*അഖീഖ സംശയ നിവാരണം*
61. അഖീഖ എന്നാൽ എന്ത്?
ഉ: പ്രസവ സമയത്ത് കുട്ടിയുടെ തലയിലുള്ള മുടിയാണ് ഭാഷാപരമായി അഖീഖ
സാങ്കേതികമായി കുട്ടിയുടെ മുടി കളയുമ്പോൾ അറുക്കപ്പെ ടുന്ന മൃഗം- അല്ലാഹു നൽകിയ സന്താനമാകുന്ന അനുഗ്രഹ ത്തിന് നന്ദിയായി സന്തോഷത്തോടെ ചെയ്യുന്ന കർമമാണ് അഖീ வ.
62 അഖീഖയുടെ ഹുക്‌മ് എന്ത്? ആരുടെ മേൽ
ഉ: അഖീഖ അറുക്കൽ ശക്തമായ സുന്നത്താണ്. നബി(സ) പറഞ്ഞു. കുട്ടി അവൻ്റെ അഖീഖക്കുപകരം പണയം വെക്കപ്പെട്ട വനാണ്. (തുർമിദി).
കുട്ടിയുടെ ചിലവ് ആരുടെ മേലിലാണൊ നിർബന്ധം അവന്റെ മേലിൽ കഴിവുണ്ടെങ്കിൽ കുട്ടിക്ക് വേണ്ടി അഖീഖ അറു ക്കൽ സുന്നത്താണ്. (തുഹ്ഫ).
കുട്ടിക്ക് പ്രായ പൂർത്തിയെത്തുംവരെ കഴിവുള്ള രക്ഷിതാ വിന് അഖീഖ അറുക്കാവുന്നതാണ്. പ്രായപൂർത്തിയെത്തിയാൽ നഷ്‌ടപ്പെട്ടുപോയത് പരിഹരിക്കാൻ കുട്ടിക്കു സ്വന്തത്തെതൊട്ട് അഖീഖയറുക്കൽ നല്ലതാണ്. (മുഗ്‌നി ശർവാനി 3/370).
63. നബി(സ)യുടെ അഖീഖ അറുത്തത് ആര്?
ة
ഉ: ഏഴാൻ നാളിൽ പിതൃവ്യൻ അബ്‌ദുൽ മുത്ത്വലിബ്. പിന്നീട് നുബുവ്വത്തിന് ശേഷം ലോകാനുഗ്രഹിയായി അല്ലാഹു തന്നെ നിയോഗിച്ചതിന്ന് നന്ദി പ്രകടിപ്പിച്ച് നബി(സ) അറവ് നടത്തിയ തായി ത്വബറാനി(റ)യും മറ്റും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ ഹദീ സിന്റെ പല പരമ്പരകളും സ്വഹീഹാണെന്ന് ഇമാം ഹൈസമീ റ)യും ഇബ്നു ഹജർ (റ) തുഹ്ഫയിലും വ്യക്തമാക്കിയിട്ടുണ്ട്. തുഹ്ഫ 9/371
64. അറവിൻ്റെ സമയം എപ്പോൾ ?
ഉ: കുട്ടി പൂർണമായും പുറത്ത് വന്നതിന് ശേഷമാണ് അഖീഖ അറുക്കേണ്ടത് (തുനാഫ 9/370)
കുട്ടി പൂർണ്ണമായും പുറത്ത് വരുന്നതിൻ്റെ മുമ്പ് അഖീഖ അറു ത്താലും അടിസ്ഥാനപരമായ സുന്നത്ത് കരസ്ഥമാകും എന്ന് ഇബ്‌നുഹാജ(റ) പറഞ്ഞിട്ടുണ്ട്. കുട്ടി പ്രസവശേഷം മരണപ്പെ ട്ടാലും അഖീഖ സുന്നത്താണ്. (തുഹ്‌ഫ).
65. അറുക്കേണ്ട മൃഗം എന്ത്?
ഉ: ആൺകുട്ടികൾക്ക് രണ്ടാടുകളേയാണ് ഉത്തമം. ഒരാട് ആയാലും സുന്നത്ത് വീടുന്നതാണ്. പെൺകുട്ടികൾക്ക് ഒരാട്
മതി. ആൺകുട്ടിയുടെ രണ്ടാടുകൾ തുല്യമാവൽ സുന്നത്താണ്. സകം പെണ്ണിൻ്റെ ഇനത്തിലാണ് പെടുക. ആൺകുട്ടിക്ക് നപുംസകം ഒരാടും ഒട്ടകം മാട് ഇവയിൽനിന്നുള്ള എഴിൽ ഒന്നായാലും മതി
ഏഴ് കുട്ടികൾക്ക് ഒരു മാടിനേയും ഒട്ടകത്തേയും അറുക്കാ വുന്നതാണ്. ഒട്ടകത്തിലും മാടിലും ഏഴാളുകൾക്ക് പങ്കാവുന്ന താണ്. എല്ലാവരും അഖീഖ ഉദ്ദേശിച്ചവരാവണമെന്നില്ല. ചിലർ അഖീഖയും മറ്റുള്ളവർ മാംസവും ഉദ്ദേശിക്കാവുന്നതാണ്.
