
ഇനി പെരുന്നാൾ ദിവസത്തിൽ രാവിലെ യാത്ര പുറപ്പെട്ട
ഒരാൾ മാസം കാണാത്തതിനാൽ നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ അന്ന് അവൻ നോമ്പുകാരനെപോലെ അന്നപാ നീയങ്ങൾ ഒഴിവാക്കി നിൽക്കണം. (തുഹ്‌ഫ)
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm