Saturday, May 24, 2025

ജീവിയുടെ ഫോട്ടോ വരക്കലും നിർമിക്കലും*تحريك التصوير واتحاد الصور

 *ജീവിയുടെ  ഫോട്ടോ വരക്കലും നിർമിക്കലും*


Aslam Kamil Saquafi parappanangadi


ചോദ്യം :ജീവിയുടെ  ഫോട്ടോ വരക്കലും നിർമിക്കലും വിധി എന്ത് ?


 ഉ : ഫത്ഹുൽ മുഈനിൽ  പറയുന്നു.


ജീവിയുടെ  ഫോട്ടോ വരക്കലും നിർമിക്കലും   ഹറാമാണ്. അത് ഭൂമിപോലോത്തതിൻമേൽ ആണങ്കിലും


അത് തുല്യൻ ഇല്ലാത്ത ഫോട്ടോയാണെങ്കിലും പാടില്ല.

എന്നാൽ പെൺകുട്ടികളുടെ പാവകൾ രൂപപ്പെടുത്തുന്നത് അനുവദനീയമാണ്. തിരുനബിയുടെ അരികിൽ നിന്ന് തന്നെ ആയിഷ ബീവി പാവ കൊണ്ട് കളിച്ചിരുന്നു എന്ന് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ത്രീകളെ സന്താനപരിപാലനം പരിശീലിപ്പിക്കലാണ് അതുകൊണ്ടുള്ള യുക്തി .

തലയില്ലാത്ത ജീവിയുടെ രൂപമുണ്ടാക്കൽ ഹറാമില്ല.

ഹറാമായ ഫോട്ടോ നിർമ്മിതാക്കൾക്ക് പ്രതിഫലം നൽകലും ഹറാമാണ് കാരണം അത് വൻ കുറ്റമാണ്.ശക്തമായ താക്കീത് വന്നിട്ടുണ്ട്. ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം

ഖിയാമത്ത് നാളിൽ ജനങ്ങളിൽ ഏറ്റവും ശക്തമായ ശിക്ഷ അനുഭവിക്കേണ്ടി വരുന്നവർ ഈ ഫോട്ടോ നിർമിക്കുന്നവരാണ്.

മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയുണ്ട് ഫോട്ടോയും നായയും ഉള്ള വീട്ടിലേക്ക് റഹ്മത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ല.

(ഫത്ഹുൽ മുഈൻ . ഇആനത്ത്)


ഇതിൽ നിന്നും ഇന്ന് നമ്മുടെ സ്കൂളിലും മറ്റും വ്യാപകമായി ജീവികളുടെ ഫോട്ടോ കുട്ടികളെ കൊണ്ടുവരപ്പിക്കുന്നത് കാണുന്നു. അത്തരം വരകൾ എല്ലാം ഹറാമാണ് എന്ന് മനസ്സിലാക്കുക. അപ്രകാരം തന്നെ  ചില സ്ഥാപനങ്ങളുടെ ചുമരിലും മറ്റും ജീവികളുടെ ഫോട്ടോ വരച്ച് ഭംഗിയാക്കാറുണ്ട്. അതെല്ലാം ഹറാമാകുന്നതാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

وفي فتح المعين

ويحرم ولو على نحو أرض تصوير حيوان وإن لم يكن له نظير نعم: يجوز تصوير لعب البنات لان عائشة رضي الله عنه كانت تلعب بها عنده صلى الله عليه وسلم كما في مسلم [رقم: ٢٤٤٠] وحكمته تدريبهن أمر التربية.

ولا يحرم أيضا تصوير حيوان بلا رأس خلافا للمتولي.

........

وفي اعانة الطالبين

ويحرم ولو على نحو أرض تصوير حيوان) لا ينافي الجزم بالحرمة هنا التفصيل السابق لأنه بالنسبة للاستدامة وجواز التفرج وما هنا بالنسبة لأصل الفعل ولا أجرة للتصوير المذكور لأن المحرم لا يقابل بأجرة وهو من الكبائر لما ورد فيه من الوعيد: كخبر

البخاري أشد الناس عذابا يوم القيامة الذين يصورون هذه الصور أي من أشدهم وفي رواية أن الملائكة لا تدخل بيتافيه كلب ولا صورة والمراد ملائكة الرحمة


ചോദ്യം :

ചില കടകളുടെ മുന്നിലും ഉള്ളിലും മനുഷ്യരൂപം ഉണ്ടാക്കുകയും അതിൽ വസ്ത്രങ്ങൾ ഇട്ട് പരസ്യം ചെയ്യുകയും ചെയ്യുന്നതായി കാണുന്നു ഇത്തരം രൂപങ്ങൾ വെക്കുന്നതിന്റെ വിധി എന്ത് ?


ഉ : കടുത്ത ഹറാമാണ്.

ആ കടയിലേക്ക് റഹ്മത്തിന്റെ മലക്കുകൾ കയറുകയില്ല.


നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ

പറയുന്നു: ഈ രൂപങ്ങൾ നിർമിക്കുന്നവർ ഖിയാമത്ത് നാളിൽ സിക്ഷിക്കപ്പെടും

നിങ്ങൾ സൃഷ്ടിച്ചതിന് നിങ്ങൾ ജീവൻ നൽകു എന്ന് അവരോട് പറയുന്നതാണ്. ബുഖാരി മുസ്ലിം


 ഇബ്നു അബ്ബാസുവിൽ നിന്ന് നിവേദനം: നബി പറയുന്ന തായി ഞാൻ കേട്ടു .ചിത്രം വരക്കുന്നവരെല്ലാം നരകത്തിലാണ്. അവൻ വരച്ച ചിത്രങ്ങളുടെ എണ്ണമനുസരിച്ച് ശരീരം നിർമ്മിക്കുകയും അതുമു ഖേന അല്ലാഹു അവനെ ശിക്ഷിക്കുകയും ചെയ്യും.


 ഇബ്നു അബ്ബാസ് പറഞ്ഞു. ചിത്രം വരക്കൽ നിർബന്ധമാണെങ്കിൽ മരങ്ങളുടേയോ നിർജീവ വസ്തുക്കളുടേയോ രൂപം വരച്ചുകൊള്ളുക (മുത്തഫഖുൻ അലൈഹി)


അബൂ ഹുറൈറ  റ വിൽ നിന്ന് നിവേദനം: നബി പറ ഞ്ഞതായി ഞാൻ കേട്ടു. അല്ലാഹു പറഞ്ഞു: ഞാൻ നിർമ്മിച്ചതിനോട് തുല്യമായി നിർമ്മിക്കുന്നവനേക്കാൾ ധിക്കാരി ആരാണ്? എങ്കിൽ അവർ ഒരു ഉറുമ്പിനേയോ ഗോതമ്പുമണിയോ സൃഷ്ടിക്കട്ടെ. (മുത്തഫഖുൻ അലൈഹി)


 അബൂ ത്വൽഹ വിൽ നിന്ന് നിവേദനം: നബി പറഞ്ഞു: നായ, ചിത്രം എന്നിവയുള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല. (മുത്തഫഖുൻ അലൈഹി)

 റിയാളുസ്വാലിഹീൻ

بَابُ تَحْرِيمِ تَصْوِيرِ الْحَيَوَانِ فِي بِسَاطٍ ، أَوْ حَجَرٍ ، أَوْ ثَوْبٍ ، أَوْ دِرْهَمٍ ، أَوْ مِخَدَّةٍ ، أَوْ دِينَارٍ ، أَوْ وِسَادَةٍ وَغَيْرِ ذَلِكَ وَتَحْرِيمِ اتِّخَاذِ الصُّوَرِ فِي حَائِطٍ وَسَقْفٍ وَسِتْرٍ وَعِمَامَةٍ وَثَوْبٍ وَنَحْوِهَا وَالْأَمْرِ بِإِتْلَافِ الصُّوَرِ


1678 - عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : إِنَّ الَّذِينَ يَصْنَعُونَ هَذِهِ الصُّوَرَ يُعَذَّبُونَ يَوْمَ الْقِيَامَةِ  يُقَالُ لَهُمْ : أَحْيُوا مَا خَلَقْتُمْ . مُتَّفَقٌ عَلَيْهِ .رياض الصالحين


.......

ചോ:ജീവികളുടെ ഫോട്ടോ തൂക്കിയിടൽ



ചോ:ജീവികളുടെ ഫോട്ടോ തൂക്കിയിടുന്നതിന്റെ വിധി എന്ത് ?


ഉ : ഫത് ഹുൽ മുഈൻ പറയുന്നു.

 വിരോധിക്കപ്പെട്ട തിന്മകളിൽ പെട്ടതാണ്

ജീവൻ ശേഷിക്കാൻ ആവശ്യമായ അവയവങ്ങളുടെ മേലിൽ ഉൾക്കൊള്ളിക്കുന്ന ജീവിയുടെ ഫോട്ടോ മേൽക്കൂരയിലോ മതിലിലോ

ഭംഗിക്ക് വേണ്ടിയുള്ള കർട്ടനിലോ ധരിച്ച വസ്ത്രത്തിലോ നാട്ടി വച്ച തലയിണയിലോ

ഉണ്ടാവുക.

