Friday, May 23, 2025

പേരിടൽ സംശയ നിവാരണം

 **പേരിടൽ

സംശയ നിവാരണം*

Aslam Kamil Saquafi parappanangadi

70. പേരിടുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക കാഴ്‌ചപ്പാട്?

ഉ: നബി(സ) പറയുന്നു നിശ്ചയം അന്ത്യനാളിൽ നിങ്ങളു ടെയും നിങ്ങളുടെ പിതാക്കൻമാരുടെയും പേരുകളിൽ നിങ്ങളെ വിളിക്കപ്പെടും. അതിനാൽ നിങ്ങൾ നല്ല പേരുകൾ സ്വീകരിക്കു വീൻ. (അഹമ്മദ്)

ഏറ്റവും നല്ല പേരുകൾ അബ്‌ദുല്ലാ അബ്‌ദുൽ റഹ്‌മാൻ എന്നി വയാണ്. മുഹമ്മദ് എന്ന പേരിടുന്നതിൽ ധാരാളം വളരെ പോരി ഷയുണ്ട്. അത്കൊണ്ടാണ് ശാഫിഈ ഇമാം തൻ്റെ പേര് മുഹ മ്മദ് ആവലോടെ തൻ്റെ മകൾക്ക് മുഹമ്മദ് എന്ന പേരിടുകയും എനിക്ക് ഏറ്റവും ഇഷ്ട‌മുള്ള പേരാണത് എന്ന് പറയുകയും ചെയ്തു.

ഇബ്നു‌ അബ്ബാസി(റ)ൽനിന്നും നിവേദനം ചെയ്‌ത ഒരു ഹദീ സിൽ ഇങ്ങനെയുണ്ട്. അന്ത്യദിനത്തിൽ ഇങ്ങനെ വിളിച്ചു പറയ പ്പെടുന്നതാണ്. മുഹമ്മദ് നബിയെ ആദരിക്കുന്നതിൻ്റെ ഭാഗമായി മുഹമ്മദ് എന്ന പേരുള്ളവർ സ്വർഗത്തിൽ പ്രവേശിക്കട്ടെ.

നബി(സ) പറഞ്ഞു. ഒരാൾക്ക് മൂന്ന് ആൺമക്കൾ. ജനിക്കു കയും അവരിൽ ഒരാൾക്കും മുഹമ്മദ് എന്ന പേരിടാതിരിക്കുകയും ചെയ്താൽ അവൻ വിവരക്കേട് കാണിച്ചിരിക്കുന്നു. നബിമാരു ടെയും മലക്കുകളുടെയും പേരിടാവുന്നതാണ്. ശിഹാബ് ഹർബ് മുർറത്ത് തുടങ്ങി അഭലക്ഷണമാക്കപ്പെടുന്ന പേരിടൽ കറാഅ

ത്താണ്.

മാലികൂൽ മുലൂക് എന്ന പേര് അല്ലാഹുവിന്ന് മാത്രമുള്ളതാ ണ്. മറ്റുള്ളവർക്ക് ഹറാമാണ്. ഖാളിൽ ഖുളാത്ത് ഹാകിമുൽ ഹുക്കാം എന്ന് പാടില്ല. (മുഗ്‌നി-ശർവാനി)

71. ഉപനാമം സ്വീകരിക്കുന്നതിൻ്റെ വിധിയെന്ത്?

ഉ: അബൂസലമ ഉമുസലമ തുടങ്ങി ഉപനാമം സ്വീകരിക്കൽ സുന്നത്താണ്. അത് ബഹുമാനത്തിൻ്റെ മേൽ അറിയിക്കു ന്നത്താണ്. പുത്തൻവാദികളെ ഉപനാമം കൊണ്ട് വിളിക്കരുത്. അവരെ ബഹുമാനിക്കാൻ പാടില്ലല്ലോ, ഉപനാമം ആദ്യ കുട്ടിക ളിലേക്ക് ചേർത്തിവിളിക്കൽ സുന്നത്താണ് - മക്കളില്ലാത്തവർക്കും ഉപനാമം വിളിക്കൽ സുന്നത്താണ്. മക്കൾ മാതാപിതാക്കളേയും ശിഷ്യൻമാർ ഗുരുവര്യരേയും എഴുത്തിൽപോലും പേര് വിളിക്കാ തിരിക്കൽ സുന്നത്താണ്. (മുഗ്‌നി ശർവാനി 9/374).

72. ഭാര്യയുടെ പേരിൻ്റെ പിന്നിൽ ഭർത്താവിൻ്റെ പേര് ചേർക്കാമോ? അതിൽ വല്ല വിരോധവും വന്നിട്ടുണ്ടോ?

ഉ: ഇന്നയാളുടെ ഭാര്യയാണെന്നറിയിക്കാൻ അങ്ങിനെ വിളി ക്കുന്നതിന്ന് വിരോധമുണ്ടെന്ന് എവിടെയുമില്ല- നബി(സ്വ)യുടെ ഭാര്യ ആഇഷ എന്ന് ഹദീസിൽ കാണാം.

വല്ലവനും മറ്റൊരാളിലേക്ക് തറവാട് ചേർത്തരുത് എന്ന് ഹദീ സിലുണ്ട്. ആ ഹദീസിൻ്റെ അർത്ഥം സ്വന്തം പിതാവല്ലാത്ത മറ്റൊ രുത്തനിലേക്ക് പിതാവാണെന്ന നിലക്ക് തറവാട് മാറ്റി പറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുന്നതാണ് എന്നാണ് കാരണം. പിന്നീട് ആ പിതാവിൻ്റെ തറവാട്ടിലാണ് ഇവൻ ജനിച്ചതെന്ന് ജന ങ്ങൾ തെറ്റിദ്ധരിക്കുകയും അനന്തരവകാശ നിയമങ്ങളിലും വൈവാഹിക ബന്ധങ്ങളിലും ശരീഅത്ത് വിരുദ്ധമായ പല പ്രശ്ന ങ്ങളും ഉണ്ടായിത്തീരുന്നതാണ്. സ്വന്തം തറവാട്ടിൽ നിന്നുള്ള അനന്തരസ്വത്ത് ലഭിക്കാതിരിക്കുക. മറ്റൊരാളുടെ അനന്തരസ്വത്ത് കൈവശപ്പെടുത്തുക. സ്വന്തം തറവാട്ടിലുള്ള വിവാഹം ബന്ധം ഹറാമായവരെ വിവാഹം ചെയ്യുക. മറ്റൊരു തറവാട്ടിലുള്ളവരെ വിവാഹബന്ധം സ്ഥാപിക്കലിന് തടസ്സമാവുക. ഇവയെല്ലാം തറ വാട് മാറി പറഞ്ഞാലുള്ള പ്രശ്‌നങ്ങളാണ്. ഹദീസിനെ ശരിയായ അർത്ഥം മിർഖാത്തിൽ മുല്ല അലിയ്യുൽ ഖാരിയും മറ്റു മുഹദ്ദി സുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

*

No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...