66. ഒരാടുകൊണ്ട് ഒരാളുടെ ഉളുഹിയ്യത്തും അഖീഖത്തും ഇദ്ദേ ശിക്കാമോ?
ഉ: പാടില്ല. എന്നാണ് ഇബ്‌നു ഹജർ(റ) തുഹ്‌ഫയിൽ പറ ഞ്ഞത്. അത് പറ്റുമെന്ന് ഇമാം റംലി(റ) പറഞ്ഞിട്ടുണ്ട്. (ശർവാനി 9/370).
67. ഉളുഹിയ്യത്തും അഖീഖയും തമ്മിൽ നിയമങ്ങളിൽ എന്താണ് വ്യത്യാസം?
ഉ: ഉളുഹിയ്യത്തിൽ പറഞ്ഞു എല്ലാ നിയമങ്ങളിലും അഖീഖ ത്തിനും ബാധകമാണ്. മൃഗത്തിൻ്റെ പ്രായം ന്യൂനതയില്ലാതിരി ക്കൽ ഭക്ഷിക്കൽ സ്വദഖ ചെയ്യൽ വിൽക്കാൻ പാടില്ലെന്ന നിയമം ഇവയിലെല്ലാം തുല്യമാണ്.
വ്യത്യാസമുള്ളതിൽ ചിലത് താഴെ വിവരിക്കുന്നു.
അഖീഖ ധനികർക്ക് ലഭിച്ചാൽ അവർക്ക് ഉടമാവകാശം ലഭി ക്കും. അവർക്ക് അതിൽ വിൽപന പോലെയുള്ള കൈകാര്യങ്ങൾ ചെയ്യാവുന്നതാണ്.
അഖീഖയുടെ മാംസം വേവിച്ച് നൽകൽ സുന്നത്താണ്. ഉളു ഹിയ്യത്ത് പച്ചയിൽ നൽകണം. എന്നാൽ വലത് കുറക് പ്രസവ ശുശ്രൂഷ ചെയ്യുന്ന സ്ത്രീക്ക് വേവിക്കാതെ നൽകൽ സുന്നത്താ .
68. അഖീഖയുടെ മറ്റു സുന്നത്തുകൾ വിവരിക്കാമോ?
ഉ: സൂര്യനുദിക്കുമ്പോൾ അഖീഖ അറുക്കുന്നതാണ് കൂടുതൽ ശ്രേഷ്ഠമായത്- അറുക്കുമ്പോൾ ബിസ്‌മില്ലാഹി അല്ലാഹുമ്മ ലക വഇലൈക അല്ലാഹുമ്മ ഹാദിഹി അഖീഖത്തു ഫുലാനിൻ എന്ന ദിക്റ് ചൊല്ലൽ സുന്നത്താണ്.
മധുരമുള്ള വല്ലതും ചേർത്ത് മാംസം വേവിക്കലും നല്ലതാ ണ്. കുട്ടിയുടെ സ്വഭാവം മധുരമുള്ളതാവണം എന്ന സുഭലക്ഷ
ണമാണ്. (തുഹ്ഫ).
വേവിച്ച മാംസവും കറിയും സാധുക്കൾക്ക് കൊടുത്തയക്കു ന്നതാണ് അവരെ ക്ഷണിച്ചുവരുത്തുന്നതിനേക്കാൾ ശ്രേഷ്ഠമാ യത്.
മൃഗത്തെ അറുക്കുമ്പോൾ അതിൻ്റെ എല്ലുകൾ പൊട്ടിക്കാതി രിക്കൽ സുഭലക്ഷണമാണ് അത് സുന്നത്താണ്.
ഓരോ എല്ലും അതിൻ്റെ കെണുപ്പുകളെതൊട്ട് വേർപിരിക്ക ണം. (തുഹ്ഫ ശർവാനി 9/372).
69. ഏത് ദിവസമാണ് അറവ് നടത്തേണ്ടത്?
ഉ: പ്രസവിച്ച് ഏഴാം ദിവസം. അതിന് സാധിച്ചില്ലെങ്കിൽ 14ന് പിന്നെ 21ന് അങ്ങനെ ഏഴ് ദിവസം കൂട്ടിയെടുക്കലാണ് നല്ലത്.
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm
No comments:
Post a Comment