ചിറകുകൾ ഉള്ള കുതിര പോലെയും .മനുഷ്യമുഖം ഉള്ള പക്ഷി പോലെയും

തുല്യമായത് ഇല്ലെങ്കിലും ശരി ഇത് തിന്മയാണ്.

ഇത് ഹറാമാവാൻ

കാരണം ഇവ വിഗ്രഹത്തോട് സാദൃശ്യമാണ്.

ഇത്തരം സ്ഥലങ്ങളിൽ സദ്യക്കോ മറ്റോ ക്ഷണിക്കപ്പെട്ടാൽ ഉത്തരം ചെയ്യൽ (പങ്കെടുക്കൽ ) നിർബന്ധമില്ല എന്നല്ല ഹറാമാണ് 

 ومنه صورة حيوان مشتملة على ما لا يمكن بقاؤه بدونه وإن لم يكن لها نظير كفرس بأجنحة وطير بوجه إنسان على سقف أو جدار أو ستر علق لزينة أو ثياب ملبوسة أو وسادة منصوبة لأنها تشبه الأصنام فلا تجب الإجابة في شيء من الصور المذكورة بل تحرم.

ولا أثر بحمل النقد الذي عليه صورة كاملة لأنه للحاجة ولأنها ممتهنة بالمعاملة بها.


ചോദ്യം :മതിലിലോ മറ്റോ അല്ലാതെ പത്രത്തിലോ മറ്റോ ഫോട്ടോ ഉണ്ടെങ്കിൽ  അത് വീട്ടിൽ വെക്കൽ  ഹറാമാകുമോ ?


ഉ : മതിലിലോ സെൽഫിലോ തൂക്കിയിട്ടതോ ബന്ധിപ്പിച്ചതോ അല്ലാതെ നിസ്സാരമാക്കപ്പെട്ട നിലക്കുള്ള ഫോട്ടോ ഉള്ള കടലാസുകളും

മറ്റും വീട്ടിലോ മറ്റോ വെക്കുന്നതിന് വിരോധമില്ല.

എന്നാൽ ഇത്തരം ഫോട്ടോകൾ വരയ്ക്കാൻ പാടില്ല.


ഫത്ഹുൽ മുഈൻ പറയുന്നു.


നിസ്സാരമാക്കപ്പെടുന്ന നിലക്കുള്ള ജീവിയുടെ ഫോട്ടോയുള്ള സ്ഥലത്ത് പങ്കെടുക്കൽ അനുവദനീയമാണ്.

അതിൻറെ ഉദാഹരണം  ചവിട്ടപ്പെടുന്ന വിരിപ്പിലെ ഫോട്ടോ പോലെയും ഉറങ്ങുന്ന തലയിണയിലെയും കിടക്കുന്ന തലയിണയുടെയും പാത്രം കിണ്ടി പോലോത്തതിൻമേലും ഉള്ള ഫോട്ടോ പോലെ ഇവയൊന്നും കുഴപ്പമില്ല.

ഇപ്രകാരം തല മുറിക്കപ്പെട്ടാലും പ്രശ്നമില്ല കാരണം ജീവൻ അതുകൊണ്ട് നിലനിൽക്കില്ല.


പൂർണ്ണമായ ജീവിയുടെ ഫോട്ടോ ഉള്ള നാണയങ്ങൾ ചുമക്കുന്നതിന് പ്രശ്നമില്ല കാരണം അത് ആവശ്യത്തിനുള്ളതാണ്, അത് ഉപയോഗിക്കൽ കൊണ്ട് ആദരിക്കപ്പെടുന്നില്ല

(ഫത്ഹുൽ മുഈൻ).

ويجوز حضور محل فيه صورة تمتهن كالصور ببساط يداس ومخدة ينام أو يتكأ عليها وطبق وخوان وقصعة وإبريق وكذا إن قطع رأسها لزوال ما به الحياة.


ചുരുക്കത്തിൽ വരച്ചതും കാമറ മുഖേന എടുത്തതുമായ ജീവിയുടെ  ഫോട്ടോകൾ മതിലിലും മറ്റും തൂക്കുന്നത് ഹറാമാണ്.


*ആൺകുട്ടികൾക്ക് പാവകൾ*


ചോദ്യം :ആൺകുട്ടികൾക്ക് പാവകൾ അനുവദനീയമാണോ?


