Friday, May 23, 2025

ഇൻഷുറൻസ്

 

*ഇൻഷുറൻസ്*

ചോദ്യം : ഇൻഷുറൻസിൻ്റെ ഇസ്‌ലാമിക വിധിയെന്ത്?

ഉ: ഇന്ന് നിലവിലുള്ള ജനറൽ ഇൻഷൂറൻസും ലൈഫ് ഇൻഷൂറൻസും അനുവദനീയമല്ല. കാരണം 2500 രൂപ അടച്ച് ഇട പാടിൽ നിബന്ധനവെച്ച് 5000 രൂപ വാങ്ങുന്ന ഇടപാട് പലിശ യാണ്.

ലൈഫ് ഇൻഷൂറൻസിൽ അപകടം സംഭവിച്ചിട്ടില്ലെങ്കിൽ അടച്ച സംഖ്യ നഷ്‌ടപ്പെടുകയും അപകടം സംഭവിച്ചാൽ അടച്ച സംഖ്യയേക്കാൾ കൂടുതൽ തിരിച്ചു ലഭിക്കുകയും ചെയ്യുന്നു. അപ കടം സംഭവിക്കുമോ എന്ന് രണ്ട് പേർക്കും അറിയില്ല. ഓരോ കക്ഷിക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള ഇത്തരം ഇടപാട് ചൂതാട്ടമാണ്. അതോട് കൂടി പലിശ സ്ഥാപനത്തെ സഹാ യിക്കുക എന്ന തെറ്റും അതിൽ വരുന്നുണ്ട്.
90. പണയതീരും അവധിതീരും അനുവദനീയമായ ഇടപാ

ഉം അനുവദനീയമല്ല. കടം തിരിച്ചു കൊടുക്കുന്നതുവരെ പണ യവസ്‌തുവിൽ നിന്നുള്ള ആദായം(ഉദാ.വീട്) കടം കൊടുത്തവൻ എടുക്കുന്നതാണ് പണയതീര്.

ഉദാഹരണം-അവധി തീർന്ന് ഒരു വർഷത്തേക്ക് പീടിക വിൽക്കുക കൊല്ലം കഴിഞ്ഞാൽ പീടിക ഉടമസ്ഥന് തന്നെ വാങ്ങിയ സംഖ്യക്കോ അതിനേക്കാൾ കൂടുതലിനോ തിരിച്ചു നൽകുക. കടം കൊടുത്തതിന് ലാഭമെടുക്കുന്നതെല്ലാം പലിശ യാണ്. അവധി നിശ്ചയിച്ചുകൊണ്ടുള്ള കച്ചവടം തന്നെ സാധു വല്ല, ഹറാമാണ്.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...