Friday, May 23, 2025

ദുൽഹിജ്ജയിലെ സുന്നത്ത് നോമ്പനുഷ്ഠിക്കൽ*

 *ദുൽഹിജ്ജയിലെ സുന്നത്ത് നോമ്പനുഷ്ഠിക്കൽ*


Aslam Kamil Saquafi parappanangadi


59 ദുൽഹിജ്ജ ഒമ്പതു ദിവസങ്ങളിൽ ചെയ്യേണ്ട കർമ്മങ്ങൾ എന്തെല്ലാം?


ഉ: ദുൽഹിജ്ജ ഒന്ന് മുതൽ ഒമ്പത് വരെ നോമ്പനുഷ്ട‌ിക്കൽ വലിയ പുണ്യമാണ്. അതിൽ അറഫാ ദിവസം ഏറ്റവും വലിയ പുണ്യമാണ്. അത് കഴിഞ്ഞ് ഒരു വർഷത്തേയും വരാനുള്ള ഒരു വർഷത്തേയും ദോഷങ്ങൾ പൊറുപ്പിക്കുമെന്ന് നബി(സ) പറഞ്ഞി ട്ടുണ്ട്. (മുസ്‌ലിം)


ഇബ്നു അബ്ബാസ് (റ)വിനെതൊട്ട് ഇങ്ങനെ കാണാം. നബി( സ) പറഞ്ഞു. ദുൽഹിജ്ജ പത്ത് ദിവസങ്ങളേക്കാൾ സൽകർമ്മം ചെയ്യാൻ പുണ്യമായ ദിവസങ്ങൾ വേറെയില്ല. സ്വഹാബികൾ ചോദിച്ചു യുദ്ധം ചെയ്യുന്നതിനേക്കാൾ പുണ്യമുണ്ടോ നബിയെ. നബി(സ) അതെ. ജിഹാദിനേക്കാൾ കൂടുതൽ പ്രതിഫലാർഹ മാണ് ഈ ദിവസങ്ങളിലെ സൽകർമം. എന്നാൽ ശഹീദായി മര ണപ്പെട്ട വ്യക്തി ഇതിൽ നിന്നൊഴിവാണ്. ഖുബാരി 916


ഒമ്പതിന്ന് മാത്രം നോമ്പനുഷ്‌ഠിക്കുന്നവർ സൂക്ഷ്‌മത കണ ക്കിലെടുത്ത് എട്ടിനും കൂടി നോമ്പനുഷ്ടിക്കൽ സുന്നത്താണ്.


തുഹ്ഫ 3/455


60. സുന്നത്ത് നോമ്പനുഷ്‌ടിക്കുമ്പോൾ ഫർള് കൂടി കരുതാമോ?


ഉ: സുന്നത്ത് നോമ്പനുഷ്‌ടിക്കുമ്പോൾ ഫർള് നോമ്പ് വീട്ടാ നുള്ളവർ രണ്ടും നിയ്യത്ത് ചെയ്യുന്നപക്ഷം രണ്ടും സ്വഹീഹാകു ന്നതും പ്രതിഫലം ലഭിക്കുന്നതുമാണ്. ഫർള് വീട്ടാൻ മാത്രം കരു തുന്ന പക്ഷം ഖളാഅ് വീടുന്നതും സുന്നത്ത് നോമ്പിന്റെ നിർദേശം മാനിച്ചവനായി പരിഗണിക്കുന്നതുമാണ്


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...