ഉ : പാവകൾ പെൺകുട്ടികൾക്ക് മാത്രമേ അനുവദനീയമാവു


പാവകൾ പോലെയുള്ള മനുഷ്യരൂപങ്ങളും മറ്റു ജീവികളുടെ രൂപങ്ങളും ആൺകുട്ടികൾക്ക് അനുവദനീയമല്ല. അത്തരം വസ്തുക്കൾ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ റഹ്മത്തിന്റെ മലക്കുകൾ വരികയില്ല.

ഇന്ന് പലരുടെയും വീടുകളിൽ ആനയുടെയും കുതിരയുടെയും രൂപങ്ങൾ സെൽഫിലും മറ്റും ആദരിക്കുന്ന നിലക്ക് വെക്കുകയോ തൂക്കുകയോ ചെയ്യാറുണ്ട് അതെല്ലാം ഹറാമാകുന്നതാണ്. വീടുകളിലേക്ക് റഹ്മത്തിന്റെ മലക്കുകൾ കടക്കുകയില്ല. അതെല്ലാം വീട്ടിൽ നിന്നും എടുത്ത് ഒഴിവാക്കേണ്ടതാണ്. വരകളെല്ലാത്ത ജീവികളുടെ ഫോട്ടോ രൂപങ്ങൾ അതിൻറെ തല വെട്ടി ജീവൻ നിലനിൽക്കാത്ത രൂപത്തിലേക്ക് ആകേണ്ടതാണ്.

ഇതിൽ പെൺകുട്ടികളുടെ കളിപ്പാവ ഒഴിവാണ്.

ആഇശ ബീവി ജീവിയുടെ വരച്ച ഫോട്ടോയുള്ള കർട്ടൻ തൂക്കിയപ്പോൾ തിരുനബി ഇഷ്ടക്കേട് കാണിച്ചു വീട്ടിൽ കയറാതെ തിരിഞ്ഞു പോവുകയുണ്ടായി. ഉടനെ ആഇശാ ബീവി റ തിരുനബി സ്വ യുടെ അരികിൽ പോയി

  

أتوب إلى الله ورسوله ماذا أذنبت؟

ഞാൻ അല്ലാഹുവിലേക്കും റസൂലിലേക്കും തൗബ ചെയ്യുന്നു .ഞാൻ എന്ത് തെറ്റാണ് ചെയ്തത് ? എന്ന് പറഞ്ഞു. വീട്ടിൽ പ്രവേശിക്കാതെ മാറി നിക്കാൻ കാരണമെന്താണ് എന്ന് ആഇശ ബീവിرضي الله عنها ചോദിച്ചു. 

തിരു നബി തൂക്കിയ ശീലയിലേ ഫോട്ടോയെ പറ്റി പറഞ്ഞു.

എന്നിട്ട് അവിടന്ന് പറഞ്ഞു.

ഇങ്ങനെ ഫോട്ടൊ വരക്കുന്നവരെ ഖിയാമത്ത് നാളിൽ സിക്ഷിക്കപ്പെടും.

നിങ്ങൾ സൃഷ്ടിച്ചതിന് നിങ്ങൾ ജീവൻ നൽകു എന്ന് അവരോട് പറയുന്നതാണ്.

സ്വഹീഹുൽ ബുഖാരി മുസ്ലിം

قال البجيرمي: وعلى هذه الصورة يحمل ما جاء أنه - صلى الله عليه وسلم -: امتنع من الدخول على عائشة رضي الله عنها من أجل النمرقة التي عليها التصاوير فقالت أتوب إلى الله ورسوله ماذا أذنبت؟ فسألت عن سبب امتناعه من الدخول، فقال ما بال هذه النمرقة؟ قالت اشتريتها لك لتقعد عليها وتتوسدها.


فقال رسول الله - صلى الله عليه وسلم - إن أصحاب هذه التصاوير يعذبون يوم القيامة، يقال لهم احيوا ما خلقتم متفق عليه

ഇമാം നവവി റ റയാളു സ്വാലിഹീനിൽ പറയുന്നു.

വിരിപ്പിലും കല്ലിലും വസ്ത്രത്തിലും ദിർഹമിലും തലയിണയിലും ദീനാറിലും മറ്റും ജീവിയുടെ രൂപം ഉണ്ടാക്കൽ ഹറാമാണ്.


മതിലിലോ മേൽക്കൂരയിലോ കർട്ടനിലോ തലപ്പാവിലെ വസ്ത്രത്തിലോ അതുപോലെയുള്ളതിലോ ഉള്ള ജീവിയുടെ രൂപങ്ങൾ ഫോട്ടോകൾ നിലനിർത്തലും ഹറാമാണ്.

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...