Friday, May 23, 2025

മുടികളയൽ സംശയ നിവാരണം

 *മുടികളയൽ

സംശയ നിവാരണം*


Aslam Kamil Saquafi parappanangadi


73. പ്രസവിക്കപ്പെട്ട കുട്ടികളുടെ മുടി കളയൽ എങ്ങിനെ എപ്പോൾ?


ഉ: കുട്ടി പെണ്ണാണെങ്കിൽ പോലും ഏഴിനു തലമുടി മുഴുവൻ കളയലും സുന്നത്താണ്. അത്കൊണ്ട് ധാരാളം (ആരോഗ്യപര മായി) ധാരാളം പ്രയോജനങ്ങൾ കുട്ടിക്ക് ലഭിക്കുന്നതാണ്. തുഹ്‌ഫ 9/375


തലമുടിയിൽനിന്ന് അൽപം കളഞ്ഞാൽ സുന്നത്ത് ലഭിക്കു കയില്ല


അറുക്കുന്ന മൃഗത്തിൻറെ രക്തം കുട്ടിയുടെ തലയിൽ പുര ട്ടൽ കറാഹത്താണ്.


74. മുടി കളയലും അഖീഖ അറുക്കലും ഒപ്പമാണോ ചെയ്യേ ണ്ടത്?


ഉ: അല്ല. ആദ്യം പേരിടുക. പിന്നെ അറുക്കുക. പിന്നീട് മുടി കളയുക എന്നതാണ് സുന്നത്തായ ക്രമം. മൂന്നും ഒരേ സമയത്ത് നടത്തലാണ് സുന്നത്ത് എന്ന് പറയുന്നത്. ശരിയല്ല. തുഹ്ഫ് ശർവാനി 9/375


75. മുടിയുടെ തൂക്കത്തിൽ ധർമ്മം ചെയ്യൽ സുന്നത്തുണ്ടോ?


ഉ: അതെ മുടിയുടെ തൂക്കത്തിൽ സ്വർണ്ണമോ വെള്ളിയോ ധർമ്മം ചെയ്യൽ സുന്നത്താണ്. തുഹ്ഫ 9/375


76. പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിൽ ബാങ്കും ഇഖാ മത്തും കൊടുക്കൽ എങ്ങിനെ?


ഉ: വലതു ചെവിയിൽ ബാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കൽ സുന്നത്താണ്. കുഞ്ഞിനെ കുത്തുന്ന പിശാചിനെ ഓടിക്കാനാണത്. ഉമ്മുസ്സിബ്‌യാൻ എന്ന അപസ്‌മാര രോഗത്തെ തൊട്ട് കാവലുമാണ്.


ഇതിന് പുറമെ വലതു ചെവിയിൽ ഇഖ്‌ലാസും മറിയം ബീവി യുടെ ഉമ്മ ഹന്നത്ത് മറിയം ബീവിയുടെ ചെവിയിൽ ചൊല്ലിയ വജനം ചൊല്ലലും സുന്നത്താണ്.


77. പ്രസവിക്കപ്പെട്ട കുട്ടികൾക്ക് മധുരം തൊട്ട് വെക്കൽ വിവ രിക്കാമോ?


ഉ: കാരക്കയോ അതില്ലെങ്കിൽ തീ സ്‌പർശിക്കാത്ത മറ്റു മധു


രമുള്ള വസ്തുക്കളൊ ഉപയോഗിച്ച് കുട്ടിക്ക് മധുരം നൽകൽ പുണ്യമാണ്.


കാരക്ക ചവച്ച് അൽപം അകത്താകുംവിധം കൂട്ടിയുടെ വായി ലേക്ക് നൽകണം. മധുരം നൽകുന്നയാൾ സജ്ജനങ്ങളിൽ പെട്ട വനാവുകയും അദ്ദേഹത്തിൻ്റെ ഉമുനീരുമായി കലർന്നതിന്റെ ബറ കത്ത് കുട്ടിക്ക് ലഭിക്കുകയും ചെയ്യണം. പുരുഷനില്ലെങ്കിൽ സജ്ജനസ്ത്രീ മധുരം കൊടുക്കണം.


ആഇഷബീവിയിൽ നിന്നും നിവേധനം. നബി(സ) സമീപ ത്തേക്ക് കുട്ടികളെ കൊണ്ട് വരാറുണ്ടായിരുന്നു. നബി(സ) അവർക്ക് ബറകത്ത് നേരുകയും മധുരം നേരുകയും ചെയ്യുമാ യിരുന്നു. (മുസ്‌ലിം)


ഈ ഹദീസിനെ വിവരിച്ചു ഇമാം നവവി(റ) വിവരിക്കുന്നു. ബറക്കത്തെടുക്കാൻ മഹാൻമാരുടെ സമക്ഷത്തിലേക്ക് കുട്ടികളെ കൊണ്ടുപോവാൻ സുന്നത്താണെന്നതിന് ഈ ഹദീസ് രേഖ യാണ് പ്രസവിച്ച അവസരത്തിലും അതിന് ശേഷവും കൊണ്ട് പോവൽ ഈ സുന്നത്തിൽ തുല്യമാണ്. ശറഹ്‌മുസ്‌ലിം/1/464


78. കുട്ടി ജനിച്ചാൽ അഭിവാദ്യം പറയൽ എങ്ങനെ?


ഉ: കുട്ടി ആണായാലും പെണ്ണായാലും കുട്ടിയുടെ പിതാവ് സഹോദരൻ പോലെയുള്ളവർക്ക് അഭിവാദ്യങ്ങൾ നൽകൽ സുന്ന ത്താണ്.


അഭിവാദ്യത്തിൻ്റെ വജനങ്ങൾ ഇങ്ങനെയാണ്. നിനക്ക് ഔദാ ര്യമായി ലഭിച്ചതിൽ അല്ലാഹു നിനക്ക് ബറകത്ത് ചെയ്യട്ടെ. ഔദാര്യം നൽകിയവന്ന് നന്ദി ചെയ്യാനുള്ള തൗഫീഖ് നിനക്ക് ലഭിക്കട്ടെ. കുട്ടി അതിൻ്റെ കാര്യപ്രാപ്‌തി എത്തിക്കട്ടെ. കുട്ടിയുടെ ഗുണം അല്ലാഹു താങ്കൾക്ക് നൽകട്ടെ.


ഇങ്ങനെ അഭിവാദ്യം ചെയ്താൽ അല്ലാഹു നിനക്ക് പ്രതി ഫലം നൽകട്ടെ. (തുഹ്ഫ 9/3).


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...